Saturday, November 29, 2008

17.പരേതന്‍ Vs ദേവേന്ദ്രന്‍

സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാരാശുപത്രിയെക്കാള്‍ മോശമായിരുന്നു.. പക്ഷെ പ്രശ്നങ്ങളെപ്പറ്റി പുറംലോകമറിയാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്തിരുന്നു..നാരദരെ സൗദിഅറേബ്യയിലേക്ക് നാടുകടത്തി...ടെലഫോണുകള്‍ പണ്ടേ ഇല്ലല്ലോ. ആകെയുള്ള ആധുനിക സൌകര്യമായ ഇന്റര്‍നെറ്റില്‍ ബ്ലോഗുകള്‍ നിരോധിച്ചിരുന്നു...നെറ്റ്തള്ളച്ചി എന്നൊരു സോഫ്റ്റ്‌വെയര്‍ വെച്ചു എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു.

നേരത്തെ ഒരുത്തന്‍ ബ്ലോഗെഴുതി കാര്യങ്ങള്‍ അറിയിക്കാന്‍ ശ്രമിച്ചതിനു സ്വര്‍ഗത്തില്‍ നിന്നു നാടുകടത്തി...ഇപ്പോള്‍ അയാള്‍ ത്രിശങ്കു സ്വര്‍ഗ്ഗതാണ് താമസം പോലും..പോപ്പ് ചെടിയും കൊക്കൈന്‍ കൃഷിയുമായി ത്രിശങ്കു സ്വര്‍ഗം ആകെ സമ്പന്നമാണത്രെ..

പക്ഷെ ത്രിശങ്കു സ്വര്‍ഗത്തിന്‍റെ സൃഷ്ടാവിന് സ്ത്രീകളെ ഇഷ്ടമല്ലാത്തത്‌ കൊണ്ടു പ്രകൃതിവിരുദ്ധനടപടികളാണ് മുഖ്യം..(മേനക ചതിച്ചുന്നു പറഞ്ഞു വിശ്വാമിത്രന്‍ സ്ത്രീകളെ അവിടെ അടുപ്പിക്കില്ലാപോലും. വിശ്വാമിത്രന്‍റെ പോക്രിത്തരങ്ങള്‍ക്കു എനിക്ക് നിന്നു കൊടുക്കാന്‍ വയ്യ..അങ്ങനത്തെ സ്വര്‍ഗ്ഗവും വേണ്ട..ഒന്നും അല്ലെങ്കില്‍ ഞാന്‍ ഒരു തറവാടി അല്ലെ..??

ത്രിശങ്കുവിന്‍റെയും അവിടെ പോയ ബ്ലോഗ്ഗരുടെയും നടത്തശൈലി ഇപ്പോള്‍ ഇവിടെല്ലാം പാട്ടാണ്..കാലനും അവിടെ പോയി കൊക്കൈന്‍ അടിക്കുന്ന ശീലം ഉണ്ട്...ഇനി കാലനും..ശ്ശെ..ഓര്‍ത്തിട്ടു അറപ്പ് തോന്നുന്നു..കോഴിക്കോട്ടുകാരന്‍ ആകാന്‍ പഠിക്കുകയാണോ ..ആവോ..??)

അങ്ങനെ കുറെ ദിവസം കഴിഞ്ഞു ..കുറെ ദാരിദ്ര്യം പിടിച്ച ദിവസങ്ങള്‍ തള്ളിനീക്കി എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്..കഞ്ഞിം പയറും ചുട്ട ചമ്മന്തിം...മടുത്തു..ഇടയ്ക്ക് കാലന്‍റെ വരവ് മാത്രമായിരുന്നു ആശ്വാസം..(പിന്നെ ആരും അറിയാതെ കാലനെ തിരക്കി എന്നപേരില്‍ വരുന്ന കമലാക്ഷിയും..)
ഇനിയും ചികിത്സ ആവശ്യമായി വരും എന്ന് പറഞ്ഞു കാലനെ ഞാന്‍ കൈയിലെടുത്തിരിക്കുകയായിരുന്നല്ലോ..

