Saturday, November 29, 2008

17.പരേതന്‍ Vs ദേവേന്ദ്രന്‍

സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാരാശുപത്രിയെക്കാള്‍ മോശമായിരുന്നു.. പക്ഷെ പ്രശ്നങ്ങളെപ്പറ്റി പുറംലോകമറിയാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്തിരുന്നു..നാരദരെ സൗദിഅറേബ്യയിലേക്ക് നാടുകടത്തി...ടെലഫോണുകള്‍ പണ്ടേ ഇല്ലല്ലോ. ആകെയുള്ള ആധുനിക സൌകര്യമായ ഇന്റര്‍നെറ്റില്‍ ബ്ലോഗുകള്‍ നിരോധിച്ചിരുന്നു...നെറ്റ്തള്ളച്ചി എന്നൊരു സോഫ്റ്റ്‌വെയര്‍ വെച്ചു എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു.

നേരത്തെ ഒരുത്തന്‍ ബ്ലോഗെഴുതി കാര്യങ്ങള്‍ അറിയിക്കാന്‍ ശ്രമിച്ചതിനു സ്വര്‍ഗത്തില്‍ നിന്നു നാടുകടത്തി...ഇപ്പോള്‍ അയാള്‍ ത്രിശങ്കു സ്വര്‍ഗ്ഗതാണ് താമസം പോലും..പോപ്പ് ചെടിയും കൊക്കൈന്‍ കൃഷിയുമായി ത്രിശങ്കു സ്വര്‍ഗം ആകെ സമ്പന്നമാണത്രെ..

പക്ഷെ ത്രിശങ്കു സ്വര്‍ഗത്തിന്‍റെ സൃഷ്ടാവിന് സ്ത്രീകളെ ഇഷ്ടമല്ലാത്തത്‌ കൊണ്ടു പ്രകൃതിവിരുദ്ധനടപടികളാണ് മുഖ്യം..(മേനക ചതിച്ചുന്നു പറഞ്ഞു വിശ്വാമിത്രന്‍ സ്ത്രീകളെ അവിടെ അടുപ്പിക്കില്ലാപോലും. വിശ്വാമിത്രന്‍റെ പോക്രിത്തരങ്ങള്‍ക്കു എനിക്ക് നിന്നു കൊടുക്കാന്‍ വയ്യ..അങ്ങനത്തെ സ്വര്‍ഗ്ഗവും വേണ്ട..ഒന്നും അല്ലെങ്കില്‍ ഞാന്‍ ഒരു തറവാടി അല്ലെ..??

ത്രിശങ്കുവിന്‍റെയും അവിടെ പോയ ബ്ലോഗ്ഗരുടെയും നടത്തശൈലി ഇപ്പോള്‍ ഇവിടെല്ലാം പാട്ടാണ്..കാലനും അവിടെ പോയി കൊക്കൈന്‍ അടിക്കുന്ന ശീലം ഉണ്ട്...ഇനി കാലനും..ശ്ശെ..ഓര്‍ത്തിട്ടു അറപ്പ് തോന്നുന്നു..കോഴിക്കോട്ടുകാരന്‍ ആകാന്‍ പഠിക്കുകയാണോ ..ആവോ..??)

അങ്ങനെ കുറെ ദിവസം കഴിഞ്ഞു ..കുറെ ദാരിദ്ര്യം പിടിച്ച ദിവസങ്ങള്‍ തള്ളിനീക്കി എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്..കഞ്ഞിം പയറും ചുട്ട ചമ്മന്തിം...മടുത്തു..ഇടയ്ക്ക് കാലന്‍റെ വരവ് മാത്രമായിരുന്നു ആശ്വാസം..(പിന്നെ ആരും അറിയാതെ കാലനെ തിരക്കി എന്നപേരില്‍ വരുന്ന കമലാക്ഷിയും..)
ഇനിയും ചികിത്സ ആവശ്യമായി വരും എന്ന് പറഞ്ഞു കാലനെ ഞാന്‍ കൈയിലെടുത്തിരിക്കുകയായിരുന്നല്ലോ..

അങ്ങനെ ഒരു ദിവസം രാവിലെ ഒരു ദൂതന്‍ പാഞ്ഞെത്തി..ഞാന്‍ വന്ന ദിവസം രാവിലെ ദേവേന്ദ്രന്‍റെ സദസ്സിലെ അസ്പരസ്സുകളുടെ നൃത്തം ഒളിഞ്ഞു നോക്കിയത്രേ..അതുകൊണ്ട് എനിക്ക് ശിക്ഷ നല്‍കാന്‍ പടയും സന്നാഹവുമായി വരുകയാണത്രെ. കാലനെ ഞാന്‍ ആളയച്ചു വരുത്തി...കാര്യങ്ങള്‍ എല്ലാം കേട്ടശേഷം കാലന്‍ പറഞ്ഞു..

"നോക്ക് ആ നാറിയുടെ കാര്യത്തില്‍ ഞാന്‍ ഇടപെടില്ല..അങ്ങാര്‍ കോണ്ഗ്രസ് കാരനാ..എനിക്കൊന്നും പറയാന്‍ വയ്യ...ഒന്നും അല്ലെങ്കിലും ഞാന്‍ ഒരു ഘടകകക്ഷിക്കാരനല്ലേ.."കാലന്‍ തന്‍റെ നയം വെക്തമാക്കി.

ഓ അപ്പൊ അതാ കാര്യം..ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നു ഇപ്പോള്‍ മനസ്സിലായി..ഒന്നും അല്ലെങ്കില്‍ കുറെനാള്‍ പഞ്ചായത്ത്മെമ്പര്‍ അല്ലായിരുന്നോ ഞാനും എന്‍റെ നാട്ടില്‍.കാലന്‍ വലിഞ്ഞു കളഞ്ഞു..

ഒരു വലിയ ശബ്ദത്തോടെ ദേവേന്ദ്രന്‍ കയറി വന്നു..കൂടെ കുറെ പട്ടിണികോലങ്ങളും..

"എടാ..പരേതന്‍ നായരെ..താന്‍ വന്നിട്ട് എന്‍റെ സ്വര്‍ഗീയ സുന്ദരികളുടെ നൃത്തം ഒളിഞ്ഞുനിന്നുകണ്ടു എന്ന് കേട്ടല്ലോ..തനിക്കതിന്‍റെ കടുത്തശിക്ഷ തരാനാ ഞാനും സൈന്യവും വന്നത്.."

"ഭ..എമ്പോക്കി...കൂറതരം പറയാതെടോ.."

ഞാന്‍ ഉറക്കെ ആട്ടുവച്ചു കൊടുത്തു..ദേവേന്ദ്രന്‍ ഞെട്ടി..ഒരു പക്ഷെ എന്നില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല..

ഞാന്‍ ദേവേന്ദ്രനെ സൂക്ഷിച്ചുനോക്കി..കീറിപറിഞ്ഞ പടച്ചട്ട..മെല്ലിച്ച ശരീരം ആണെന്ന് കാണുമ്പോള്‍ അറിയാം..കീറിയ പടച്ചട്ടയുടെ കക്ഷത്തിലൂടെ വളര്‍ന്നു നില്ക്കുന്ന രോമങ്ങള്‍..ഷേവ് ചെയ്യാത്ത മുഖം..വജ്രായുധം തുരുമ്പെടുത്തു തുടങ്ങി..താറുടുത്ത കിറ്റെക്സ് ലുങ്കിയും മുഷിഞ്ഞിരിക്കുന്നു..ആകെ ഒരു ദരിദ്രനാരായണന്‍റെ ജീവിക്കുന്ന മാതൃക..

"ഡോ .ദേവേന്ദ്ര നിന്‍റെ ഈ അവശകൊമരങ്ങളെ വിളിച്ചുകൊണ്ടു പോ..ഈ പരലോകത്തില്‍ വരുന്നതിനു മുമ്പെ നന്നായി തിന്നും കുടിച്ചും കളിച്ചും നടന്ന ശരീരമാ ഇതു..ഒരു കീറ് വാങ്ങിയാല്‍ പിന്നെ നീയും നിന്‍റെ ഓണക്കപടയും കാണില്ല..പിന്നെ നിന്നെയൊക്കെ തിരുമ്മാന്‍ കാശില്ലാതെ നിന്‍റെ കിളവി നര്‍ത്തകികള്‍ക്ക് വേറെയും പലതും ചെയ്യേണ്ടി വരും.."

ദേവേന്ദ്രന്‍ നിലത്തു കുത്തിയിരുന്നു..ആ ഇരുപ്പില്‍ എനിക്ക് അല്പം അലിവ് തോന്നി..
ദേവേന്ദ്രന്‍ പറഞ്ഞു തുടങ്ങി..

"ക്ഷമിക്കു മാഷേ..ഞങ്ങളുടെ അവസ്ഥ താങ്കള്‍ കണ്ടതിന്‍റെ വിഷമത്തില്‍ എന്തോ പറഞ്ഞതാ...ക്ഷമിക്കു..എങ്ങനെ ജീവിച്ചവരാ ഞങ്ങള്‍..ഇപ്പോള്‍ ഒന്നും ഇല്ല..പാല് വാങ്ങിക്കാന്‍ കാശില്ല.പാലാഴി മില്‍മ കൊണ്ടുപോയതില്‍ പിന്നെ ഓസിനും കിട്ടില്ല..താങ്കള്‍ക്കറിയാമോ സോമരസം കുടിച്ച നാള്‍ മറന്നു..ഇപ്പോള്‍ വാറ്റടിച്ചാ കഴിയുന്നത്‌..എന്താ ചെയ്യുക എന്നറിയില്ല.."

ഞാനും ദുഖിതനായി..

"പോട്ടെ ദേവേന്ദ്ര.. ഏത് പട്ടിയ്ക്കും ഒരു ദിവസം വരും..."

ആ ഉദാഹരണം ദേവേന്ദ്രന് പിടിച്ചില്ല എന്ന് മുഖഭാവത്തില്‍ നിന്നു മനസ്സിലായി..പക്ഷെ പോയില്ലേ പ്രതാപം.കുറെ നേരം സംസാരിച്ചിരുന്ന ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി..എന്നെ അയാള്‍ തന്‍റെ ദര്‍ബാറിലേക്ക് ക്ഷണിച്ചു..അവിടേക്ക് ചെന്ന എനിക്ക് വിശ്വസിക്കാന്‍ വയ്യ..കേരളത്തിലെ ഏതോ ആദിവാസി കുടിലില്‍ ചെന്ന പ്രതീതി..

പെട്ടെന്ന് എന്‍റെ സന്തോഷത്തിനായി കിളവിഅപ്സരസുകള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി..

"എന്‍റെ പൊന്നു ദേവേന്ദ്ര ..ഇതൊന്നു നിര്‍ത്താന്‍ പറ...ഇത്തരം കൂറകളെ കണ്ടിട്ട് ശര്‍ദ്ദിക്കാന്‍ വരുന്നു..ഇതിനൊക്കെ ഭൂമിയില്‍ പത്തുരൂപ പോലും കിട്ടില്ല.ഒന്നും അല്ലെങ്കില്‍ അവിടുന്ന് റിട്ടയര്‍ ചെയ്ത കമലാക്ഷിയെ നോക്ക്...അതുപോലെ നൂറു അവളുമാരുടെ കൂറെ അറ്മാദിച്ച എനിക്ക് ഇതു കണ്ണില്‍ പിടിക്കൂല്ല.."

അപ്സരസുകള്‍ അല്പം ഇഷ്ടക്കെടോടെ നൃത്തം നിര്‍ത്തി എന്‍റെ അടുത്തോട്ടു വന്നു...ഒരു പക്ഷെ ശരീര പുഷ്ടിയുള്ള ഒരുത്തനെ കുറെനാളുകള്‍ക്കു ശേഷമാവും കാണുന്നത്.ഞാന്‍ തുറിച്ചൊന്നു നോക്കി.അവരെല്ലാം നടന്നകന്നു..ദേവേന്ദ്രന്‍ പതിയെ കാര്യത്തിലോട്ടു കടന്നു..പുള്ളിയ്ക്ക് പണ്ടത്തെപോലെ ഒന്നും പറ്റുന്നില്ലെന്നു..അതുകൊണ്ട് കാലനെ ഞാന്‍ ചികിത്സിച്ചപോലെ പുള്ളിയ്ക്കും എന്‍റെ ചികിത്സ വേണം..

ഞാന്‍ വളരെ ആലോചിച്ചു ..അവസാനം എനിക്ക് സ്വര്‍ഗത്തില്‍ നിന്നും നരകത്തിലെക്കൊരു ട്രാന്‍സ്ഫര്‍ വാങ്ങിത്തരണം എന്ന വെവസ്ഥയില്‍ ഞാന്‍ ദേവേന്ദ്രനെ ചികില്‍സിക്കാന്‍ സമ്മതിച്ചു...

പിറ്റേന്ന് ഒരു പ്രത്യേക വയാഗ്ര എന്ന കാച്ചി ഒരു സ്വര്‍ഗീയ വേശ്യയുടെ (അല്ല നര്‍ത്തകിയുടെ കൈയില്‍) കൊടുത്തയച്ചു..കുറെ ദേവേന്ദ്രന്‍ കുടിക്കുകയും കുറെ ലേപനം നടത്തുകയും വേണം ..പിന്നെ ഒരുമാസം സേവിക്കാന്‍ വയാഗ്ര ലേഹ്യവും..ഒരുമാസം കൊണ്ടു ആരോഗ്യം(വയാഗ്രാതി മരുന്നുകള്‍ സേവിച്ചു നേടിയ) വീണ്ടെടുത്ത ദേവേന്ദ്രന്‍ എനിക്ക് നരകത്തിലേക്ക് സ്ഥലംമാറാന്‍ഉള്ള വിദ്യയുമായി എത്തി..

ബ്ലോഗെഴുതുക..അങ്ങനെ ആ കുറ്റത്തിന് അവിടെനിന്നും എന്നെ നരകത്തിലേക്ക് കടത്തുമത്രേ..അങ്ങനെ ഞാന്‍ ബ്ലോഗെഴുതിനേടിയ നരകത്തിലേക്ക് പോവാന്‍ എന്‍റെ ഒന്നര മാസം നീണ്ട സ്വര്‍ഗ്ഗ വാസം അവസാനിപ്പിച്ചു..

ഇടയ്ക്കുകിട്ടിയവാര്‍ത്തകള്‍

ചികില്‍സയ്ക്ക് ശേഷം കാമന്ധനായ ദേവേന്ദ്രനെ പേടിച്ചു സ്വര്‍ഗീയ വേശ്യകള്‍ മാത്രമല്ല ദേവന്മാരും ഓടിയോളിക്കുകയാണത്രെ..കൂടാതെ ത്രിശങ്കുവിലും മൂപ്പര്‍ പോന്നുവേന്നാ വാര്‍ത്ത..ഏതായാലും സ്വര്‍ഗത്തിലെ അന്തേവാസികള്‍ ഇപ്പോള്‍ മൂപ്പരെ ഭയന്ന് കതകു പൂട്ടിയെ ഉറങ്ങാറുള്ളത്രെ..എന്തായാലും എന്‍റെ മരുന്ന് ഫലിച്ചു..എനിക്കെന്താ ഞാന്‍ താമസം മാറിയില്ലേ...

നോക്കണേ എന്‍റെ ഭാഗ്യം..

