വീട്ടിലെത്തി..കാലനെയും രാഷ്ട്രീയക്കാരനെയും വെളിയില്‍ നിര്‍ത്തി...വീട്ടിലെ നായ ഓരിയിട്ടു...ഉള്ളില്‍ കയറി..ശാന്തമ്മയുടെ മുറിയില്‍ വെട്ടമില്ല..പക്ഷെ നളിനാക്ഷിയുടെ മുറിയില്‍ വെളിച്ചം കണ്ടു...ഇപ്പോള്‍ തനിക്ക് ഭിത്തി ഒരു തടസം അല്ലെന്നറിവ് സന്തോഷം തന്നു..നളിനാക്ഷിയുടെ മുറിയില്‍ കയറി..
കൂടെയാരോ കിടക്കുന്നു..ദൈവമേ ഇതാ കറവക്കാരന് മൂസയുടെ മകന് ഷറഫ് അല്ലെ..തമ്പുരാനേ ഇവന് വയസ്സ് ഇരുപതല്ലേ ഉള്ളൂ..ഇവന്റെ വാപ്പയുടെ ഇവിടെയുള്ള കയറ്റിഇറക്കം പണ്ടു താന്‍ ചോദ്യം ചെയ്തിരുന്നല്ലോ.ഇപ്പോള്‍ അങ്ങാരെ വിട്ടു മോനോടായോ ..പക്ഷെ ആത്മാക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലല്ലോ..പിന്നെ താന്‍ വല്ലതും എന്തിന് പറയണം...താനല്ലേ മരിച്ചത്...ജീവിച്ചിരിക്കുന്നവര്‍ക്ക് വിശപ്പും ദാഹവും പോലെ കാമവും ഉണ്ടാകില്ലേ...
അവളെ വിട്ടു താളിയോലകള്‍ ഇരിക്കുന്ന മുറിയിലേക്ക് പോയി..അവിടെ കുറെനേരം തപ്പി കാലനുള്ള മരുന്നിനുള്ള വിധി കണ്ടെത്തി.തിരികെ വരുമ്പോള്‍ കാലന്റെ മുഖത്തെ ഉദ്വേഗം കണ്ടപ്പോള്‍ തന്നെ മനസ്സിലായി പുള്ളിയുടെ അസുഖത്തിന്റെ തീവ്രത..
"എടൊ പറിക്കാനുള്ള മരുന്നുകള്‍ കരുതിക്കോ.."
കാലന് ആജ്ഞാപിച്ചു..തൊടിയില്‍ നിന്നു മരുന്ന് പറിച്ചു നേരെ പൊത്തിന്റെ പുറത്തേറി..പോത്തിനെ ചാണകം നാറുന്നല്ലോ എന്നോര്‍ത്തു...പണ്ടായിരുന്നെങ്കില്‍ കാലനെയായിരുന്നു ഇപ്പോള്‍ പോത്തിനെയാണോ നാറ്റം..
"എടൊ ..പോത്തിന് തൂറ്റല്... തനിക്ക് വല്ല മരുന്നും അറിയാമോ.?"
കാലന് ചോദിച്ചു..
"ഡാ തെണ്ടി,,,ഞാന്‍ മനുഷ്യെനെയാ ചികില്‍സിച്ചു കൊണ്ടിരുന്നത് ..ഇപ്പോള്‍ ഗതികെടിനാ കാലനെ നോക്കുന്നത്.ഇനി പോത്തിനെ നോക്കാന്‍ തന്റെ തന്തയോട് പറ.."
എന്ന് പറയണം എന്നുണ്ടായിരുന്നു..പക്ഷെ ഏതാണ്ട് സ്വര്‍ഗം കൈവശം വരും എന്ന് തോന്നുന്ന ഈ അവസരത്തില്‍ പറഞ്ഞാല്‍ ഒരുപക്ഷെ നരകത്തില്‍ വിട്ടാലോ..
"ഇല്ലേ തമ്പുരാനെ.. എനിക്ക് ആകെ മനുഷ്യനെ മാത്രമെ ചികില്‍സിക്കാന്‍ കഴിയൂ.."
താന്‍ തന്റെ വശം ക്ലീയറാക്കി..
"പിന്നെന്താ ചെയ്യുക..ഇതിങ്ങനെ ചാണകം ഇട്ടാല്‍ നമ്മള് അങ്ങുവരെ ചെല്ലില്ലല്ലോ.."
കാലന്റെ പേടി അതായിരുന്നു..കാരണം വേഗം ചെന്നിട്ടു വേണം പുള്ളിയ്ക്ക് ചികിത്സ ആരംഭിക്കാന്‍.പോത്തിനെ നിര്‍ത്തി ടെന്‍ഷന്‍ അടിക്കുന്ന കാലനെ കണ്ടപ്പോള്‍ മെല്ലെ പറഞ്ഞു..
"വല്ല ഉടായിപ്പ് പണിയെ പറ്റൂ..നോക്കട്ടെ.."
കാലന് തലകുലുക്കി.. പെട്ടെന്ന് ചാടിയിറങ്ങി രാക്ഷ്ട്രീയക്കാരന്റെ കക്ഷത്തില്‍ ഉണ്ടായിരുന്ന ഡയറി തട്ടിപ്പറിച്ചു,,.