അങ്ങനെ ഒരു ദിവസം രാവിലെ ഒരു ദൂതന്‍ പാഞ്ഞെത്തി..ഞാന്‍ വന്ന ദിവസം രാവിലെ ദേവേന്ദ്രന്‍റെ സദസ്സിലെ അസ്പരസ്സുകളുടെ നൃത്തം ഒളിഞ്ഞു നോക്കിയത്രേ..അതുകൊണ്ട് എനിക്ക് ശിക്ഷ നല്‍കാന്‍ പടയും സന്നാഹവുമായി വരുകയാണത്രെ. കാലനെ ഞാന്‍ ആളയച്ചു വരുത്തി...കാര്യങ്ങള്‍ എല്ലാം കേട്ടശേഷം കാലന്‍ പറഞ്ഞു..

"നോക്ക് ആ നാറിയുടെ കാര്യത്തില്‍ ഞാന്‍ ഇടപെടില്ല..അങ്ങാര്‍ കോണ്ഗ്രസ് കാരനാ..എനിക്കൊന്നും പറയാന്‍ വയ്യ...ഒന്നും അല്ലെങ്കിലും ഞാന്‍ ഒരു ഘടകകക്ഷിക്കാരനല്ലേ.."കാലന്‍ തന്‍റെ നയം വെക്തമാക്കി.

ഓ അപ്പൊ അതാ കാര്യം..ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നു ഇപ്പോള്‍ മനസ്സിലായി..ഒന്നും അല്ലെങ്കില്‍ കുറെനാള്‍ പഞ്ചായത്ത്മെമ്പര്‍ അല്ലായിരുന്നോ ഞാനും എന്‍റെ നാട്ടില്‍.കാലന്‍ വലിഞ്ഞു കളഞ്ഞു..

ഒരു വലിയ ശബ്ദത്തോടെ ദേവേന്ദ്രന്‍ കയറി വന്നു..കൂടെ കുറെ പട്ടിണികോലങ്ങളും..

"എടാ..പരേതന്‍ നായരെ..താന്‍ വന്നിട്ട് എന്‍റെ സ്വര്‍ഗീയ സുന്ദരികളുടെ നൃത്തം ഒളിഞ്ഞുനിന്നുകണ്ടു എന്ന് കേട്ടല്ലോ..തനിക്കതിന്‍റെ കടുത്തശിക്ഷ തരാനാ ഞാനും സൈന്യവും വന്നത്.."

"ഭ..എമ്പോക്കി...കൂറതരം പറയാതെടോ.."

ഞാന്‍ ഉറക്കെ ആട്ടുവച്ചു കൊടുത്തു..ദേവേന്ദ്രന്‍ ഞെട്ടി..ഒരു പക്ഷെ എന്നില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല..

ഞാന്‍ ദേവേന്ദ്രനെ സൂക്ഷിച്ചുനോക്കി..കീറിപറിഞ്ഞ പടച്ചട്ട..മെല്ലിച്ച ശരീരം ആണെന്ന് കാണുമ്പോള്‍ അറിയാം..കീറിയ പടച്ചട്ടയുടെ കക്ഷത്തിലൂടെ വളര്‍ന്നു നില്ക്കുന്ന രോമങ്ങള്‍..ഷേവ് ചെയ്യാത്ത മുഖം..വജ്രായുധം തുരുമ്പെടുത്തു തുടങ്ങി..താറുടുത്ത കിറ്റെക്സ് ലുങ്കിയും മുഷിഞ്ഞിരിക്കുന്നു..ആകെ ഒരു ദരിദ്രനാരായണന്‍റെ ജീവിക്കുന്ന മാതൃക..

"ഡോ .ദേവേന്ദ്ര നിന്‍റെ ഈ അവശകൊമരങ്ങളെ വിളിച്ചുകൊണ്ടു പോ..ഈ പരലോകത്തില്‍ വരുന്നതിനു മുമ്പെ നന്നായി തിന്നും കുടിച്ചും കളിച്ചും നടന്ന ശരീരമാ ഇതു..ഒരു കീറ് വാങ്ങിയാല്‍ പിന്നെ നീയും നിന്‍റെ ഓണക്കപടയും കാണില്ല..പിന്നെ നിന്നെയൊക്കെ തിരുമ്മാന്‍ കാശില്ലാതെ നിന്‍റെ കിളവി നര്‍ത്തകികള്‍ക്ക് വേറെയും പലതും ചെയ്യേണ്ടി വരും.."

ദേവേന്ദ്രന്‍ നിലത്തു കുത്തിയിരുന്നു..ആ ഇരുപ്പില്‍ എനിക്ക് അല്പം അലിവ് തോന്നി..
ദേവേന്ദ്രന്‍ പറഞ്ഞു തുടങ്ങി..

