Saturday, November 8, 2008

5.പരലോക യാത്ര

യാത്ര അത്ര സുഖകരമല്ല..പോത്തിന്‍റെ നട്ടെല്ല് ആസനത്തില്‍ ഉരയുമ്പോള്‍ ജീവനെടുക്കും..പോത്തിനെ കണ്ടാല്‍ അറിയാം പട്ടിണികോലം ആണെന്ന്.. അപ്പോള്‍ അതിന്‍റെ വാരിയെല്ലിന്‍റെ പുറത്തൂടെ കാലിട്ടിരിക്കുമ്പോള്‍ ആകെ സുഖക്കേട്‌..

പിന്നെയിരിക്കുന്ന ത്രേസ്യാമ്മ തന്‍റെ പ്രശസ്തമായ മാറിടം കൊണ്ടൊരു സപ്പോര്‍ട്ട് തരുന്നതുകൊണ്ട്‌ പിന്നിലേക്കു വീഴില്ല.കാലന്‍ കുളിച്ചിട്ടു മൂന്നു മാസം ആയെന്നു തോന്നുന്നു..കഴുവേറിയെ വല്ലാതെ നാറുന്നു..പരലോകത്ത് കുളിക്കാന്‍ പറ്റില്ലേ ആവോ..

മെല്ലെയൊന്നു അയാളെ സൂക്ഷിച്ചു നോക്കി..നന്നായി കറുത്തിട്ടാണ്..പുറം തിരിഞ്ഞിരിക്കുന്നതിനാല്‍ പിറക് വശം മാത്രമെ കാണൂ.രണ്ടു കൊമ്പുണ്ടെന്നു തോന്നുന്നു..മുടിയാകെ ജട പിടിച്ചിരിക്കുന്നു..ഇട്ടിരിക്കുന്ന കറുത്ത വസ്ത്രം കുറഞ്ഞത് കഴുകിയിട്ട് കാല്‍ നൂറ്റാണ്ടായി എന്ന് തോന്നുന്നു..അയാളുടെ നാറ്റം സഹിക്കാന്‍ വയ്യ ..ശര്‍ദ്ധിക്കാന്‍ തോന്നുന്നു..

ത്രെസ്യാമ്മയ്ക്ക് ഇതൊരു പ്രശ്നമല്ല..എത്രയോ പേര്‍ കേറി നിരങ്ങിയിരിക്കുന്നു...അവള്‍ക്കെന്തു നാറ്റം..അങ്ങ് ചെല്ലുമ്പോള്‍ കാലനോട്‌ കാശ് ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു..അവളെ തനിക്കറിയാമെങ്കിലും കാലനറിയില്ലല്ലോ..

ചിത്ര ഗുപ്തനേം പിഴപ്പിച്ചു പരലോകത്ത് എയിഡ്സ് ഉം പരത്തി അവസാനം അവിടെനിന്നു വേറെ ഏതോ ലോകത്തേക്ക് എല്ലാവരെയും മാറ്റിപാര്‍പ്പിക്കേണ്ടി വരും ..

"ചെട്ടനെങ്ങനെ ഇപ്പോള്‍ .."

അവള്‍ പരിചയം പുതുക്കുകയാണ്..

"എടി മൂധേവി മിണ്ടാതെയിരി ..നിന്നെ പരിചയം ഉണ്ടെന്നു പറഞ്ഞാല്‍ പോലും സ്വര്‍ഗം കിട്ടില്ലയെന്നു വരും.നീ കാലന്‍റെ നാറ്റം എങ്ങനെ സഹിക്കുന്നു.."

"എടാ ..മിണ്ടാതിരി..സംസാരിച്ചാല്‍ നിന്നെയീ പോത്തിന്‍റെ വാലില്‍ തൂക്കിയിടും..പിന്നെയിത് ചാണകം ഇട്ടാല്‍ നേരെ നിന്‍റെ മോന്തയ്ക്ക് തന്നെ വീഴും" കാലന്‍റെ ആജ്ഞ..

ശ്ശെടാ ഈ നായിന്‍റെ മോന് മലയാളവും അറിയാമോ..ഞാന്‍ അമര്‍ഷത്തോടെ മിണ്ടാതെ ഇരുന്നു..പിന്നില്‍ ത്രെസ്യാമ്മയുടെ തെള്ളലും മുമ്പില്‍ ആ കുളിക്കാതൂറി കാലന്‍റെ മണം പെരട്ടുന്ന നാറ്റവും..ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്ര..

ഇടയ്ക്കിടെ അണിഞ്ഞൊരുങ്ങി വേശ്യകളെ പോലെ ചില സ്ത്രീകളും ചില ചാന്തുപോട്ടുകളും പോകുന്നുണ്ടായിരുന്നു..അവര്‍ ആകാശത്തിലൂടെ നീന്തുകയാണോ അതോ ഒഴുകുകയാണോ എന്നറിഞ്ഞില്ല..

"ഡാ ..വെള്ളം ഒഴുക്കേണ്ട അവരാ ..അപ്സരകള്‍.. മറ്റേ ആണുങ്ങള്‍ ഗന്ധര്‍വന്മാര്‍.." കാലന്‍ തങ്ങളെ പരിചയപെടുത്തി..

"ഡീ ഡാഷ് മോളെ അവന്മാരെ നോക്കി കൊതി നുണയണ്ട കാല്‍ കാശ് കയില്‍ ഇല്ലാത്ത തെണ്ടികള്‍ ആണവന്മാര്‍..പിന്നെ ഓസിനു കാര്യം നടത്താതിരിക്കാന്‍ ചിലവന്മാരുടെ വരി എടുത്തു.. (നായ്ക്കളുടെ വരി എടുക്കുക എന്നാല്‍ അറിയാമല്ലോ..ഇല്ലാത്തവര്‍ക്ക്...ഇതു ചില നാടന്‍ പ്രയോഗത്താല്‍ ലൈംഗിക ശേഷി നഷ്ടപെടുത്തുക എന്നാണ് ഉദ്ദേശിക്കുന്നത്..)പിന്നെ അല്പം കുഴപ്പക്കാരല്ലാതവരെ കടുക്ക വെള്ളം കൊടുത്തെ വിടൂ..ഇനിയും ഭൂലോകത്തില്‍ ഇവന്മാരുടെ ജാരസന്തതികള്‍ വേണ്ട..കാരണം അത്തരത്തില്‍ ജനിക്കുന്ന നിന്നെപോലെയുള്ളവര്‍ ജന്മനാ കോഴികള്‍ ആയിരിക്കും..പിന്നെ ഇടയ്ക്കിടെ ഗമയോടെ പോകുന്ന പെറുക്കികളെ കണ്ടില്ലേ അവന്മാര്‍ യക്ഷന്മാര്‍..സ്ഥലത്തെ പ്രധാന പയ്യന്മാര്‍ ആണ്.."

ഞങ്ങള്‍ യാത്ര ചെയ്തു ഒടുവില്‍ യമാപുരിയില്‍ ചെന്നു..
പലവാതിലുകള്‍...

"അതെന്താ ഏമാനെ..പല വാതിലുകള്‍.."

ഞാന്‍ അല്പം വിനയ കാരനായി..

"ഇപ്പോള്‍ ഓരോ ജാതിക്കാരനേം ഓരോ ഗ്രൂപ്പില്‍ പെടുത്തി പ്രത്യേകം പ്രത്യേകം സെക്ഷന്‍ ആകി അവരവരുടെ മതത്തില്‍ പെട്ട സ്വര്‍ഗ്ഗവും നരകവും ആക്കി കൊടുത്തു..ഈ പെന്തകൊസ്റ്റ് ഉപദേശികള്‍ സമാധാനം തരില്ല ..അതുകൊണ്ട അവന്മാര്‍ക്ക് പ്രത്യേകം രാജ്യം..പിന്നെ ക്രമേണ എല്ലാവര്ക്കും ഓരോ സ്വര്‍ഗ്ഗവും നരകവും..പിന്നെ അവിടെ പോയി തെണ്ടി നടന്നു കാണാന്‍ വിസ വേണം..ഞാന്‍ പിന്നീട് വിശദമായി പറഞ്ഞു തരാം.."

കാലന്‍ തന്‍റെ വിശദീകരണം പൂര്‍ത്തിയാക്കി..

പെട്ടെന്ന് ഒരാള്‍ വെളുത്ത കുപ്പായവും ഇട്ടു വന്നു..കാലന്‍ അയാള്‍ക്ക്‌ സ്തുതി പറഞ്ഞു..

"ഡോ ..ആ പോയതാണ് ക്രിസ്ത്യാനിയുടെ കാലന്‍..ഇവിടെ ഓരോ ഗ്രൂപ്പില്‍ പെട്ടവന്മാര്‍ക്കും പ്രത്യേകം കാലന്മാര്‍ ഉണ്ട്..എല്ലാവര്‍ക്കും പ്രത്യേക ഇനത്തില്‍ പെട്ട പോത്തുകളും..പെന്തകോസ്ത് കാലന് മാത്രം പോത്തില്ല..അയാളുടെ വാചകമടി കേള്‍ക്കാന്‍ പോത്തുകള്‍ സമ്മതിക്കില്ലെന്ന് പോത്തുകളുടെ രാജാവ് മഹിഷാസുരന്‍ വന്നു പരത്തി പറഞ്ഞു.ഇപ്പോള്‍ അങ്ങാര്‍ ഓടി നടന്നാ കുഞ്ഞാടുകളെ നരകത്തിലോട്ടു കൊണ്ടു വരിക..നിങ്ങള്‍ വാ"

കാലന്‍ ഞങ്ങളെ അകത്തോട്ടു ആനയിച്ചു..

അല്പം പേടിയോടെ ഞാനും ഇരകളെ തിരഞ്ഞു ത്രെസ്യാമ്മയും ഉള്ളിലോട്ടു കാലെടുത്ത്‌ വച്ചു...