Sunday, November 16, 2008

11.വീണ്ടും പരലോകത്തില്‍ നിന്നു ഭൂമിയിലേക്ക് ..

കഥ കേള്‍ക്കലും പറച്ചിലുമായി രണ്ടു ദിവസം കടന്നു പോയി.

പിറ്റേന്ന് രാവിലെ തന്നെ ചിത്രഗുപ്തന്‍ ഞങ്ങളെ വിളിച്ചു.(ഞാനും ഷക്കീലയും - ത്രേസ്യാമ്മ ചിത്രഗുപ്തനേം കൂട്ടരേം വളച്ച് കഴിഞ്ഞിരുന്നല്ലോ.)

"ദേ.ഇവിടെ നിങ്ങളുടെ കണക്കുകള്‍ എല്ലാം പരിശോധിച്ചപ്പോള്‍ ഷക്കീലയ്ക്കും ത്രേസ്യമ്മയ്ക്കും നരകത്തില്‍ ആണ് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുക.അതുകൊണ്ട് രണ്ടുപേരും പോയി കമ്പിളിയും തുണിയും മറ്റും സ്റ്റോറില്‍ നിന്നുവാങ്ങിക്കോ.."

"ഭ തെണ്ടി..തൊടാനും പിടിക്കാനും എന്ത് മിടുക്കായിരുന്നു..എന്നിട്ടിപ്പോ നരകത്തിലോ.."

ത്രേസ്യാമ്മയുടെ ബി.പി.കൂടി..

ചിത്രഗുപ്തന്‍ ഇളിഭ്യനായി എന്‍റെ മുഖത്ത് നോക്കി..ഞാനിതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിത്രഗുപ്തനെ നോക്കി..അവസാനം ടിവിയും സിങ്കിള്‍ ബെഡും എസിയും കൊടുക്കാമെന്ന വാക്കിന്മേല്‍ അവര്‍ വീണു..പാവം ഷക്കീല സ്റ്റോറില്‍ ചെന്നു തന്‍റെ തുണിയും കമ്പിളിയുമായി നില്ക്കുന്നത് കണ്ടു..

"ഗുപ്തന്‍ജി .. ഞാന്‍ എന്ന ചെയ്യണം..എങ്ങോട്ടാ..പോണ്ടേ...?"
ഞാന്‍ തിരക്കി..

"എടൊ താന്‍ പണ്ടു കാവിനും മറ്റുമായി കുറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ.അതിന്‍റെ പുണ്യം കൊണ്ടു സ്വര്‍ഗത്തില്‍ ഒരു സീറ്റ് ഒപ്പിച്ചിട്ടുണ്ട്..പക്ഷെ റൂം ഒരാഴ്ച കഴിഞ്ഞേ കാലിയാവൂ..ഒരു തെണ്ടിയെ അവിടുന്ന് ബ്ലോഗ് എഴുതിയതിന്‍റെ പേരില്‍ നരകത്തിലേക്ക് മാറ്റുകയാണ്..അപ്പോളെ തനിക്ക് റൂം കിട്ടു..പിന്നെ താന്‍ ഇനി ഗസ്റ്റ്‌റൂമില്‍ കിടക്കണ്ട. കാലന്‍റെ ഒരു സഹായിക്കുള്ള റൂം ഉണ്ട്..അവിടെ കൂടിക്കോ .."

ഞാന്‍ നേരെ കാലന്‍റെ റൂമിലോട്ട് ചെന്നു..സ്വര്‍ഗത്തിനും നരകത്തിനും ഇടയ്ക്ക് ഉള്ള ഒരു രണ്ടുനില കെട്ടിടം..അതാണ്‌ കാലപുരി..താഴെ കാലന്‍റെ സ്വകാര്യറൂം..അവിടെ ഒരു സ്ത്രീ കാലനെ മസാജ് ചെയ്യുന്നത് കണ്ടു..ഓ ഇതു കട്ടപ്പന കമലാക്ഷി ആണല്ലോ.ഇവള്‍ മൂന്നു വര്‍ഷം മുമ്പ് ചത്തതാണല്ലോ..ദുര്‍ന്നടപ്പുകാരിയായ അവരെ ഭര്‍ത്താവ് തൊഴിച്ചു കൊല്ലുകയായിരുന്നു..

