Monday, January 12, 2009

30.പരേതന്‍റെ അവസാന പോസ്റ്റ്.

അങ്ങനെ എല്ലാവരുടെയും മുഖത്ത്‌ എന്‍റെ ഉത്തരം എന്താവും എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു.

ഒടുവില്‍ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു..

" എനിക്ക് പോകണം..തിരിച്ചു ഭൂമിയില്‍. വീണ്ടും മനുഷ്യനായി ജീവിക്കണം.. കഴിയുമെങ്കില്‍ ഇനിയും ഒരു മനുഷ്യനായി ജീവിക്കാന്‍ അവസരം തരൂ.."

കാലന്‍ വന്നു പൊട്ടിക്കരഞ്ഞു കൊണ്ടുകെട്ടിപിടിച്ചു.

"പരേത.. നിങ്ങള്‍ പരലോകത്തിനു നല്കിയ സംഭാവന മറക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് ആണെങ്കിലും നിങ്ങള്‍ക്ക് അതനുവദിച്ചു തരാം."

അങ്ങനെ വീണ്ടും പരേതനെ മനുഷ്യനായി ജനിപ്പിക്കാന്‍ ദേവതകള്‍ തീരുമാനമെടുത്തു.. മനുഷ്യനായി വീണ്ടും ജനിക്കുമ്പോള്‍ പരേതന്‍ ഇല്ലല്ലോ.. പരേതന്‍ വീണ്ടും മനുഷ്യനായി ജനിക്കുമ്പോള്‍ പരലോകത്ത് എല്ലാവരുടെയും കണ്ണുകളില്‍ സന്തോഷത്തിന്‍റെ അശ്രുക്കള്‍ ആയിരുന്നു...........

(ശുഭം)

"യഥാര്‍ത്ഥനരകവും സ്വര്‍ഗ്ഗവും ഭൂമിയില്‍ തന്നെ..മതമെന്തു പഠിപ്പിച്ചാലും ഭൂമിയില്‍ ജീവിക്കുമ്പോള്‍ പരലോകത്ത് കിട്ടാവുന്ന സ്വര്‍ഗത്തിനു വേണ്ടി സഹജീവികളെ കൊല്ലാതിരിക്കുക. നമ്മള്‍ ഇരുകാലി മനുഷ്യര്‍ പ്രപഞ്ചത്തിലെ വാസയോഗ്യമായ ഈ ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുവാന്‍ ശ്രമിക്കുക.. എന്ത് വിശ്വാസങ്ങളും ഉണ്ടാവട്ടെ, ഏത് മതത്തില്‍ പെട്ടവരും ആകട്ടെ ഇവിടെ നമുക്കു സ്വര്‍ഗം തീര്‍ക്കാം, എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പരം സമാധാനത്തോടെ,സ്നേഹത്തോടെ പരസ്പരം ജീവിക്കുക എന്നുള്ളതാണ്.. ആരെയും കൊല്ലുക എന്നുള്ളതല്ല.. പരസ്പരം സ്നേഹിച്ചു ഇവിടെ സ്വര്‍ഗം തീര്‍ക്കുക.. അപ്പോള്‍ പരലോകത്തും നിങ്ങള്‍ക്ക് സ്വര്‍ഗം പ്രതീക്ഷിക്കാം....."














സവിനയം

(പരേതന്‍)



പ്രീയപ്പെട്ടവരെ...

അങ്ങനെ പരേതന്‍ ബ്ലോഗ് ഇവിടെ പൂര്‍ണമാവുന്നു.. ഈ ബ്ലോഗ് അവസാനിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു ചോദ്യം ഉയരും..ആരായിരുന്നു പരേതനു പിന്നില്‍... ???




നന്ദി..

സസ്നേഹം
(ദീപക് രാജ്)

Sunday, January 11, 2009

29.യമപുരിയിലെ സാമ്പത്തിക മാന്ദ്യം തീര്‍ന്നു

..ഭൂമിയിലെ സാമ്പത്തിക മാന്ദ്യങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രശ്നങ്ങള്‍ യമപുരിയിലും സ്വര്‍ഗത്തിലും ഉണ്ടായെങ്കിലും അതെന്തു കൊണ്ടു എന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല..എന്നാല്‍ വിശദമായ ഒരു പഠനം നടത്തി ഞാന്‍ പിറ്റേന്ന് തന്നെ ഒരു റിപ്പോര്‍ട്ട് നല്കി.

സ്വര്‍ഗത്തിലെ ദേവന്മാര്‍ എല്ലാരും തന്നെ രാഷ്ട്രീയക്കാരെപ്പോലെ ഒന്നും ചെയ്യാതെ വെറും പ്രസ്താവനകളും നടത്തി സ്വര്‍ഗത്തിലെ അപാരസമ്പത്തിന്‍റെ ദുര്‍വിനിയോഗം ആണ് നടത്തിയത്. ഇനി മുതല്‍ സ്വര്‍ഗം എന്നോ നരകമെന്നോ വേര്‍തിരിവില്ലാതെ ഒറ്റയിടം മരണശേഷം ഒരിടം എന്ന സങ്കല്പം ഉണ്ടാക്കുക..