Friday, November 28, 2008

16.സ്വര്‍ഗത്തിലെ ദാരിദ്ര്യവും അപ്സരസുകളുടെ ബാര്‍ഡാന്‍സും

അതിരാവിലെ സ്വര്‍ഗപ്രവേശനത്തിനുള്ള വെള്ളക്കുപ്പായവും വാങ്ങി സ്വര്‍ഗകാവാടതിലൂടെ ഉള്ളില്‍ കയറി..കൂടെ അകമ്പടി സേവിക്കാന്‍ ഒരു ഭടന്‍ ആണോ സേവകന്‍ ആണോ എന്നറിയാത്ത മറ്റൊരു വിദ്വാനും..വെള്ളനിറം ഉള്ളനീളന്‍ കുപ്പായം ഞാന്‍ അണിഞ്ഞിരുന്നത്..

വിശാലമായ ഇടനാഴി..കൂടെവന്നയാള്‍ ശാന്തനായിരുന്നു..
സ്വര്‍ഗപ്രവെശനത്തില്‍ ഞാന്‍ ആകെ സന്തോഷിച്ചു ത്രില്‍ അടിച്ച് നില്‍ക്കുവായിരുന്നു..കുറെ കഴിഞ്ഞു ഇനി വഴി മൂന്നിടത്തായി പിരിയുന്നു..

വലത്തോട്ടുള്ളവ നല്ല കാര്‍പെറ്റ് ഇട്ട നല്ലവീതിയേറിയ ഒരു വഴി..
ഞാന്‍ അങ്ങോട്ട് തിരിഞ്ഞപ്പോള്‍ കൂടെവന്നയാള്‍ വിലക്കി...

"വേണ്ട..അവിടെയാ ദൈവങ്ങള്‍ താമസിക്കുന്നത്..അവിടെ സാമ്പത്തിക പ്രശനങ്ങള്‍ ഒന്നും ഇല്ല അതാ നല്ല കാര്‍പെറ്റ് ഒക്കെ ഇട്ടിരിക്കുന്നത്..പാലാഴിയുടെ ഈ വര്‍ഷത്തെ കോണ്ട്രാക്റ്റ് മില്‍മ എടുത്തിരിക്കുന്നു..പിന്നെ മറ്റു പ്രദേശങ്ങളില്‍ എക്കോ ടൂറിസം അങ്ങനെ നൂറു മാര്‍ഗങ്ങള്‍ അപ്പോള്‍ ഇഷ്ടം പോലെ കാശുണ്ട്..അവിടെ പോകണമെങ്കില്‍ പ്രത്യേകപെര്‍മിറ്റ്‌ എടുക്കണം.."

നേരെയുള്ളത് ആണ് ദേവേന്ദ്രന്‍റെ അമരാപുരി..അവിടെ അപ്സരസുകള്‍ നൃത്തം ചെയ്യും എന്നൊക്കെ കേട്ടിട്ടുണ്ട്..കാണാന്‍ മോഹവും ഉണ്ട്.ഒന്നു ചോദിച്ചു നോക്കിയാലോ..പതിയെ ചോദിച്ചു.അയാള്‍ പതിയെ ചെവിയില്‍ പറഞ്ഞു.

"താങ്കളെ കണ്ടിട്ട് മാന്യന്‍ ആണെന്ന് തോന്നുന്നു..പിന്നെ കാലന്‍റെ അടുത്ത ആളും..അതുകൊണ്ട് പറയാം.. ഉര്‍വശി,രംഭ,തിലോത്തമ ഇപ്പോള്‍ ഇവിടെ ഇല്ല..ബോംബയില്‍ ഏതോ ഡാന്‍സ് ബാറില്‍ ഡാന്‍സ്കളിക്കുക ഇപ്പോള്‍..പിന്നെ മറ്റേ പണിയും ഉണ്ടത്രേ..അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ ഏതോ സൈറ്റും ഉണ്ട്..അവിടെ അവരെ ബുക്ക് ചെയ്തു മറ്റേപണിക്കും കൊണ്ടുപോകാറുണ്ട്..പിന്നെ തുണ്ട് പടത്തിലും അഭിനയിച്ചു കാശുണ്ടാക്കി അയച്ചു തരാറുണ്ട്..ഇപ്പോള്‍ ഇവിടെ എലിസ ടെസ്റ്റ് നടത്താന്‍ സൌകര്യം ഇല്ലാത്തതിനാല്‍ തിരികെ വിളിച്ചില്ല.. അത് ശരിയായാല്‍ തിരികെ വരും..വരാതിരിക്കുന്നത നല്ലത്...ആകെയുള്ള വരുമാനം അതാ.."

"അപ്പോള്‍ സ്വര്‍ഗീയവേശ്യകള്‍ അല്ല അപ്സരസുകള്‍ മനുഷ്യനും സ്വന്തം അല്ലെ..?"

ഞാന്‍ ചോദിച്ചു.

"ഇപ്പോള്‍ അവിടല്ലേ പണം..ഐ.ടി.,കോള്‍ സെന്‍റര്‍ എല്ലാം വന്നപ്പോള്‍ കാശ് ഇഷ്ടം പോലെ അല്ലെ..ഞങ്ങള്‍ പിന്നിലായി പോയി.."

"അപ്പോള്‍ മേനക എവിടെ.?"

ഞാന്‍ തിരക്കി.."

മിണ്ടല്ലെ...അവള്‍ എവിടാന്നു ആര്‍ക്കും അറിയില്ല..ഏതോ അസുരനെ കെട്ടി പാതാളത്തില്‍ ഉണ്ടെന്നോ..അതല്ല അമേരിക്കയില്‍ ആണെന്നോ കേള്‍വി.."

"ചേട്ടാ അപ്പോള്‍ എനിക്ക് ഇവരുടെ ഡാന്‍സ് കാണാന്‍ ഒരു വഴിയും ഇല്ലേ.."

എനിക്ക് എന്‍റെ ആകാംഷ അടക്കാനായില്ല."

"എന്‍റെ കാരണവരെ..ഇപ്പോള്‍ കുറെ കിളവികള്‍ ഉണ്ട്..അവരെ പണ്ടു വി.ആര്‍.എസ് കൊടുത്തു പറഞ്ഞു വിട്ടതാ..ഇപ്പോള്‍ തിരികെ വിളിച്ചു..അതുകൊണ്ട് അവരുടെ ഡാന്‍സ് മാത്രമെ ഉള്ളൂ. ഏത് ചെയ്യാം ...താങ്കള്‍ക്കറിയാമോ ഇപ്പോള്‍ സോമരസം കിട്ടാനേ ഇല്ല..ദേവേന്ദ്രനും സംഘവും വാറ്റ് ചാരായം വാറ്റിയാണ് കാര്യം സാധിക്കുന്നത്.."

ഞാന്‍ ആകെ ഞെട്ടിത്തരിച്ചു പോയി..

"ങ്ങ പിന്നെ..എന്‍റെ മാഷേ ...ഇവിടുന്നു പോകാന്‍ നോക്കണ്ട..കാരണം ഇപ്പോള്‍ ഇവിടെ ആളുകളെ കിട്ടാനില്ല..അതുകൊണ്ട് സ്വര്‍ഗത്തിന്‍റെ ചില ഡിവിഷനുകള്‍ അടയ്ക്കുവാണോ കുറയ്ക്കുവാനോ ഒക്കെ പോവുക..അപ്പോള്‍ ഉള്ള ചില ദേവന്മാരുടെ പണി പോകും..അതുകൊണ്ട് ആരെങ്കിലും വന്നാല്‍ പിന്നെ തിരികെ പോകാനാവില്ല.പിന്നെ നരകത്തിലോട്ടു ഒരു ട്രാന്‍സ്ഫര്‍ നടപ്പുള്ള കാര്യവും അല്ല.."

ഞാന്‍ തലകുലുക്കി..പക്ഷെ ഡാന്‍സ് കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..അമരാപുരിയുടെ വെളിയില്‍ നിന്നുകാണാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടിപോയി നോക്കി..അകത്ത് കണ്ട കാഴ്ച ഹൃദയഭേദകം ആയിരുന്നു.അര്‍ദ്ധനഗ്നരായ ചില കിളവിമാര്‍ അരയും മാറും ഇളക്കി ഡാന്‍സ് ചെയ്യുന്നു..അതുകണ്ടുകൊണ്ടിരിക്കുന്ന ദേവേന്ദ്രനും സംഘവും..കൈലിയും ബനിയനുമാണ് വേഷം.ഈ പെണ്ണുങ്ങളെ കണ്ടിട്ട് ഓക്കാനം വരുന്നു..ഈ ശപ്പന്‍ ഇതും കണ്ടുകൊണ്ടു എങ്ങനെ കഴിയുന്നു...ഞാന്‍ തിരികെ വന്നു.

"അപ്പോള്‍ മാഷേ ഈ ഐരാവതം എവിടെ..??"

"അതിനെ വീരപ്പന്‍ തട്ടിയെന്നോ മറ്റോ പറയുന്നതു കേട്ടു..പുള്ളി ഇവിടെ നരകത്തില്‍ താമസിക്കുന്നുണ്ട്..അങ്ങാരുടെ വീടിനടുത്ത് തടിപിടിക്കാന്‍ വിട്ടിരുന്നു..വീരപ്പന്‍ അല്ലെ ആള്..അങ്ങ് കൊന്നു കളഞ്ഞു..പിന്നെ തടിപിടിപ്പിച്ചത് കുറ്റം ആയതുകൊണ്ട് ദേവേന്ദ്രന് പരാതി പറയാനും കഴിയില്ല.."

ഞാന്‍ ആകെ ടെന്‍ഷനില്‍ ആയി..

"ഇത്തരം ഒരു കാഴ്ചായിരുന്നോ ഇവിടെ.ശേ..വരണ്ടായിരുന്നു."

പുറമെ ഉള്ള പറ ച്ചിലെഉള്ളൂ.മൊത്തത്തില്‍ ദാരിദ്ര്യം ആണ്.ഞാന്‍ പതിയെ ഞങ്ങളെ പ്പോലെ യുള്ള അന്തേവാസികള്‍ താമസിക്കുന്ന വാസസ്ഥലത്തിലേക്ക് കടന്നു..

ഉള്ളില്‍ ഇനിയും എന്തെല്ലാം എച്ചിത്തരങ്ങള്‍ കാണാന്‍ കിടക്കുന്നു എന്നപേടിയോടെ അകത്തേക്ക് കാലെടുത്തു വച്ചു..

Monday, November 24, 2008

15.യമപുരിയിലെ മുള്ളുമരം

കാലന്‍റെ മൂലക്കുരു എന്‍റെ പ്രയോഗത്താല്‍ ശരിയായി..രോഗം വിട്ടുമാറിയെങ്കിലും ഞാന്‍ മനപ്പൂര്‍വം അങ്ങാരെ വേദനിപ്പിച്ചോ എന്നൊരു സംശയം കാലനെ മഥിയ്ക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കില്ലതിരുന്നില്ല..

കമലാക്ഷി എന്നെ കണ്ടപ്പോഴും അത് പറഞ്ഞു.പിറ്റേന്ന് കാലത്തു തന്നെ കാലന്‍ എന്നെ വിളിച്ചു.

"ഡോ നായരെ..തന്‍റെ പാപത്തിന്‍റെ ഫയല്‍ പോയതുകൊണ്ടാ തന്നെ സ്വര്‍ഗത്തില്‍ വിടുന്നെ..പിന്നെ ചെറിയ ഒരു പാപത്തിന്‍റെ ലിസ്റ്റ് ചിത്രഗുപ്തന്‍ കണ്ടുപിടിച്ചത്രേ..അപ്പോള്‍ താന്‍ ഒരു ചെറിയ ശിക്ഷ അനുഭവിച്ചേ സ്വര്‍ഗത്തിലേക്ക് പോകാന്‍ പറ്റു..ഇവിടെ ഒരു മുള്ളുമരം ഉണ്ട്..അതില്‍ പത്തു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്യണം..അതും ഉടുതുണിയില്ലാതെ"

ഞാന്‍ ഞെട്ടിപ്പോയി...എന്‍റെ ദൈവമേ.....യമപുരിയിലെ മുള്ള്മരത്തെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്.

"എന്നാല്‍ ശരി അങ്ങനെ ആകട്ടെ.."

ഞാന്‍ മറുപടി പറഞ്ഞു..

"ഡോ താന്‍ പോയി ചിത്രഗുപ്തനെ കാണ്..അങ്ങാരാ അതിന്‍റെ നേരവും കാലവും ഒക്കെ നിശ്ചയിക്കുന്നത്‌.."

കാലന്‍ അല്പം ഗൌരവത്തോടെ പറഞ്ഞു.ഞാന്‍ ആകെ ഭയഭീതനായി..നേരെ ചിത്രഗുപ്തന്‍റെ അടുത്ത് ചെന്നു കാര്യം ഉണര്‍ത്തിച്ചു..

"ഹ ഹ ഹ ഹ .."

ചിത്രഗുപ്തന്‍ പൊട്ടിച്ചിരിച്ചു..അല്ലെങ്കിലും പോത്തിന്‍ചാണക അഭിഷേകത്തിന്‍റെ ചൊരുക്ക് അങ്ങാര്‍ക്ക് ഉണ്ടെന്നറിയാം. ഇപ്പോഴും ഒരു ചാണകനാറ്റം ഉണ്ടെന്നു തോന്നുന്നു.ചിത്രഗുപ്തന് തന്‍റെ മനസ്സിലിരിപ്പ് മനസ്സിലായി എന്ന് തോന്നുന്നു.

"എടൊ ഇന്നു വൈകിട്ട് തന്നെ മരം കയറണം..എല്ലാ സെറ്റ്അപ്പും ഞാന്‍ ചെയ്തിട്ടുണ്ട്.."

തന്‍റെ കൊലച്ചിരി ഉള്ളില്‍ ഒളിപ്പിച്ചു കൊണ്ടു ചിത്ര ഗുപ്തന്‍പറഞ്ഞു..ഞാന്‍ പേടിയോടെ തിരികെ നടന്നു..സമയം സന്ധ്യയായി..ഞാന്‍ മുള്ളുമരത്തിന്‍റെ അടുത്തെത്തി..കാലനും കമലാക്ഷിയും ചിത്രഗുപ്തനും പോത്തും സന്നിഹിതരായിട്ടുണ്ട്..പോത്തെന്തിനാ വന്നതെന്ന് എത്ര ആലോചിട്ടും എനിക്ക് മനസ്സിലായില്ല.കാലന്‍ തന്നെ അതിനുത്തരം പറഞ്ഞു..

"മരം കയറി വരുമ്പോള്‍ പെരട്ടാന്‍ ഇവിടെ മരുന്നൊന്നും ഇല്ല..ഗോമൂത്രം അങ്ങ് പെരട്ടും..അത്രതന്നെ.."

ഞാന്‍ പേടിയോടെ മരത്തില്‍ കയറി..പത്തു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തു..എല്ലാം കഴിഞ്ഞു താഴെ വന്നപ്പോള്‍ ഞാന്‍ എന്‍റെ ശരീരത്തില്‍ നോക്കി..ഒരു മുറിവ് പോലുമില്ല..ഞാന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി..

"നോക്ക് കാലാ...നോക്ക് ചിത്രഗുപ്താ..കമലാക്ഷി,പോത്തെ നോക്ക് എന്‍റെ ശരീരത്ത് ഒരു മുറിവ് പോലും ഇല്ലാ..ഞാന്‍ പാപം ചെയ്യാത്തവന്‍ ആണ്.."