"ഡാ .........നിനക്കു അല്പം രക്ഷയായി.കമ്പ്യൂട്ടര്‍ കേടായപ്പോള്‍ ചില ഫയലുകള്‍ അടിച്ചുപോയി..എല്ലാം റിക്കവര്‍ ചെയ്തെങ്കിലും തന്നെ പാപങ്ങളുടെ ഒരു ഫയല്‍ കിട്ടിയില്ല..പിന്നെ ഇവളുടെ ശിപാര്‍ശയും..ഇവളാണ് എന്‍റെ ഇവിടുത്തെ ഒരു സഹായി.."

കാലന്‍ മൊഴിഞ്ഞു..

"നല്ല സമയത്തു ഇവരെ ഒക്കെ പരിച്ചയപ്പെട്ടതുകൊണ്ട് അവിടെയും ഇവിടെയും രക്ഷയായി..ഇതാ പറയുന്നതു സമ്പത്തു കാലത്തു കാ വച്ചാല്‍ ആപത്തു കാലത്തു ഗുണം ചെയ്യും എന്ന് "

മനസ്സില്‍ ഓര്‍ത്തു..

"ഡാ പിന്നെ നീ ഇനി ഒരാഴ്ച ഇവിടെ കൂടിക്കോ..അപ്പോഴേക്കും റൂമിന്‍റെ ബുദ്ധിമുട്ടുകള്‍ മാറും..പിന്നെ നാളെ എന്‍റെ കൂടെ ഭൂമിയിലേക്ക് വരണം.രണ്ടെണ്ണത്തിനെ അവിടുന്ന് പൊക്കികൊണ്ട് വരാനാ.."

"കൊണ്ടു വരാന്‍ പോത്തുണ്ടല്ലോ " എന്ന് ചോദിക്കാന്‍ മനസ്സു വെമ്പി.

"ഡോ ..പൈല്‍സ് കാരണം ശരിക്ക് ഇരിക്കാന്‍ വയ്യ.അപ്പോള്‍ താന്‍ പുറകില്‍ ഇരുന്നു ഒന്നു താങ്ങിക്കൊണ്ണം..പിന്നെ കൈയുടെ തോളിനു വേദന..ഇവള്‍ എണ്ണ ഇടുന്നുണ്ട്..എന്നാലും ശരിയായില്ല..കയറിട്ടുപിടിക്കാനും മറ്റും ആണ്..മറക്കണ്ട..എന്നാ പോയി കിടന്നു ഉറങ്ങിക്കോ.നാളെ പോകാനുള്ളതാ.."

കമലാക്ഷി എന്നെയൊന്നു നോക്കി..കാലനോട്‌ രെക്കമണ്ടിന്‍റെ നന്ദി പ്രതീക്ഷിക്കുന്ന നോട്ടം.ഞാനും ഒന്നു നോക്കി..ചുണ്ട് കടിച്ചുള്ള എന്‍റെ നോട്ടം കണ്ടു കമലാക്ഷി ലജ്ജവതിയായി..

നാളെ ആരെയൊക്കെയാ പിടിക്കുന്നത്‌ എന്നറിയാനുള്ള വെമ്പലിലും ആകാംഷയിലും വെറളിപിടിച്ചു എന്‍റെ പുതിയ മുറിയിലേക്ക് ഞാന്‍ പോയി..ആ കുളിക്കാ തൂറിയുടെ നാറ്റം പിടിച്ചുള്ള യാത്രയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓക്കാനം വന്നു..എന്ത് ചെയ്യാനാ..സഹിക്കുക.

ഒന്നു കമന്ടിയിട്ടു പോണേ

7 comments:

പരേതന്‍ said...