പാപികള്‍ ഭൂമിയില്‍ നിന്നുവന്നാല്‍ അവരെ നരകത്തില്‍ ഇട്ടാല്‍ അവര്‍ വീണ്ടും പാപികളായി തന്നെ ജീവിക്കുകയെ ഉള്ളൂ. അതിനാല്‍ സ്വര്‍ഗമെന്നോ നരകമെന്നോ വേര്‍തിരിവില്ലാതെ എല്ലാരെയയൂം ഒരേയിടത്തു വസിപ്പിക്കുക..ക്രിസ്ത്യാനിക്ക് ഒരു നരകവും,സ്വര്‍ഗ്ഗവും,മുസ്ലിം മറ്റൊരിടത്തില്‍ എന്നത് നിര്‍ത്തുക. ഭൂമിയില്‍ വേണ്ടുവോളം ജാതി മത സ്പര്‍ദ്ദകള്‍ കണ്ടു വന്ന ഇവയെരെയെല്ലാം ഒരിടത്തു തന്നെ ഒന്നിച്ചു താമസിപ്പിക്കുക..നിര്‍ഗുണന്‍മാര്‍ പൈശാചികം,മൃഗീയം എന്നൊക്കെപ്പറഞ്ഞു ഫലത്തില്‍ നിര്‍ഗുണന്‍മാരായി ജീവിക്കുന്നത് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുക മാത്രമെ ചെയ്യൂ..

ഓഷോയുടെ അമിത സെക്സിനോടുള്ള ആസക്തിമറ്റൊരു മറ്റൊരു ലൈംഗിക അരാചകത്വം ഉണ്ടാക്കാനെ ഉപകരിക്കൂ..അതെപോലെ ദേവസ്വം ബോര്‍ഡിലെ പണം ആര്‍ക്കും എങ്ങനെയും ചിലവാക്കാം എന്നതുപോലെ ദേവന്മാര്‍ ഒരു ഉത്തരവാദിത്വവും ഇല്ലാതെ ചിലവഴിക്കുന്നത് നിര്‍ത്തലാക്കുക..പാലാഴിയില്‍ നിന്നും മില്‍മയ്ക്ക് കൊടുക്കുന്ന പാലിന്‍റെ പണം സുതാര്യതയോടെ ചിലവാക്കുക..നാരദരെയും,ഗന്ധര്‍വ്വരേയും പോലെയുള്ളവരുടെ യാത്രാപടികള്‍ നിര്‍ത്തലാക്കുക..

ദേവന്മാര്‍ വെറുതെ നടത്തുന്ന പാര്‍ട്ടികളും നൃത്തസന്ധ്യകളും ഒഴിവാക്കി ഭൂലോകത്തെ (ബൂലോകത്തെയും) പണമുള്ളവര്‍ക്ക് യമാപുരി ഒരു റിസോര്‍ട്ട് ആയി മാറ്റി അവരെ ഇവിടെ എത്തിച്ചു പണം ചിലവാക്കാന്‍ അനുവദിക്കുക.. അങ്ങനെ കിട്ടുന്ന പണം യമാപുരിയുടെ വികസനത്തിനായി ചിലവാക്കുക..സത്യംപോലെയുള്ള കമ്പനികളുടെ ഷെയര്‍ വാങ്ങാതെ പണം മുഴുവന്‍ കൂടുതല്‍ വികസനകാര്യങ്ങളില്‍ മുടക്കുക..

ഒരു വേലയും കൂലിയും ഇല്ലാതെ പൂജയും മറ്റുമായി കഴിയുന്ന ദേവലോകത്തെ വ്യക്തികളെ കൂടുതല്‍ പ്രയോജനപ്രദമായ ജോലികളില്‍ ഏര്‍പ്പെടുത്തുക..പൂജ എന്നത് ജോലി ആണെന്ന് മനസ്സിലാക്കി ജോലി ചെയ്തു വരുമാനം ഉണ്ടാക്കാന്‍ ഏവരേയും പഠിപ്പിക്കുക..ആഡംബരനികുതി ഏര്‍പ്പെടുത്തുക..ദേവന്മാര്‍ സ്റ്റൈല്‍ കാണിക്കാന്‍ ഉപയോഗിക്കുന്ന വേഷങ്ങള്‍ ഒഴിവാക്കി കൈലിയും ബനിയനും യൂണിഫോറം ആക്കുക..

തല്‍ക്കാലം ഫണ്ട് കണ്ടെത്താന്‍ ദേവന്മാരുടെ ആഭരണങ്ങള്‍ വില്‍ക്കുക..അതോടൊപ്പം പെട്ടെന്ന് പണമുണ്ടാക്കാന്‍ മരിച്ചു നരകത്തിലും സ്വര്‍ഗത്തിലുമായി വന്നിട്ടുള്ള മാദകനടികളുടെയും അപ്സരസുകളുടെയും നൃത്തസന്ധ്യകള്‍ ഭൂലോകത്ത് നടത്തി പണം കണ്ടെത്തുക..നരകത്തിലും സ്വര്‍ഗത്തിലും പണം.ആഭരണം പൂഴ്ത്തിവച്ചിട്ടുള്ള മുതലാളികളുടെ പണം പാവങ്ങള്‍ക്കും വേണ്ടി ചിലവാക്കുക..

അങ്ങനെ നൂറുകണക്കിന് സാമ്പത്തിക പരിഷ്കാരങ്ങള്‍ എഴുതിയ റിപ്പോര്‍ട്ട്‌ ഞാന്‍ കാലന്‍റെ കൈയില്‍ ഏല്പിച്ചു.കാലന്‍ വഴി ബ്രഹ്മാവ്‌,ശിവന്‍,വിഷ്ണു തുടങ്ങി എല്ലാവരുടെയും കൈയില്‍ കറങ്ങി അവസാനം ഇതു പാസായി.ഭൂമിയിലെതിന് വിപരീതമായി എല്ലാം വേഗത്തില്‍ നടന്നത് കൊണ്ടു സാമ്പത്തികമേഖല പെട്ടെന്ന് തന്നെ അഭിവൃദ്ധിപെട്ടു.തെണ്ടി കുത്തുപാള എടുത്ത യമാപുരിയെ സമ്പന്നതയുടെ സുവര്‍ണ്ണ നാളുകളില്‍ എത്തിച്ച രാവുണ്ണി എന്നാ എന്നെ കാണാന്‍ ജനം ഒത്തുകൂടി.