"ഭ ..തെണ്ടി...മതി‌ തുള്ളിചാടിയത്...ത്രെസ്യമ്മയും,കമലാക്ഷിയും, ഷക്കീലയും പിന്നെ ഇതുപോലെ ഉള്ള മറ്റവളുമാരും കയറി ഇറങ്ങി ഉള്ള മുള്ളു മുഴുവന്‍ പോയി..പുതിയ മുള്ളു വയ്ക്കാന്‍ സാമ്പത്തിക ഞെരുക്കം കാരണം കഴിഞ്ഞില്ല..പിന്നെ നിന്‍റെ സമയം ..ചടങ്ങല്ലേ ഒഴിവാക്കാന്‍ പറ്റില്ല..അതുകൊണ്ട് ചെയ്യിപ്പിച്ചതാ..പിന്നെ നീ വിചാരിക്കുന്നതുപോലെ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല..ഒന്നും അല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക് ചിക്കന്‍ കഴിക്കാന്‍ പറ്റുന്നുണ്ട്.."

കാലന്‍ പറഞ്ഞു നിര്‍ത്തി..ചിത്രഗുപ്തന്‍ ഇളിഭ്യനായി തിരിഞ്ഞു നടന്നു..ഞാന്‍ രക്ഷപ്പെട്ടെല്ലോ എന്ന് കരുതി കാലന് സ്തുതി ചൊല്ലി എന്‍റെ താല്‍ക്കാലിക മുറിയിലേക്ക് നടന്നു...

നാളെയാണ് സ്വര്‍ഗത്തിലേക്കുള്ള എന്‍റെ പ്രവേശനം..(എന്‍റെ ഒരു സുഹൃത്ത് തന്ന ത്രെഡ് ഡെവലപ് ചെയ്താ ഇതെഴുതിയത്..)

Friday, November 21, 2008

14.കാലന്‍റെ മൂലക്കുരു

വീട്ടിലെത്തി..കാലനെയും രാഷ്ട്രീയക്കാരനെയും വെളിയില്‍ നിര്‍ത്തി...വീട്ടിലെ നായ ഓരിയിട്ടു...ഉള്ളില്‍ കയറി..ശാന്തമ്മയുടെ മുറിയില്‍ വെട്ടമില്ല..പക്ഷെ നളിനാക്ഷിയുടെ മുറിയില്‍ വെളിച്ചം കണ്ടു...ഇപ്പോള്‍ തനിക്ക് ഭിത്തി ഒരു തടസം അല്ലെന്നറിവ് സന്തോഷം തന്നു..നളിനാക്ഷിയുടെ മുറിയില്‍ കയറി..

കൂടെയാരോ കിടക്കുന്നു..ദൈവമേ ഇതാ കറവക്കാരന്‍ മൂസയുടെ മകന്‍ ഷറഫ് അല്ലെ..തമ്പുരാനേ ഇവന് വയസ്സ് ഇരുപതല്ലേ ഉള്ളൂ..ഇവന്‍റെ വാപ്പയുടെ ഇവിടെയുള്ള കയറ്റിഇറക്കം പണ്ടു താന്‍ ചോദ്യം ചെയ്തിരുന്നല്ലോ.ഇപ്പോള്‍ അങ്ങാരെ വിട്ടു മോനോടായോ ..പക്ഷെ ആത്മാക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലല്ലോ..പിന്നെ താന്‍ വല്ലതും എന്തിന് പറയണം...താനല്ലേ മരിച്ചത്...ജീവിച്ചിരിക്കുന്നവര്‍ക്ക് വിശപ്പും ദാഹവും പോലെ കാമവും ഉണ്ടാകില്ലേ...

അവളെ വിട്ടു താളിയോലകള്‍ ഇരിക്കുന്ന മുറിയിലേക്ക് പോയി..അവിടെ കുറെനേരം തപ്പി കാലനുള്ള മരുന്നിനുള്ള വിധി കണ്ടെത്തി.തിരികെ വരുമ്പോള്‍ കാലന്‍റെ മുഖത്തെ ഉദ്വേഗം കണ്ടപ്പോള്‍ തന്നെ മനസ്സിലായി പുള്ളിയുടെ അസുഖത്തിന്‍റെ തീവ്രത..

"എടൊ പറിക്കാനുള്ള മരുന്നുകള്‍ കരുതിക്കോ.."

കാലന്‍ ആജ്ഞാപിച്ചു..തൊടിയില്‍ നിന്നു മരുന്ന് പറിച്ചു നേരെ പൊത്തിന്‍റെ പുറത്തേറി..പോത്തിനെ ചാണകം നാറുന്നല്ലോ എന്നോര്‍ത്തു...പണ്ടായിരുന്നെങ്കില്‍ കാലനെയായിരുന്നു ഇപ്പോള്‍ പോത്തിനെയാണോ നാറ്റം..

"എടൊ ..പോത്തിന് തൂറ്റല്‍... തനിക്ക് വല്ല മരുന്നും അറിയാമോ.?"

കാലന്‍ ചോദിച്ചു..

"ഡാ തെണ്ടി,,,ഞാന്‍ മനുഷ്യെനെയാ ചികില്‍സിച്ചു കൊണ്ടിരുന്നത് ..ഇപ്പോള്‍ ഗതികെടിനാ കാലനെ നോക്കുന്നത്.ഇനി പോത്തിനെ നോക്കാന്‍ തന്‍റെ തന്തയോട് പറ.."

എന്ന് പറയണം എന്നുണ്ടായിരുന്നു..പക്ഷെ ഏതാണ്ട് സ്വര്‍ഗം കൈവശം വരും എന്ന് തോന്നുന്ന ഈ അവസരത്തില്‍ പറഞ്ഞാല്‍ ഒരുപക്ഷെ നരകത്തില്‍ വിട്ടാലോ..

"ഇല്ലേ തമ്പുരാനെ.. എനിക്ക് ആകെ മനുഷ്യനെ മാത്രമെ ചികില്‍സിക്കാന്‍ കഴിയൂ.."

താന്‍ തന്‍റെ വശം ക്ലീയറാക്കി..

"പിന്നെന്താ ചെയ്യുക..ഇതിങ്ങനെ ചാണകം ഇട്ടാല്‍ നമ്മള്‍ അങ്ങുവരെ ചെല്ലില്ലല്ലോ.."

കാലന്‍റെ പേടി അതായിരുന്നു..കാരണം വേഗം ചെന്നിട്ടു വേണം പുള്ളിയ്ക്ക് ചികിത്സ ആരംഭിക്കാന്‍.പോത്തിനെ നിര്‍ത്തി ടെന്‍ഷന്‍ അടിക്കുന്ന കാലനെ കണ്ടപ്പോള്‍ മെല്ലെ പറഞ്ഞു..

"വല്ല ഉടായിപ്പ് പണിയെ പറ്റൂ..നോക്കട്ടെ.."

കാലന്‍ തലകുലുക്കി.. പെട്ടെന്ന് ചാടിയിറങ്ങി രാക്ഷ്ട്രീയക്കാരന്‍റെ കക്ഷത്തില്‍ ഉണ്ടായിരുന്ന ഡയറി തട്ടിപ്പറിച്ചു,,.

"ഡോ ..അതില്‍ ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങള്‍ ആണ്..ഇങ്ങു താ."

നേതാവ് ഒച്ചവെച്ചു..ഓ ഇയാള്‍ക്ക് ജീവന്‍ ഉണ്ടായിരുന്നോ..

"പോടാ...ഇനിയെന്ത് പാര്‍ട്ടി..ഇനി മോളില്‍ ചെല്ലുമ്പോള്‍ കാണാം.."

കാലന്‍ നേതാവിനെ വെരട്ടി..ഞാന്‍ പെട്ടെന്ന് ഡയറി വലിച്ചു കീറി പൊത്തിന്‍റെ പ്രുഷ്ടത്തില്‍ തിരുകി..കാലന്‍ പൊട്ടിച്ചിരിച്ചു..

"എടൊ എനിക്ക് ഈ ചിന്ത പോയില്ലല്ലോ..കൊള്ളാം..തല്‍കാലം നമുക്കു കാര്യം നടത്താം.."

ഞങ്ങള്‍ വീണ്ടും യാത്രയായി.. പെട്ടെന്ന് തന്നെ യമപുരിയില്‍ എത്തി..കാലന്‍ ഇടയ്ക്കിടയ്ക്ക് ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു..നേതാവിനെ ചിത്രഗുപ്തനെ ഏല്‍പ്പിച്ചു ഞങ്ങള്‍ യമപുരിയിലേക്ക്‌ നടന്നു...ചിത്രഗുപ്തന്‍ ഓടി വന്നു പോത്തിന്‍റെ പ്രുഷ്ടത്തില്‍ നിന്നു ഡയറി വലിച്ചൂരി..ഡയറി ഊരിയതും ഒരു ചാണക പ്രവാഹം ചിത്രഗുപ്തനെ അഭിഷേകം ചെയ്തു.ഞങ്ങള്‍ എല്ലാം പൊട്ടിച്ചിരിച്ചു...അദ്ദേഹം വിഷണ്ണനായി പോകുന്നതും നോക്കി ഞാനും കാലനും ഉള്ളിലേക്ക് പോയി..

ചെന്നതെ കാലന്‍ തുണിയുരിഞ്ഞു തിരിഞ്ഞു നിന്നു..അങ്ങനെ ആ കാലാസനം ഞാന്‍ കണ്ടു..ഒരു പക്ഷെ കട്ടപ്പന കമലാക്ഷി കഴിഞ്ഞാല്‍ കാലന്‍റെ കുണ്ടി കണ്ടത് ഞാന്‍ മാത്രമായിരിക്കും..ലേശം നന്നായി പൈല്‍സ് ഉണ്ട്..കൈയിലിരുന്ന പച്ചമരുന്നുകള്‍ കമലാക്ഷിയുടെ കയില്‍ കൊടുത്തു..ഇതൊരു പ്രത്യേക ചികിത്സയാണ്..ഒരിക്കല്‍ ചെയ്‌താല്‍ ഒരിക്കലും വരില്ല.കമലാക്ഷി മരുന്നെടുത്ത് അരയ്ക്കാന്‍ തുടങ്ങി...

അരയ്ക്കുന്നതിനോടൊപ്പം അവളുടെ അരഇളകുന്നത് ഞാന്‍ കൌതുകത്തോടെ കണ്ടു.അവള്‍ മരുന്ന് അരച്ച് കൊണ്ടു വന്നു..ഞാന്‍ കാലനോട്‌ കുനിയാന്‍ പറഞ്ഞു..കാലന്‍ കുനിയുന്നത് വളരെ ആശ്ചര്യത്തോടെയാണ് കമലാക്ഷി നോക്കിയത്...വളരെ തവണ കാലന്‍റെ മുന്‍പില്‍ കുനിഞ്ഞിട്ടുണ്ടെങ്കിലും കാലന്‍ കുനിയുന്നത് ആദ്യമായിട്ട അവള്‍ കണ്ടത്..ഞാന്‍ കയില്‍ ഇരുന്ന മരുന്ന് ഒരു ഉണ്ടയാക്കി കാലന്‍റെ പിന്നിലൂടെ തള്ളിക്കയറ്റി..

"അയ്യോ..."

കാലന്‍ അലറി,.........ചിത്രഗുപ്തനും സംഘവും ഓടിയെത്തി..എല്ലാവരുടെയും കണ്ണ് കാലന്‍റെ മുഖത്തായിരുന്നു..തന്‍റെ കാലന്‍റെ ആസനത്തിലും...

Wednesday, November 19, 2008

13.ബെര്‍ളി അവതാരം.കാലന്‍റെ കൊക്കിലൊതുങ്ങില്ല

ഞങ്ങള്‍ അകത്തേക്ക് കടന്നു..വിശാലമായ മുറിയിലെ സോഫയില്‍ ചാരികിടക്കുന്ന ബെര്‍ളി.അയാളുടെ കണ്ണുകള്‍ ഭയാനകമായ രീതിയില്‍ തിളങ്ങുന്നുണ്ടായിരുന്നു..ചോദിയ്ക്കാതെ അകതെയ്ക്കുകയറി ചെന്ന ഞങ്ങളെ നോക്കി അലറി.

"ഡ്രാക്കൂ ......"

അതാ വരുന്നു കൌണ്ട് ഡ്രാക്കുള..നരകത്തില്‍ നിന്നോടിപ്പോന്ന ഡ്രാക്കുളയെ ഇപ്പോള്‍ പോറ്റി വളര്‍ത്തുന്നത് ബെര്‍ലിയാണ്..തന്‍റെ കൈയില്‍ ഇരുന്ന രാജവെമ്പാലയെ ഡ്രാക്കുളയുടെ കൈയില്‍ കൊടുത്തു.ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു..വിശാലമയ ഇരുപ്പുമുറി. അടുത്ത് കണ്ണാടിക്കൂട്ടില്‍ വിഷസര്‍പ്പങ്ങളെ ഇട്ടുവച്ചിരിക്കുന്നു.. അടുത്ത് ഒരു സിംഹം കിടപ്പുണ്ട്.

"ഞാന്‍ നൂഡില്‍സ് കഴിക്കാറില്ല..പാമ്പിനെ പുഴുങ്ങിയാ കഴിക്കുക."

ഞങ്ങള്‍ കണ്ടതും കേട്ടതും ഒക്കെയായി ഒരു പുതിയാ ലോകത്തായിരുന്നു.കാലന്‍ എന്‍റെ കൈയില്‍ കൂട്ടിപിടിച്ചു..ബെര്‍ളിയുടെ കാലുകള്‍ നിലത്തുനിന്നു അര അടി പോങ്ങിയാണ് നില്ക്കുന്നത് എന്ന് ഞങ്ങള്‍ കണ്ടു..തന്‍റെ രഹസ്യം കാലന്‍ കണ്ടുപിടിച്ചു എന്ന് ബെര്‍ലി തിരിച്ചറിഞ്ഞു.ബെര്‍ലി സാധാരണ മനുഷ്യനല്ല..ഇവന്‍ ബൂലോക നാശത്തിനായി അവതരിച്ചവന്‍ തന്നെ..ഇവനെ കൊണ്ടുപോകാന്‍ ഏതെങ്കിലും അവതാരം തന്നെ ആവശ്യമാണ്‌..

"ബെര്‍ളി..ഞങ്ങള്‍ പോകുന്നു..താങ്കളെ പിടിക്കാന്‍ എനിക്ക് പറ്റില്ല..നിങ്ങളെ പോക്കാന്‍ ഞാന്‍ കൊട്ടേഷന്‍ കൊടുക്കും..അപ്പോള്‍ വരുന്ന അവതാരങ്ങള്‍ താങ്കളെ കൊണ്ടുപോയ്ക്കോളും..."

ഞങ്ങള്‍ രണ്ടുപേരും തിരികെ യാത്രയായി..യാത്രയില്‍ ഞങ്ങള്‍ മൂകരായിരുന്നു..പാവം രാഷ്ട്രീയക്കാരന്‍ പേടിച്ചുവിറച്ചു ഇരിപ്പുണ്ടായിരുന്നു..കാലന്‍റെ വിഷമം മാറ്റാന്‍ ഞാന്‍ ഒരു കഥപറഞ്ഞു.നടന്ന കഥ..

തറവാട്ടില്‍ വിഷചികില്‍സ ഉണ്ടായിരുന്നുവെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ..അങ്ങനെ ഒരുദിവസം സന്ധ്യക്ക് ഒരു പെണ്ണിനെ പാമ്പുകടിച്ചു വീട്ടില്‍ എത്തിച്ചു..

സംഭവിച്ചതിപ്രകാരം..