വീണ്ടും പരലോകത്തില്‍ നിന്നു ഭൂമിയിലേക്ക് ..
കഥ കേള്‍ക്കലും പറച്ചിലുമായി രണ്ടു ദിവസം കടന്നു പോയി.

പിറ്റേന്ന് രാവിലെ തന്നെ ചിത്രഗുപ്തന്‍ ഞങ്ങളെ വിളിച്ചു.(ഞാനും ഷക്കീലയും - ത്രേസ്യാമ്മ ചിത്രഗുപ്തനേം കൂട്ടരേം വളച്ച് കഴിഞ്ഞിരുന്നല്ലോ.)

"ദേ.ഇവിടെ നിങ്ങളുടെ കണക്കുകള്‍ എല്ലാം പരിശോധിച്ചപ്പോള്‍ ഷക്കീലയ്ക്കും ത്രേസ്യമ്മയ്ക്കും നരകത്തില്‍ ആണ് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുക.അതുകൊണ്ട് രണ്ടുപേരും പോയി കമ്പിളിയും തുണിയും മറ്റും സ്റ്റോറില്‍ നിന്നുവാങ്ങിക്കോ.."

നിങ്ങള്‍ കമന്‍റ് അടിക്കാതെ പോകല്ലേ..

കാപ്പിലാന്‍ said...

കാലന്‍ വന്നാല്‍ എന്നെ പിടിക്കല്ലേ ,എനിക്കാകെ പേടിയാണ് .സ്വര്‍ഗത്തില്‍ സീറ്റ് ഒഴിവുള്ളപ്പോള്‍ പറയുക .ഞാന്‍ റെഡി .നരകത്തില്‍ പോകാന്‍ വയ്യ കാരണം ഷക്കീല അവിടെയല്ലേ കിടക്കുന്നത് .

Rejeesh Sanathanan said...

:)

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്റ്റെ ഒരു കാര്യം.

ഷക്കീല നരകത്തില്‍ പോകുമെന്നു പറഞ്ഞവന്റെ തലക്ക് തേങ്ങ അടിക്കും ഞാന്‍.

കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പ്ന്മാരെ വരെ പാപക്കുഴിയിലേക്ക് തള്ളിയിട്ട് വിലസിയ ലവള്‍ക്ക് എവിടം കൊടുക്കണം.

പരേതന്‍ said...

കാപ്പിലാനെ ... സ്വര്‍ഗത്തില്‍ ബ്ലോഗ് എഴുത്തും വായനയും നിരോധിച്ചിരിക്കുന്നു..അതിന്‍റെ പേരില്‍ എന്നെ നരകത്തില്‍ വിട്ട കഥ പിന്നീട്..പിന്നെ നരകത്തിലെ സുഖങ്ങള്‍ പിന്നീട് വര്‍ണ്ണിക്കും.താങ്കള്‍ വരിക വായിക്കുക കമന്റുക..താങ്കളുടെയും പേരു കാലന്‍റെ കൈയില്‍ ഉണ്ടോന്നു സംശയം

മലയാളി ..ഹി ഹി

അനിലേ പ്രശ്നം എന്താണ് എന്നെനിക്കറിയില്ല...പാവം ഷക്കീലയെ വെല്ലുന്ന ജഗജില്ലികള്‍ കൈമണി സ്വര്‍ഗ്ഗം കൈയടക്കുന്നു...
അതാ പ്രശ്നം

ഞാന്‍ ആചാര്യന്‍ said...

പോത്തിന്‍റേ അപ് ഹോള്‍സ്റ്ററി...ഹഹഹ.. എന്നാ കീറാ പരേതാ

Roy said...

ഹൊ! ഇപ്പഴാ ഒരു സമാധാനമായത്‌. നുമ്മടെ കമലാക്ഷി അവടെയുണ്ടല്ലേ!
ലവളു കാലനെയല്ല അങ്ങേരുടെ പോത്തിനെ വരെ തടവി തടവി റെഡിയാക്കും!
ഷക്കീല അത്ര പോര അല്ലേ പരേതരെ?