ഞങ്ങള്‍ ഒരു പേടിയോടെയാണ് അകത്തേക്ക് കടന്നത്..ഞങ്ങളെ ചിത്രഗുപ്തന്‍ അവര്‍കളെ ഏല്‍പ്പിച്ച് കാലന്‍ അകത്തേക്ക് പോയി..(കാലന് പോത്തിന്‍റെ മുകളില്‍ ഇരുന്നിരുന്നു പൈല്‍സ് ഉണ്ടായത്രേ.പോത്തിന്‍റെ മുകളിലെ അപ്ഹോള്‍സട്രി പോയത് സാമ്പത്തിക മാന്ദ്യം മൂലം ശരിയാക്കാന്‍ കഴിഞ്ഞില്ല..അപ്പോള്‍ പൈലെക്സ് പുരട്ടി തല്‍ക്കാലം സമാധാനിക്കുകയാണ് ഇഷ്ടന്‍.)
ചിത്രഗുപ്തന്‍ എന്നെ ഒന്നു രൂക്ഷമായിട്ടു നോക്കി.. "ഡോ ..ഇവിടെ കമ്പ്യൂട്ടര്‍ കേടാ..അപ്പോള്‍ ഇന്നു നിനക്കൊക്കെ റൂം അലോട്ട് ചെയ്യാന്‍ വയ്യ..ഭൂമിയില്‍ മൊട്ടത്തലയന്‍ സജു നട്ട പ്രാന്ത് എന്നൊരു ബ്ലോഗ് എഴുതി..അതുവായിച്ചു എനിക്ക് വട്ടെളകി എന്തോ ചെയ്തതാ ഇപ്പോള്‍ കമ്പ്യൂട്ടര്‍ ബൂട്ട് ആവുന്നില്ല..ങ്ങ നീ അങ്ങോട്ട് ഒന്നു മാറി നില്‍ക്ക്..ഇവിടെയും പെണ്ണുങ്ങള്‍ക്ക് തന്നെയാ മുന്‍ഗണന .."
ഞാന്‍ അങ്ങോട്ട് മാറിനടന്നു..വിശാലമായ ഒരു ഹാള്‍ മുറി..മൂന്നു വാതിലുകള്‍ ഉണ്ട്..ഒന്നില്‍ നരകം എന്നും രണ്ടാമത്തേതില്‍ സ്വര്‍ഗം എന്നും എഴുതിയിട്ടുണ്ട്..മൂന്നാമത്തേത് ഗസ്റ്റ് റൂം..അതെന്താന്നു ആലോച്ചിട്ട് മനസ്സിലായില്ല.
കൌണ്ടറില്‍ അവളും ചിത്രഗുപ്തന്‍ സോള്ളുന്നത് കണ്ടു.. തെണ്ടിയ്ക്ക് സൊള്ളാന്‍ എന്നെ ചാടിച്ചു..അനുഭവിക്കട്ടെ..ആ ഡാഷ് മോള്‍ ഗുണേറിയ പിടിച്ചാ ചത്തു വന്നത്.. അതും പെന്‍സിലിന്‍ റെസിസ്റ്റണ്ട് ഗുണേറിയ..നല്ല കൂടിയ ഇനം.
അവള്‍ ഇടയ്ക്കിടയ്ക്ക് ചിത്രഗുപ്തന്‍റെ മീശയില്‍ ഒക്കെ പിടിക്കുന്നുണ്ട്..അയാള്‍ കുണുങ്ങി കുണുങ്ങി ചിരിക്കുന്നും ഉണ്ട്..വിടന്‍ ആഭാസന്‍..നാണമില്ലേ..ഒരു പ്രേതത്തിനോട് കിന്നരിക്കുന്നത് കണ്ടില്ലേ..ശവത്തിനേം വെറുതെ വിടില്ല..വഷളന്‍..
" ഡോ ...ഇങ്ങു വാ.."
ഞാന്‍ അടുത്തേക്ക് ചെന്നു.