ഒരുദിവസം പെണ്‍കുട്ടി തന്‍റെ വീട്ടിലെ തറവാട്ടു കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകായിരുന്നു.. പെട്ടെന്ന് ചന്തിയില്‍ എന്തോ ഒന്നു കടിച്ചതായി തോന്നി.തിരിഞ്ഞുനോക്കുമ്പോള്‍ വെള്ളത്തിലൂടെ പോകുന്ന പാമ്പിനെ അവള്‍ കണ്ടു.അവിടെ മയങ്ങിക്കിടന്ന അവളെ ബന്ധുക്കള്‍ ആണ് തന്‍റെ അടുത്ത് എത്തിച്ചത്.

കാലന്‍ ഉഷാറായി..

"എന്നിട്ട് എന്നിട്ട്.."

കാലന്‍ ആകംക്ഷനായി ..രാഷ്ട്രീയക്കാരനും ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായി..

"ഞാന്‍ അവളെ അരയില്‍ കിടത്തി..കടിച്ചഭാഗം കണ്ടു..കടിച്ചത് നീര്‍ക്കൊലിയെന്നു മനസ്സിലായി.നല്ല ചന്തി,.വെണ്ണ പോലെ മിനുത്ത നെയ്ച്ചന്തി.."

ഞാന്‍ തുടര്‍ന്ന്..

"ഭേഷ് ഭേഷ്.."

കാലന്‍ കൈയടിച്ചു..

"പിന്നീട് നടന്നത് പറയാനാവില്ല..പിന്നീട് ചികിത്സയുമായി തുടങ്ങി എന്‍റെ ഒരു സെറ്റ്അപ്പ് ആയി എന്ന് പറഞ്ഞാല്‍ പോരെ..ഇപ്പോള്‍ അവിളുടെ കൊച്ചു ഒന്നാം ക്ലാസ്സിലാ.."

കാലന്‍ ഇരുന്നു ഞെരിപൊരി കൊള്ളുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു..

"എന്താ അങ്ങുന്നെ.."

ഞാന്‍ തിരക്കി

"എടൊ കലശലായ ബുദ്ധിമുട്ട്‌..താന്‍ വൈദ്യനും കൂടി ആയിരുന്നല്ലേ.പറഞ്ഞതു..എന്തെങ്കിലും മാര്‍ഗം ഉണ്ടോ.."

കാലന്‍ തന്‍റെ പൈല്‍സിന്‍റെ ചികില്‍സയെ പറ്റിയാണ് പറഞ്ഞതെന്ന് മനസ്സിലാക്കിയ ഞാന്‍ പോത്തിനെ തന്‍റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു.....

ഞങ്ങള്‍ മൂവരും നേരെ വീട്ടിലേക്ക് യാത്രയായി.

Tuesday, November 18, 2008

12.കാലന്‍റെ ലിസ്റ്റില്‍ ബെര്‍ളിയും

നേരം വെളുപ്പിനെ കാലപുരിയില്‍ കെട്ടിയിരുന്ന ചാവാലിപട്ടി ഓരിയിട്ടു..നേരം വെളുത്തെന്ന സൈറന്‍ മുഴങ്ങികേട്ട കാലന്‍ വേഗം പോത്തിന് ഒക്കെയും കാളിതീറ്റയും നല്കി യാത്രയ്ക്ക് സജ്ജമാക്കി.കീറിപറിഞ്ഞ ജീനിയിട്ടു മുകളില്‍ ഇരുന്നു നോക്കി..
ഓക്കേ ആണെന്ന് കണ്ട കാലന്‍ എന്നെയും വിളിച്ചു പോത്തിന്‍ പുറത്തു കയറാന്‍ ആജ്ഞാപിച്ചു..ഞാനും പുറത്തു കയറി.

"ബെ,,,,,,," അമറിക്കൊണ്ട് പോത്ത്‌ ഭൂലോകത്തെയ്ക്ക് പാഞ്ഞു.വഴിയില്‍ മുഴുവന്‍ പോത്തിന്‍ ചാണകം കിടക്കുന്നുണ്ടായിരുന്നു..പണമില്ലാത്തതിനാല്‍ ക്ലീനിംഗ് നടക്കുന്നില്ല..ഇന്നു കാലനെ നാറുന്നില്ല..പഹയന്‍ ഏതോ സുഗന്ധലേപനം പുരട്ടിയിട്ടുണ്ട്‌..എന്‍റെ മനസ്സു വായിച്ച കാലന്‍ പറഞ്ഞു..

"താഴെ നിന്നു രണ്ടു പേരെയാ ഇന്നു കൊണ്ടു വരേണ്ടത്..ഒന്നു ചെറിയ രാഷ്ട്രീയകാരനാണ്..കത്തികുത്തില്‍ മരിച്ചവന്‍.. മറ്റവന്‍ ബെര്‍ളി..ബെര്‍ളിയെന്ന കൊടും ഭീകരന്‍,..അവന്‍റെ അടുത്ത് പോകണം അതുകൊണ്ടാ അല്പം സുഗന്ധ ലേപനം പൂശിയത്.."

ആ പേരു കേട്ട ഞാന്‍ നടുങ്ങി വിറച്ചു..എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു .........പോത്ത്‌ ഒരു നിമിഷം നിന്നു..അതിന്‍റെയും കാലുകള്‍ കൂട്ടിയിടിക്കുന്നു..കാലന്‍ കാലുകൊണ്ട്‌ പോത്തിന്‍റെ ബ്രായ്ക്കറ്റില്‍ ഒന്നു തട്ടി..പോത്ത്‌ വീണ്ടും നടന്നു തുടങ്ങി.

കാലന്‍ ബെര്‍ളിയുടെ കുറ്റങ്ങളുടെ പട്ടിക എന്നെ വായിച്ചു കേള്‍പ്പിച്ചു..അതിലെ ചിലത്

1.) ബ്ലോലോകപുരി എന്ന സമാന്തര ലോകം സൃഷ്ടിച്ചു ഇഹലോകവാസികള്‍ക്ക് ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നു..

2.) അന്താരാഷ്ട്ര പെട്രോളിയം പൈപ്പ് ലൈന്‍ പൊട്ടിച്ചു എണ്ണ ബ്ലോകപുരിയിലേക്ക് വന്‍തോതില്‍ കടത്തുന്നു..

3.) പാലായിലെ സ്വന്തം വീട്ടിന്‍റെ മുറ്റത്തും ബ്ലോലോകപുരിയിലും നിന്നു ചരിച്ചു എണ്ണ കിണര്‍ കുത്തി ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ മുഴുവന്‍ ഊറ്റുന്നു..

4.) നിസ്സാര വിലയ്ക്ക് ചന്തയില്‍ എണ്ണവിറ്റ ബെര്‍ളി എണ്ണ ചന്തയിലെ എണ്ണ വില നിലം പൊത്തിച്ചു..തന്മൂലം ഗള്‍ഫില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി..

5.) ലക്ഷദ്വീപിലെ തൊണ്ണൂറ്റി ഒന്‍പതിനായിരം ദ്വീപുകളെ കൂട്ടികെട്ടി ഒറ്റ ദ്വീപാക്കി ബെര്‍ളിപുരി അഥവാ ബ്ലോലോകപുരി ആക്കുകയും ലക്ഷദ്വീപ് വെറും സഹസ്രദ്വീപായി ഒതുങ്ങുകയും ചെയ്തു..

6.) ഒരേസമയം ഒന്നിലധികം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ (ചിലപ്പോള്‍ നൂറു വരെ)കഴിവുള്ള ഇയാള്‍ കൂടുവിട്ടു കൂട് മാറല്‍,പരഹൃദയ ജ്ഞാനം മുതലായവ പഠിച്ചു ദുരുപയോഗം ചെയ്യുന്നു..

7.) ബെര്‍ലിയന്‍ കുങ്ങ്ഫുവിന്‍റെ ഉപജ്ഞാതാവായ (ഷാവോലിന്‍ കുങ്ങ്ഫു ഇതില്‍ നിന്നാണ് ഉണ്ടായത് ) ശത്രുക്കളെ മൃഗീയമായി കൊന്നൊടുക്കുന്നു.

8.) പുതു പുതു സാറ്റലൈറ്റുകള്‍ വിട്ടു ലോകത്തെ എല്ലാ കാര്യങ്ങളുടെയും ചലനങ്ങള്‍ എപ്പോഴും നിരീക്ഷിക്കുകയും ചെയ്യുന്നു..പലപ്പോഴും അതിലെല്ലാം ഇടപെട്ട് രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നു..

9.) ബെര്‍ലിസം എന്ന മതം സ്ഥാപിക്കുകയും സ്വദേശത്തും വിദേശത്തും ഭാണ്ടാരപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്തു പണം തട്ടുന്നു..കോടികണക്കിന് ദിനവരുമാനവും ഇതിലൂടെ നേടിയെടുക്കുന്നു...ഇയാളുടെ ദിനം തോറും ഏറിവരുന്ന പ്രസ്തിയും പ്രഭാവവും കണ്ടു ദേവഗണങ്ങളും ദേവതകളും ഭയഭീതരായി ചികില്‍സയില്‍ കഴിയുന്നു..

10.) സുനാമിയും അഗ്നിപര്‍വത സ്ഫോടനങളും നടത്താന്‍ ശേഷിയുള്ള ഇയാള്‍ ദെജ്ജാല്‍ ആണെന്ന് ഇസ്ലാം മത വിശ്വാസികളും അന്തിക്രിസ്തു ആണെന്ന് ക്രിസ്ത്യാനികളും അതല്ല കല്‍ക്കി ആണെന്ന് ഹൈന്ദവരും വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു..

11.) ലോകത്തുള്ള എല്ലാ മദാലസകളായ സ്ത്രീകളും ഇങ്ങാരുടെ പുറകില്‍ കൂടിയതിനാല്‍ മദാലസന്മാരായ ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ മരുന്നിനു പോലും കിട്ടുന്നില്ല.

12.)പരലോകത്ത് ഇയാളെ കുറിച്ചു നടന്ന ഗവേഷണങ്ങളില്‍ ഇയാള്‍ തന്‍റെ ശക്തിയുടെ പകുതിയോളം മാത്രമെ എത്തിയിട്ടുള്ളൂ എന്ന് കണ്ടെത്തി കഴിഞ്ഞു ..

ധര്‍മം ക്ഷയിച്ചു തുടങ്ങിയ ഈ കാലയളവില്‍ പൂര്‍ണ ധര്‍മ്മക്ഷയം ആകുന്നതിനു മുമ്പെ തന്നെ ഇയാളെ കാലപുരിയില്‍ എത്തിച്ചേ പറ്റൂ..ഇയാളുടെ നിഗ്രഹത്തിനായി അവതരിക്കാന്‍ ദേവതകള്‍ക്കും ഭയം..അതിനായി ഓരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അവര്‍ ഒഴിയുകയാണ്.

ക്രിസ്തു മതകാരുടെ നരകത്തിലോ മറ്റു മതക്കാരുടെ നരകത്തിലോ ഇയാളെ പോലെ ഒരു കൊടുംഭീകരനെ താങ്ങാനുള്ള ശേഷിയില്ല..
ഞാന്‍ പേടികൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു..ഞങ്ങള്‍ ഭൂലോകത്തെത്തി..

ആദ്യം രാഷ്ട്രീയ കാരനെ കണ്ടു..കാലനെ കണ്ടു ഭയന്ന അയാള്‍ കരഞ്ഞു കൊണ്ടു പോത്തിന്‍ പുറത്തേക്ക് കയറി.എന്‍റെ പിന്നില്‍ ഇരുന്നു കരയുന്ന അയാളെ ഞാന്‍ സഹതാപത്തോടെ നോക്കി.

അടുത്തത് ബെര്‍ളി ആണല്ലോ എന്ന് ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു..ബെര്‍ളി തന്‍റെ പാലായിലെ വീട്ടിലില്ല..ഞങ്ങള്‍ മൂവരും പഴയ ലക്ഷദ്വീപിന്‍റെ ഭാഗമായ ബ്ലോലോകപുരിയിലെ കൊട്ടാരത്തില്‍ എത്തി..ഉള്ളില്‍ കയറി..അതാ ഇരിക്കുന്നു സാക്ഷാല്‍ ബെര്‍ളി.

ഞങ്ങള്‍ എല്ലാം ഞെട്ടിത്തറിച്ചു....

കമന്റാതെ പോകല്ലേ..

Sunday, November 16, 2008

11.വീണ്ടും പരലോകത്തില്‍ നിന്നു ഭൂമിയിലേക്ക് ..

കഥ കേള്‍ക്കലും പറച്ചിലുമായി രണ്ടു ദിവസം കടന്നു പോയി.

പിറ്റേന്ന് രാവിലെ തന്നെ ചിത്രഗുപ്തന്‍ ഞങ്ങളെ വിളിച്ചു.(ഞാനും ഷക്കീലയും - ത്രേസ്യാമ്മ ചിത്രഗുപ്തനേം കൂട്ടരേം വളച്ച് കഴിഞ്ഞിരുന്നല്ലോ.)

"ദേ.ഇവിടെ നിങ്ങളുടെ കണക്കുകള്‍ എല്ലാം പരിശോധിച്ചപ്പോള്‍ ഷക്കീലയ്ക്കും ത്രേസ്യമ്മയ്ക്കും നരകത്തില്‍ ആണ് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുക.അതുകൊണ്ട് രണ്ടുപേരും പോയി കമ്പിളിയും തുണിയും മറ്റും സ്റ്റോറില്‍ നിന്നുവാങ്ങിക്കോ.."

"ഭ തെണ്ടി..തൊടാനും പിടിക്കാനും എന്ത് മിടുക്കായിരുന്നു..എന്നിട്ടിപ്പോ നരകത്തിലോ.."

ത്രേസ്യാമ്മയുടെ ബി.പി.കൂടി..

ചിത്രഗുപ്തന്‍ ഇളിഭ്യനായി എന്‍റെ മുഖത്ത് നോക്കി..ഞാനിതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിത്രഗുപ്തനെ നോക്കി..അവസാനം ടിവിയും സിങ്കിള്‍ ബെഡും എസിയും കൊടുക്കാമെന്ന വാക്കിന്മേല്‍ അവര്‍ വീണു..പാവം ഷക്കീല സ്റ്റോറില്‍ ചെന്നു തന്‍റെ തുണിയും കമ്പിളിയുമായി നില്ക്കുന്നത് കണ്ടു..

"ഗുപ്തന്‍ജി .. ഞാന്‍ എന്ന ചെയ്യണം..എങ്ങോട്ടാ..പോണ്ടേ...?"
ഞാന്‍ തിരക്കി..

"എടൊ താന്‍ പണ്ടു കാവിനും മറ്റുമായി കുറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ.അതിന്‍റെ പുണ്യം കൊണ്ടു സ്വര്‍ഗത്തില്‍ ഒരു സീറ്റ് ഒപ്പിച്ചിട്ടുണ്ട്..പക്ഷെ റൂം ഒരാഴ്ച കഴിഞ്ഞേ കാലിയാവൂ..ഒരു തെണ്ടിയെ അവിടുന്ന് ബ്ലോഗ് എഴുതിയതിന്‍റെ പേരില്‍ നരകത്തിലേക്ക് മാറ്റുകയാണ്..അപ്പോളെ തനിക്ക് റൂം കിട്ടു..പിന്നെ താന്‍ ഇനി ഗസ്റ്റ്‌റൂമില്‍ കിടക്കണ്ട. കാലന്‍റെ ഒരു സഹായിക്കുള്ള റൂം ഉണ്ട്..അവിടെ കൂടിക്കോ .."