"ക്ഷമിക്കു മാഷേ..ഞങ്ങളുടെ അവസ്ഥ താങ്കള്‍ കണ്ടതിന്‍റെ വിഷമത്തില്‍ എന്തോ പറഞ്ഞതാ...ക്ഷമിക്കു..എങ്ങനെ ജീവിച്ചവരാ ഞങ്ങള്‍..ഇപ്പോള്‍ ഒന്നും ഇല്ല..പാല് വാങ്ങിക്കാന്‍ കാശില്ല.പാലാഴി മില്‍മ കൊണ്ടുപോയതില്‍ പിന്നെ ഓസിനും കിട്ടില്ല..താങ്കള്‍ക്കറിയാമോ സോമരസം കുടിച്ച നാള്‍ മറന്നു..ഇപ്പോള്‍ വാറ്റടിച്ചാ കഴിയുന്നത്‌..എന്താ ചെയ്യുക എന്നറിയില്ല.."

ഞാനും ദുഖിതനായി..

"പോട്ടെ ദേവേന്ദ്ര.. ഏത് പട്ടിയ്ക്കും ഒരു ദിവസം വരും..."

ആ ഉദാഹരണം ദേവേന്ദ്രന് പിടിച്ചില്ല എന്ന് മുഖഭാവത്തില്‍ നിന്നു മനസ്സിലായി..പക്ഷെ പോയില്ലേ പ്രതാപം.കുറെ നേരം സംസാരിച്ചിരുന്ന ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി..എന്നെ അയാള്‍ തന്‍റെ ദര്‍ബാറിലേക്ക് ക്ഷണിച്ചു..അവിടേക്ക് ചെന്ന എനിക്ക് വിശ്വസിക്കാന്‍ വയ്യ..കേരളത്തിലെ ഏതോ ആദിവാസി കുടിലില്‍ ചെന്ന പ്രതീതി..

പെട്ടെന്ന് എന്‍റെ സന്തോഷത്തിനായി കിളവിഅപ്സരസുകള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി..

"എന്‍റെ പൊന്നു ദേവേന്ദ്ര ..ഇതൊന്നു നിര്‍ത്താന്‍ പറ...ഇത്തരം കൂറകളെ കണ്ടിട്ട് ശര്‍ദ്ദിക്കാന്‍ വരുന്നു..ഇതിനൊക്കെ ഭൂമിയില്‍ പത്തുരൂപ പോലും കിട്ടില്ല.ഒന്നും അല്ലെങ്കില്‍ അവിടുന്ന് റിട്ടയര്‍ ചെയ്ത കമലാക്ഷിയെ നോക്ക്...അതുപോലെ നൂറു അവളുമാരുടെ കൂറെ അറ്മാദിച്ച എനിക്ക് ഇതു കണ്ണില്‍ പിടിക്കൂല്ല.."

അപ്സരസുകള്‍ അല്പം ഇഷ്ടക്കെടോടെ നൃത്തം നിര്‍ത്തി എന്‍റെ അടുത്തോട്ടു വന്നു...ഒരു പക്ഷെ ശരീര പുഷ്ടിയുള്ള ഒരുത്തനെ കുറെനാളുകള്‍ക്കു ശേഷമാവും കാണുന്നത്.ഞാന്‍ തുറിച്ചൊന്നു നോക്കി.അവരെല്ലാം നടന്നകന്നു..ദേവേന്ദ്രന്‍ പതിയെ കാര്യത്തിലോട്ടു കടന്നു..പുള്ളിയ്ക്ക് പണ്ടത്തെപോലെ ഒന്നും പറ്റുന്നില്ലെന്നു..അതുകൊണ്ട് കാലനെ ഞാന്‍ ചികിത്സിച്ചപോലെ പുള്ളിയ്ക്കും എന്‍റെ ചികിത്സ വേണം..

ഞാന്‍ വളരെ ആലോചിച്ചു ..അവസാനം എനിക്ക് സ്വര്‍ഗത്തില്‍ നിന്നും നരകത്തിലെക്കൊരു ട്രാന്‍സ്ഫര്‍ വാങ്ങിത്തരണം എന്ന വെവസ്ഥയില്‍ ഞാന്‍ ദേവേന്ദ്രനെ ചികില്‍സിക്കാന്‍ സമ്മതിച്ചു...