" ഇവിടെ കമ്പ്യൂട്ടര്‍ കേടായതിനാല്‍ ഇന്നു എങ്ങും അഡ്മിഷന്‍ തരാന്‍ വയ്യ..നിങ്ങള്‍ രണ്ടാളും ഗസ്റ്റ് റൂമില്‍ പൊയ്ക്കോ..നിങ്ങള്‍ക്കുള്ള വസ്ത്രം അടുത്ത കൌണ്ടറില്‍ കിട്ടും..രണ്ടു ദിവസം കഴിഞ്ഞേ ഇതു ശരിയാവു,..ഇന്‍ഫോസിസില്‍ നിന്നു വന്ന ഒരു തെണ്ടി ഉണ്ട്.അവന്‍ സ്വര്‍ഗത്തില്‍ കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ പോയിരിക്കുകയാ.അവന്‍ വന്നാലെ ഇനി പറ്റൂ.."
ഞങ്ങള്‍ അടുത്ത കൌണ്ടറിലേക്ക് നടന്നു..ഒരു മനുഷ്യന്‍ അവിടെ ഇരിക്കുന്നുണ്ട്..സൂക്ഷിച്ചു നോക്കി.. കറുത്ത് കുറിയ ഒരാള്‍..
"ഇവിടെ മൂന്നു തരം യുണിഫോമാ ഉള്ളത്.. ഒന്നു സ്വര്‍ഗത്തിലേതും നരകത്തിലെതും പിന്നെ ടെമ്പരറിയും ..നിങ്ങള്ക്ക് അതെ കിട്ടൂ..റൂം അലോട്ട് ചെയ്യട്ടെ അപ്പോള്‍ അത് തരാം.."
ഞങ്ങള്‍ക്ക് യുണി ഫോറം തന്നു.. നീളന്‍ കുപ്പായം..മഞ്ഞനിറം .. പെട്ടെന്ന് തിരിച്ചറിയാന്‍ ആണത്രേ..നമ്മുടെ വെള്ളാപ്പള്ളിസര്‍ അറിഞ്ഞാല്‍ വിവരം അറിയും.. അടിവസ്ത്രങ്ങള്‍ ഇവിടെ തരാറില്ലത്രേ.. പ്രത്യേകം അപേക്ഷ കൊടുത്താലേ അത് കിട്ടൂ.. എനിക്ക് അല്ലെങ്കിലും അത്തരത്തിലുള്ള ശീലങ്ങള്‍ ഇല്ലാത്തതു കൊണ്ടു പ്രശ്നമില്ല..പിന്നെ ഇവള്‍ക്ക് ഭൂമിയില്‍ തുണി ഉടുക്കാനെ സമയമില്ലയിരുന്നല്ലോ..പിന്നെ എന്ത് അടി വസ്ത്രങ്ങള്‍..
ഞാന്‍ വസ്ത്രം മാറാന്‍ മുറി നോക്കി..
"ഡാ. അവിടെ നിന്നു തന്നെ മാറിക്കോ..ഇവിടെ അതിന് വേറെ സ്ഥലം ഇല്ല.."
ഞാന്‍ പരുങ്ങി പരുങ്ങി വസ്ത്രം മാറി..ത്രേസ്യാമ്മ ഒരു മൂളിപ്പാട്ടും പാടി തുണി മാറുന്നത് കണ്ടു..നോക്കിയപ്പോള്‍ കറുമ്പന്‍ മയങ്ങി വീണു കിടക്കുന്നത് കണ്ടു..ചിത്രഗുപ്തന്‍ വായും പൊളിച്ചു മയങ്ങി ഇരിക്കുന്നത് കണ്ടപ്പോള്‍ ചിരി വന്നു,.
"എന്‍റെ ചേട്ടാ ഇത്രേം എമ്പോക്കികളെ ഞാന്‍ എത്ര കണ്ടതാ.."
ത്രേസ്യാമ്മ എന്‍റെ അടുത്തേക്ക് വന്നു..ഞങ്ങള്‍ രണ്ടും കൂടി ഗസ്റ്റ് റൂമിലേക്ക് ചെന്നു..അവിടെ ഇരിക്കുന്ന ആളെ കണ്ട ഞങ്ങള്‍ ഞെട്ടി...
ഷക്കീല..അതെ ഷക്കീല തന്നെ..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
(((((ഠേ))))))
അപ്പോ എങ്ങനെയാ മരിച്ചതെന്ന് പറഞ്ഞത്? :)
varum lakkathil secret polikkum
Post a Comment