ഞാന്‍ നേരെ കാലന്‍റെ റൂമിലോട്ട് ചെന്നു..സ്വര്‍ഗത്തിനും നരകത്തിനും ഇടയ്ക്ക് ഉള്ള ഒരു രണ്ടുനില കെട്ടിടം..അതാണ്‌ കാലപുരി..താഴെ കാലന്‍റെ സ്വകാര്യറൂം..അവിടെ ഒരു സ്ത്രീ കാലനെ മസാജ് ചെയ്യുന്നത് കണ്ടു..ഓ ഇതു കട്ടപ്പന കമലാക്ഷി ആണല്ലോ.ഇവള്‍ മൂന്നു വര്‍ഷം മുമ്പ് ചത്തതാണല്ലോ..ദുര്‍ന്നടപ്പുകാരിയായ അവരെ ഭര്‍ത്താവ് തൊഴിച്ചു കൊല്ലുകയായിരുന്നു..

"ഡാ .........നിനക്കു അല്പം രക്ഷയായി.കമ്പ്യൂട്ടര്‍ കേടായപ്പോള്‍ ചില ഫയലുകള്‍ അടിച്ചുപോയി..എല്ലാം റിക്കവര്‍ ചെയ്തെങ്കിലും തന്നെ പാപങ്ങളുടെ ഒരു ഫയല്‍ കിട്ടിയില്ല..പിന്നെ ഇവളുടെ ശിപാര്‍ശയും..ഇവളാണ് എന്‍റെ ഇവിടുത്തെ ഒരു സഹായി.."

കാലന്‍ മൊഴിഞ്ഞു..

"നല്ല സമയത്തു ഇവരെ ഒക്കെ പരിച്ചയപ്പെട്ടതുകൊണ്ട് അവിടെയും ഇവിടെയും രക്ഷയായി..ഇതാ പറയുന്നതു സമ്പത്തു കാലത്തു കാ വച്ചാല്‍ ആപത്തു കാലത്തു ഗുണം ചെയ്യും എന്ന് "

മനസ്സില്‍ ഓര്‍ത്തു..

"ഡാ പിന്നെ നീ ഇനി ഒരാഴ്ച ഇവിടെ കൂടിക്കോ..അപ്പോഴേക്കും റൂമിന്‍റെ ബുദ്ധിമുട്ടുകള്‍ മാറും..പിന്നെ നാളെ എന്‍റെ കൂടെ ഭൂമിയിലേക്ക് വരണം.രണ്ടെണ്ണത്തിനെ അവിടുന്ന് പൊക്കികൊണ്ട് വരാനാ.."

"കൊണ്ടു വരാന്‍ പോത്തുണ്ടല്ലോ " എന്ന് ചോദിക്കാന്‍ മനസ്സു വെമ്പി.

"ഡോ ..പൈല്‍സ് കാരണം ശരിക്ക് ഇരിക്കാന്‍ വയ്യ.അപ്പോള്‍ താന്‍ പുറകില്‍ ഇരുന്നു ഒന്നു താങ്ങിക്കൊണ്ണം..പിന്നെ കൈയുടെ തോളിനു വേദന..ഇവള്‍ എണ്ണ ഇടുന്നുണ്ട്..എന്നാലും ശരിയായില്ല..കയറിട്ടുപിടിക്കാനും മറ്റും ആണ്..മറക്കണ്ട..എന്നാ പോയി കിടന്നു ഉറങ്ങിക്കോ.നാളെ പോകാനുള്ളതാ.."

കമലാക്ഷി എന്നെയൊന്നു നോക്കി..കാലനോട്‌ രെക്കമണ്ടിന്‍റെ നന്ദി പ്രതീക്ഷിക്കുന്ന നോട്ടം.ഞാനും ഒന്നു നോക്കി..ചുണ്ട് കടിച്ചുള്ള എന്‍റെ നോട്ടം കണ്ടു കമലാക്ഷി ലജ്ജവതിയായി..

നാളെ ആരെയൊക്കെയാ പിടിക്കുന്നത്‌ എന്നറിയാനുള്ള വെമ്പലിലും ആകാംഷയിലും വെറളിപിടിച്ചു എന്‍റെ പുതിയ മുറിയിലേക്ക് ഞാന്‍ പോയി..ആ കുളിക്കാ തൂറിയുടെ നാറ്റം പിടിച്ചുള്ള യാത്രയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓക്കാനം വന്നു..എന്ത് ചെയ്യാനാ..സഹിക്കുക.

ഒന്നു കമന്ടിയിട്ടു പോണേ

Saturday, November 15, 2008

10.ഷക്കീലയുടെ ഒരു ദുരന്തകഥ ...

ഒരിക്കല്‍ ഷക്കീലയുടെ കിടിലന്‍ ഇക്കിളി സിനിമ വയനാട്ടിലെ ഒരു ഉള്‍ക്കാട്ടില്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.. ആദിവാസികള്‍ ഏറെയുള്ളയിടമായതിനാല്‍ അധികം പേര്‍ക്കും ഷക്കീലമ്മേ അറിയില്ല..

ഇത്രയും ദൂരം ഷൂട്ടിംഗ് വയ്ക്കാനുള്ള ഒരു കാരണം അതുതന്നെയാണ്. പൊതുവെ ഷക്കീല പടം ഷൂട്ടിംഗ് നടക്കുന്നുവെന്നറിഞ്ഞാല്‍ ചക്കപ്പഴത്തില്‍ മണികണ്ടന്‍ ഈച്ച പറ്റുന്നതുപോലെ പതിനായിരങ്ങള്‍ (ചെറുപ്പക്കാരെക്കാള്‍ കിളവന്‍മാര്‍ കൂടുതല്‍) വരികയും പിന്നെ ഷൂട്ടിംഗ് പ്രശ്നമുണ്ടാകുകയും പതിവാണ്..എല്ലാവര്‍ക്കും ഒരു ചെറിയ "ഷക്കീല ദര്‍ശനം" എങ്കിലും പ്രതീക്ഷിച്ചു വരുന്നവര്‍..

ജന്മസാഫല്യം ആയതിനാല്‍ ഏതറ്റം വേണമെങ്കിലും പോകാന്‍ മടിയില്ലാത്ത ഭക്തര്‍ (ഷക്കീലയുടെ ഫാന്‍ എന്ന് പറയാറില്ല ഷക്കീലയുടെ ഭക്തര്‍.ഷക്കീലമ്മേടെ തിരുമേനി ഒരിക്കലെങ്കിലും കാണാന്‍ കൊതിയ്ക്കുന്നവര്‍)ഒടുവില്‍ കാട്ടില്‍ ഷൂട്ടിംഗ് പൊടിപൊടിച്ചു...നൂറ്റിപത്തു കിലോയുള്ള ഷക്കീല ഭക്ഷണകാര്യത്തില്‍ നിര്‍ ബന്ധബുദ്ധിയുള്ള താരമാണ്..

"രാവിലെയും ഉച്ചയ്ക്കും എന്തായാലും വൈകിട്ട് ഗംഭീര ശാപ്പാട് നിര്‍ബന്ധം തന്നെ..' രണ്ടു പൊരിച്ച കോഴി.രണ്ടു കുപ്പി ബിയര്‍,ഒരു പയെന്റ്റ്‌ വിസ്കി..പിന്നെ അല്പം പെപ്സി.പത്തു ചപ്പാത്തി.." ഇതിന് ശേഷം ഒലിവ് ഓയിലില്‍ മസാജ്..

പിന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ശരീര വടിവ് നിലനിര്‍ത്താന്‍ എന്തെന്തു യജ്ഞങ്ങള്‍ ആണെന്നോ അവര്‍ ചെയ്യാറ്..

ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞു ഷക്കീലമ്മ സ്ഥിരം ഭക്ഷണം നോക്കിയപ്പോള്‍ ഫലം നാസ്തി..എന്തോ കാരണം കൊണ്ടു ഭക്ഷണം എത്തിക്കാന്‍ പോയ ഷക്കീലയുടെ മസാജ്കാരന്‍ കൂടിയായ പയ്യന്‍ വന്നില്ല.അവസാനം ഷക്കീലയുടെ പ്രശ്നം പരിഹരിക്കാന്‍ നിര്‍മ്മാതാവ് കൂടിയായ നിര്‍മ്മാതാവ് തയ്യാറായി..

കാട്ടിലെ മുഴുവന്‍ സെറ്റ്അപ്പും മാത്രമല്ല ഉള്ളില്‍ ഒരു കഞ്ചാവ് കൃഷിതോട്ടവും പുള്ളിയ്ക്കുണ്ട്..അവിടെ എല്ലാം അറേഞ്ച് ചെയ്യാന്‍ പുള്ളി തയ്യാറായി.സംവിധായകനോട് പറഞ്ഞു നിര്‍മാതാവും ഷക്കീലമ്മയും കാട്ടിനുള്ളില്‍ പോയി.

അവിടെ നമ്മുടെ കഞ്ചാവ് കൃഷിക്കാരന്‍ നിര്‍മ്മാതാവ് കഞ്ചാവിനെക്കാള്‍ ലഹരി തരുന്ന ഷക്കീലയെ തിരുമ്മാന്‍ തുടങ്ങി..ആളുമാറി തിരുമ്മിയപ്പോള്‍ ഷക്കീലയ്ക്കും ആദ്യമായി അവസരം കിട്ടിയപ്പോള്‍ നിര്‍മാതാവിനും രസം..പക്ഷെ കഞ്ചാവ് വേട്ടയ്ക്ക് എത്തിയ എക്സൈസ്കാര്‍ക്കും അകമ്പടിക്കാരായ പോലിസ് കാര്‍ക്കും ആദ്യം ആനപ്പുറത്ത് ആരോ ഇരിക്കുന്നതായാണ് തോന്നിയത്. അടുത്ത് വന്നപ്പോള്‍ ഷക്കീല ആണെന്ന് മനസ്സിലായ പോലീസുകാര്‍ ആര്‍ത്തു ആര്‍ത്തു അട്ടഹസിക്കാന്‍ തുടങ്ങി..

(മുണ്ടുംകോണോനും ഇല്ലാത്ത ഷക്കീലയെ കണ്ടു വട്ടുപിടിച്ചെന്നു പറയുന്നതാകും ശരി).പക്ഷെ ഈ ബഹളത്തില്‍ തിരിഞ്ഞു എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഷക്കീലയുടെ അടിയില്‍ പെട്ട നിര്‍മ്മാതാവിന്‍റെ വാരിയെല്ല് മൂന്നെണ്ണം ഒടിഞ്ഞു.(കിടന്ന കിടപ്പില്‍ ഒന്നും രണ്ടും കഴിച്ചു എന്നത് സത്യം ...പക്ഷെ പോലിസിനെ കണ്ടിട്ടല്ല..ഷക്കീല വീണപ്പോള്‍ പുള്ളി അറിയാതെ എല്ലാം നടന്നു പോയി എന്നതാണ് സത്യം.).

രണ്ടു പോലീസുകാര്‍ നിര്‍മ്മാതാവിനെ എടുത്തുകൊണ്ടു നടന്നു..ഷക്കീല നടന്നു കൊള്ളാം എന്ന് പറഞ്ഞിട്ടും പത്തുപേര്‍ കൂടി അവരേം എടുത്തുകൊണ്ടു ( ആരെടുക്കും എന്നതില്‍ പോലീസും എക്സൈസും അടിയുണ്ടായി എന്നത് പിന്നീടറിയാന്‍ കഴിഞ്ഞു).ഷക്കീലയെ നിര്‍മ്മാതാവ് ബലാസംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് ക്രൈമില്‍ വാര്‍ത്തയും വന്നു..( മറിയയുടെ ആരാധകന്‍ ആയിരുന്നത്രെ എസ്.ഐ.. മനപൂര്‍വ്വം ഷക്കീലയെ നാണം കെടുത്താന്‍ ക്രൈമില്‍ വാര്‍ത്ത കൊടുക്കുകയായിരുന്നത്രേ).

പക്ഷെ ഒന്നര ഇഞ്ച് തൊലിക്കട്ടിയുള്ള ഷക്കീലയ്ക്കെന്തു നാണം..പക്ഷെ ചോദ്യം ചെയ്തതില്‍ പലപ്പോഴും വനിതപോലിസിനും നമ്മുടെ എസ്.ഐക്കും നാണംവന്നുവെന്ന് സംസാരം ഉണ്ട്..ഇതെല്ലം കേട്ട് (ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ) എന്‍റെ കണ്ടു സോക്കെറ്റില്‍ നിന്നും പുറത്തു ചാടി ഷക്കീലയുടെ മാറില്‍ കൊണ്ടു.അവര്‍ മാന്യമായി അതെടുത്ത് എന്‍റെ സോക്കെറ്റില്‍ തിരികെയിട്ടു..

എല്ലാം സാകൂതം കേട്ടിരുന്ന എനിക്ക് എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു.

പക്ഷെ നിങ്ങള്‍ കമന്‍റ് അടിക്കാതെ പോകല്ലേ..

Friday, November 14, 2008

9.ഏറുമാടത്തില്‍ ഹണിമൂണ്‍

എന്‍റെ കഥ കേട്ട ഷക്കീല വീണ്ടും വല്ലതും പറയാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഒരു കഥയുംകൂടി പറയാന്‍ ഞാന്‍ തീരുമാനിച്ചു..ആ കുലുങ്ങി കുലുങ്ങിയുള്ള (അല്ലെങ്കില്‍ കുലുക്കി കുലുക്കുലുക്കിയുള്ള ) ചിരികാണാന്‍ ഞാന്‍ വേണമെങ്കില്‍ ഇനിയുള്ള കാലമത്രയും കഥകള്‍ പറഞ്ഞുകൊണ്ടെയിരിക്കാം..

ഒരു ഷക്കീല സിനിമ കാണാന്‍ എത്ര കഷ്ടപ്പെട്ട് എത്രയോ ദൂരെ പോയിരിക്കുന്നു. ( അടുത്ത്‌ പോയാല്‍ ആളുകള്‍ അറിയില്ലേ ..!?)ഷക്കീല കാതും കൂര്‍പ്പിച്ചു എന്‍റെ മുഖത്ത്‌ കണ്ണും നട്ടിരുന്നു..

ഞാന്‍ മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പാണ് എന്‍റെ സഹോദരന്‍റെ മകന്‍ (സഹോദരനും ഭാര്യയും അമേരിക്കയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.) തന്‍റെ ഭാര്യയുമൊത്ത് നാട്ടില്‍ എത്തിയത്..രണ്ടു പേരും അവിടെ ജനിച്ചു വളര്‍ന്നവരായതിനാല്‍ ഗ്രാമഭംഗി രണ്ടുപേരും നന്നായി ആസ്വദിച്ചു..

ഞാന്‍ രണ്ടുപേരെയും കൂട്ടി എന്‍റെ കാടിനു നടുവിലുള്ള കൃഷിയിടം കാട്ടാന്‍ പോയി..അവിടുത്തെ കൃഷിയും അരുവിയും കണ്ട അവര്‍ അവിടെ കൂടാന്‍ തീരുമാനിച്ചു..(ഒരു ദിവസത്തേക്ക്,).ഞാന്‍ തിരികെ പോന്നു അവര്‍ തങ്ങളുടെ മധു വിധു ആഘോഷിക്കുകയും ചെയ്യാന്‍ തുടങ്ങി.ഞാന്‍ വല്ലപ്പോഴും ചില സെറ്റ് അപ്പ് പരിപാടികള്‍ അവിടെ നടത്തുന്നത് കൊണ്ടു കിടക്കാന്‍ നല്ല സൗകര്യം ഒരുക്കിയിരുന്നു..

