നേരം വെളുപ്പിനെ കാലപുരിയില്‍ കെട്ടിയിരുന്ന ചാവാലിപട്ടി ഓരിയിട്ടു..നേരം വെളുത്തെന്ന സൈറന്‍ മുഴങ്ങികേട്ട കാലന്‍ വേഗം പോത്തിന് ഒക്കെയും കാളിതീറ്റയും നല്കി യാത്രയ്ക്ക് സജ്ജമാക്കി.കീറിപറിഞ്ഞ ജീനിയിട്ടു മുകളില്‍ ഇരുന്നു നോക്കി..
ഓക്കേ ആണെന്ന് കണ്ട കാലന്‍ എന്നെയും വിളിച്ചു പോത്തിന്‍ പുറത്തു കയറാന്‍ ആജ്ഞാപിച്ചു..ഞാനും പുറത്തു കയറി.
"ബെ,,,,,,," അമറിക്കൊണ്ട് പോത്ത് ഭൂലോകത്തെയ്ക്ക് പാഞ്ഞു.വഴിയില്‍ മുഴുവന്‍ പോത്തിന്‍ ചാണകം കിടക്കുന്നുണ്ടായിരുന്നു..പണമില്ലാത്തതിനാല്‍ ക്ലീനിംഗ് നടക്കുന്നില്ല..ഇന്നു കാലനെ നാറുന്നില്ല..പഹയന്‍ ഏതോ സുഗന്ധലേപനം പുരട്ടിയിട്ടുണ്ട്..എന്‍റെ മനസ്സു വായിച്ച കാലന്‍ പറഞ്ഞു..
"താഴെ നിന്നു രണ്ടു പേരെയാ ഇന്നു കൊണ്ടു വരേണ്ടത്..ഒന്നു ചെറിയ രാഷ്ട്രീയകാരനാണ്..കത്തികുത്തില്‍ മരിച്ചവന്‍.. മറ്റവന്‍ ബെര്‍ളി..ബെര്‍ളിയെന്ന കൊടും ഭീകരന്‍,..അവന്‍റെ അടുത്ത് പോകണം അതുകൊണ്ടാ അല്പം സുഗന്ധ ലേപനം പൂശിയത്.."
ആ പേരു കേട്ട ഞാന്‍ നടുങ്ങി വിറച്ചു..എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു .........പോത്ത് ഒരു നിമിഷം നിന്നു..അതിന്‍റെയും കാലുകള്‍ കൂട്ടിയിടിക്കുന്നു..കാലന്‍ കാലുകൊണ്ട് പോത്തിന്‍റെ ബ്രായ്ക്കറ്റില്‍ ഒന്നു തട്ടി..പോത്ത് വീണ്ടും നടന്നു തുടങ്ങി.
കാലന്‍ ബെര്‍ളിയുടെ കുറ്റങ്ങളുടെ പട്ടിക എന്നെ വായിച്ചു കേള്‍പ്പിച്ചു..അതിലെ ചിലത്
1.) ബ്ലോലോകപുരി എന്ന സമാന്തര ലോകം സൃഷ്ടിച്ചു ഇഹലോകവാസികള്‍ക്ക് ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നു..
2.) അന്താരാഷ്ട്ര പെട്രോളിയം പൈപ്പ് ലൈന്‍ പൊട്ടിച്ചു എണ്ണ ബ്ലോകപുരിയിലേക്ക് വന്‍തോതില്‍ കടത്തുന്നു..
3.) പാലായിലെ സ്വന്തം വീട്ടിന്‍റെ മുറ്റത്തും ബ്ലോലോകപുരിയിലും നിന്നു ചരിച്ചു എണ്ണ കിണര്‍ കുത്തി ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ മുഴുവന്‍ ഊറ്റുന്നു..