എല്ലാവര്‍ക്കും ചോദിക്കാന്‍ ഒരേ ഒരു ചോദ്യം..ഇത്രയും നന്മ ചെയ്ത പരേതന്‍ രാവുണ്ണിയ്ക്കെന്തു വേണം.അങ്ങനെ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞതു അടുത്ത പോസ്റ്റില്‍..

(അടുത്ത പോസ്റ്റോടെ പരേതന്‍ എന്ന ഈ ബ്ലോഗ് അവസാനിക്കും.)

Friday, January 9, 2009

28.അങ്ങനെ ഷബീര്‍ യമപുരിയില്‍

അങ്ങനെ ഷബീറിനെ പിടിക്കാന്‍ ദേവേന്ദ്രനും കാലനും പോത്തും ഷബീര്‍ മന്‍സിലില്‍ എത്തി. ഇതൊന്നും അറിയാതെ കൂര്‍ക്കം വലിച്ചുറങ്ങികൊണ്ടിരുന്ന ഷബീര്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു..അരയില്‍ അപ്പോഴും ഒരു കത്തി വിശ്രമിച്ചിരുന്നു.

ഷബീര്‍ മുറ്റത്തിറങ്ങി ഒന്നു മുള്ളാന്‍ കുന്തിച്ചിരുന്നു. പക്ഷെ ഈ ഇരുപ്പു പരിചിതമല്ലാത്ത ദേവേന്ദ്രന്‍ എന്നെ മെല്ലെ ഞൊണ്ടി..

"ഇവനെന്താ ഇങ്ങനെ ഇരിക്കുന്നത്...."

"എന്‍റെ ദേവേന്ദ്ര ഇവന്‍ മുസ്ലീമാ... താനെന്തിനാ ഇതൊക്കെ നോക്കുന്നെ...വെറുതെ സമയം മേനകെടുത്താതെ ലവനെ പിടിക്കാന്‍ നോക്കൂ..."

ശബ്ദം കേട്ടു ഷബീര്‍ കത്തിയുമെടുത്ത്‌ ചീറിയടുത്തു...

"ആരാടാ പന്നീന്‍റെ മക്കളെ... ഷബീറിനോടാ കളി,."

" ഷബീ ... ശാബീരേ.. ഞാന്‍ ദേവേന്ദ്രന്‍ .. നിന്നെ കൂട്ടിക്കൊണ്ടു പോകാന വന്നത്.."

വിറച്ചു വിറച്ചു ദേവേന്ദ്രന്‍ പറഞ്ഞൊപ്പിച്ചു..

" പോടാ... എന്നെ കൊണ്ടു പോകാന്‍ നീ വളര്‍ന്നോ..."

ഷബീര്‍ കോപം കൊണ്ടു അന്ധനായി..കാര്യം ദേവേന്ദ്രനെ കൊണ്ടു കൈകാര്യം ചെയ്യാവുന്നതില്‍ നിന്നും അപ്പുറമാണെന്ന് എനിക്ക് മനസ്സിലായി..ഞാന്‍ പതിയെ വെളിച്ചത്തിലേക്ക് നീങ്ങി..

" എടാ.ഷബീറെ.. ഇതു ഞാന..രാവുണ്ണി. കൂടുതല്‍ അഭ്യാസം ഇറക്കല്ലേ.. പുഷ്പം പോലെ പൊക്കിയെടുത്തു ഞാന്‍ കൊണ്ടുപോകും. നിനക്കറിയാലോ എന്നെ...നിന്നെ ഈ പോത്തിന്‍റെ വാലില്‍ തൂക്കിയിട്ടു കൊണ്ടുപോയാല്‍ ഇതു വഴിയില്‍ ഇടുന്ന ചാണകം നിന്‍റെ മുഖത്തെ വീഴൂ.."

ഷബീര്‍ അല്പം അടങ്ങി..ദേവേന്ദ്രന്‍ അല്പം പേടിമാറി അടുത്ത്‌ നിന്നു..

"രാവുണ്ണി.. നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാം.. പിന്നെ യമന്‍ അല്ലെ പണ്ടു വന്നിരുന്നത്... ഇപ്പോള്‍ ഇവനാരാ.."

ശബീരിനു വീണ്ടും സംശയം..

"എന്‍റെ പൊന്നു ഷബീറെ.. അവിടെ ഭരണ മാറ്റം ഒക്കെയായി..നീ പിണങ്ങാതെ.. ഇവന്‍ പേരിലല്ലേ.. പിണങ്ങാതെ ഭരിക്കുന്നത്‌ ഞാന്‍ അല്ലെ.. പിന്നെന്താ.."

"രാവുണ്ണി നായരെ.. എന്‍റെ വല്ല്യുപ്പ എവിടാ.. ആ കോയക്കുട്ടി കിളവനെ എനിക്ക് ശരിക്ക് ഒന്നു കിളയ്ക്കണം..."

" എടാ ഷബീര്‍ ...കോയക്കുട്ടി നരകത്തില്‍ ഉണ്ട്.. നിന്നെ ഞാന്‍ അയാളുടെ മുറിയില്‍ തന്നെ ഇടാം.. നീ എന്ത് വേണേല്‍ ചെയ്യാം..പിന്നല്ലാതെ.."

അങ്ങനെ പുലി പോലെവന്ന ഷബീറിനെ എലിപോലെയാക്കി നേരെ യമപുരിയില്‍ എത്തിച്ചു..പക്ഷെ യാത്രയ്ക്കിടയില്‍ ദേവേന്ദ്രന്‍ ഒരക്ഷരം ശബ്ദിച്ചില്ല.യമപുരിയില്‍ കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല.ശബീറിനെ നേരെ കൊയക്കുട്ടിയുടെ മുറിയില്‍ പ്രവേശിപ്പിച്ചു.. അന്ന് രാത്രി കോയക്കുട്ടി ഉറങ്ങിയില്ലെന്നും അവര്‍ പരസ്പരം അടിയായിരുന്നെന്നും അതല്ല ചര്‍ച്ചകള്‍ക്കിടയിലെ ശബ്ദം മാത്രം ആയിരുന്നെന്നും കേട്ടു,.

പിറ്റേന്ന് രാവിലെ യമരാജന്‍ എത്തി.. ആദ്യമായി ആത്മാവിനെ കൊണ്ടുവരാന്‍ പോയ യാത്രയെകുറിച്ചു ദേവേന്ദ്രനോട് ചോദിച്ചു.. പക്ഷെ ഒന്നും മിണ്ടാതെ വായും പൊട്ടി നില്ക്കുന്ന ദേവേന്ദ്രനെ ആകെ തെറിവിളി നടത്തുകായിരുന്നു യമന്‍.പക്ഷെ അതിനിടയില്‍ ഞാന്‍ അവിടെ ചെന്നു ദേവേന്ദ്രനെ രക്ഷിച്ചു..

" യമ....ഇവന്‍ പുതിയ പുള്ളി അല്ലെ.. ഞാന്‍ ഇവനെ നേരെ ആക്കികൊള്ളാം.. അതിനല്ലേ ഞാന്‍.. പിന്നെ അതുവരെ ഇവനെ സഹായിക്കാന്‍ ഞാനില്ലേ."

യമന്‍ സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു.

" എടൊ നായരെ താന്‍ ഇവിടെ വന്നപ്പോള്‍ എല്ലാം അലങ്കൊലപ്പെട്ടിരിക്കുയായിരുന്നു..ഇപ്പോള്‍ അല്പം അടുക്കും ചിട്ടയും വന്നപോലെയുണ്ട്... ഇതിനെങ്ങനെ നന്ദി പറയും.."

" യമ ... നമുക്കു ഇവിടെ ആകെ ഒന്നു പരിഷ്കരിക്കണം.. ഞാന്‍ വിശദമായ ഒരു പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് തരുന്നുണ്ട്.. ഇപ്പോള്‍ സ്വര്‍ഗം ആളില്ലാതെ ബുദ്ധിമുട്ടുകയല്ലേ.. ഇവിയെയും ചില പ്രശ്നങ്ങള്‍ ഉണ്ട്.. ഒരു ചെറിയ പെരിസ്ത്രോയിക്ക. ഞാന്‍ ആകെ ഒരു വിശദമായ റിപ്പോര്‍ട്ട് തരാം..എന്നിട്ട് വേണം ഇവിടെയല്ലാം ഒന്നു നേരെയാക്കാം.."

യമന്‍റെ കണ്ണ് നിറഞ്ഞു..

"ഞാന്‍ എങ്ങനെ നന്ദി പറയും എന്‍റെ നായരെ.."

" യമാ. വിഷമിക്കാതെ.. ഞാന്‍ എന്‍റെ കൂലി ചോദിച്ചു വാങ്ങിക്കോളാം..പിന്നെ ഞാന്‍ റിപ്പോര്‍ട്ട് തന്നാല്‍ അതുപോലെ നടപ്പില്‍ വരുത്തികൊള്ളണം.. എന്നിട്ട് വേണം യമലോകം ഭൂമിയെക്കാള്‍ സുന്ദരമാക്കണം.. ആളുകള്‍ ഭൂമിയില്‍നിന്നും യമലോകത്ത്‌ വരാന്‍ കൊതിക്കണം.. പിന്നെ ഇവിടെ ചില പട്ടയപ്രശ്നങ്ങള്‍ ഉണ്ടല്ലോ.. അതെല്ലാം ഇടിച്ചു പൊളിക്കാന്‍ നില്‍ക്കാതെ എല്ലാം അങ്ങനെ നിയമസാധുതയുള്ളതായിരിക്കട്ടെ. വെറുതെ ഇടിച്ചു നാറാതെ.. അപ്പോള്‍ എല്ലാം അടുത്ത ആഴ്ച,."

ദേവേന്ദ്രനും യമനും കൈക്കൂപ്പി നിന്നപ്പോള്‍ ഞാന്‍ എന്‍റെ വൈദ്യശാല ലക്ഷ്യമാക്കി നടന്നു..

Tuesday, January 6, 2009

27.ഷബീറും കൊയക്കുട്ടിയും

ചാണകം ചീറ്റിച്ചുകൊണ്ടു പോത്ത് ഓട്ടം തുടര്‍ന്നു. പക്ഷെ യാത്രയിലുടനീളം പുതുതായി കാലനായി അധികാരമേറ്റ ദേവേന്ദ്രന്‍ ചിന്താകുലനായിരുന്നു. ഇടയ്ക്ക് ഞാന്‍ തോളില്‍ തട്ടി കാരണം ആരാഞ്ഞപ്പോഴാണ് ദേവേന്ദ്രന്‍ താന്‍ പിടിക്കാന്‍പോകുന്ന "ഷബീര്‍" എന്ന ഗുണ്ടയാണ് ചിന്തയുടെ കാരണമെന്ന് വെളിപ്പെടുത്തിയത്..