പിറ്റേന്ന് ഒരു പ്രത്യേക വയാഗ്ര എന്ന കാച്ചി ഒരു സ്വര്‍ഗീയ വേശ്യയുടെ (അല്ല നര്‍ത്തകിയുടെ കൈയില്‍) കൊടുത്തയച്ചു..കുറെ ദേവേന്ദ്രന്‍ കുടിക്കുകയും കുറെ ലേപനം നടത്തുകയും വേണം ..പിന്നെ ഒരുമാസം സേവിക്കാന്‍ വയാഗ്ര ലേഹ്യവും..ഒരുമാസം കൊണ്ടു ആരോഗ്യം(വയാഗ്രാതി മരുന്നുകള്‍ സേവിച്ചു നേടിയ) വീണ്ടെടുത്ത ദേവേന്ദ്രന്‍ എനിക്ക് നരകത്തിലേക്ക് സ്ഥലംമാറാന്‍ഉള്ള വിദ്യയുമായി എത്തി..

ബ്ലോഗെഴുതുക..അങ്ങനെ ആ കുറ്റത്തിന് അവിടെനിന്നും എന്നെ നരകത്തിലേക്ക് കടത്തുമത്രേ..അങ്ങനെ ഞാന്‍ ബ്ലോഗെഴുതിനേടിയ നരകത്തിലേക്ക് പോവാന്‍ എന്‍റെ ഒന്നര മാസം നീണ്ട സ്വര്‍ഗ്ഗ വാസം അവസാനിപ്പിച്ചു..

ഇടയ്ക്കുകിട്ടിയവാര്‍ത്തകള്‍

ചികില്‍സയ്ക്ക് ശേഷം കാമന്ധനായ ദേവേന്ദ്രനെ പേടിച്ചു സ്വര്‍ഗീയ വേശ്യകള്‍ മാത്രമല്ല ദേവന്മാരും ഓടിയോളിക്കുകയാണത്രെ..കൂടാതെ ത്രിശങ്കുവിലും മൂപ്പര്‍ പോന്നുവേന്നാ വാര്‍ത്ത..ഏതായാലും സ്വര്‍ഗത്തിലെ അന്തേവാസികള്‍ ഇപ്പോള്‍ മൂപ്പരെ ഭയന്ന് കതകു പൂട്ടിയെ ഉറങ്ങാറുള്ളത്രെ..എന്തായാലും എന്‍റെ മരുന്ന് ഫലിച്ചു..എനിക്കെന്താ ഞാന്‍ താമസം മാറിയില്ലേ...

നോക്കണേ എന്‍റെ ഭാഗ്യം..

8 comments:

പരേതന്‍ said...

ഇടയ്ക്കുകിട്ടിയവാര്‍ത്തകള്‍

ചികില്‍സയ്ക്ക് ശേഷം കാമന്ധനായ ദേവേന്ദ്രനെ പേടിച്ചു സ്വര്‍ഗീയ വേശ്യകള്‍ മാത്രമല്ല ദേവന്മാരും ഓടിയോളിക്കുകയാണത്രെ..കൂടാതെ ത്രിശങ്കുവിലും മൂപ്പര്‍ പോന്നുവേന്നാ വാര്‍ത്ത..ഏതായാലും സ്വര്‍ഗത്തിലെ അന്തേവാസികള്‍ ഇപ്പോള്‍ മൂപ്പരെ ഭയന്ന് കതകു പൂട്ടിയെ ഉറങ്ങാറുള്ളത്രെ..എന്തായാലും എന്‍റെ മരുന്ന് ഫലിച്ചു..എനിക്കെന്താ ഞാന്‍ താമസം മാറിയില്ലേ...

നോക്കണേ എന്‍റെ ഭാഗ്യം..

rainysno said...

adipoli.....

smitha adharsh said...

പരേതന്‍ കേറി ഡോക്ടര്‍ ആവ്വോ?ആസ്ഥാന ഡോക്ടര്‍ക്ക്‌ സ്ഥാനം നരകമാണെങ്കില്‍ കുശാലായി..
പോസ്റ്റ് പതിവുപോലെ കിടിലന്‍ !

കുഞ്ഞന്‍ said...

ഹഹ...

സത്യം പറ ദേവേന്ദ്രന്‍ താങ്കളുടെയടുത്തും വന്നൊ ലേഹ്യം കഴിച്ചിട്ട്..?

