Monday, November 24, 2008

15.യമപുരിയിലെ മുള്ളുമരം

കാലന്‍റെ മൂലക്കുരു എന്‍റെ പ്രയോഗത്താല്‍ ശരിയായി..രോഗം വിട്ടുമാറിയെങ്കിലും ഞാന്‍ മനപ്പൂര്‍വം അങ്ങാരെ വേദനിപ്പിച്ചോ എന്നൊരു സംശയം കാലനെ മഥിയ്ക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കില്ലതിരുന്നില്ല..

കമലാക്ഷി എന്നെ കണ്ടപ്പോഴും അത് പറഞ്ഞു.പിറ്റേന്ന് കാലത്തു തന്നെ കാലന്‍ എന്നെ വിളിച്ചു.

"ഡോ നായരെ..തന്‍റെ പാപത്തിന്‍റെ ഫയല്‍ പോയതുകൊണ്ടാ തന്നെ സ്വര്‍ഗത്തില്‍ വിടുന്നെ..പിന്നെ ചെറിയ ഒരു പാപത്തിന്‍റെ ലിസ്റ്റ് ചിത്രഗുപ്തന്‍ കണ്ടുപിടിച്ചത്രേ..അപ്പോള്‍ താന്‍ ഒരു ചെറിയ ശിക്ഷ അനുഭവിച്ചേ സ്വര്‍ഗത്തിലേക്ക് പോകാന്‍ പറ്റു..ഇവിടെ ഒരു മുള്ളുമരം ഉണ്ട്..അതില്‍ പത്തു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്യണം..അതും ഉടുതുണിയില്ലാതെ"

ഞാന്‍ ഞെട്ടിപ്പോയി...എന്‍റെ ദൈവമേ.....യമപുരിയിലെ മുള്ള്മരത്തെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്.

"എന്നാല്‍ ശരി അങ്ങനെ ആകട്ടെ.."

ഞാന്‍ മറുപടി പറഞ്ഞു..

"ഡോ താന്‍ പോയി ചിത്രഗുപ്തനെ കാണ്..അങ്ങാരാ അതിന്‍റെ നേരവും കാലവും ഒക്കെ നിശ്ചയിക്കുന്നത്‌.."

കാലന്‍ അല്പം ഗൌരവത്തോടെ പറഞ്ഞു.ഞാന്‍ ആകെ ഭയഭീതനായി..നേരെ ചിത്രഗുപ്തന്‍റെ അടുത്ത് ചെന്നു കാര്യം ഉണര്‍ത്തിച്ചു..

"ഹ ഹ ഹ ഹ .."

ചിത്രഗുപ്തന്‍ പൊട്ടിച്ചിരിച്ചു..അല്ലെങ്കിലും പോത്തിന്‍ചാണക അഭിഷേകത്തിന്‍റെ ചൊരുക്ക് അങ്ങാര്‍ക്ക് ഉണ്ടെന്നറിയാം. ഇപ്പോഴും ഒരു ചാണകനാറ്റം ഉണ്ടെന്നു തോന്നുന്നു.ചിത്രഗുപ്തന് തന്‍റെ മനസ്സിലിരിപ്പ് മനസ്സിലായി എന്ന് തോന്നുന്നു.

"എടൊ ഇന്നു വൈകിട്ട് തന്നെ മരം കയറണം..എല്ലാ സെറ്റ്അപ്പും ഞാന്‍ ചെയ്തിട്ടുണ്ട്.."

തന്‍റെ കൊലച്ചിരി ഉള്ളില്‍ ഒളിപ്പിച്ചു കൊണ്ടു ചിത്ര ഗുപ്തന്‍പറഞ്ഞു..ഞാന്‍ പേടിയോടെ തിരികെ നടന്നു..സമയം സന്ധ്യയായി..ഞാന്‍ മുള്ളുമരത്തിന്‍റെ അടുത്തെത്തി..കാലനും കമലാക്ഷിയും ചിത്രഗുപ്തനും പോത്തും സന്നിഹിതരായിട്ടുണ്ട്..പോത്തെന്തിനാ വന്നതെന്ന് എത്ര ആലോചിട്ടും എനിക്ക് മനസ്സിലായില്ല.കാലന്‍ തന്നെ അതിനുത്തരം പറഞ്ഞു..

"മരം കയറി വരുമ്പോള്‍ പെരട്ടാന്‍ ഇവിടെ മരുന്നൊന്നും ഇല്ല..ഗോമൂത്രം അങ്ങ് പെരട്ടും..അത്രതന്നെ.."

ഞാന്‍ പേടിയോടെ മരത്തില്‍ കയറി..പത്തു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തു..എല്ലാം കഴിഞ്ഞു താഴെ വന്നപ്പോള്‍ ഞാന്‍ എന്‍റെ ശരീരത്തില്‍ നോക്കി..ഒരു മുറിവ് പോലുമില്ല..ഞാന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി..

"നോക്ക് കാലാ...നോക്ക് ചിത്രഗുപ്താ..കമലാക്ഷി,പോത്തെ നോക്ക് എന്‍റെ ശരീരത്ത് ഒരു മുറിവ് പോലും ഇല്ലാ..ഞാന്‍ പാപം ചെയ്യാത്തവന്‍ ആണ്.."

"ഭ ..തെണ്ടി...മതി‌ തുള്ളിചാടിയത്...ത്രെസ്യമ്മയും,കമലാക്ഷിയും, ഷക്കീലയും പിന്നെ ഇതുപോലെ ഉള്ള മറ്റവളുമാരും കയറി ഇറങ്ങി ഉള്ള മുള്ളു മുഴുവന്‍ പോയി..പുതിയ മുള്ളു വയ്ക്കാന്‍ സാമ്പത്തിക ഞെരുക്കം കാരണം കഴിഞ്ഞില്ല..പിന്നെ നിന്‍റെ സമയം ..ചടങ്ങല്ലേ ഒഴിവാക്കാന്‍ പറ്റില്ല..അതുകൊണ്ട് ചെയ്യിപ്പിച്ചതാ..പിന്നെ നീ വിചാരിക്കുന്നതുപോലെ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല..ഒന്നും അല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക് ചിക്കന്‍ കഴിക്കാന്‍ പറ്റുന്നുണ്ട്.."

കാലന്‍ പറഞ്ഞു നിര്‍ത്തി..ചിത്രഗുപ്തന്‍ ഇളിഭ്യനായി തിരിഞ്ഞു നടന്നു..ഞാന്‍ രക്ഷപ്പെട്ടെല്ലോ എന്ന് കരുതി കാലന് സ്തുതി ചൊല്ലി എന്‍റെ താല്‍ക്കാലിക മുറിയിലേക്ക് നടന്നു...

നാളെയാണ് സ്വര്‍ഗത്തിലേക്കുള്ള എന്‍റെ പ്രവേശനം..(എന്‍റെ ഒരു സുഹൃത്ത് തന്ന ത്രെഡ് ഡെവലപ് ചെയ്താ ഇതെഴുതിയത്..)

8 comments:

പരേതന്‍ said...

"ഭ ..തെണ്ടി...മതി‌ തുള്ളിചാടിയത്...ത്രെസ്യമ്മയും,കമലാക്ഷിയും, ഷക്കീലയും പിന്നെ ഇതുപോലെ ഉള്ള മറ്റവളുമാരും കയറി ഇറങ്ങി ഉള്ള മുള്ളു മുഴുവന്‍ പോയി..പുതിയ മുള്ളു വയ്ക്കാന്‍ സാമ്പത്തിക ഞെരുക്കം കാരണം കഴിഞ്ഞില്ല..പിന്നെ നിന്‍റെ സമയം ..ചടങ്ങല്ലേ ഒഴിവാക്കാന്‍ പറ്റില്ല..അതുകൊണ്ട് ചെയ്യിപ്പിച്ചതാ..പിന്നെ നീ വിചാരിക്കുന്നതുപോലെ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല..ഒന്നും അല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക് ചിക്കന്‍ കഴിക്കാന്‍ പറ്റുന്നുണ്ട്.."

Visala Manaskan said...

ഹഹഹ.. മൂന്ന്!

ഉഗ്രന്‍ പോസ്റ്റ്. അത് ശരി. അപ്പോള്‍ ആളൊരു മെഗാ ആണല്ലേ??

വളരെ വളരെ ഇഷ്ടമായി. ‘ഗോമൂത്രം‘ ന്ന് വച്ചാല്‍ പശൂന്റെ ഷൂഷല്ലേ?

എനിക്കും വല്യ പിടിയില്ല. എക്സ്പീരിയന്‍സ് വച്ച് പറഞ്ഞതാണ്. :)

രാജീവ്‌ .എ . കുറുപ്പ് said...

അണ്ണാ അപ്പോള്‍ ഇനി സ്വര്‍ഗത്തിലെ കഥകള്‍ പ്രതീക്ഷിക്കാം അല്ലെ. രംഭേം മേനകേം തിലോതമേം ഞാന്‍ തിരക്കി എന്ന് പറയണം. പറ്റുമെങ്കില്‍ ഫോണ്‍ നമ്പറും തരണം. അണ്ണന് എലിപ്പന ഷാപ്പിലെ സൊയമ്പന്‍ കള്ളും തവള കാല് ഫ്രയ്യും അയച്ചു തരാം

B Shihab said...

ഉഗ്രന്‍ പോസ്റ്റ്

പരേതന്‍ said...

പ്രിയ വിശാലന്‍ ഭായ്..

അങ്ങനങ്ങ് തുടങ്ങി...കഥകള്‍ പറഞ്ഞു പറഞ്ഞു അങ്ങനെ മെഗാ ആയി.......നിങ്ങളുടെ എല്ലാം സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഇനിയും മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു..


കുറുപ്പ് സാറെ..സ്വര്‍ഗത്തിലെ കഥകള്‍ തീര്‍ച്ചയായും ഉണ്ടാവും...സഹകരണം എന്നും ഉണ്ടാവുമല്ലോ...പിന്നെ രംഭ,തിലോത്തമ,മേനകമാര്‍ ഇപ്പോള്‍ ഇവിടെ ഇല്ല.അവര്‍ സാമ്പത്തിക മാന്ദ്യം മൂലം ബോംബയില്‍ ഏതോ ഡാന്‍സ് ബാറില്‍ നടനമാടുന്നു എന്നാണ് കേള്‍വി..ഉര്‍വശിയ്ക്ക് വാതത്തിന്‍റെ പ്രശ്നം ആണെന്ന് കേട്ടു..ആദ്യം തിരുമ്മാന്‍ പോയ ആയുര്‍വേദ മസ്സാജ് കേന്ദ്രത്തില്‍ നിന്നു വീഡിയോ ലീക്ക് ആയി ആകെ നാറ്റക്കേസായി.. ഇപ്പോള്‍ ഏതോ സ്വകാര്യകേന്ദ്രത്തില്‍ ആണ് മസ്സാജ്..(സ്വര്‍ഗീയ വേശ്യകള്‍ ആണെങ്കിലും മനുഷ്യനെ കാണിക്കില്ലത്രേ..)
പിന്നെ ഷാപ്പിന്‍റെ ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങിയാലോ..സോമരസം ഇവിടുണ്ടല്ലോ..പിന്നെ തവളകളുടെ കാല്‍ കിട്ടില്ല..പക്ഷെ. രംഭയുടെ കാല്‍ കേമം ആണെന്നാ കേള്‍വി..

ശിഹാബെ നന്ദി..വീണ്ടും വരിക...

എം.എസ്. രാജ്‌ | M S Raj said...

മുള്ളുമരത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ പണ്ട് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള പരീക്ഷ എഴുതിയതാണ് ഓര്‍മ്മ വന്നത്. എല്ലാവരും കൂടി കൈകാര്യംചെയ്തു ചെയ്ത് ചോദ്യപ്പേപ്പര്‍ ഉത്തരപ്പേപ്പറായി മാറിയിട്ടുണ്ടായിരുന്നു. :)

പരേതന്‍ said...

എം എസ് രാജ് ..എങ്കില്‍ ആ കഥ കൂടി ഒന്നു പോസ്റ്റാക്കൂ.

എം.എസ്. രാജ്‌ | M S Raj said...

ഏയ് അതു പോസ്റ്റാക്കന്‍ മാത്രമൊന്നുമില്ല. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യപ്പേപ്പറിലെ എല്ലാ ഉത്തരങ്ങളും നല്ല വ്യക്തസുന്ദരമായി അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. അത്ര തന്നെ. ആകയാല്‍ ടെസ്റ്റ് വെറും പ്രഹസനമായി.

പിന്നെ, സിഗ്നലും നിയമോമൊക്കെ പഠിച്ചാലും റോട്ടിലോട്ടു വണ്ടീം കൊണ്ടെറങ്ങുമ്പൊ എല്ലാവനും അതൊക്കെ സൌകര്യപൂര്‍വ്വം മറക്കും. എന്റെ നിയമം എന്റെ വഴി. പിന്നെ ടെസ്റ്റ് നേരാം വണ്ണം നടന്നാലെന്ത്? നടന്നില്ലെങ്കിലെന്ത്?

മുള്ളുമരത്തേക്കേറി നമ്മുടെ രോമാഞ്ചനായികമാര്‍ക്കുണ്ടായ പങ്കപ്പാടിനെപ്പറ്റി ഒരു എക്സ്ക്ലൂസിവ് സ്റ്റോറി ?