Monday, November 3, 2008

3.പൂര്‍വകാല ചരിതം ..part 2

എനിക്ക് ഭാര്യമാര്‍ രണ്ടുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നുവല്ലോ.പക്ഷെ അടുത്തിടെ വീടിനടുത്ത് താമസിക്കാനെത്തിയ പുതിയ ഒരു കുടുംബം ഉണ്ട്.ഒരു ഡ്രൈവറും ഭാര്യയും..അതിയാന്‍ ഒരു ലോറി ഡ്രൈവര്‍ ആണ്.കക്ഷി വണ്ടീം ഓടിച്ചു മഹാരാഷ്ട്രയിലും പഞ്ചാബിലും പോയാല്‍ വരവ് പത്തും പതിനഞ്ചും നാള്‍ കഴിഞ്ഞാണ്‌.

അവര്‍ വന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അവരെക്കുറിച്ച് കവലയില്‍ ചര്‍ച്ചയായി..എന്നും ചര്‍ച്ചാ സംഗ തലവനായ തനിക്കാകട്ടെ ഡ്രൈവറുടെ പെണ്ണിനെ കാണാനുള്ള മോഹം കലശലായി.പക്ഷെ പോകാനുള്ള മാര്‍ഗവും അവസരവും കാത്തിരുന്നപ്പോഴാണ്‌ ക്ഷേത്രത്തിലെ ഉല്‍സവം വന്നത്.അപ്പോള്‍ ഉല്‍സവ പിരിവിനായി പോകാം എന്നുറപ്പിച്ചു..

ഒരുദിവസം രാവിലെ തന്നെ അങ്ങോട്ടേക്ക് വച്ചു പിടിച്ചു..ചെന്നുകയറിയപ്പോള്‍ കണ്ട കാഴ്ച അവര്‍ണനീയം തന്നെ..കുളിക്കാനായി എണ്ണ തേച്ചു നില്ക്കുന്ന ഒരു തരുണീ മണി..വയസ്സ് അറുപതു കഴിഞ്ഞിട്ടും തന്നെ അറിയാവുന്ന അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള എല്ലാ സ്ത്രീകള്‍ക്കും എന്‍റെ ആരോഗ്യത്തെ പറ്റി നല്ല മതിപ്പാണ്..എന്തിന് അടിച്ച് തളിക്കാരി മരിയ പെണ്ണ് പോലും അങ്ങുന്നു ഒരു മൂരികൂറ്റെന്‍ ആണെന്ന് പറഞ്ഞതു ഇപ്പോഴും ഓര്‍ക്കുന്നു.ദേവി മഹാമായേ ..ഇവളുടെ ചന്തം കണ്ടാല്‍ കാവിലെ ദേവിയും മാറിനില്‍ക്കും.അരയിലെ സ്വര്‍ണ അരഞ്ഞാണം "സാവിത്രിയുടെ അരഞ്ഞാണം " എന്ന സിനിമയാ ഓര്‍മ വരുത്തുന്നത്..

"ഭര്‍ത്താവില്ലേ..." ഇല്ലെന്നു തോന്നിയെങ്കിലും ഒന്നുറപ്പിക്കാം എന്നുകരുതി ..വെറുതെ എന്തിനാ ഒരു കശപിശ..

"ഇല്ല അങ്ങേര്‍ വണ്ടി കൊണ്ടു പോയതാ ..ഇനി പത്തു നാള്‍ കഴിഞ്ഞേ വരൂ..," തരുണി മൊഴിഞ്ഞു.
"ആശ്വാസം.." ആത്മഗതം ഒച്ചത്തില്‍ ആയോ എന്നറിയില്ല പെണ്ണിന്‍റെ നോട്ടം അല്പം കൂര്‍ത്തപോലെ തോന്നി..
"അല്ല ഞാന്‍ ഈ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ആണ് ..( കേട്ടാല്‍ തോന്നും അമേരിക്കന്‍ പ്രസിഡന്റിനെ പോലെ എന്തോ ഒന്നാ ഇതും എന്ന്" അപ്പോള്‍ ഈ ഉത്സവത്തിന്‍റെ പിരിവും മറ്റും ഒന്നു പറയാന്‍ വന്നതാ,..

"അങ്ങേര്‍ വരട്ടെ കാശൊക്കെ അങ്ങരാ കൊടുക്കുന്നത്..""കുട്ടികള്‍ എവിടെ കണ്ടില്ലല്ലോ.." അടുത്ത ഒരു നമ്പര്‍അവരുടെ കണ്ണില്‍ നീര്‍ പോടിഞ്ഞോ എന്ന് സംശയം,."കുട്ടികള്‍ ആയില്ല ..കല്യാണം കഴിഞ്ഞു വര്‍ഷം ആറായി" ഓ അപ്പോള്‍ അതാ അവര്‍ക്കൊരു വിഷമം..

"നിങ്ങള്‍ പേടിക്കേണ്ട ,.നമ്മുടെ ദേവി വല്യ ശക്തി ഉള്ളതാ ..വന്നൊന്നു പ്രാര്‍ത്ഥിച്ചു നോക്ക്..തീര്ച്ചയായും ഫലം ഉണ്ടാകും"
അമ്പലത്തില്‍ വരുത്താന്‍ നല്ല ആയുധം തന്നെ പ്രയോഗിച്ചു..അവരുടെ കണ്ണിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു..
"പക്ഷെ കണ്ടാല്‍ കല്യാണം കഴിഞ്ഞില്ലന്നെ പറയൂ ..ട്ടോ ..ഹ ഹ ഹ " തന്നെ അവസാനത്തെ ആയുധവും പ്രശസ്തമായ വെടലചിരിയും ചിരിച്ചു..പിന്നെ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ആയി ഇതു വീഴുന്ന കൂട്ടത്തില്‍ ഉള്ള കേസ് ആണെന്ന്,
"പിന്നെ വരാം..വരും കേട്ടോ ..." അവളോട്‌ വിട പറഞ്ഞു ഇറങ്ങാന്‍ തുടങ്ങുന്നതിനു മുമ്പെ ഒന്നും കൂടി ഒന്നു നോക്കി.. ഇതിന് മാങ്ങാ പഴം എന്ന് പറഞ്ഞു കൂടാ കുമ്പഴുപ്പന്‍ തന്നേ.
" ദേവി ..എന്നെ പരീക്ഷിക്കരുതേ .." പിന്നെ അന്ന് തന്നേ നേരം ഇരുട്ടി കാവില്‍ വിളക്കും വച്ചിട്ട് വീണ്ടും അവിടേക്ക് പോയി.ചെന്നപ്പോള്‍ തന്നേ പ്രതീക്ഷിചിട്ടെന്നവണ്ണം അവള്‍ തിണ്ണയില്‍ തന്നേ ഉണ്ടായിരുന്നു..ഒരു കൈലിയും ബ്ലൌസും മാത്രം..അവളുടെ വയര്‍ നിലവെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു ...

ബാക്കി അടുത്തതില്‍ പറയാം കുട്ടാ ...ഒന്നു ക്ഷമി..

No comments: