നരകത്തിലെ ഗസ്റ്റ് റൂമില്‍ ഉറക്കം വരാറില്ല എന്നത് വളരെചെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.ത്രേസ്യാമ്മ ഇരുന്നു മടുത്തു റൌണ്ട്സിനു പോയി..(ചിത്രഗുപ്തനേം, സഹപ്രവര്‍ത്തകനേം ഒത്താല്‍ നമ്മുടെ കാലന്‍ അവര്‍കളേം ഒന്നു വളച്ചേടുക്കാനാണ് പോയതെന്ന് എന്‍റെ വിശ്വാസം..)
നമ്മുടെ ഷക്കീല ആകെ വിഷാദയായി ഇരിക്കുകയാണ്..
അത് ഞാന്‍ എങ്ങനെ സഹിക്കും..പതിയെ ഓരോന്ന് ചോദിച്ചു പറ്റിക്കൂടി.പിന്നെ എന്‍റെ പൂര്‍വകാല കഥകള്‍ ഓരോന്നായി ഞാന്‍ കെട്ടഴിച്ചു.
എന്‍റെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം ആയിരുന്നല്ലോ കാവും അതിന് മുന്നിലെ ആല്‍ത്തറയും.." ആലായാല്‍ തറ വേണം " എന്ന ഗാനം ഈ ആല്‍ത്തറ കണ്ടിട്ടാണോ എഴുതിയതെന്നും സംശയം ഉണ്ട്..
ആല്‍ത്തറയോട് ചേര്‍ന്നു ഒരു ചായക്കടയും ഉണ്ട്.. നാട്ടിലെ സകല നശൂലങ്ങളും,എഭ്യന്മാരും ചില മാന്യന്മാരും അവിടെ വന്നു ലോക്കല്‍ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്..കൊസരാവളിയാന്‍ കേശവന്‍,മിണ്ണാണ്ണി കോരുത് തുടങ്ങിയ പല ലോക്കല്‍ ബി.ബി.സി. യും വാഴുന്ന ഇടം..
പക്ഷെ ആരും രാത്രി എട്ടു കഴിഞ്ഞാല്‍ ആലിന്‍റെ തറയിലോ ചുറ്റ് വട്ടതോ വരാറില്ല..കടയാകട്ടെ ആറുമണിക്ക് അടയ്ക്കുകയും ചെയ്യും.കാരണം എട്ടിന് ശേഷം അവിടെ പലരും പ്രേതത്തിനെ കണ്ടിട്ടുണ്ടത്രേ..(പെണ്‍പ്രേതം)..പക്ഷെ ആര്‍ക്കും അതിനെ പിടിക്കാനോ അതിന്‍റെ നിജസ്ഥിതി മനസ്സിലാക്കാനോ താല്പര്യമോ ധൈര്യമോ ഇല്ലായിരുന്നു..
ഒരിക്കല്‍ ഞാന്‍ നമ്മുടെ ഡ്രൈവറുടെ ഭാര്യയെ കാണാന്‍ പോയാതായിരുന്നു.പക്ഷെ കുടിച്ച കള്ളും പുകച്ച കഞ്ചാവും ആല്‍ത്തറ എത്തിയപ്പോഴേക്കും വീഴ്ത്തികളഞ്ഞു. ഒടുവില്‍ വലിഞ്ഞു വീണു ചായക്കടയുടെ തിണ്ണയില്‍ എത്തി.. പിന്നെ ഒന്നും അത്ര വ്യെക്തമായി ഓര്‍ക്കുന്നില്ല..
പക്ഷെ രാവിന്‍റെ ഏതോ യാമത്തില്‍ ഞാന്‍ ആ പെണ്‍ പ്രേതത്തെ കണ്ടു..അവള്‍ എന്‍റെ അടുത്തെത്തി..എന്‍റെ അടുത്തേക്ക് അവളുടെ മുഖം കൊണ്ടു വന്നു..ചുറ്റും ഒരു പ്രത്യക ഗന്ധം പരന്നു...എന്താ അത്..പാലപ്പൂവിന്‍റെ അതോ പിച്ചിപ്പൂവിന്‍റെയോ..?
അവളുടെ വായിലെ ഗന്ധത്തിനു രക്തത്തിന്‍റെ രൂക്ഷ ഗന്ധം..ഇന്നെന്‍റെ അവസാനമാണോ എന്നറിയില്ല..അരയില്‍ തകിടുണ്ടല്ലോ എന്നിട്ടും ഇവള്‍ അടുത്ത് വന്നു..എന്‍റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയില്‍ ജപിച്ചു ചേര്‍ത്ത പുലിനഖവും ഉണ്ടല്ലോ..അമ്മേ മഹാമായേ.പിന്നെ അവള്‍ എന്നെ എന്തൊക്കെ ചെയ്തു എന്നെനിക്കറിയില്ല.പക്ഷെ അങ്ങനെ ഞാന്‍ ഉറങ്ങിപ്പോയി..
രാവിലെ സൂര്യന്‍ കിഴക്ക് വെള്ളകീറിയപ്പോള്‍ എഴുന്നേറ്റു..ഭാഗ്യം ആരും അടുത്തില്ല..വേഗം വീട്ടില്‍ പോയി.പിറ്റേന്ന് രാവിലെ കുളിച്ചു വേഗം ഈ പ്രേതകഥ കൂട്ടുകാരോട് പറയാന്‍ ഇറങ്ങിതിരിച്ചു.
പോകുന്ന വഴിയിലെ കൈതക്കാടും തോടും കടന്നു മുന്നോട്ടു നടന്നു..എതിരെ ഒരു സ്ത്രീ വരുന്നു..സൂക്ഷിച്ചു നോക്കി.. "മണര്‍കാട് ത്രേസ്യാമ്മ."അവളുടെ കഴുത്തില്‍ എന്‍റെ പുലിനഖം ഉള്ള സ്വര്‍ണമാല.. ഞാന്‍ ഞെട്ടിത്തരിച്ചു പോയി..പ്രേതത്തെ കണ്ട കാര്യം കൂട്ടുകാരോട് പറയാന്‍ പോയാ ഞാന്‍ അസ്ത്ര പ്രജ്ഞന്‍ ആയി പോയി.. മെല്ലെ വീട്ടിലേക്ക് തിരിച്ചു വന്നു..
അവസാനം ആ കടത്തിണ്ണയിലെ പ്രേതം എന്‍റെ പരലോകയാത്രയിലും കൂടെ ഉണ്ടായിരുന്നുവെന്നറിഞ്ഞ ഷക്കീല കുലുങ്ങി കുലുങ്ങി (അതോ കുലുക്കി കുലുക്കിയോ) ചിരിക്കാന്‍ തുടങ്ങി..
എന്‍റെ മാല പോയ ദുഃഖം പക്ഷെ മാറിക്കിട്ടി..എന്‍റെ ആത്മാവിന്‍റെ പോലും രോമാഞ്ചമായ ഷക്കീലയ്ക്ക് ചിരിക്കാന്‍ അതൊരു കാരണം ആയല്ലോ..സ്വസ്തി..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
പരേതാ,
എല്ലാം മനസ്സിലായി.ഇനി ഞാനേറ്റു കൂട്ടുകാരോടെല്ലാം പറയുന്ന കാര്യം.ഷക്കിലയും പ്രേതവും ശരിയാക്കി തരാം
തേങ്ങ എന്‍റെ വക
വരണം ഒത്താല്‍ താപ വൈദ്യുത നിലയവും അതിലെ ജോലിക്കാരേം പൊക്കികൊണ്ട് വരണം..തിരിച്ചു ഞാനും വരാം ഒച്ചിരക്കാളെ കണ്ടിട്ട് കാലമെത്ര ആയി...
Post a Comment