Sunday, November 2, 2008

2.പൂര്‍വകാല ചരിതം

എന്‍റെ കൂടുതല്‍ പരലോക വിശേഷങ്ങള്‍ പറയുന്നതിന് മുമ്പെ എന്‍റെ പൂര്‍വ കാല വിശേഷങ്ങള്‍ (അതായത് ഞാന്‍ തോലയുന്നതിനു മുമ്പുള്ള കാലത്തേ) പറയാം.


ഞാന്‍ രണ്ടു തവണ വിവാഹിതനായ ആളാണ്.ആദ്യത്തെ ഭാര്യ കൊല്ലംകാരി ശാന്തമ്മ.ഭാര്യ ആയതു കൊണ്ടു പറയുക അല്ല.ഒരു ഉരുപ്പടി തന്നെ ആയിരുന്നമ്മേ..വെളുത്തു തുടുത്ത ഒരു വെണ്ണ കട്ടി..പക്ഷെ കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ടു അവളെ നിലനിര്‍ത്തികൊണ്ട് തന്നെ ഒന്നും കൂടി കെട്ടി..
നാളിനാക്ഷി. കണ്ണ് താമരയുടെത് ആണെന്കിലും കൈയിലിരുപ്പ് പറയാന്‍ കൊള്ളില്ല.നാട്ടിലെ പയ്യന്മാരെല്ലാം അവളുടെ ജാരന്മാര്‍ ആയതിനാല്‍ എനിക്ക് എയിഡ്സ് ഉണ്ടായിരുന്നൊ എന്നും എനിക്ക് ലേശം ശങ്ക ഇല്ലാതിരുന്നില്ല ..ഞാന്‍ എല്ലാവര്‍ക്കും ഉപകാരം മാത്രം ചെയ്യുന്ന ഒരാളായിരുന്നല്ലോ..കെട്ടിയവന്‍മാര്‍ ജോലിക്കായി പോയിരുന്ന പെണ്ണുങ്ങളുടെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്ന ഞാന്‍ അതുകൊണ്ട് തന്നെ നാട്ടിലെ സദാചാര കാവല്‍ക്കാരുടെ കണ്ണിലെ കരടായിരുന്നല്ലോ..
അതുകൊണ്ട് തന്നെ എന്‍റെ ഭാര്യയുടെ ജാരന്മാരെ പിടിക്കാനുള്ള ധാര്‍മിക അവകാശവും എനിക്കില്ലായിരുന്നു..അതുകൊണ്ട് തന്നെ അത്തരം ഒരു യാത്രയ്ക്കിടയില്‍ ആണ് ഞാന്‍ മരിച്ചത്..ആരോ തലയ്ക്കടിച്ചുവെന്നോ കൊന്നെന്നോ ഒരു സംസാരം ഉണ്ട്..പക്ഷെ എനിക്കും വ്യക്തം അല്ല..എന്താലും വടിയായി എന്ന് പറഞ്ഞാല്‍ മതിയെല്ലോ..

No comments: