Friday, November 28, 2008

16.സ്വര്‍ഗത്തിലെ ദാരിദ്ര്യവും അപ്സരസുകളുടെ ബാര്‍ഡാന്‍സും

അതിരാവിലെ സ്വര്‍ഗപ്രവേശനത്തിനുള്ള വെള്ളക്കുപ്പായവും വാങ്ങി സ്വര്‍ഗകാവാടതിലൂടെ ഉള്ളില്‍ കയറി..കൂടെ അകമ്പടി സേവിക്കാന്‍ ഒരു ഭടന്‍ ആണോ സേവകന്‍ ആണോ എന്നറിയാത്ത മറ്റൊരു വിദ്വാനും..വെള്ളനിറം ഉള്ളനീളന്‍ കുപ്പായം ഞാന്‍ അണിഞ്ഞിരുന്നത്..

വിശാലമായ ഇടനാഴി..കൂടെവന്നയാള്‍ ശാന്തനായിരുന്നു..
സ്വര്‍ഗപ്രവെശനത്തില്‍ ഞാന്‍ ആകെ സന്തോഷിച്ചു ത്രില്‍ അടിച്ച് നില്‍ക്കുവായിരുന്നു..കുറെ കഴിഞ്ഞു ഇനി വഴി മൂന്നിടത്തായി പിരിയുന്നു..

വലത്തോട്ടുള്ളവ നല്ല കാര്‍പെറ്റ് ഇട്ട നല്ലവീതിയേറിയ ഒരു വഴി..
ഞാന്‍ അങ്ങോട്ട് തിരിഞ്ഞപ്പോള്‍ കൂടെവന്നയാള്‍ വിലക്കി...

"വേണ്ട..അവിടെയാ ദൈവങ്ങള്‍ താമസിക്കുന്നത്..അവിടെ സാമ്പത്തിക പ്രശനങ്ങള്‍ ഒന്നും ഇല്ല അതാ നല്ല കാര്‍പെറ്റ് ഒക്കെ ഇട്ടിരിക്കുന്നത്..പാലാഴിയുടെ ഈ വര്‍ഷത്തെ കോണ്ട്രാക്റ്റ് മില്‍മ എടുത്തിരിക്കുന്നു..പിന്നെ മറ്റു പ്രദേശങ്ങളില്‍ എക്കോ ടൂറിസം അങ്ങനെ നൂറു മാര്‍ഗങ്ങള്‍ അപ്പോള്‍ ഇഷ്ടം പോലെ കാശുണ്ട്..അവിടെ പോകണമെങ്കില്‍ പ്രത്യേകപെര്‍മിറ്റ്‌ എടുക്കണം.."

നേരെയുള്ളത് ആണ് ദേവേന്ദ്രന്‍റെ അമരാപുരി..അവിടെ അപ്സരസുകള്‍ നൃത്തം ചെയ്യും എന്നൊക്കെ കേട്ടിട്ടുണ്ട്..കാണാന്‍ മോഹവും ഉണ്ട്.ഒന്നു ചോദിച്ചു നോക്കിയാലോ..പതിയെ ചോദിച്ചു.അയാള്‍ പതിയെ ചെവിയില്‍ പറഞ്ഞു.

"താങ്കളെ കണ്ടിട്ട് മാന്യന്‍ ആണെന്ന് തോന്നുന്നു..പിന്നെ കാലന്‍റെ അടുത്ത ആളും..അതുകൊണ്ട് പറയാം.. ഉര്‍വശി,രംഭ,തിലോത്തമ ഇപ്പോള്‍ ഇവിടെ ഇല്ല..ബോംബയില്‍ ഏതോ ഡാന്‍സ് ബാറില്‍ ഡാന്‍സ്കളിക്കുക ഇപ്പോള്‍..പിന്നെ മറ്റേ പണിയും ഉണ്ടത്രേ..അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ ഏതോ സൈറ്റും ഉണ്ട്..അവിടെ അവരെ ബുക്ക് ചെയ്തു മറ്റേപണിക്കും കൊണ്ടുപോകാറുണ്ട്..പിന്നെ തുണ്ട് പടത്തിലും അഭിനയിച്ചു കാശുണ്ടാക്കി അയച്ചു തരാറുണ്ട്..ഇപ്പോള്‍ ഇവിടെ എലിസ ടെസ്റ്റ് നടത്താന്‍ സൌകര്യം ഇല്ലാത്തതിനാല്‍ തിരികെ വിളിച്ചില്ല.. അത് ശരിയായാല്‍ തിരികെ വരും..വരാതിരിക്കുന്നത നല്ലത്...ആകെയുള്ള വരുമാനം അതാ.."