കാട്ടിലെ ഏറുമാടം അവരുടെ മണിയറ ആക്കി.ചുറ്റും മറയ്ക്കാത്ത അവിടെ വെളിയില്‍നിന്നും വരുന്നവര്‍ക്ക് എല്ലാം കാണുമെന്നും അവര്‍ മറന്നു.അല്ലെങ്കില്‍ കാട്ടില്‍ ആരു വരാനാ എന്നവര്‍ കരുതിക്കാണും.കുട്ടികള്‍ രണ്ടു പേരും മധുവിധു ലഹരിയില്‍ ഉടുതുണിയും ഇല്ലാതെ കിടന്നപ്പോഴാണ്‌ കാട്ടില്‍ ചാരായ റെയിഡിന് വന്ന എക്സൈസും അവര്‍ക്ക് അകമ്പടി വന്ന പോലീസും കാട്ടില്‍ ആദ്യപാപത്തില്‍ അഭിലാഷയും കിരണും കിടന്ന പോലെ കിടന്ന യുവമിധുനങ്ങളെ കണ്ടത്..

അനശ്യാസത്തിനു കേസെടുത്തു രണ്ടിനേം പോലിസ് സ്റ്റേഷനില്‍ ഹാജരാക്കി..അവസാനം ഞാന്‍ ചെന്ന രണ്ടിനേം പോലിസ് സ്റ്റേഷനില്‍ നിന്നിറക്കി വിട്ടത്.അവസാനം "തനിനിറം" പത്രത്തില്‍ വാര്‍ത്ത വരാതിരിക്കാന്‍ രൂപ അയ്യായിരം ആണ് ഞാന്‍ ചിലവാക്കിയത്..ഞാന്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഷക്കീല ഒന്നു ഞെട്ടി..

"എന്താ ഷക്കീലമ്മേ" ഞാന്‍ ചോദിച്ചു..കണ്ണീര്‍ തുടച്ചു കൊണ്ടു ഷക്കീല ആ കഥ പറഞ്ഞു,.

ആ കഥ അടുത്തതില്‍..

Thursday, November 13, 2008

8.കടത്തിണ്ണയിലെ പ്രേതം.

നരകത്തിലെ ഗസ്റ്റ് റൂമില്‍ ഉറക്കം വരാറില്ല എന്നത് വളരെചെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.ത്രേസ്യാമ്മ ഇരുന്നു മടുത്തു റൌണ്ട്സിനു പോയി..(ചിത്രഗുപ്തനേം, സഹപ്രവര്‍ത്തകനേം ഒത്താല്‍ നമ്മുടെ കാലന്‍ അവര്‍കളേം ഒന്നു വളച്ചേടുക്കാനാണ് പോയതെന്ന് എന്‍റെ വിശ്വാസം..)

നമ്മുടെ ഷക്കീല ആകെ വിഷാദയായി ഇരിക്കുകയാണ്..
അത് ഞാന്‍ എങ്ങനെ സഹിക്കും..പതിയെ ഓരോന്ന് ചോദിച്ചു പറ്റിക്കൂടി.പിന്നെ എന്‍റെ പൂര്‍വകാല കഥകള്‍ ഓരോന്നായി ഞാന്‍ കെട്ടഴിച്ചു.

എന്‍റെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം ആയിരുന്നല്ലോ കാവും അതിന് മുന്നിലെ ആല്‍ത്തറയും.." ആലായാല്‍ തറ വേണം " എന്ന ഗാനം ഈ ആല്‍ത്തറ കണ്ടിട്ടാണോ എഴുതിയതെന്നും സംശയം ഉണ്ട്..
ആല്‍ത്തറയോട് ചേര്‍ന്നു ഒരു ചായക്കടയും ഉണ്ട്.. നാട്ടിലെ സകല നശൂലങ്ങളും,എഭ്യന്മാരും ചില മാന്യന്മാരും അവിടെ വന്നു ലോക്കല്‍ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്..കൊസരാവളിയാന്‍ കേശവന്‍,മിണ്ണാണ്ണി കോരുത് തുടങ്ങിയ പല ലോക്കല്‍ ബി.ബി.സി. യും വാഴുന്ന ഇടം..

പക്ഷെ ആരും രാത്രി എട്ടു കഴിഞ്ഞാല്‍ ആലിന്‍റെ തറയിലോ ചുറ്റ്‌ വട്ടതോ വരാറില്ല..കടയാകട്ടെ ആറുമണിക്ക് അടയ്ക്കുകയും ചെയ്യും.കാരണം എട്ടിന് ശേഷം അവിടെ പലരും പ്രേതത്തിനെ കണ്ടിട്ടുണ്ടത്രേ..(പെണ്‍പ്രേതം)..പക്ഷെ ആര്‍ക്കും അതിനെ പിടിക്കാനോ അതിന്‍റെ നിജസ്ഥിതി മനസ്സിലാക്കാനോ താല്പര്യമോ ധൈര്യമോ ഇല്ലായിരുന്നു..

ഒരിക്കല്‍ ഞാന്‍ നമ്മുടെ ഡ്രൈവറുടെ ഭാര്യയെ കാണാന്‍ പോയാതായിരുന്നു.പക്ഷെ കുടിച്ച കള്ളും പുകച്ച കഞ്ചാവും ആല്‍ത്തറ എത്തിയപ്പോഴേക്കും വീഴ്ത്തികളഞ്ഞു. ഒടുവില്‍ വലിഞ്ഞു വീണു ചായക്കടയുടെ തിണ്ണയില്‍ എത്തി.. പിന്നെ ഒന്നും അത്ര വ്യെക്തമായി ഓര്‍ക്കുന്നില്ല..

പക്ഷെ രാവിന്‍റെ ഏതോ യാമത്തില്‍ ഞാന്‍ ആ പെണ്‍ പ്രേതത്തെ കണ്ടു..അവള്‍ എന്‍റെ അടുത്തെത്തി..എന്‍റെ അടുത്തേക്ക്‌ അവളുടെ മുഖം കൊണ്ടു വന്നു..ചുറ്റും ഒരു പ്രത്യക ഗന്ധം പരന്നു...എന്താ അത്..പാലപ്പൂവിന്‍റെ അതോ പിച്ചിപ്പൂവിന്‍റെയോ..?
അവളുടെ വായിലെ ഗന്ധത്തിനു രക്തത്തിന്‍റെ രൂക്ഷ ഗന്ധം..ഇന്നെന്‍റെ അവസാനമാണോ എന്നറിയില്ല..അരയില്‍ തകിടുണ്ടല്ലോ എന്നിട്ടും ഇവള്‍ അടുത്ത് വന്നു..എന്‍റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയില്‍ ജപിച്ചു ചേര്‍ത്ത പുലിനഖവും ഉണ്ടല്ലോ..അമ്മേ മഹാമായേ.പിന്നെ അവള്‍ എന്നെ എന്തൊക്കെ ചെയ്തു എന്നെനിക്കറിയില്ല.പക്ഷെ അങ്ങനെ ഞാന്‍ ഉറങ്ങിപ്പോയി..

രാവിലെ സൂര്യന്‍ കിഴക്ക് വെള്ളകീറിയപ്പോള്‍ എഴുന്നേറ്റു..ഭാഗ്യം ആരും അടുത്തില്ല..വേഗം വീട്ടില്‍ പോയി.പിറ്റേന്ന് രാവിലെ കുളിച്ചു വേഗം ഈ പ്രേതകഥ കൂട്ടുകാരോട് പറയാന്‍ ഇറങ്ങിതിരിച്ചു.

പോകുന്ന വഴിയിലെ കൈതക്കാടും തോടും കടന്നു മുന്നോട്ടു നടന്നു..എതിരെ ഒരു സ്ത്രീ വരുന്നു..സൂക്ഷിച്ചു നോക്കി.. "മണര്‍കാട് ത്രേസ്യാമ്മ."അവളുടെ കഴുത്തില്‍ എന്‍റെ പുലിനഖം ഉള്ള സ്വര്‍ണമാല.. ഞാന്‍ ഞെട്ടിത്തരിച്ചു പോയി..പ്രേതത്തെ കണ്ട കാര്യം കൂട്ടുകാരോട് പറയാന്‍ പോയാ ഞാന്‍ അസ്ത്ര പ്രജ്ഞന്‍ ആയി പോയി.. മെല്ലെ വീട്ടിലേക്ക് തിരിച്ചു വന്നു..

അവസാനം ആ കടത്തിണ്ണയിലെ പ്രേതം എന്‍റെ പരലോകയാത്രയിലും കൂടെ ഉണ്ടായിരുന്നുവെന്നറിഞ്ഞ ഷക്കീല കുലുങ്ങി കുലുങ്ങി (അതോ കുലുക്കി കുലുക്കിയോ) ചിരിക്കാന്‍ തുടങ്ങി..
എന്‍റെ മാല പോയ ദുഃഖം പക്ഷെ മാറിക്കിട്ടി..എന്‍റെ ആത്മാവിന്‍റെ പോലും രോമാഞ്ചമായ ഷക്കീലയ്ക്ക് ചിരിക്കാന്‍ അതൊരു കാരണം ആയല്ലോ..സ്വസ്തി..

Wednesday, November 12, 2008

7.ഷക്കീലയുടെ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റി...

ഞങ്ങള്‍ അകത്തു ചെന്നപ്പോള്‍ ഷക്കീല ഇരിക്കുന്നു.ഞെട്ടിപ്പോയി..
ഞെട്ടിയെന്നു പറയുന്നതിനേക്കാള്‍ അത്ഭുത പരാക്രമി ആയി എന്ന് പറയുന്നതാ...

ഇവളുടെ സിനിമകളുടെ ഒരു സ്ഥിരം കാഴ്ചക്കാരന്‍ ആയിരുന്നല്ലോ താന്‍..തറവാട് വിറ്റു ഒരു ഷക്കീല പടം പിടിച്ചാലോ എന്നുപോലും ചിന്തിക്കാതിരുന്നില്ല.ഇപ്പോള്‍ അതെ ഷക്കീല ഒരു ഒറ്റതുണി കുപ്പായവും അണിഞ്ഞു മുന്നിലിരിക്കുന്നു..പക്ഷെ ഞാന്‍ വരുമ്പോള്‍ ഇവള്‍ മരിച്ചതായി വാര്‍ത്തകള്‍ ഒന്നും വന്നതായി ഓര്‍ക്കുന്നില്ലല്ലോ..പിന്നെന്തു പറ്റി..

"എന്താ ഷക്കീലമ്മേ"

(എന്താ ഷീലയെ മാത്രമെ അമ്മ ചേര്‍ത്ത്‌ വിളിക്കാന്‍ ഒക്കൂ ..??)

ഞാന്‍ പതിയെ ചോദിച്ചു...ഒരു ആരാധകനും അറിയാന്‍ ആഗ്രഹമില്ലേ.??

"അതൊരു കഥയാ എന്‍റെ മാഷേ..ഞാന്‍ ഒരു സന്യാസിനി ആയി ജനിക്കേണ്ടതായിരുന്നു..പക്ഷെ ചെറിയ പ്രൊഗ്രാമിംഗ് പ്രശ്നം ഉണ്ടായി..പറയാറില്ലേ വിസ്തയ്ക്ക് വേണ്ടി ഉണ്ടാക്കിയ കമ്പ്യൂട്ടറില്‍ എക്സ്പി ഇട്ടാല്‍ ഡ്രൈവര്‍ പോബ്ലെംസ് ഉണ്ടാകില്ലേ..ഏതാണ്ട് അതുപോലെ എന്‍റെ ശരീരത്തില്‍ ഇടണ്ട സന്യാസിനിയുടെ പ്രോഗ്രാമിന് പകരം മുമ്പ് മരിച്ച ഒരു മാദക ന്നടിയുടെ പ്രോഗ്രാം ആണിട്ടത്..

അതിട്ട പാടെ ഞാന്‍ തുണിയുരിയാനും തുടങ്ങി.അങ്ങേനെ ഉണ്ടായതാ ഈ കിന്നര തുമ്പികളും രാക്ഷസ രാജ്ഞിയും ഒക്കെ..ഇപ്പോള്‍ ആ പ്രോഗ്രാം മാറ്റി യഥാര്‍ത്ഥ പോഗ്രാം ഇട്ടു..അതാ ഇപ്പോള്‍ അവന്‍ കന്യാ സ്ത്രീയുടെയും സ്വാമിനിയുടെയും ഒക്കെ വേഷത്തില്‍ ഒക്കെ മാത്രം അഭിനയിക്കുന്നത്."

" ഓ ..അതായിരുന്നോ. ഞാന്‍ കരുതി എല്ലാം കണ്ടു കണ്ടു ആളുകള്‍ മടുത്തിട്ട് ലൈന്‍ മാറ്റിയതാണെന്ന്.എന്തായാലും ആ പ്രോഗ്രാം തെറ്റായിട്ട് ഇട്ടതിനാല്‍ എനിക്ക് ഭവതിയുടെ ഭൂമി ശാസ്ത്രം മൊത്തം കാണാന്‍ പറ്റി..പിന്നെ ഇതെന്നത് പ്രോഗ്രാം.."

"അതോ പണ്ടു ഒരു " വൈ ടൂ കെ " പ്രശ്നം ഉണ്ടായില്ലേ അന്നുമുതല്‍ ആത്മാക്കളെ പ്രോഗ്രാം എന്നും വിളിക്കാറുണ്ട്..പിന്നെ എന്‍റെ റോങ്ങ്‌ പ്രൊഗ്രാമിംഗ് മൂലം സ്വര്‍ഗത്തിലെ പ്രോഗ്രാമറെ നരകത്തില്‍ ഇട്ടു..അവന് പ്രോഗ്രാം ചെയ്യാനുള്ള അധികാരവും എടുത്തു കളഞ്ഞു..ഇപ്പോള്‍ ഇന്‍ഫോസിസില്‍ നിന്നു വന്ന ഒരു നരകവാസിയാ സ്വര്‍ഗത്തില്‍ ഡപ്യുട്ടെഷനില്‍ പ്രോഗ്രാം ചെയ്യുന്നത്."

".ഓ അപ്പോള്‍ കമ്പ്യൂട്ടറും മനുഷ്യന്‍റെ ആത്മാവും എല്ലാം കമ്പ്യൂട്ടര്‍ വഴിയാണോ സെറ്റ് ചെയ്യുന്നത്.."

ഞാന്‍ ആകെ വണ്ടറടിച്ചു പോയി.ത്രേസ്യാമ്മ ആകെ ഒന്നും മനസ്സിലാകാതെ ആതി പൂതി ഇളകി അന്തം വിട്ട് കണ്ണും തള്ളി ഇരിക്കുന്നത് കണ്ടു..

ഞാനും ഷക്കീലയും കൂട്ടുകാരായ സ്ഥിതിയ്ക്ക്‌ ഇനി ത്രേസ്യാമ്മയെ വിട്ടുകളയാം എന്ന് തീരുമാനിച്ചു..ഒന്നും അല്ലെങ്കില്‍ ശക്കീലയ്ക്ക് ഇവിടുത്തെ കാര്യ വിവരങ്ങള്‍ അറിയാവുന്നവളല്ലേ..

Sunday, November 9, 2008

6.കമ്പ്യൂട്ടര്‍ പണിമുടക്ക്‌

ഞങ്ങള്‍ ഒരു പേടിയോടെയാണ് അകത്തേക്ക് കടന്നത്..ഞങ്ങളെ ചിത്രഗുപ്തന്‍ അവര്‍കളെ ഏല്‍പ്പിച്ച്‌ കാലന്‍ അകത്തേക്ക് പോയി..(കാലന് പോത്തിന്‍റെ മുകളില്‍ ഇരുന്നിരുന്നു പൈല്‍സ് ഉണ്ടായത്രേ.പോത്തിന്‍റെ മുകളിലെ അപ്ഹോള്‍സട്രി പോയത് സാമ്പത്തിക മാന്ദ്യം മൂലം ശരിയാക്കാന്‍ കഴിഞ്ഞില്ല..അപ്പോള്‍ പൈലെക്സ് പുരട്ടി തല്‍ക്കാലം സമാധാനിക്കുകയാണ്‌ ഇഷ്ടന്‍.)

ചിത്രഗുപ്തന്‍ എന്നെ ഒന്നു രൂക്ഷമായിട്ടു നോക്കി.. "ഡോ ..ഇവിടെ കമ്പ്യൂട്ടര്‍ കേടാ..അപ്പോള്‍ ഇന്നു നിനക്കൊക്കെ റൂം അലോട്ട് ചെയ്യാന്‍ വയ്യ..ഭൂമിയില്‍ മൊട്ടത്തലയന്‍ സജു നട്ട പ്രാന്ത് എന്നൊരു ബ്ലോഗ് എഴുതി..അതുവായിച്ചു എനിക്ക് വട്ടെളകി എന്തോ ചെയ്തതാ ഇപ്പോള്‍ കമ്പ്യൂട്ടര്‍ ബൂട്ട് ആവുന്നില്ല..ങ്ങ നീ അങ്ങോട്ട് ഒന്നു മാറി നില്‍ക്ക്..ഇവിടെയും പെണ്ണുങ്ങള്‍ക്ക് തന്നെയാ മുന്‍ഗണന .."

ഞാന്‍ അങ്ങോട്ട് മാറിനടന്നു..വിശാലമായ ഒരു ഹാള്‍ മുറി..മൂന്നു വാതിലുകള്‍ ഉണ്ട്..ഒന്നില്‍ നരകം എന്നും രണ്ടാമത്തേതില്‍ സ്വര്‍ഗം എന്നും എഴുതിയിട്ടുണ്ട്..മൂന്നാമത്തേത് ഗസ്റ്റ് റൂം..അതെന്താന്നു ആലോച്ചിട്ട് മനസ്സിലായില്ല.

കൌണ്ടറില്‍ അവളും ചിത്രഗുപ്തന്‍ സോള്ളുന്നത് കണ്ടു.. തെണ്ടിയ്ക്ക് സൊള്ളാന്‍ എന്നെ ചാടിച്ചു..അനുഭവിക്കട്ടെ..ആ ഡാഷ് മോള്‍ ഗുണേറിയ പിടിച്ചാ ചത്തു വന്നത്.. അതും പെന്‍സിലിന്‍ റെസിസ്റ്റണ്ട് ഗുണേറിയ..നല്ല കൂടിയ ഇനം.

അവള്‍ ഇടയ്ക്കിടയ്ക്ക് ചിത്രഗുപ്തന്‍റെ മീശയില്‍ ഒക്കെ പിടിക്കുന്നുണ്ട്..അയാള്‍ കുണുങ്ങി കുണുങ്ങി ചിരിക്കുന്നും ഉണ്ട്..വിടന്‍ ആഭാസന്‍..നാണമില്ലേ..ഒരു പ്രേതത്തിനോട് കിന്നരിക്കുന്നത് കണ്ടില്ലേ..ശവത്തിനേം വെറുതെ വിടില്ല..വഷളന്‍..

" ഡോ ...ഇങ്ങു വാ.."

ഞാന്‍ അടുത്തേക്ക് ചെന്നു.

" ഇവിടെ കമ്പ്യൂട്ടര്‍ കേടായതിനാല്‍ ഇന്നു എങ്ങും അഡ്മിഷന്‍ തരാന്‍ വയ്യ..നിങ്ങള്‍ രണ്ടാളും ഗസ്റ്റ് റൂമില്‍ പൊയ്ക്കോ..നിങ്ങള്‍ക്കുള്ള വസ്ത്രം അടുത്ത കൌണ്ടറില്‍ കിട്ടും..രണ്ടു ദിവസം കഴിഞ്ഞേ ഇതു ശരിയാവു,..ഇന്‍ഫോസിസില്‍ നിന്നു വന്ന ഒരു തെണ്ടി ഉണ്ട്.അവന്‍ സ്വര്‍ഗത്തില്‍ കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ പോയിരിക്കുകയാ.അവന്‍ വന്നാലെ ഇനി പറ്റൂ.."

ഞങ്ങള്‍ അടുത്ത കൌണ്ടറിലേക്ക് നടന്നു..ഒരു മനുഷ്യന്‍ അവിടെ ഇരിക്കുന്നുണ്ട്‌..സൂക്ഷിച്ചു നോക്കി.. കറുത്ത് കുറിയ ഒരാള്‍..

"ഇവിടെ മൂന്നു തരം യുണിഫോമാ ഉള്ളത്.. ഒന്നു സ്വര്‍ഗത്തിലേതും നരകത്തിലെതും പിന്നെ ടെമ്പരറിയും ..നിങ്ങള്ക്ക് അതെ കിട്ടൂ..റൂം അലോട്ട് ചെയ്യട്ടെ അപ്പോള്‍ അത് തരാം.."

ഞങ്ങള്‍ക്ക് യുണി ഫോറം തന്നു.. നീളന്‍ കുപ്പായം..മഞ്ഞനിറം .. പെട്ടെന്ന് തിരിച്ചറിയാന്‍ ആണത്രേ..നമ്മുടെ വെള്ളാപ്പള്ളിസര്‍ അറിഞ്ഞാല്‍ വിവരം അറിയും.. അടിവസ്ത്രങ്ങള്‍ ഇവിടെ തരാറില്ലത്രേ.. പ്രത്യേകം അപേക്ഷ കൊടുത്താലേ അത് കിട്ടൂ.. എനിക്ക് അല്ലെങ്കിലും അത്തരത്തിലുള്ള ശീലങ്ങള്‍ ഇല്ലാത്തതു കൊണ്ടു പ്രശ്നമില്ല..പിന്നെ ഇവള്‍ക്ക് ഭൂമിയില്‍ തുണി ഉടുക്കാനെ സമയമില്ലയിരുന്നല്ലോ..പിന്നെ എന്ത് അടി വസ്ത്രങ്ങള്‍..

ഞാന്‍ വസ്ത്രം മാറാന്‍ മുറി നോക്കി..

"ഡാ. അവിടെ നിന്നു തന്നെ മാറിക്കോ..ഇവിടെ അതിന് വേറെ സ്ഥലം ഇല്ല.."

ഞാന്‍ പരുങ്ങി പരുങ്ങി വസ്ത്രം മാറി..ത്രേസ്യാമ്മ ഒരു മൂളിപ്പാട്ടും പാടി തുണി മാറുന്നത് കണ്ടു..നോക്കിയപ്പോള്‍ കറുമ്പന്‍ മയങ്ങി വീണു കിടക്കുന്നത് കണ്ടു..ചിത്രഗുപ്തന്‍ വായും പൊളിച്ചു മയങ്ങി ഇരിക്കുന്നത് കണ്ടപ്പോള്‍ ചിരി വന്നു,.

"എന്‍റെ ചേട്ടാ ഇത്രേം എമ്പോക്കികളെ ഞാന്‍ എത്ര കണ്ടതാ.."

ത്രേസ്യാമ്മ എന്‍റെ അടുത്തേക്ക് വന്നു..ഞങ്ങള്‍ രണ്ടും കൂടി ഗസ്റ്റ് റൂമിലേക്ക്‌ ചെന്നു..അവിടെ ഇരിക്കുന്ന ആളെ കണ്ട ഞങ്ങള്‍ ഞെട്ടി...

ഷക്കീല..അതെ ഷക്കീല തന്നെ..

Saturday, November 8, 2008

5.പരലോക യാത്ര

യാത്ര അത്ര സുഖകരമല്ല..പോത്തിന്‍റെ നട്ടെല്ല് ആസനത്തില്‍ ഉരയുമ്പോള്‍ ജീവനെടുക്കും..പോത്തിനെ കണ്ടാല്‍ അറിയാം പട്ടിണികോലം ആണെന്ന്.. അപ്പോള്‍ അതിന്‍റെ വാരിയെല്ലിന്‍റെ പുറത്തൂടെ കാലിട്ടിരിക്കുമ്പോള്‍ ആകെ സുഖക്കേട്‌..

പിന്നെയിരിക്കുന്ന ത്രേസ്യാമ്മ തന്‍റെ പ്രശസ്തമായ മാറിടം കൊണ്ടൊരു സപ്പോര്‍ട്ട് തരുന്നതുകൊണ്ട്‌ പിന്നിലേക്കു വീഴില്ല.കാലന്‍ കുളിച്ചിട്ടു മൂന്നു മാസം ആയെന്നു തോന്നുന്നു..കഴുവേറിയെ വല്ലാതെ നാറുന്നു..പരലോകത്ത് കുളിക്കാന്‍ പറ്റില്ലേ ആവോ..

മെല്ലെയൊന്നു അയാളെ സൂക്ഷിച്ചു നോക്കി..നന്നായി കറുത്തിട്ടാണ്..പുറം തിരിഞ്ഞിരിക്കുന്നതിനാല്‍ പിറക് വശം മാത്രമെ കാണൂ.രണ്ടു കൊമ്പുണ്ടെന്നു തോന്നുന്നു..മുടിയാകെ ജട പിടിച്ചിരിക്കുന്നു..ഇട്ടിരിക്കുന്ന കറുത്ത വസ്ത്രം കുറഞ്ഞത് കഴുകിയിട്ട് കാല്‍ നൂറ്റാണ്ടായി എന്ന് തോന്നുന്നു..അയാളുടെ നാറ്റം സഹിക്കാന്‍ വയ്യ ..ശര്‍ദ്ധിക്കാന്‍ തോന്നുന്നു..

ത്രെസ്യാമ്മയ്ക്ക് ഇതൊരു പ്രശ്നമല്ല..എത്രയോ പേര്‍ കേറി നിരങ്ങിയിരിക്കുന്നു...അവള്‍ക്കെന്തു നാറ്റം..അങ്ങ് ചെല്ലുമ്പോള്‍ കാലനോട്‌ കാശ് ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു..അവളെ തനിക്കറിയാമെങ്കിലും കാലനറിയില്ലല്ലോ..

ചിത്ര ഗുപ്തനേം പിഴപ്പിച്ചു പരലോകത്ത് എയിഡ്സ് ഉം പരത്തി അവസാനം അവിടെനിന്നു വേറെ ഏതോ ലോകത്തേക്ക് എല്ലാവരെയും മാറ്റിപാര്‍പ്പിക്കേണ്ടി വരും ..

"ചെട്ടനെങ്ങനെ ഇപ്പോള്‍ .."

അവള്‍ പരിചയം പുതുക്കുകയാണ്..

"എടി മൂധേവി മിണ്ടാതെയിരി ..നിന്നെ പരിചയം ഉണ്ടെന്നു പറഞ്ഞാല്‍ പോലും സ്വര്‍ഗം കിട്ടില്ലയെന്നു വരും.നീ കാലന്‍റെ നാറ്റം എങ്ങനെ സഹിക്കുന്നു.."

"എടാ ..മിണ്ടാതിരി..സംസാരിച്ചാല്‍ നിന്നെയീ പോത്തിന്‍റെ വാലില്‍ തൂക്കിയിടും..പിന്നെയിത് ചാണകം ഇട്ടാല്‍ നേരെ നിന്‍റെ മോന്തയ്ക്ക് തന്നെ വീഴും" കാലന്‍റെ ആജ്ഞ..

ശ്ശെടാ ഈ നായിന്‍റെ മോന് മലയാളവും അറിയാമോ..ഞാന്‍ അമര്‍ഷത്തോടെ മിണ്ടാതെ ഇരുന്നു..പിന്നില്‍ ത്രെസ്യാമ്മയുടെ തെള്ളലും മുമ്പില്‍ ആ കുളിക്കാതൂറി കാലന്‍റെ മണം പെരട്ടുന്ന നാറ്റവും..ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്ര..

ഇടയ്ക്കിടെ അണിഞ്ഞൊരുങ്ങി വേശ്യകളെ പോലെ ചില സ്ത്രീകളും ചില ചാന്തുപോട്ടുകളും പോകുന്നുണ്ടായിരുന്നു..അവര്‍ ആകാശത്തിലൂടെ നീന്തുകയാണോ അതോ ഒഴുകുകയാണോ എന്നറിഞ്ഞില്ല..

"ഡാ ..വെള്ളം ഒഴുക്കേണ്ട അവരാ ..അപ്സരകള്‍.. മറ്റേ ആണുങ്ങള്‍ ഗന്ധര്‍വന്മാര്‍.." കാലന്‍ തങ്ങളെ പരിചയപെടുത്തി..

"ഡീ ഡാഷ് മോളെ അവന്മാരെ നോക്കി കൊതി നുണയണ്ട കാല്‍ കാശ് കയില്‍ ഇല്ലാത്ത തെണ്ടികള്‍ ആണവന്മാര്‍..പിന്നെ ഓസിനു കാര്യം നടത്താതിരിക്കാന്‍ ചിലവന്മാരുടെ വരി എടുത്തു.. (നായ്ക്കളുടെ വരി എടുക്കുക എന്നാല്‍ അറിയാമല്ലോ..ഇല്ലാത്തവര്‍ക്ക്...ഇതു ചില നാടന്‍ പ്രയോഗത്താല്‍ ലൈംഗിക ശേഷി നഷ്ടപെടുത്തുക എന്നാണ് ഉദ്ദേശിക്കുന്നത്..)പിന്നെ അല്പം കുഴപ്പക്കാരല്ലാതവരെ കടുക്ക വെള്ളം കൊടുത്തെ വിടൂ..ഇനിയും ഭൂലോകത്തില്‍ ഇവന്മാരുടെ ജാരസന്തതികള്‍ വേണ്ട..കാരണം അത്തരത്തില്‍ ജനിക്കുന്ന നിന്നെപോലെയുള്ളവര്‍ ജന്മനാ കോഴികള്‍ ആയിരിക്കും..പിന്നെ ഇടയ്ക്കിടെ ഗമയോടെ പോകുന്ന പെറുക്കികളെ കണ്ടില്ലേ അവന്മാര്‍ യക്ഷന്മാര്‍..സ്ഥലത്തെ പ്രധാന പയ്യന്മാര്‍ ആണ്.."

ഞങ്ങള്‍ യാത്ര ചെയ്തു ഒടുവില്‍ യമാപുരിയില്‍ ചെന്നു..
പലവാതിലുകള്‍...

"അതെന്താ ഏമാനെ..പല വാതിലുകള്‍.."

ഞാന്‍ അല്പം വിനയ കാരനായി..

"ഇപ്പോള്‍ ഓരോ ജാതിക്കാരനേം ഓരോ ഗ്രൂപ്പില്‍ പെടുത്തി പ്രത്യേകം പ്രത്യേകം സെക്ഷന്‍ ആകി അവരവരുടെ മതത്തില്‍ പെട്ട സ്വര്‍ഗ്ഗവും നരകവും ആക്കി കൊടുത്തു..ഈ പെന്തകൊസ്റ്റ് ഉപദേശികള്‍ സമാധാനം തരില്ല ..അതുകൊണ്ട അവന്മാര്‍ക്ക് പ്രത്യേകം രാജ്യം..പിന്നെ ക്രമേണ എല്ലാവര്ക്കും ഓരോ സ്വര്‍ഗ്ഗവും നരകവും..പിന്നെ അവിടെ പോയി തെണ്ടി നടന്നു കാണാന്‍ വിസ വേണം..ഞാന്‍ പിന്നീട് വിശദമായി പറഞ്ഞു തരാം.."