4.) നിസ്സാര വിലയ്ക്ക് ചന്തയില്‍ എണ്ണവിറ്റ ബെര്‍ളി എണ്ണ ചന്തയിലെ എണ്ണ വില നിലം പൊത്തിച്ചു..തന്മൂലം ഗള്‍ഫില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി..
5.) ലക്ഷദ്വീപിലെ തൊണ്ണൂറ്റി ഒന്‍പതിനായിരം ദ്വീപുകളെ കൂട്ടികെട്ടി ഒറ്റ ദ്വീപാക്കി ബെര്‍ളിപുരി അഥവാ ബ്ലോലോകപുരി ആക്കുകയും ലക്ഷദ്വീപ് വെറും സഹസ്രദ്വീപായി ഒതുങ്ങുകയും ചെയ്തു..
6.) ഒരേസമയം ഒന്നിലധികം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ (ചിലപ്പോള്‍ നൂറു വരെ)കഴിവുള്ള ഇയാള്‍ കൂടുവിട്ടു കൂട് മാറല്‍,പരഹൃദയ ജ്ഞാനം മുതലായവ പഠിച്ചു ദുരുപയോഗം ചെയ്യുന്നു..
7.) ബെര്‍ലിയന്‍ കുങ്ങ്ഫുവിന്‍റെ ഉപജ്ഞാതാവായ (ഷാവോലിന്‍ കുങ്ങ്ഫു ഇതില്‍ നിന്നാണ് ഉണ്ടായത് ) ശത്രുക്കളെ മൃഗീയമായി കൊന്നൊടുക്കുന്നു.
8.) പുതു പുതു സാറ്റലൈറ്റുകള്‍ വിട്ടു ലോകത്തെ എല്ലാ കാര്യങ്ങളുടെയും ചലനങ്ങള്‍ എപ്പോഴും നിരീക്ഷിക്കുകയും ചെയ്യുന്നു..പലപ്പോഴും അതിലെല്ലാം ഇടപെട്ട് രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നു..
9.) ബെര്‍ലിസം എന്ന മതം സ്ഥാപിക്കുകയും സ്വദേശത്തും വിദേശത്തും ഭാണ്ടാരപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്തു പണം തട്ടുന്നു..കോടികണക്കിന് ദിനവരുമാനവും ഇതിലൂടെ നേടിയെടുക്കുന്നു...ഇയാളുടെ ദിനം തോറും ഏറിവരുന്ന പ്രസ്തിയും പ്രഭാവവും കണ്ടു ദേവഗണങ്ങളും ദേവതകളും ഭയഭീതരായി ചികില്‍സയില്‍ കഴിയുന്നു..
10.) സുനാമിയും അഗ്നിപര്‍വത സ്ഫോടനങളും നടത്താന്‍ ശേഷിയുള്ള ഇയാള്‍ ദെജ്ജാല്‍ ആണെന്ന് ഇസ്ലാം മത വിശ്വാസികളും അന്തിക്രിസ്തു ആണെന്ന് ക്രിസ്ത്യാനികളും അതല്ല കല്‍ക്കി ആണെന്ന് ഹൈന്ദവരും വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു..
11.) ലോകത്തുള്ള എല്ലാ മദാലസകളായ സ്ത്രീകളും ഇങ്ങാരുടെ പുറകില്‍ കൂടിയതിനാല്‍ മദാലസന്മാരായ ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ മരുന്നിനു പോലും കിട്ടുന്നില്ല.
12.)പരലോകത്ത് ഇയാളെ കുറിച്ചു നടന്ന ഗവേഷണങ്ങളില്‍ ഇയാള്‍ തന്‍റെ ശക്തിയുടെ പകുതിയോളം മാത്രമെ എത്തിയിട്ടുള്ളൂ എന്ന് കണ്ടെത്തി കഴിഞ്ഞു ..
ധര്‍മം ക്ഷയിച്ചു തുടങ്ങിയ ഈ കാലയളവില്‍ പൂര്‍ണ ധര്‍മ്മക്ഷയം ആകുന്നതിനു മുമ്പെ തന്നെ ഇയാളെ കാലപുരിയില്‍ എത്തിച്ചേ പറ്റൂ..ഇയാളുടെ നിഗ്രഹത്തിനായി അവതരിക്കാന്‍ ദേവതകള്‍ക്കും ഭയം..അതിനായി ഓരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അവര്‍ ഒഴിയുകയാണ്.
ക്രിസ്തു മതകാരുടെ നരകത്തിലോ മറ്റു മതക്കാരുടെ നരകത്തിലോ ഇയാളെ പോലെ ഒരു കൊടുംഭീകരനെ താങ്ങാനുള്ള ശേഷിയില്ല..
ഞാന്‍ പേടികൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു..ഞങ്ങള്‍ ഭൂലോകത്തെത്തി..
ആദ്യം രാഷ്ട്രീയ കാരനെ കണ്ടു..കാലനെ കണ്ടു ഭയന്ന അയാള്‍ കരഞ്ഞു കൊണ്ടു പോത്തിന്‍ പുറത്തേക്ക് കയറി.എന്‍റെ പിന്നില്‍ ഇരുന്നു കരയുന്ന അയാളെ ഞാന്‍ സഹതാപത്തോടെ നോക്കി.
അടുത്തത് ബെര്‍ളി ആണല്ലോ എന്ന് ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു..ബെര്‍ളി തന്‍റെ പാലായിലെ വീട്ടിലില്ല..ഞങ്ങള്‍ മൂവരും പഴയ ലക്ഷദ്വീപിന്‍റെ ഭാഗമായ ബ്ലോലോകപുരിയിലെ കൊട്ടാരത്തില്‍ എത്തി..ഉള്ളില്‍ കയറി..അതാ ഇരിക്കുന്നു സാക്ഷാല്‍ ബെര്‍ളി.
ഞങ്ങള്‍ എല്ലാം ഞെട്ടിത്തറിച്ചു....
കമന്റാതെ പോകല്ലേ..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
കാലന്‍റെ ലിസ്റ്റില്‍ ബെര്‍ളിയും
നേരം വെളുപ്പിനെ കാലപുരിയില്‍ കെട്ടിയിരുന്ന ചാവാലിപട്ടി ഓരിയിട്ടു..നേരം വെളുത്തെന്ന സൈറന്‍ മുഴങ്ങികേട്ട കാലന്‍ വേഗം പോത്തിന് ഒക്കെയും കാളിതീറ്റയും നല്കി യാത്രയ്ക്ക് സജ്ജമാക്കി.കീറിപറിഞ്ഞ ജീനിയിട്ടു മുകളില്‍ ഇരുന്നു നോക്കി..
ഓക്കേ ആണെന്ന് കണ്ട കാലന്‍ എന്നെയും വിളിച്ചു പോത്തിന്‍ പുറത്തു കയറാന്‍ ആജ്ഞാപിച്ചു..ഞാനും പുറത്തു കയറി.
പാലായിലെ സ്വന്തം വീട്ടിന്‍റെ മുറ്റത്തും ബ്ലോലോകപുരിയിലും നിന്നു ചരിച്ചു എണ്ണ കിണര്‍ കുത്തി ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ മുഴുവന്‍ ഊറ്റുന്നു..
.ബെര്‍ളി തന്‍റെ പാലായിലെ വീട്ടിലില്ല..ഞങ്ങള്‍ മൂവരും പഴയ ലക്ഷദ്വീപിന്‍റെ ഭാഗമായ ബ്ലോലോകപുരിയിലെ കൊട്ടാരത്തില്‍ എത്തി..ഉള്ളില്‍ കയറി..അതാ ഇരിക്കുന്നു സാക്ഷാല്‍ ബെര്‍ളി
കമന്റാതെ പോകല്ലേ..
ETHAVANA BERLYKKITTTA THANGIYATHU................
Post a Comment