Wednesday, November 12, 2008

7.ഷക്കീലയുടെ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റി...

ഞങ്ങള്‍ അകത്തു ചെന്നപ്പോള്‍ ഷക്കീല ഇരിക്കുന്നു.ഞെട്ടിപ്പോയി..
ഞെട്ടിയെന്നു പറയുന്നതിനേക്കാള്‍ അത്ഭുത പരാക്രമി ആയി എന്ന് പറയുന്നതാ...

ഇവളുടെ സിനിമകളുടെ ഒരു സ്ഥിരം കാഴ്ചക്കാരന്‍ ആയിരുന്നല്ലോ താന്‍..തറവാട് വിറ്റു ഒരു ഷക്കീല പടം പിടിച്ചാലോ എന്നുപോലും ചിന്തിക്കാതിരുന്നില്ല.ഇപ്പോള്‍ അതെ ഷക്കീല ഒരു ഒറ്റതുണി കുപ്പായവും അണിഞ്ഞു മുന്നിലിരിക്കുന്നു..പക്ഷെ ഞാന്‍ വരുമ്പോള്‍ ഇവള്‍ മരിച്ചതായി വാര്‍ത്തകള്‍ ഒന്നും വന്നതായി ഓര്‍ക്കുന്നില്ലല്ലോ..പിന്നെന്തു പറ്റി..

"എന്താ ഷക്കീലമ്മേ"

(എന്താ ഷീലയെ മാത്രമെ അമ്മ ചേര്‍ത്ത്‌ വിളിക്കാന്‍ ഒക്കൂ ..??)

ഞാന്‍ പതിയെ ചോദിച്ചു...ഒരു ആരാധകനും അറിയാന്‍ ആഗ്രഹമില്ലേ.??

"അതൊരു കഥയാ എന്‍റെ മാഷേ..ഞാന്‍ ഒരു സന്യാസിനി ആയി ജനിക്കേണ്ടതായിരുന്നു..പക്ഷെ ചെറിയ പ്രൊഗ്രാമിംഗ് പ്രശ്നം ഉണ്ടായി..പറയാറില്ലേ വിസ്തയ്ക്ക് വേണ്ടി ഉണ്ടാക്കിയ കമ്പ്യൂട്ടറില്‍ എക്സ്പി ഇട്ടാല്‍ ഡ്രൈവര്‍ പോബ്ലെംസ് ഉണ്ടാകില്ലേ..ഏതാണ്ട് അതുപോലെ എന്‍റെ ശരീരത്തില്‍ ഇടണ്ട സന്യാസിനിയുടെ പ്രോഗ്രാമിന് പകരം മുമ്പ് മരിച്ച ഒരു മാദക ന്നടിയുടെ പ്രോഗ്രാം ആണിട്ടത്..

അതിട്ട പാടെ ഞാന്‍ തുണിയുരിയാനും തുടങ്ങി.അങ്ങേനെ ഉണ്ടായതാ ഈ കിന്നര തുമ്പികളും രാക്ഷസ രാജ്ഞിയും ഒക്കെ..ഇപ്പോള്‍ ആ പ്രോഗ്രാം മാറ്റി യഥാര്‍ത്ഥ പോഗ്രാം ഇട്ടു..അതാ ഇപ്പോള്‍ അവന്‍ കന്യാ സ്ത്രീയുടെയും സ്വാമിനിയുടെയും ഒക്കെ വേഷത്തില്‍ ഒക്കെ മാത്രം അഭിനയിക്കുന്നത്."

" ഓ ..അതായിരുന്നോ. ഞാന്‍ കരുതി എല്ലാം കണ്ടു കണ്ടു ആളുകള്‍ മടുത്തിട്ട് ലൈന്‍ മാറ്റിയതാണെന്ന്.എന്തായാലും ആ പ്രോഗ്രാം തെറ്റായിട്ട് ഇട്ടതിനാല്‍ എനിക്ക് ഭവതിയുടെ ഭൂമി ശാസ്ത്രം മൊത്തം കാണാന്‍ പറ്റി..പിന്നെ ഇതെന്നത് പ്രോഗ്രാം.."

"അതോ പണ്ടു ഒരു " വൈ ടൂ കെ " പ്രശ്നം ഉണ്ടായില്ലേ അന്നുമുതല്‍ ആത്മാക്കളെ പ്രോഗ്രാം എന്നും വിളിക്കാറുണ്ട്..പിന്നെ എന്‍റെ റോങ്ങ്‌ പ്രൊഗ്രാമിംഗ് മൂലം സ്വര്‍ഗത്തിലെ പ്രോഗ്രാമറെ നരകത്തില്‍ ഇട്ടു..അവന് പ്രോഗ്രാം ചെയ്യാനുള്ള അധികാരവും എടുത്തു കളഞ്ഞു..ഇപ്പോള്‍ ഇന്‍ഫോസിസില്‍ നിന്നു വന്ന ഒരു നരകവാസിയാ സ്വര്‍ഗത്തില്‍ ഡപ്യുട്ടെഷനില്‍ പ്രോഗ്രാം ചെയ്യുന്നത്."

".ഓ അപ്പോള്‍ കമ്പ്യൂട്ടറും മനുഷ്യന്‍റെ ആത്മാവും എല്ലാം കമ്പ്യൂട്ടര്‍ വഴിയാണോ സെറ്റ് ചെയ്യുന്നത്.."

ഞാന്‍ ആകെ വണ്ടറടിച്ചു പോയി.ത്രേസ്യാമ്മ ആകെ ഒന്നും മനസ്സിലാകാതെ ആതി പൂതി ഇളകി അന്തം വിട്ട് കണ്ണും തള്ളി ഇരിക്കുന്നത് കണ്ടു..

ഞാനും ഷക്കീലയും കൂട്ടുകാരായ സ്ഥിതിയ്ക്ക്‌ ഇനി ത്രേസ്യാമ്മയെ വിട്ടുകളയാം എന്ന് തീരുമാനിച്ചു..ഒന്നും അല്ലെങ്കില്‍ ശക്കീലയ്ക്ക് ഇവിടുത്തെ കാര്യ വിവരങ്ങള്‍ അറിയാവുന്നവളല്ലേ..

1 comment:

പ്രയാസി said...

“പെണ്ണ് എന്നാല്‍ മരിക്കുമായിരുന്നു...അതുകൊണ്ട് തന്നെ നാട്ടുകാരുടെ തല്ലുകൊണ്ടാ ചത്തതെന്ന് ചില ദുഷ്ടന്മാര്‍ പറയുന്നതു...ഞാന്‍ പക്ഷെ ഹൃദയ സ്തംഭനം കൊണ്ടാ വടി ആയത്‌ “

പോസ്റ്റിനെക്കാള്‍ ഇഷ്ടപ്പെട്ടത് ഈ വാചകം..:)

കലക്കി