"അപ്പോള്‍ സ്വര്‍ഗീയവേശ്യകള്‍ അല്ല അപ്സരസുകള്‍ മനുഷ്യനും സ്വന്തം അല്ലെ..?"

ഞാന്‍ ചോദിച്ചു.

"ഇപ്പോള്‍ അവിടല്ലേ പണം..ഐ.ടി.,കോള്‍ സെന്‍റര്‍ എല്ലാം വന്നപ്പോള്‍ കാശ് ഇഷ്ടം പോലെ അല്ലെ..ഞങ്ങള്‍ പിന്നിലായി പോയി.."

"അപ്പോള്‍ മേനക എവിടെ.?"

ഞാന്‍ തിരക്കി.."

മിണ്ടല്ലെ...അവള്‍ എവിടാന്നു ആര്‍ക്കും അറിയില്ല..ഏതോ അസുരനെ കെട്ടി പാതാളത്തില്‍ ഉണ്ടെന്നോ..അതല്ല അമേരിക്കയില്‍ ആണെന്നോ കേള്‍വി.."

"ചേട്ടാ അപ്പോള്‍ എനിക്ക് ഇവരുടെ ഡാന്‍സ് കാണാന്‍ ഒരു വഴിയും ഇല്ലേ.."

എനിക്ക് എന്‍റെ ആകാംഷ അടക്കാനായില്ല."

"എന്‍റെ കാരണവരെ..ഇപ്പോള്‍ കുറെ കിളവികള്‍ ഉണ്ട്..അവരെ പണ്ടു വി.ആര്‍.എസ് കൊടുത്തു പറഞ്ഞു വിട്ടതാ..ഇപ്പോള്‍ തിരികെ വിളിച്ചു..അതുകൊണ്ട് അവരുടെ ഡാന്‍സ് മാത്രമെ ഉള്ളൂ. ഏത് ചെയ്യാം ...താങ്കള്‍ക്കറിയാമോ ഇപ്പോള്‍ സോമരസം കിട്ടാനേ ഇല്ല..ദേവേന്ദ്രനും സംഘവും വാറ്റ് ചാരായം വാറ്റിയാണ് കാര്യം സാധിക്കുന്നത്.."

ഞാന്‍ ആകെ ഞെട്ടിത്തരിച്ചു പോയി..

"ങ്ങ പിന്നെ..എന്‍റെ മാഷേ ...ഇവിടുന്നു പോകാന്‍ നോക്കണ്ട..കാരണം ഇപ്പോള്‍ ഇവിടെ ആളുകളെ കിട്ടാനില്ല..അതുകൊണ്ട് സ്വര്‍ഗത്തിന്‍റെ ചില ഡിവിഷനുകള്‍ അടയ്ക്കുവാണോ കുറയ്ക്കുവാനോ ഒക്കെ പോവുക..അപ്പോള്‍ ഉള്ള ചില ദേവന്മാരുടെ പണി പോകും..അതുകൊണ്ട് ആരെങ്കിലും വന്നാല്‍ പിന്നെ തിരികെ പോകാനാവില്ല.പിന്നെ നരകത്തിലോട്ടു ഒരു ട്രാന്‍സ്ഫര്‍ നടപ്പുള്ള കാര്യവും അല്ല.."

ഞാന്‍ തലകുലുക്കി..പക്ഷെ ഡാന്‍സ് കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..അമരാപുരിയുടെ വെളിയില്‍ നിന്നുകാണാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടിപോയി നോക്കി..അകത്ത് കണ്ട കാഴ്ച ഹൃദയഭേദകം ആയിരുന്നു.അര്‍ദ്ധനഗ്നരായ ചില കിളവിമാര്‍ അരയും മാറും ഇളക്കി ഡാന്‍സ് ചെയ്യുന്നു..അതുകണ്ടുകൊണ്ടിരിക്കുന്ന ദേവേന്ദ്രനും സംഘവും..കൈലിയും ബനിയനുമാണ് വേഷം.ഈ പെണ്ണുങ്ങളെ കണ്ടിട്ട് ഓക്കാനം വരുന്നു..ഈ ശപ്പന്‍ ഇതും കണ്ടുകൊണ്ടു എങ്ങനെ കഴിയുന്നു...ഞാന്‍ തിരികെ വന്നു.