കാലന്‍ തന്‍റെ വിശദീകരണം പൂര്‍ത്തിയാക്കി..

പെട്ടെന്ന് ഒരാള്‍ വെളുത്ത കുപ്പായവും ഇട്ടു വന്നു..കാലന്‍ അയാള്‍ക്ക്‌ സ്തുതി പറഞ്ഞു..

"ഡോ ..ആ പോയതാണ് ക്രിസ്ത്യാനിയുടെ കാലന്‍..ഇവിടെ ഓരോ ഗ്രൂപ്പില്‍ പെട്ടവന്മാര്‍ക്കും പ്രത്യേകം കാലന്മാര്‍ ഉണ്ട്..എല്ലാവര്‍ക്കും പ്രത്യേക ഇനത്തില്‍ പെട്ട പോത്തുകളും..പെന്തകോസ്ത് കാലന് മാത്രം പോത്തില്ല..അയാളുടെ വാചകമടി കേള്‍ക്കാന്‍ പോത്തുകള്‍ സമ്മതിക്കില്ലെന്ന് പോത്തുകളുടെ രാജാവ് മഹിഷാസുരന്‍ വന്നു പരത്തി പറഞ്ഞു.ഇപ്പോള്‍ അങ്ങാര്‍ ഓടി നടന്നാ കുഞ്ഞാടുകളെ നരകത്തിലോട്ടു കൊണ്ടു വരിക..നിങ്ങള്‍ വാ"

കാലന്‍ ഞങ്ങളെ അകത്തോട്ടു ആനയിച്ചു..

അല്പം പേടിയോടെ ഞാനും ഇരകളെ തിരഞ്ഞു ത്രെസ്യാമ്മയും ഉള്ളിലോട്ടു കാലെടുത്ത്‌ വച്ചു...

Thursday, November 6, 2008

4.മരണം

പിന്നെ പിന്നെ അതൊരു പതിവായി.എന്താണെന്നറിയില്ല അവളുടെ ഡ്രൈവര്‍ ഭര്‍ത്താവ് പതിവിനു വിപരീതമായി പതിനഞ്ചു നാള് കഴിഞ്ഞിട്ടും വന്നതും ഇല്ല..അപ്പോള്‍പിന്നെ എന്‍റെ സംഗമങ്ങളുടെ എണ്ണവും കൂടിയെന്ന് പറയണ്ടല്ലോ.

പെട്ടെന്ന് ഒരു ദിവസം അയാള്‍ എത്തി..(പക്ഷെ ഞാന്‍ അത് മനസ്സിലാക്കിയത്‌ മരിച്ചു ഇങ്ങു വന്ന ശേഷമാണ്).അന്നൊരു കറുത്ത വാവായിരുന്നു .പതിവുപോലെ അല്പം മൂക്കിപോടി വലിച്ചു അവളുടെ വീട്ടിലേക്ക് ഞാന്‍ വലിഞ്ഞു നടന്നു,.

വായില്‍ ഒരു കഥകളി പദം തതിക്കളിക്കുന്നുണ്ടയിരുന്നു.അവളുടെ വീട്ടില്‍ ചെന്നു ഒന്നു മുട്ടി നോക്കിയത് മാത്രമെ ഓര്‍മയുള്ളൂ ..പിന്നെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയതും നേരിയ ഓര്‍മ മാത്രം.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ഒരു പോത്തിന്‍റെ മുകളില്‍ ഇരിക്കുകയായിരുന്നു..മുമ്പില്‍ ഇരിക്കുന്ന ആളെ ഒരു ഞെട്ടലോടെ മനസ്സിലാക്കി..കാലന്‍..പിന്നില്‍ ആരോ ഇരിക്കുന്നതുപോലെ ..തിരിഞ്ഞു നോക്കി..

"മണര്‍കാട് ത്രേസ്യാമ്മ"..അറിപെടുന്ന ഒരു "ഡാഷ് മോള്‍"

ഇനി ബാക്കി അടുത്തതില്‍

Monday, November 3, 2008

3.പൂര്‍വകാല ചരിതം ..part 2

എനിക്ക് ഭാര്യമാര്‍ രണ്ടുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നുവല്ലോ.പക്ഷെ അടുത്തിടെ വീടിനടുത്ത് താമസിക്കാനെത്തിയ പുതിയ ഒരു കുടുംബം ഉണ്ട്.ഒരു ഡ്രൈവറും ഭാര്യയും..അതിയാന്‍ ഒരു ലോറി ഡ്രൈവര്‍ ആണ്.കക്ഷി വണ്ടീം ഓടിച്ചു മഹാരാഷ്ട്രയിലും പഞ്ചാബിലും പോയാല്‍ വരവ് പത്തും പതിനഞ്ചും നാള്‍ കഴിഞ്ഞാണ്‌.

അവര്‍ വന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അവരെക്കുറിച്ച് കവലയില്‍ ചര്‍ച്ചയായി..എന്നും ചര്‍ച്ചാ സംഗ തലവനായ തനിക്കാകട്ടെ ഡ്രൈവറുടെ പെണ്ണിനെ കാണാനുള്ള മോഹം കലശലായി.പക്ഷെ പോകാനുള്ള മാര്‍ഗവും അവസരവും കാത്തിരുന്നപ്പോഴാണ്‌ ക്ഷേത്രത്തിലെ ഉല്‍സവം വന്നത്.അപ്പോള്‍ ഉല്‍സവ പിരിവിനായി പോകാം എന്നുറപ്പിച്ചു..

ഒരുദിവസം രാവിലെ തന്നെ അങ്ങോട്ടേക്ക് വച്ചു പിടിച്ചു..ചെന്നുകയറിയപ്പോള്‍ കണ്ട കാഴ്ച അവര്‍ണനീയം തന്നെ..കുളിക്കാനായി എണ്ണ തേച്ചു നില്ക്കുന്ന ഒരു തരുണീ മണി..വയസ്സ് അറുപതു കഴിഞ്ഞിട്ടും തന്നെ അറിയാവുന്ന അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള എല്ലാ സ്ത്രീകള്‍ക്കും എന്‍റെ ആരോഗ്യത്തെ പറ്റി നല്ല മതിപ്പാണ്..എന്തിന് അടിച്ച് തളിക്കാരി മരിയ പെണ്ണ് പോലും അങ്ങുന്നു ഒരു മൂരികൂറ്റെന്‍ ആണെന്ന് പറഞ്ഞതു ഇപ്പോഴും ഓര്‍ക്കുന്നു.ദേവി മഹാമായേ ..ഇവളുടെ ചന്തം കണ്ടാല്‍ കാവിലെ ദേവിയും മാറിനില്‍ക്കും.അരയിലെ സ്വര്‍ണ അരഞ്ഞാണം "സാവിത്രിയുടെ അരഞ്ഞാണം " എന്ന സിനിമയാ ഓര്‍മ വരുത്തുന്നത്..

"ഭര്‍ത്താവില്ലേ..." ഇല്ലെന്നു തോന്നിയെങ്കിലും ഒന്നുറപ്പിക്കാം എന്നുകരുതി ..വെറുതെ എന്തിനാ ഒരു കശപിശ..

"ഇല്ല അങ്ങേര്‍ വണ്ടി കൊണ്ടു പോയതാ ..ഇനി പത്തു നാള്‍ കഴിഞ്ഞേ വരൂ..," തരുണി മൊഴിഞ്ഞു.
"ആശ്വാസം.." ആത്മഗതം ഒച്ചത്തില്‍ ആയോ എന്നറിയില്ല പെണ്ണിന്‍റെ നോട്ടം അല്പം കൂര്‍ത്തപോലെ തോന്നി..
"അല്ല ഞാന്‍ ഈ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ആണ് ..( കേട്ടാല്‍ തോന്നും അമേരിക്കന്‍ പ്രസിഡന്റിനെ പോലെ എന്തോ ഒന്നാ ഇതും എന്ന്" അപ്പോള്‍ ഈ ഉത്സവത്തിന്‍റെ പിരിവും മറ്റും ഒന്നു പറയാന്‍ വന്നതാ,..

"അങ്ങേര്‍ വരട്ടെ കാശൊക്കെ അങ്ങരാ കൊടുക്കുന്നത്..""കുട്ടികള്‍ എവിടെ കണ്ടില്ലല്ലോ.." അടുത്ത ഒരു നമ്പര്‍അവരുടെ കണ്ണില്‍ നീര്‍ പോടിഞ്ഞോ എന്ന് സംശയം,."കുട്ടികള്‍ ആയില്ല ..കല്യാണം കഴിഞ്ഞു വര്‍ഷം ആറായി" ഓ അപ്പോള്‍ അതാ അവര്‍ക്കൊരു വിഷമം..

"നിങ്ങള്‍ പേടിക്കേണ്ട ,.നമ്മുടെ ദേവി വല്യ ശക്തി ഉള്ളതാ ..വന്നൊന്നു പ്രാര്‍ത്ഥിച്ചു നോക്ക്..തീര്ച്ചയായും ഫലം ഉണ്ടാകും"
അമ്പലത്തില്‍ വരുത്താന്‍ നല്ല ആയുധം തന്നെ പ്രയോഗിച്ചു..അവരുടെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു..
"പക്ഷെ കണ്ടാല്‍ കല്യാണം കഴിഞ്ഞില്ലന്നെ പറയൂ ..ട്ടോ ..ഹ ഹ ഹ " തന്നെ അവസാനത്തെ ആയുധവും പ്രശസ്തമായ വെടലചിരിയും ചിരിച്ചു..പിന്നെ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ആയി ഇതു വീഴുന്ന കൂട്ടത്തില്‍ ഉള്ള കേസ് ആണെന്ന്,
"പിന്നെ വരാം..വരും കേട്ടോ ..." അവളോട്‌ വിട പറഞ്ഞു ഇറങ്ങാന്‍ തുടങ്ങുന്നതിനു മുമ്പെ ഒന്നും കൂടി ഒന്നു നോക്കി.. ഇതിന് മാങ്ങാ പഴം എന്ന് പറഞ്ഞു കൂടാ കുമ്പഴുപ്പന്‍ തന്നേ.
" ദേവി ..എന്നെ പരീക്ഷിക്കരുതേ .." പിന്നെ അന്ന് തന്നേ നേരം ഇരുട്ടി കാവില്‍ വിളക്കും വച്ചിട്ട് വീണ്ടും അവിടേക്ക് പോയി.ചെന്നപ്പോള്‍ തന്നേ പ്രതീക്ഷിചിട്ടെന്നവണ്ണം അവള്‍ തിണ്ണയില്‍ തന്നേ ഉണ്ടായിരുന്നു..ഒരു കൈലിയും ബ്ലൌസും മാത്രം..അവളുടെ വയര്‍ നിലവെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു ...

ബാക്കി അടുത്തതില്‍ പറയാം കുട്ടാ ...ഒന്നു ക്ഷമി..

Sunday, November 2, 2008

2.പൂര്‍വകാല ചരിതം

എന്‍റെ കൂടുതല്‍ പരലോക വിശേഷങ്ങള്‍ പറയുന്നതിന് മുമ്പെ എന്‍റെ പൂര്‍വ കാല വിശേഷങ്ങള്‍ (അതായത് ഞാന്‍ തോലയുന്നതിനു മുമ്പുള്ള കാലത്തേ) പറയാം.


ഞാന്‍ രണ്ടു തവണ വിവാഹിതനായ ആളാണ്.ആദ്യത്തെ ഭാര്യ കൊല്ലംകാരി ശാന്തമ്മ.ഭാര്യ ആയതു കൊണ്ടു പറയുക അല്ല.ഒരു ഉരുപ്പടി തന്നെ ആയിരുന്നമ്മേ..വെളുത്തു തുടുത്ത ഒരു വെണ്ണ കട്ടി..പക്ഷെ കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ടു അവളെ നിലനിര്‍ത്തികൊണ്ട് തന്നെ ഒന്നും കൂടി കെട്ടി..
നാളിനാക്ഷി. കണ്ണ് താമരയുടെത് ആണെന്കിലും കൈയിലിരുപ്പ് പറയാന്‍ കൊള്ളില്ല.നാട്ടിലെ പയ്യന്മാരെല്ലാം അവളുടെ ജാരന്മാര്‍ ആയതിനാല്‍ എനിക്ക് എയിഡ്സ് ഉണ്ടായിരുന്നൊ എന്നും എനിക്ക് ലേശം ശങ്ക ഇല്ലാതിരുന്നില്ല ..ഞാന്‍ എല്ലാവര്‍ക്കും ഉപകാരം മാത്രം ചെയ്യുന്ന ഒരാളായിരുന്നല്ലോ..കെട്ടിയവന്‍മാര്‍ ജോലിക്കായി പോയിരുന്ന പെണ്ണുങ്ങളുടെ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്ന ഞാന്‍ അതുകൊണ്ട് തന്നെ നാട്ടിലെ സദാചാര കാവല്‍ക്കാരുടെ കണ്ണിലെ കരടായിരുന്നല്ലോ..
അതുകൊണ്ട് തന്നെ എന്‍റെ ഭാര്യയുടെ ജാരന്മാരെ പിടിക്കാനുള്ള ധാര്‍മിക അവകാശവും എനിക്കില്ലായിരുന്നു..അതുകൊണ്ട് തന്നെ അത്തരം ഒരു യാത്രയ്ക്കിടയില്‍ ആണ് ഞാന്‍ മരിച്ചത്..ആരോ തലയ്ക്കടിച്ചുവെന്നോ കൊന്നെന്നോ ഒരു സംസാരം ഉണ്ട്..പക്ഷെ എനിക്കും വ്യക്തം അല്ല..എന്താലും വടിയായി എന്ന് പറഞ്ഞാല്‍ മതിയെല്ലോ..

1. ആമുഖം

ഞാന്‍ രാവുണ്ണി..
രാവുണ്ണി നായര്‍ എന്നാല്‍ എന്‍റെ പഞ്ചായത്തിലെ (കൊട്ടാരക്കര) എല്ലാവര്‍ക്കും അറിയാം.സ്ഥലത്തെ പേരുകേട്ട തറവാട്ടിലെ കാരണവരായിരുന്നു.(ആലുംമൂട്ടില്‍ തറവാടെന്നാല്‍ പറയേണ്ട കാര്യമില്ല.കാരണം സമ്പത്തു വേണ്ടുവോളം ഉണ്ടായിരുന്നു.ഒപ്പം തന്നെ വിഷ ചികിത്സയും)പിന്നെ തറവാട്ടിലെ അര്‍ജുനന്‍ ആണല്ലോ കരയിലെ ഏറ്റവും തലയെടുപ്പുള്ള ആന.അവന്‍ തന്നെ എക്കാലത്തും ക്ഷേത്രത്തിലെ എഴുന്നെള്ളത്തിനു മുമ്പില്‍..

ഒരുവര്‍ഷം മുമ്പെ ഒരു രാത്രിയില്‍ വഴിയില്‍ ഹൃദയ സ്തംഭനം വന്നാണ് ഞാന്‍ ഇഹലോക വാസം വെടിഞ്ഞതു (എന്‍റെ അപഥ സഞ്ചാര യാത്രയില്‍ ആരോ എന്‍റെ തലക്കടിച്ചു കൊന്നതാണെന്നും സംസാരമുണ്ട്..പക്ഷെ എനിക്ക് തന്നെ അറിയില്ല എങ്ങനാ എന്‍റെ മൂക്കില്‍ പഞ്ഞി വെച്ചതെന്ന്...)