ദേവേന്ദ്രന്റെ ആ കുന്തിച്ചിരുപ്പ്..ഹഹ

അപ്പൊ സ്വര്‍ഗ്ഗത്തില്‍ പോയിട്ട് കാര്യമൊന്നുമില്ലന്നു മാത്രമല്ല ദേവേന്ദ്രനെ പേടിക്കുകയും വേണം. എനിക്കെങ്ങും മരിക്കേണ്ടേ......

അനില്‍@ബ്ലോഗ് // anil said...

ഒന്നു വന്നിട്ടു പോയതാ.
ദേവലോകത്തെ ദുസ്ഥിതി കണ്ട് മനസ്സു ചത്തു. എന്നാലും ഇന്ദ്രനോടിതു വേണ്ടായിരുന്നു, ഇനി ബാക്കിയുള്ള കിളവികളുടെ കാര്യം എന്താവുമോ എന്തോ. പഴയ വനിത മാസികയുടെ ലക്കങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ കൊണ്ടുക്കൊട്.

Cartoonist said...

ഈ ടെമ്പ്ലേറ്റ് മാറ്റി നല്ല പ്രകാശമുള്ള നിറമുള്ള ഒരെണ്ണം എടുക്കൂന്ന്. ആകെ ഒരു മൂടിക്കെട്ട്.
ഉള്ളടക്കത്തിനെ ഈ കൂട്ടിലിട്ട് സങ്കടപ്പെടുത്തരുത് ... :)

പരേതന്‍ said...

റെയ്നിസ്നോ ..
നന്ദി മാഷേ...വീണ്ടും എന്‍റെ ആഭാസത്തരങ്ങള്‍ വായിക്കുക...കമന്‍റുക..

സ്മിത ആദര്‍ഷ്
നന്ദി സ്മിതാ.പഠിച്ച വിദ്യ ചില സൂത്രപ്പണികള്‍ ഇവയെല്ലാം ഇവിടെ പയറ്റുന്നു..നരകത്തിലേക്കാ അടുത്ത യാത്ര..നോക്കട്ടെ അവിടേം ഇതെല്ലാം പയറ്റാന്‍ ശ്രമിക്കണം..വീണ്ടും വരണെ..പേടിക്കാതെ കമന്റിയിട്ടെ പോകാവൂ..

കുഞ്ഞാ.
ദേവേന്ദ്രന്‍റെ ഇരുപ്പിന്‍റെ രീതി മാറിയെന്ന കേള്‍വി..ഇപ്പോള്‍ ഇരിക്കാന്‍ സമയമില്ലത്രേ..ഹി ഹി ഹി..ഇനിയും വരണെ ..കമന്റുകയും വേണം..

അനില്‍@ ബ്ലോഗ്
സ്വര്‍ഗത്തിലെ കാര്യം കഷ്ടം ...ജോലിപോയ ഗള്‍ഫ് കാരന്‍റെ അവസ്ഥയാ..പഴയപ്രതാപങ്ങള്‍ പറയാന്‍ മാത്രം ഒരു ജന്മം,..
പിന്നെ പഴയമദാലസകള്‍ കായകല്‍പ്പ ചികില്‍സയ്ക്ക് വേണ്ടി എന്‍റെ അടുത്തുണ്ട്..പ്രായം കുറയും കേട്ടോ..വീണ്ടും വരണെ..കമന്റാനും മറക്കല്ലേ..

പ്രിയ കാര്‍ട്ടൂണിസ്റ്റ്
ടെമ്പ്ലേറ്റ് മാറ്റാന്‍ ആഗ്രഹം ഉണ്ട്..പക്ഷെ ഗ്രാഫിക് ഡിസൈനിംഗ് അത്ര വശമില്ല.. അത് കൊണ്ടു ഗതികിട്ടാപ്പുലി പുല്ലല്ല കുപ്പിച്ചില്ലും തിന്നും എന്നത് വിചാരിച്ചിരിക്കുകയാ..
ഇനിയും വരണെ ...കമന്റുകയും ചെയ്യണേ..

സവിനയം
പരേതന്‍

അങ്കിള്‍ said...

പരേതാ,
അവിടെനിന്നു വീണ്ടും സ്വര്‍ഗ്ഗത്തിലേക്ക് വരേണ്ട ഗതികേട് ഉണ്ടാക്കരുത്. നല്ല ഗഡികള്‍ ധാരാളം ഉള്ള സ്ഥലമാണ് നരകം. മറക്കാതിരുന്നാല്‍ കൊള്ളാം.