"അപ്പോള്‍ മാഷേ ഈ ഐരാവതം എവിടെ..??"

"അതിനെ വീരപ്പന്‍ തട്ടിയെന്നോ മറ്റോ പറയുന്നതു കേട്ടു..പുള്ളി ഇവിടെ നരകത്തില്‍ താമസിക്കുന്നുണ്ട്..അങ്ങാരുടെ വീടിനടുത്ത് തടിപിടിക്കാന്‍ വിട്ടിരുന്നു..വീരപ്പന്‍ അല്ലെ ആള്..അങ്ങ് കൊന്നു കളഞ്ഞു..പിന്നെ തടിപിടിപ്പിച്ചത് കുറ്റം ആയതുകൊണ്ട് ദേവേന്ദ്രന് പരാതി പറയാനും കഴിയില്ല.."

ഞാന്‍ ആകെ ടെന്‍ഷനില്‍ ആയി..

"ഇത്തരം ഒരു കാഴ്ചായിരുന്നോ ഇവിടെ.ശേ..വരണ്ടായിരുന്നു."

പുറമെ ഉള്ള പറ ച്ചിലെഉള്ളൂ.മൊത്തത്തില്‍ ദാരിദ്ര്യം ആണ്.ഞാന്‍ പതിയെ ഞങ്ങളെ പ്പോലെ യുള്ള അന്തേവാസികള്‍ താമസിക്കുന്ന വാസസ്ഥലത്തിലേക്ക് കടന്നു..

ഉള്ളില്‍ ഇനിയും എന്തെല്ലാം എച്ചിത്തരങ്ങള്‍ കാണാന്‍ കിടക്കുന്നു എന്നപേടിയോടെ അകത്തേക്ക് കാലെടുത്തു വച്ചു..

9 comments:

പരേതന്‍ said...

"എന്‍റെ കാരണവരെ..ഇപ്പോള്‍ കുറെ കിളവികള്‍ ഉണ്ട്..അവരെ പണ്ടു വി.ആര്‍.എസ് കൊടുത്തു പറഞ്ഞു വിട്ടതാ..ഇപ്പോള്‍ തിരികെ വിളിച്ചു..അതുകൊണ്ട് അവരുടെ ഡാന്‍സ് മാത്രമെ ഉള്ളൂ. ഏത് ചെയ്യാം ...താങ്കള്‍ക്കറിയാമോ ഇപ്പോള്‍ സോമരസം കിട്ടാനേ ഇല്ല..ദേവേന്ദ്രനും സംഘവും വാറ്റ് ചാരായം വാറ്റിയാണ് കാര്യം സാധിക്കുന്നത്

saju john said...

ഇതൊക്കെ ധൈര്യമായി കൂട്ടത്തില്‍ ഇടാം....

ഇത്തിരി കൂടി പഞ്ച് കോടുത്ത് എഴുതൂ...വളരെ നന്നാവും താങ്കളുടെ എഴുത്തും ശൈലിയും.

അങ്കിള്‍ said...

മേനക ഇവിടെ തിരുവനന്തപുരത്തുണ്ട്. കുട്ടികളും സീരിയലുമായി സസുഖം വാഴുന്നു.

Senu Eapen Thomas, Poovathoor said...

പുള്ളെ..ഈ പറഞ്ഞതൊക്കെ നേരു തന്നെ. മേനകയും, രംഭയും, തിലോത്തിമ ഒന്നും ദേവലോകത്തില്ലെ. [ദേവലോകം [കോട്ടയത്ത്‌] ഓര്‍ത്തഡോക്സ്‌ സഭയുടെ ആസ്ഥാനമാണു കേട്ടോ...]

അപ്പോള്‍ നരകത്തില്‍ നമ്മുടെ സില്‍ക്ക്‌ കാണുമല്ലെ. അപ്പോ നമ്മള്‍ക്ക്‌ നരകത്തില്‍ കറങ്ങാന്‍ പറ്റില്ലെ പുള്ളെ!!!

ഒന്ന് ട്രൈ ചെയ്തിട്ട്‌ വിവരം അറിയിക്കണെ...

സസ്നേഹം,
പഴമ്പുരാണംസ്‌.

Vinod Raj said...

കൊള്ളാം കേട്ടോ....
ഞാന്‍ കൂട്ടത്തില്‍ ഉണ്ടെങ്കിലും ഇന്നാണ് താങ്കളുടെ
ബ്ലോഗ് കാണുന്നത്.....
ആരെയും പേടിക്കേണ്ട......ധൈര്യമായി എഴുതിക്കോളൂ .....
എതിര്‍ക്കുന്ന പകല്‍ മാന്യന്മാര്‍ ആരൊക്കെ എന്ന് നോക്കാലോ ..?

പരേതന്‍ said...

പ്രിയ നട്ടപിരാന്ത..


വന്നതിനും വായിച്ചതിനും കമന്‍റ് ഇട്ടതിനും താങ്ക്സ്‌..ഇനിയും ഈ വഴിവരണം..സ്വര്‍ഗത്തിന്‍റെ പരവതാനി കീറിയതാ പക്ഷെ താങ്കളെപ്പോലുള്ള വായനക്കാര്‍ക്ക് ചുവപ്പുപരവതാനി പുതിയതാ വിരിച്ചിരിക്കുന്നത്...വരാന്‍ മറക്കല്ലേ..

അങ്കിളേ..

മേനക അവിടയൂണ്ടോ...പക്ഷെ എങ്ങോ മുങ്ങിയെന്ന അറിഞ്ഞത്.
പിന്നെ അവിടെയും മറ്റേപണിയാണോ??

പഴംപുരാണംസ് അച്ചായ ..

എന്‍റെ ഒരു വിളി രീതിയാ അത്..അതെ അവരെല്ലാം തരികിടകള്‍ ആണല്ലോ..അപ്പോള്‍ ദേവലോകത്ത്‌ (കോട്ടയം) വരില്ല..തന്നെയല്ല.ഇപ്പോള്‍ അച്ചന്മാരെ പേടിച്ചു അപ്സരസ്കളോ യക്ഷികളോ വിടില്ല..പാവം കന്യാസ്ത്രീകളെ വിടാത്ത അവരെ മറ്റവരെ വിടുമോ...
പിന്നെ നരകത്തില്‍ പോവാന്‍ നാം ശ്രമിക്കുന്നുണ്ട്..


വിനോദെ


നന്ദി..വീണ്ടും വരിക..ഇനിയും ഉശിരന്‍ പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊള്ളൂ.

smitha adharsh said...

ഈ ആക്ഷേപ ഹാസ്യം "ക്ഷ" പിടിച്ചു.
എല്ലാ പോസ്റ്റും വായിക്കുന്നുണ്ട്.എല്ലായിടത്ത് കേറി കമന്റ് ഇടാന്‍ സത്യം പറയാലോ,ഒരു ധൈര്യക്കുറവ് ...
പരേതന്റെ പോസ്റ്റ് വായിക്കാന്‍ മുടങ്ങാതെ ഞാനും ഉണ്ട്.

എം.എസ്. രാജ്‌ | M S Raj said...

ആദ്യമായിട്ടാ പരേതന്‍ പറയുന്ന ഒരു വര്‍ത്തമാനം കേള്‍ക്കുന്നത്. സ്വര്‍ഗത്തിലും മാന്ദ്യം വന്നല്ലോ. നരകത്തില്‍ ഒരു ഡ്യുപ്ലക്സ് അപ്പാര്‍ട്ട്മെന്റ് ബുക്കുചെയ്യാനുള്ള വകുപ്പൊക്കെ ഇങ്ങു ബാംഗ്ലൂരിലുണ്ട്. പതുക്കെ ആ വഴിക്കു നീങ്ങാം അല്ലെ?

പരേതന്‍ said...

സ്മിതാ ...

താങ്കള്‍ വരിക വായിക്കുക..തെറ്റുകള്‍ ചൂണ്ടിക്കാട്ടുക..കമന്റാന്‍ പേടിക്കേണ്ട..പരേതന്‍ അല്ലെ..അപ്പോള്‍ പേടിക്കണ്ടാല്ലോ..

എം.എസ്.രാജ്.

സ്വര്‍ഗത്തിലെ ധൂര്‍ത്താണോ സാമ്പത്തിക പ്രശ്നത്തിന് കാരണം എന്ന് സംശയം ഉണ്ട്...
നോക്കട്ടെ...ബാഗ്ലൂര്‍ ഫ്ലാറ്റ് കിടക്കട്ടെ...വില്കാന്‍ പറ്റും..ഇവിടെ വിട്ടാല്‍ എങ്ങോട്ട് പോകും..