Thursday, November 6, 2008

4.മരണം

പിന്നെ പിന്നെ അതൊരു പതിവായി.എന്താണെന്നറിയില്ല അവളുടെ ഡ്രൈവര്‍ ഭര്‍ത്താവ് പതിവിനു വിപരീതമായി പതിനഞ്ചു നാള് കഴിഞ്ഞിട്ടും വന്നതും ഇല്ല..അപ്പോള്‍പിന്നെ എന്‍റെ സംഗമങ്ങളുടെ എണ്ണവും കൂടിയെന്ന് പറയണ്ടല്ലോ.

പെട്ടെന്ന് ഒരു ദിവസം അയാള്‍ എത്തി..(പക്ഷെ ഞാന്‍ അത് മനസ്സിലാക്കിയത്‌ മരിച്ചു ഇങ്ങു വന്ന ശേഷമാണ്).അന്നൊരു കറുത്ത വാവായിരുന്നു .പതിവുപോലെ അല്പം മൂക്കിപോടി വലിച്ചു അവളുടെ വീട്ടിലേക്ക് ഞാന്‍ വലിഞ്ഞു നടന്നു,.

വായില്‍ ഒരു കഥകളി പദം തതിക്കളിക്കുന്നുണ്ടയിരുന്നു.അവളുടെ വീട്ടില്‍ ചെന്നു ഒന്നു മുട്ടി നോക്കിയത് മാത്രമെ ഓര്‍മയുള്ളൂ ..പിന്നെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയതും നേരിയ ഓര്‍മ മാത്രം.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ഒരു പോത്തിന്‍റെ മുകളില്‍ ഇരിക്കുകയായിരുന്നു..മുമ്പില്‍ ഇരിക്കുന്ന ആളെ ഒരു ഞെട്ടലോടെ മനസ്സിലാക്കി..കാലന്‍..പിന്നില്‍ ആരോ ഇരിക്കുന്നതുപോലെ ..തിരിഞ്ഞു നോക്കി..

"മണര്‍കാട് ത്രേസ്യാമ്മ"..അറിപെടുന്ന ഒരു "ഡാഷ് മോള്‍"

ഇനി ബാക്കി അടുത്തതില്‍

No comments: