അങ്ങനെ ഷബീറിനെ പിടിക്കാന്‍ ദേവേന്ദ്രനും കാലനും പോത്തും ഷബീര്‍ മന്‍സിലില്‍ എത്തി. ഇതൊന്നും അറിയാതെ കൂര്‍ക്കം വലിച്ചുറങ്ങികൊണ്ടിരുന്ന ഷബീര്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു..അരയില്‍ അപ്പോഴും ഒരു കത്തി വിശ്രമിച്ചിരുന്നു.
ഷബീര്‍ മുറ്റത്തിറങ്ങി ഒന്നു മുള്ളാന്‍ കുന്തിച്ചിരുന്നു. പക്ഷെ ഈ ഇരുപ്പു പരിചിതമല്ലാത്ത ദേവേന്ദ്രന്‍ എന്നെ മെല്ലെ ഞൊണ്ടി..
"ഇവനെന്താ ഇങ്ങനെ ഇരിക്കുന്നത്...."
"എന്‍റെ ദേവേന്ദ്ര ഇവന്‍ മുസ്ലീമാ... താനെന്തിനാ ഇതൊക്കെ നോക്കുന്നെ...വെറുതെ സമയം മേനകെടുത്താതെ ലവനെ പിടിക്കാന്‍ നോക്കൂ..."
ശബ്ദം കേട്ടു ഷബീര്‍ കത്തിയുമെടുത്ത് ചീറിയടുത്തു...
"ആരാടാ പന്നീന്‍റെ മക്കളെ... ഷബീറിനോടാ കളി,."
" ഷബീ ... ശാബീരേ.. ഞാന്‍ ദേവേന്ദ്രന്‍ .. നിന്നെ കൂട്ടിക്കൊണ്ടു പോകാന വന്നത്.."
വിറച്ചു വിറച്ചു ദേവേന്ദ്രന്‍ പറഞ്ഞൊപ്പിച്ചു..
" പോടാ... എന്നെ കൊണ്ടു പോകാന്‍ നീ വളര്‍ന്നോ..."
ഷബീര്‍ കോപം കൊണ്ടു അന്ധനായി..കാര്യം ദേവേന്ദ്രനെ കൊണ്ടു കൈകാര്യം ചെയ്യാവുന്നതില്‍ നിന്നും അപ്പുറമാണെന്ന് എനിക്ക് മനസ്സിലായി..ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് നീങ്ങി..
" എടാ.ഷബീറെ.. ഇതു ഞാന..രാവുണ്ണി. കൂടുതല്‍ അഭ്യാസം ഇറക്കല്ലേ.. പുഷ്പം പോലെ പൊക്കിയെടുത്തു ഞാന്‍ കൊണ്ടുപോകും. നിനക്കറിയാലോ എന്നെ...നിന്നെ ഈ പോത്തിന്‍റെ വാലില്‍ തൂക്കിയിട്ടു കൊണ്ടുപോയാല്‍ ഇതു വഴിയില്‍ ഇടുന്ന ചാണകം നിന്‍റെ മുഖത്തെ വീഴൂ.."
ഷബീര്‍ അല്പം അടങ്ങി..ദേവേന്ദ്രന്‍ അല്പം പേടിമാറി അടുത്ത് നിന്നു..
"രാവുണ്ണി.. നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാം.. പിന്നെ യമന്‍ അല്ലെ പണ്ടു വന്നിരുന്നത്... ഇപ്പോള്‍ ഇവനാരാ.."
ശബീരിനു വീണ്ടും സംശയം..
"എന്‍റെ പൊന്നു ഷബീറെ.. അവിടെ ഭരണ മാറ്റം ഒക്കെയായി..നീ പിണങ്ങാതെ.. ഇവന്‍ പേരിലല്ലേ.. പിണങ്ങാതെ ഭരിക്കുന്നത് ഞാന്‍ അല്ലെ.. പിന്നെന്താ.."
"രാവുണ്ണി നായരെ.. എന്‍റെ വല്ല്യുപ്പ എവിടാ.. ആ കോയക്കുട്ടി കിളവനെ എനിക്ക് ശരിക്ക് ഒന്നു കിളയ്ക്കണം..."
" എടാ ഷബീര്‍ ...കോയക്കുട്ടി നരകത്തില്‍ ഉണ്ട്.. നിന്നെ ഞാന്‍ അയാളുടെ മുറിയില്‍ തന്നെ ഇടാം.. നീ എന്ത് വേണേല്‍ ചെയ്യാം..പിന്നല്ലാതെ.."
അങ്ങനെ പുലി പോലെവന്ന ഷബീറിനെ എലിപോലെയാക്കി നേരെ യമപുരിയില്‍ എത്തിച്ചു..പക്ഷെ യാത്രയ്ക്കിടയില്‍ ദേവേന്ദ്രന്‍ ഒരക്ഷരം ശബ്ദിച്ചില്ല.യമപുരിയില്‍ കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല.ശബീറിനെ നേരെ കൊയക്കുട്ടിയുടെ മുറിയില്‍ പ്രവേശിപ്പിച്ചു.. അന്ന് രാത്രി കോയക്കുട്ടി ഉറങ്ങിയില്ലെന്നും അവര്‍ പരസ്പരം അടിയായിരുന്നെന്നും അതല്ല ചര്‍ച്ചകള്‍ക്കിടയിലെ ശബ്ദം മാത്രം ആയിരുന്നെന്നും കേട്ടു,.
പിറ്റേന്ന് രാവിലെ യമരാജന്‍ എത്തി.. ആദ്യമായി ആത്മാവിനെ കൊണ്ടുവരാന്‍ പോയ യാത്രയെകുറിച്ചു ദേവേന്ദ്രനോട് ചോദിച്ചു.. പക്ഷെ ഒന്നും മിണ്ടാതെ വായും പൊട്ടി നില്ക്കുന്ന ദേവേന്ദ്രനെ ആകെ തെറിവിളി നടത്തുകായിരുന്നു യമന്‍.പക്ഷെ അതിനിടയില്‍ ഞാന്‍ അവിടെ ചെന്നു ദേവേന്ദ്രനെ രക്ഷിച്ചു..
" യമ....ഇവന്‍ പുതിയ പുള്ളി അല്ലെ.. ഞാന്‍ ഇവനെ നേരെ ആക്കികൊള്ളാം.. അതിനല്ലേ ഞാന്‍.. പിന്നെ അതുവരെ ഇവനെ സഹായിക്കാന്‍ ഞാനില്ലേ."
യമന്‍ സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു.
" എടൊ നായരെ താന്‍ ഇവിടെ വന്നപ്പോള്‍ എല്ലാം അലങ്കൊലപ്പെട്ടിരിക്കുയായിരുന്നു..ഇപ്പോള്‍ അല്പം അടുക്കും ചിട്ടയും വന്നപോലെയുണ്ട്... ഇതിനെങ്ങനെ നന്ദി പറയും.."
" യമ ... നമുക്കു ഇവിടെ ആകെ ഒന്നു പരിഷ്കരിക്കണം.. ഞാന്‍ വിശദമായ ഒരു പ്രൊജക്റ്റ് റിപ്പോര്‍ട്ട് തരുന്നുണ്ട്.. ഇപ്പോള്‍ സ്വര്‍ഗം ആളില്ലാതെ ബുദ്ധിമുട്ടുകയല്ലേ.. ഇവിയെയും ചില പ്രശ്നങ്ങള്‍ ഉണ്ട്.. ഒരു ചെറിയ പെരിസ്ത്രോയിക്ക. ഞാന്‍ ആകെ ഒരു വിശദമായ റിപ്പോര്‍ട്ട് തരാം..എന്നിട്ട് വേണം ഇവിടെയല്ലാം ഒന്നു നേരെയാക്കാം.."
യമന്‍റെ കണ്ണ് നിറഞ്ഞു..
"ഞാന്‍ എങ്ങനെ നന്ദി പറയും എന്‍റെ നായരെ.."
" യമാ. വിഷമിക്കാതെ.. ഞാന്‍ എന്‍റെ കൂലി ചോദിച്ചു വാങ്ങിക്കോളാം..പിന്നെ ഞാന്‍ റിപ്പോര്‍ട്ട് തന്നാല്‍ അതുപോലെ നടപ്പില്‍ വരുത്തികൊള്ളണം.. എന്നിട്ട് വേണം യമലോകം ഭൂമിയെക്കാള്‍ സുന്ദരമാക്കണം.. ആളുകള്‍ ഭൂമിയില്‍നിന്നും യമലോകത്ത് വരാന്‍ കൊതിക്കണം.. പിന്നെ ഇവിടെ ചില പട്ടയപ്രശ്നങ്ങള്‍ ഉണ്ടല്ലോ.. അതെല്ലാം ഇടിച്ചു പൊളിക്കാന്‍ നില്‍ക്കാതെ എല്ലാം അങ്ങനെ നിയമസാധുതയുള്ളതായിരിക്കട്ടെ. വെറുതെ ഇടിച്ചു നാറാതെ.. അപ്പോള്‍ എല്ലാം അടുത്ത ആഴ്ച,."
ദേവേന്ദ്രനും യമനും കൈക്കൂപ്പി നിന്നപ്പോള്‍ ഞാന്‍ എന്‍റെ വൈദ്യശാല ലക്ഷ്യമാക്കി നടന്നു..