"ഡോ ..അതില്‍ ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങള്‍ ആണ്..ഇങ്ങു താ."
നേതാവ് ഒച്ചവെച്ചു..ഓ ഇയാള്‍ക്ക് ജീവന് ഉണ്ടായിരുന്നോ..
"പോടാ...ഇനിയെന്ത് പാര്‍ട്ടി..ഇനി മോളില് ചെല്ലുമ്പോള്‍ കാണാം.."
കാലന് നേതാവിനെ വെരട്ടി..ഞാന്‍ പെട്ടെന്ന് ഡയറി വലിച്ചു കീറി പൊത്തിന്റെ പ്രുഷ്ടത്തില്‍ തിരുകി..കാലന് പൊട്ടിച്ചിരിച്ചു..
"എടൊ എനിക്ക് ഈ ചിന്ത പോയില്ലല്ലോ..കൊള്ളാം..തല്കാലം നമുക്കു കാര്യം നടത്താം.."
ഞങ്ങള്‍ വീണ്ടും യാത്രയായി.. പെട്ടെന്ന് തന്നെ യമപുരിയില്‍ എത്തി..കാലന് ഇടയ്ക്കിടയ്ക്ക് ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു..നേതാവിനെ ചിത്രഗുപ്തനെ ഏല്‍പ്പിച്ചു ഞങ്ങള്‍ യമപുരിയിലേക്ക് നടന്നു...ചിത്രഗുപ്തന് ഓടി വന്നു പോത്തിന്റെ പ്രുഷ്ടത്തില്‍ നിന്നു ഡയറി വലിച്ചൂരി..ഡയറി ഊരിയതും ഒരു ചാണക പ്രവാഹം ചിത്രഗുപ്തനെ അഭിഷേകം ചെയ്തു.ഞങ്ങള്‍ എല്ലാം പൊട്ടിച്ചിരിച്ചു...അദ്ദേഹം വിഷണ്ണനായി പോകുന്നതും നോക്കി ഞാനും കാലനും ഉള്ളിലേക്ക് പോയി..
ചെന്നതെ കാലന് തുണിയുരിഞ്ഞു തിരിഞ്ഞു നിന്നു..അങ്ങനെ ആ കാലാസനം ഞാന്‍ കണ്ടു..ഒരു പക്ഷെ കട്ടപ്പന കമലാക്ഷി കഴിഞ്ഞാല്‍ കാലന്റെ കുണ്ടി കണ്ടത് ഞാന്‍ മാത്രമായിരിക്കും..ലേശം നന്നായി പൈല്‍സ് ഉണ്ട്..കൈയിലിരുന്ന പച്ചമരുന്നുകള്‍ കമലാക്ഷിയുടെ കയില് കൊടുത്തു..ഇതൊരു പ്രത്യേക ചികിത്സയാണ്..ഒരിക്കല്‍ ചെയ്താല്‍ ഒരിക്കലും വരില്ല.കമലാക്ഷി മരുന്നെടുത്ത് അരയ്ക്കാന്‍ തുടങ്ങി...
അരയ്ക്കുന്നതിനോടൊപ്പം അവളുടെ അരഇളകുന്നത് ഞാന്‍ കൌതുകത്തോടെ കണ്ടു.അവള് മരുന്ന് അരച്ച് കൊണ്ടു വന്നു..ഞാന്‍ കാലനോട് കുനിയാന്‍ പറഞ്ഞു..കാലന് കുനിയുന്നത് വളരെ ആശ്ചര്യത്തോടെയാണ് കമലാക്ഷി നോക്കിയത്...വളരെ തവണ കാലന്റെ മുന്പില് കുനിഞ്ഞിട്ടുണ്ടെങ്കിലും കാലന് കുനിയുന്നത് ആദ്യമായിട്ട അവള് കണ്ടത്..ഞാന്‍ കയില് ഇരുന്ന മരുന്ന് ഒരു ഉണ്ടയാക്കി കാലന്റെ പിന്നിലൂടെ തള്ളിക്കയറ്റി..
"അയ്യോ..."
കാലന് അലറി,.........ചിത്രഗുപ്തനും സംഘവും ഓടിയെത്തി..എല്ലാവരുടെയും കണ്ണ് കാലന്റെ മുഖത്തായിരുന്നു..തന്റെ കാലന്റെ ആസനത്തിലും...
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
7 comments:
14.കാലന്റെ മൂലക്കുരു
വീട്ടിലെത്തി..കാലനെയും രാഷ്ട്രീയക്കാരനെയും വെളിയില്‍ നിര്‍ത്തി...വീട്ടിലെ നായ ഓരിയിട്ടു...ഉള്ളില്‍ കയറി..ശാന്തമ്മയുടെ മുറിയില്‍ വെട്ടമില്ല..
ചെന്നതെ കാലന് തുണിയുരിഞ്ഞു തിരിഞ്ഞു നിന്നു..അങ്ങനെ ആ കാലാസനം ഞാന്‍ കണ്ടു..ഒരു പക്ഷെ കട്ടപ്പന കമലാക്ഷി കഴിഞ്ഞാല്‍ കാലന്റെ കുണ്ടി കണ്ടത് ഞാന്‍ മാത്രമായിരിക്കും..
"അയ്യോ..."
കാലന് അലറി,.........ചിത്രഗുപ്തനും സംഘവും ഓടിയെത്തി..എല്ലാവരുടെയും കണ്ണ് കാലന്റെ മുഖത്തായിരുന്നു..തന്റെ കാലന്റെ ആസനത്തിലും...
പരേതാ.. താമസിയാതെ അങ്ങെത്തുന്നുണ്ട്
ഹ ഹ ഹ.... പരേതന് തിരിച്ചു വരുമോ ?
ആചാര്യാ വരണം......നമുക്കു ഇവിടെ കൂടാം..ട്ടോ.
ബീരാനേ........സത്യത്തില്‍ ഒരാള്‍ക്ക് സ്വര്‍ഗമോ നരകമോ സ്ഥിരായി അല്ലോട്ട് ചെയ്താല്‍ പിന്നെ ഈ ലോകത്ത് വരാന്‍ കയൂല്ല..ഇജ്ജ് എന്നാ ബിശാരിച്ചേ ..ഞമ്മ ഇപ്പോളും അബടെം ഇബടെം കറങ്ങി നടക്കനൂ ള്ളൂ ട്ടോ..
വരണം....ബായിക്കണം...പ്രതികരിച്ചതിന് പെരുത്ത ഇഷ്ടം ഉണ്ട് .
എല്ലാം വായിച്ചും രസമായിരിക്കുന്നു
ആശംസകൾ
കൂടെയാരോ കിടക്കുന്നു..ദൈവമേ ഇതാ കറവക്കാരന് മൂസയുടെ മകന് ഷറഫ് അല്ലെ..തമ്പുരാനേ ഇവന് വയസ്സ് ഇരുപതല്ലേ ഉള്ളൂ..ഇവന്റെ വാപ്പയുടെ ഇവിടെയുള്ള കയറ്റിഇറക്കം പണ്ടു താന്‍ ചോദ്യം ചെയ്തിരുന്നല്ലോ.ഇപ്പോള്‍ അങ്ങാരെ വിട്ടു മോനോടായോ ..പക്ഷെ ആത്മാക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലല്ലോ..പിന്നെ താന്‍ വല്ലതും എന്തിന് പറയണം...താനല്ലേ മരിച്ചത്...ജീവിച്ചിരിക്കുന്നവര്‍ക്ക് വിശപ്പും ദാഹവും പോലെ കാമവും ഉണ്ടാകില്ലേ...
പരേതന് അണ്ണാ അത് കലക്കി. സദാചാര ബോധം ഉള്ള മലയാളിയുടെ മണ്ടക്ക് തന്നെ കൊടുത്തു
വരവൂരനെ വീണ്ടും വരണേ...ഇതുപോലെ കമന്റണം ..എങ്കിലേ എനിക്ക് വീണ്ടും എഴുതാന്‍ പ്രചോദനം കിട്ടൂ..
കുറുപ്പ് സാറെ... സത്യം അംഗീകരിച്ചതില്‍ നന്ദി...
അശ്ലീല സാഹിത്യത്തെയും സിനിമയെം എന്നും കരിവാരി തേച്ച കേരളത്തില്‍ പമ്മന്റെയും അയ്യനെത്തിന്റെയും പ്രസന്നന് ചമ്പക്കരയുടെയും മറ്റും കൃതികള്‍ മറ്റുള്ളവരുടെതിനേക്കാള്‍ വായനക്കാരെ കിട്ടി..
ഷക്കീലയെ മൂന്നാംകിട നടി എന്ന് മുദ്ര കുത്തുമ്പോള്‍ തന്നെ അവരുടെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി.. (പന്ത്രണ്ടു ലക്ഷം മുതല്‍ മുടക്കി എടുത്ത കിന്നാരത്തുമ്പികള്‍ തീയെറ്റര്കളില് നിന്നു വാരിയത് രണ്ടു കോടി ഇരുപതു ലക്ഷം.. മുടക്ക് മുതലിന്റെ ഇത്രയും ഇരട്ടി മോഹന്‍ലാല്‍ ,മമ്മൂട്ടി ചിത്രങ്ങള്‍ക്കും കിട്ടില്ല..പിന്നെ ഷക്കീല അല്ലാതെ ഒരു നടിയും നായകന്റെ സഹായമില്ലാതെ പടം ഹിറ്റാക്കാന്‍ ത്രാണി ഉള്ളവരല്ലായിരുന്നു..)ഈ പടങ്ങളെല്ലാം ഓടിയത് ഈ സദാചാരകാവല്ക്കാറുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ ആയിരുന്നു.. അതായത് പൊള്ളയായ സദാചാര മുഖംമൂടി..പിന്നെ പാവം ഞാന്‍ പരേതന് അല്ലെ..അപ്പോള്‍ കുറ്റം പറയാം.....ഹി ഹി ഹി
Post a Comment