Friday, November 14, 2008

9.ഏറുമാടത്തില്‍ ഹണിമൂണ്‍

എന്‍റെ കഥ കേട്ട ഷക്കീല വീണ്ടും വല്ലതും പറയാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഒരു കഥയുംകൂടി പറയാന്‍ ഞാന്‍ തീരുമാനിച്ചു..ആ കുലുങ്ങി കുലുങ്ങിയുള്ള (അല്ലെങ്കില്‍ കുലുക്കി കുലുക്കുലുക്കിയുള്ള ) ചിരികാണാന്‍ ഞാന്‍ വേണമെങ്കില്‍ ഇനിയുള്ള കാലമത്രയും കഥകള്‍ പറഞ്ഞുകൊണ്ടെയിരിക്കാം..

ഒരു ഷക്കീല സിനിമ കാണാന്‍ എത്ര കഷ്ടപ്പെട്ട് എത്രയോ ദൂരെ പോയിരിക്കുന്നു. ( അടുത്ത്‌ പോയാല്‍ ആളുകള്‍ അറിയില്ലേ ..!?)ഷക്കീല കാതും കൂര്‍പ്പിച്ചു എന്‍റെ മുഖത്ത്‌ കണ്ണും നട്ടിരുന്നു..

ഞാന്‍ മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പാണ് എന്‍റെ സഹോദരന്‍റെ മകന്‍ (സഹോദരനും ഭാര്യയും അമേരിക്കയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.) തന്‍റെ ഭാര്യയുമൊത്ത് നാട്ടില്‍ എത്തിയത്..രണ്ടു പേരും അവിടെ ജനിച്ചു വളര്‍ന്നവരായതിനാല്‍ ഗ്രാമഭംഗി രണ്ടുപേരും നന്നായി ആസ്വദിച്ചു..

ഞാന്‍ രണ്ടുപേരെയും കൂട്ടി എന്‍റെ കാടിനു നടുവിലുള്ള കൃഷിയിടം കാട്ടാന്‍ പോയി..അവിടുത്തെ കൃഷിയും അരുവിയും കണ്ട അവര്‍ അവിടെ കൂടാന്‍ തീരുമാനിച്ചു..(ഒരു ദിവസത്തേക്ക്,).ഞാന്‍ തിരികെ പോന്നു അവര്‍ തങ്ങളുടെ മധു വിധു ആഘോഷിക്കുകയും ചെയ്യാന്‍ തുടങ്ങി.ഞാന്‍ വല്ലപ്പോഴും ചില സെറ്റ് അപ്പ് പരിപാടികള്‍ അവിടെ നടത്തുന്നത് കൊണ്ടു കിടക്കാന്‍ നല്ല സൗകര്യം ഒരുക്കിയിരുന്നു..

കാട്ടിലെ ഏറുമാടം അവരുടെ മണിയറ ആക്കി.ചുറ്റും മറയ്ക്കാത്ത അവിടെ വെളിയില്‍നിന്നും വരുന്നവര്‍ക്ക് എല്ലാം കാണുമെന്നും അവര്‍ മറന്നു.അല്ലെങ്കില്‍ കാട്ടില്‍ ആരു വരാനാ എന്നവര്‍ കരുതിക്കാണും.കുട്ടികള്‍ രണ്ടു പേരും മധുവിധു ലഹരിയില്‍ ഉടുതുണിയും ഇല്ലാതെ കിടന്നപ്പോഴാണ്‌ കാട്ടില്‍ ചാരായ റെയിഡിന് വന്ന എക്സൈസും അവര്‍ക്ക് അകമ്പടി വന്ന പോലീസും കാട്ടില്‍ ആദ്യപാപത്തില്‍ അഭിലാഷയും കിരണും കിടന്ന പോലെ കിടന്ന യുവമിധുനങ്ങളെ കണ്ടത്..

അനശ്യാസത്തിനു കേസെടുത്തു രണ്ടിനേം പോലിസ് സ്റ്റേഷനില്‍ ഹാജരാക്കി..അവസാനം ഞാന്‍ ചെന്ന രണ്ടിനേം പോലിസ് സ്റ്റേഷനില്‍ നിന്നിറക്കി വിട്ടത്.അവസാനം "തനിനിറം" പത്രത്തില്‍ വാര്‍ത്ത വരാതിരിക്കാന്‍ രൂപ അയ്യായിരം ആണ് ഞാന്‍ ചിലവാക്കിയത്..ഞാന്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഷക്കീല ഒന്നു ഞെട്ടി..

"എന്താ ഷക്കീലമ്മേ" ഞാന്‍ ചോദിച്ചു..കണ്ണീര്‍ തുടച്ചു കൊണ്ടു ഷക്കീല ആ കഥ പറഞ്ഞു,.

ആ കഥ അടുത്തതില്‍..

1 comment:

Tince Alapura said...

അടുതകഥ കൂടി കേള്‍ക്കട്ടെ ഒന്നുമല്ലേലും ഒരു പരേതന്റെ നടക്കാതെ പോയ കിനാവുകള്‍ അല്ലെ ? :)