"ദേവേന്ദ്ര.. ആരും ഗുണ്ടയായി ജനിക്കുന്നില്ല.. ദേവലോകത്ത്‌ തന്നെ എല്ലാവരും പേടിച്ചു പ്രതികരിക്കില്ലാ എന്നതുകൊണ്ട് തനിക്കിതുപോലെയുള്ളവരെ അറിയില്ലായിരിക്കും..എന്നാല്‍ ഞാന്‍ ഇത്തരം ആളുകളെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്..ഷബീറിനെ എനിക്കറിയാം.. അവനെ മാത്രമല്ല അവന്‍റെ വല്ല്യുപ്പ കൊയക്കുട്ടിയേം അറിയാം.. കൊയക്കുട്ടിയാ ഇവനെ ഒരു ഗുണ്ടയാക്കിയത്.."

ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദേവേന്ദ്രന്‍ തിരിഞ്ഞു നോക്കി...

"നമ്മുടെ നരകത്തില്‍ ഉള്ള പ്രുഷ്ടംകൊയയോ..."

"അതെ ദേവേന്ദ്ര..അയാള്‍ നരകത്തില്‍ വരുന്നതിനു മുമ്പെ ഒരു വലിയ നശൂലമായിരുന്നു.. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എങ്ങനെ വിഷമങ്ങള്‍ ഉണ്ടാക്കാം,അവരുടെ ജീവിതം എങ്ങനെ ദുരിതപൂര്‍ണമാക്കാം എന്ന് ചിന്തിച്ചുകൊണ്ട്‌ ജീവിച്ചിരുന്ന ഒരു പഹയന്‍,,അയാളുടെ മരണശേഷംആണ് ഷബീര്‍ ഗുണ്ടയായത്‌.."

ആകഥ അറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദേവേന്ദ്രനോട് അതുഞാന്‍ പറഞ്ഞു.

"കൊട്ടാരക്കരയിലെ ഒരു അറിയപ്പെടുന്ന സാമൂഹ്യദ്രോഹിയും ക്രൂരനും സര്‍വോപരി മനുഷ്യര്‍ക്ക്‌ ഉപദ്രവവും മാത്രം കൊടുക്കാന്‍ ജനിച്ചവനായിരുന്നു കോയക്കുട്ടി.. കോടികളുടെ സമ്പത്തുണ്ടായിരുന്ന കോയക്കുട്ടി മരിച്ചിട്ട് സമ്പത്ത് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു കൊയക്കുട്ടിയുടെ ബന്ധുക്കള്‍.. പക്ഷെ കോയക്കുട്ടി ആര്‍ക്കും ഒന്നും കൊടുത്തില്ലെങ്കിലും അയാളെ നേരിട്ടു എന്തെങ്കിലും ചെയ്തുകൊല്ലാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു.. അങ്ങനെ ഒരു സുദിനം വന്നു.. എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ ഒരു എഴുത്ത് അയച്ചു കോയക്കുട്ടി വീട്ടിലേക്ക് ക്ഷണിച്ചു.."

കത്തിന്‍റെ ഉള്ളടക്കം ഇതായിരുന്നു,.

"ഞാന്‍ കോയക്കുട്ടി... ജനിച്ചിട്ടിന്നുവരെ എല്ലാവര്‍ക്കും നാശവും ദ്രോഹവും മാത്രമെ ചെയ്തിട്ടുള്ളൂ..എന്നാല്‍ എന്‍റെ മരണം അടുത്ത്‌ എന്ന് ബോധ്യം വന്ന ഞാന്‍ എന്‍റെ സമ്പത്ത് എല്ലാവര്‍ക്കും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു.. അതുകൊണ്ട് എല്ലാവരും എന്‍റെ വീട്ടില്‍ വരണം.. നിങ്ങള്‍ക്കായി എന്‍റെ വസ്തുവകകള്‍ ദാനം ചെയ്യാന്‍ അനുവദിക്കണം..അങ്ങനെ നാളിതുവരെ ഞാന്‍ ചെയ്ത പാപങ്ങളില്‍ നിന്നു മുക്തനായി നല്ല മരണം വരിക്കാന്‍ നിങ്ങള്‍ സഹായിക്കണം.."

കൊയക്കുട്ടിയുടെ മരണം കാംക്ഷിച്ചിരുന്ന ബന്ധുക്കള്‍ പണം കിട്ടിയില്ലെങ്കിലും ഈ ക്രൂരന്‍ മരിക്കുന്നത് കാണാം എന്നതെങ്കിലും സാധിക്കും എന്നോര്‍ത്തു കൊയക്കുട്ടിയുടെ വീട്ടിലെത്തി... മക്കളും മരുമക്കളും ബന്ധുക്കളും തുടങ്ങി നൂറുകണക്കിന് ജനങ്ങള്‍ കൂടിനില്‍ക്കുന്നിടത്തു കോയക്കുട്ടി വിതുമ്പി.

"എല്ലാവരെയും വിഷമിപ്പിച്ചതില്‍ ക്ഷമിക്കണം.. ഇത്രയുംനാള്‍ നിങ്ങളെ വിഷമിപ്പിച്ചു...നിങ്ങള്‍ എനിക്ക് അതിന്‍റെ ശിക്ഷതരണം.."

എല്ലാവരും മുഖത്തോടു മുഖം നോക്കി..

"ഇവിടെ ഒരു മുള്ള് മുരിക്കിന്‍റെ കമ്പ് ഇരിപ്പുണ്ട്.. അത് എന്‍റെ ആസനത്തില്‍ ഒരു കൂടം കൊണ്ടടിച്ചു കയറ്റണം..അതെന്‍റെ പാപങ്ങളുടെ പ്രായശ്ചിത്തം ആയി ഞാന്‍ കരുതികൊള്ളാം."

ബന്ധുക്കള്‍ എല്ലാവരും ആ മുരിക്കിന്‍ കമ്പി കൊയക്കുട്ടിയുടെ ആസനത്തിലൂടെ അടിച്ചുകയറ്റുകയും അങ്ങനെ കോയക്കുട്ടി മരിക്കുകയും ചെയ്തു.. പക്ഷെ ബന്ധുക്കളുടെ സന്തോഷത്തിനു അധികം സമയം ഉണ്ടായില്ല...മരണം കാണാന്‍വന്ന പോലീസ് ആ കമ്പ് കണ്ടപ്പോഴേ കൊലപാതകം എന്ന് മനസ്സിലാക്കി ബന്ധുക്കളെ ഓരോരുത്തരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരംഭിച്ചു...അപ്പോഴാണ്‌ മരിക്കുമ്പോഴും ബന്ധുക്കള്‍ക്ക് ഒരു പണി കൊടുത്തിട്ട് പോകാനുള്ള കൊയക്കുട്ടിയുടെ അടവായിരുന്നു ഇതെന്ന് മനസ്സിലാക്കിയത്...

പക്ഷെ കുറെനാളത്തെ കടുത്ത പോലീസ് മര്‍ദ്ദനങ്ങളില്‍ മടുത്ത ബന്ധുക്കളും നാട്ടാരും പാവപ്പെട്ട ഷബീറിനെ പ്രതിയാക്കി ഈ കേസില്‍ നിന്നൂരുകയും കൊയക്കുട്ടിയുടെ സമ്പത്ത് തട്ടിയെടുക്കയും ആണുണ്ടായത്. അങ്ങനെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ന്നും പുറത്തുവന്ന ഷബീര്‍ വലിയ ഗുണ്ടയാകുകയായിരുന്നു,.

ഇതെല്ലാം കൂടി കേട്ട ദേവേന്ദ്രന്‍ വീണ്ടും കൂടുതല്‍ പേടിച്ചു..പക്ഷെ ഷബീറിനെ ഒതുക്കാനുള്ള വിദ്യ എന്‍റെ കൈയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ സമാധാനത്തോടെ പോത്തിന്‍റെ ഇടതുചെവിയില്‍ പിടിച്ചു യാത്രയുടെ ഗതിമാറ്റി ഷബീറിന്‍ വീട് ലക്ഷ്യമാക്കി വിട്ടു..

ഇതൊന്നുംഅറിയാതെ ഷബീര്‍ നീണ്ട ഒരു ഉറക്കത്തില്‍ ആയിരുന്നു,..

(ഇതിന്‍റെ ആശയം ഒരു നാടോടി കഥയോട് സാദൃശ്യം തോന്നിയാല്‍ യാദൃശികം മാത്രമാണ്.. ദ്രോഹികള്‍ എതുനാട്ടിലാ ഇല്ലാത്തത്)

Wednesday, December 31, 2008

26.ആത്മാവിനെ പിടിക്കാന്‍ ദേവേന്ദ്രന്‍റെ യാത്രയുടെ തുടക്കം

ചിത്രഗുപ്തന്‍ കൊടുത്ത ലിസ്റ്റുമായി കാലത്തെ തന്നെ ദേവേന്ദ്രന്‍ എന്‍റെ അടുത്തെത്തി.. പുതിയ ദേവേന്ദ്രന്‍ കാലന് കൂട്ടുപോകാന്‍ ഞാന്‍ നേരത്തെ ഒരുങ്ങിയിരുന്നു..

വീണ്ടും ഒരു ഭൂമി ദര്‍ശനം. കാരണം മരിച്ചു സ്വര്‍ഗത്തിലോ നരകത്തിലോ വരുന്ന ആത്മാക്കള്‍ പിന്നീട് ഭൂമി കണികാണാന്‍ ഭാഗ്യമുള്ളവര്‍ അല്ല. മരണശേഷം ഗതികിട്ടാതെ കറങ്ങിനടക്കുന്ന ചില ഭാഗ്യദോഷിപ്രേതങ്ങള്‍ ഭൂമിയില്‍ ചുറ്റിത്തിരിയും എന്നല്ലാതെ ഭൌമ സന്ദര്‍ശനം തീര്‍ത്തും വിലമതിക്കാനവാത്തത് തന്നെ.

ഞാന്‍ ദേവേന്ദ്രന്‍ കാലന്‍റെ അഥവാ നവകാലന്‍ ദേവേന്ദ്രന്‍റെ ലിസ്റ്റില്‍ നോക്കി.. കൊട്ടാരക്കര ഷബീര്‍. അറിയപ്പെടുന്ന ഗുണ്ടയാണ്.. ഞാന്‍ സഹതാപത്തോടെ ദേവേന്ദ്രനെ നോക്കി.. എന്‍റെ നോട്ടത്തിലെ സഹതാപം തിരിച്ചറിഞ്ഞ ദേവേന്ദ്രന് ആധിയായി.

"എന്താ മാഷേ...വല്ല പ്രശ്നവും...."

"എടൊ നവകാല.. ഈ ശവി നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാ.. ഒരു നടയ്ക്കൊന്നും പോരാത്ത ഇനമാ..ങ്ങ .. ചെന്നിട്ടു നോക്കാം.."

ദേവേന്ദ്രനെ വിറയ്ക്കാന്‍ തുടങ്ങി..

" താനൊരു കാര്യം ചെയ്യ്.. അല്പം നാടന്‍വാറ്റ് ഇരിപ്പുണ്ട്.. അടിച്ചിട്ട് വാ.. "

ഞാന്‍ അകത്ത് ചെന്നു അല്പം വാറ്റ് ചാരായം ഊറ്റി ദേവേന്ദ്രന് കൊടുത്തു.. ദേവേന്ദ്രന്‍ ഒറ്റപ്പിടിക്ക് വാറ്റടിച്ചു ചുണ്ടും തുടച്ചു ഒരു ഗാട്ടാഗുസ്തിക്കാരനെ പോലെ കവച്ചു കവച്ചു എന്‍റെ കൂടെ നടന്നു.ഇടയ്ക്കിടെ എന്നെ നോക്കുന്നതും ശ്രദ്ധിച്ചപ്പോള്‍ ആള് ഞാന്‍ കരുതിയപോലല്ല പേടിത്തൊണ്ടന്‍ ആണെന്ന് മനസ്സിലായി.. അല്പം കപട ഗൌരവത്തോടെ ഒന്നു ശകാരിക്കാം എന്ന് കരുതി..

" എന്താടെ ദേവേന്ദ്ര... ഇങ്ങനെ കവച്ചു കവച്ചു നടക്കുന്നത്. ഇതു കണ്ടാല്‍ തനിക്ക് പൈല്‍സ് ഉണ്ടെന്നല്ലേ തോന്നൂ.. പഴയ യമരാജന്‍റെ അസുഖം തനിക്കും ഉണ്ടോ.. ഉണ്ടെങ്കില്‍ പേടിക്കേണ്ട.. മരുന്നുണ്ട്..."

ദേവേന്ദ്രന്‍ അല്പം മര്യാദയ്ക്ക് നടക്കാന്‍ തുടങ്ങി..

" അല്ല എന്‍റെ മാഷേ..ഞാന്‍ അല്പം ധൈര്യം കാണിച്ചു നടന്നതാ.."

ദേവേന്ദ്രന്‍ കാര്യം വിശദീകരിച്ചു..ഞാന്‍ അമ്പരന്നു പോയിരുന്നു..ഒപ്പം കഴിഞ്ഞാ കാലം ഒരു മിന്നായം പോലെ മനസ്സിലൂടെ ഓടി മറഞ്ഞു.. തന്നെ കാലന്‍ പിടിച്ചു കൊണ്ടുവന്നതും ഇവിടെ സ്വര്‍ഗത്തിലും നരകത്തിലും സ്ഥലമില്ലാതെ ഷക്കീലയുടെ കൂടെ ഗസ്റ്റ്റൂമില്‍ വച്ചിരുന്നതും ഒടുവില്‍ സ്വര്‍ഗത്തില്‍ വിട്ടതും അവിടെ വയാഗ്ര മരുന്ന് ദേവേന്ദ്രന് കൊടുത്തതും.കാലന്‍റെ പൈല്‍സ് മാറ്റിയതും,ഭൂലോക തരികിടപെണ്ണുങ്ങളെ സഹായിയായി ലഭിച്ചതും, മുള്ള് മരത്തില്‍ കയറ്റിയതും എല്ലാം. ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു..

വന്നപ്പോള്‍ ഞാന്‍ എന്തായിരുന്നു.. എല്ലാവരെയും പേടിച്ച ഒരു സാധു.. എന്നാല്‍ എന്ന് സ്വര്‍ഗത്തിലും നരകത്തിലും മാത്രമല്ല മുഴുവന്‍ യമാപുരിയിലും ത്രിശങ്കു സ്വര്‍ഗത്തില്‍ പോലും എല്ലാവരും ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയമാനിപുലേറ്റര്‍. എന്തിനും ഏതിനും ഞാന്‍ തന്നെ വേണം.. എന്‍റെ ഒരു കാര്യം..തെമ്മാടിയേം തേക്കിന്‍ തടിയേം എവിടെ വേണമെങ്കിലും കിടത്താം എന്നുള്ളത് അപ്പോള്‍ ഇതാണ്.. അല്പം വേലത്തരവും തരികിടയും ഉണ്ടെങ്കില്‍ ഭൂമിയില്‍ അല്ല യമാപുരിയിലും വിലസാം..അല്പം ക്ഷമയും വക്രബുദ്ധിയും ഉണ്ടായിരുന്നാല്‍ മതി..

ഞങ്ങള്‍ നടന്നു നടന്നു പോത്തിനെ കെട്ടിയ പോര്‍ച്ചില്‍ ചെന്നു. എന്നെ കണ്ട പോത്ത് വാലാട്ടി കാണിച്ചു.. രണ്ടു മൂന്നു പ്രാവശ്യം കയറിയത് കൊണ്ടാകും പോത്തിന് നല്ല പരിചയം.. ആദ്യമായി ദേവേന്ദ്രന്‍ കാലനായത് കൊണ്ടു ചിത്രഗുപ്തനും സ്വര്‍ഗത്തില്‍ നിന്നു രണ്ടു കിഴവി അപ്സരസുമാരും വന്നിട്ടുണ്ട്. അവര്‍ ദേവേന്ദ്രന് തിലകം ചാര്‍ത്തി. ഞാന്‍ അവരെ കണ്ണിറുക്കി കാണിച്ചപ്പോള്‍ അവര്‍ ചുണ്ട് കടിച്ചു കാല്‍വിരല്‍ കൊണ്ടു നിലത്തു ചതുരമോ വൃത്തമോ ഏതാണ്ടൊക്കെ വരച്ചു..ചിത്രഗുപ്തന്‍ പുതിയ കാലനെ മണിയടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുതായി എത്തുന്ന ഓഫീസറെ കൈമണി അടിക്കുന്ന പ്യൂണിനെയാണ് ഓര്‍മ്മ വന്നത്.ചിത്രഗുപ്തന്‍ എന്‍റെ നേരെ തിരിഞ്ഞു..

" എടൊ ,..നായരെ. ഈ ദേവേന്ദ്രനെ എല്ലാം നേരം വണ്ണം കാണിച്ചു കൊടുക്കണം..കേട്ടോ..."

ഓ ആശാന്‍ സാറ് കളിക്കുകയാണ്..

"ചിത്രഗുപ്താ...ഒരു കാര്യം പറയാനുണ്ട്..എന്‍റെ കൂടെ വന്നേ.."

ഞാന്‍ ചിത്രഗുപ്തനെ വിളിച്ചു ഒരു വശത്തേക്ക്‌ കൊണ്ടുപോയി.. ചെന്നതെ കരണക്കുറ്റിനോക്കി ഒന്നങ്ങു പൊട്ടിച്ചു..

"എടാ കഴുവേറി കൂടുതല്‍ കളിക്കല്ലേ.. ഞാന്‍ നമ്മുടെ ലീഡറെ പോലെയാ.. ഭരണം വേണം എന്നില്ല.. എല്ലാം എന്‍റെ കൈയിലൂടെയാ ....കൂടുതല്‍ എമാത്തിയാല്‍ പന്നീ നിന്നെ വല്ല പാതളകുഴിയില്‍ അരിയാട്ടാന്‍ പറഞ്ഞു വിടും.. കൂടുതല്‍ ആളുകളിക്കല്ലേ.. ദേവേന്ദ്രന്‍ വെറും ബിനാമിയാ.. രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാന്‍ തന്നെ എല്ലാം.. കൂടുതല്‍ കൊരയ്ക്കാതെ നിന്നോ.."

ചിത്രഗുപ്തന്‍ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാക്കി.. ഒരു വിഡ്ഢി ചിരി പാസാക്കി..

" അത് പിന്നെ എനിക്കറിയില്ലേ.. പക്ഷെ ആരോടും പറയണ്ട.."

ചിത്രഗുപ്തന്‍ എന്‍റെ തോളിലൂടെ കൈയിട്ടു പുതിയ കാലന്‍റെ അടുത്തേക്ക് നടന്നു.ഞാന്‍ എന്‍റെ കഴുത്തില്‍ ചുറ്റിയിരുന്ന കുറിമുണ്ട് ദേവേന്ദ്രന് കൊടുത്തു.. എന്തിനെന്ന മട്ടില്‍ എന്നെ നോക്കിയ ദേവെന്ദ്രനോടായി ഞാന്‍ പറഞ്ഞു..

"എടൊ മാഷേ...ആസനം നോവും.. ഇതു സിംഹാസനം അല്ല..പോത്തിന്‍റെ മുതുകാ.. നല്ല എല്ലാ.. ശരിക്കും നോവും..വേണമെങ്കില്‍ നേരം വണ്ണം ഇടാമെങ്കില്‍ ബുദ്ധിമുട്ടില്ലാതെ ഭൂമിയില്‍ എത്താം.."

കുറിമുണ്ട് കൊണ്ടു ജീനിയുണ്ടാക്കി ദേവേന്ദ്രനും ഒപ്പം ഞാനും പോത്തിന്‍റെ മുകളില്‍ കയറി..ചിത്രഗുപ്തന്‍ പോത്തിനെ അഴിച്ചുവിട്ടു.. അപ്സരസുകള്‍ ടാറ്റ കാണിച്ചു.. പക്ഷെ പോത്ത്‌ നിന്നയിടത്തുനിന്നു അനങ്ങിയില്ല.ചിത്രഗുപ്തനും അപ്സരസുകളും ദേവേന്ദ്രനും എന്ന് ചെയ്യണം എന്നറിയാതെ മിഴിച്ചുനിന്നു.. ഞാന്‍ എന്‍റെ പുറം കാലുകൊണ്ട്‌ പോത്തിന്‍റെ വാലിന്‍റെ ഇടയിലൂടെ ആക്സിലെട്ടറില്‍ ചവിട്ടി..

എല്ലാവരെയും അമ്പരപ്പെടുത്തി നേരെ പിന്നില്‍നിന്നിരുന്ന ചിത്രഗുപ്തന്‍റെ മുഖത്തേക്ക് കൊരവപ്പൂ പോലെ ചാണകം ചീറ്റിച്ചു പോത്ത്‌ ഒന്നമറി ബൂലോകത്തേക്ക് കുതിച്ചു..

Sunday, December 28, 2008

25.യമപുരിയിലെ തെരഞ്ഞെടുപ്പ്

അങ്ങനെ കാലന്‍ ആവാനുള്ള ദിവസം ആഗതമായി. യമരാജന്‍ തന്‍റെ കാലന്‍ പദവി ഉപേക്ഷിച്ച് നരകാധിപനായി.. യമരാജന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു.. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രണ്ടുപേര്‍ മാത്രം. ദേവേന്ദ്രനും ഓഷോയും.

ഭൂമിയിലെ കുത്തഴിഞ്ഞ ജീവിതവും സന്യാസവും എല്ലാംകൂടി എയിഡ്സ് സമ്മാനമായി കിട്ടി മരിച്ച ഓഷോ ആകെകൂടി അസ്ഥിപന്ജരമാണ്. ദേവേന്ദ്രന് പിന്തുണയായി ഞാനും എന്‍റെ ശിഷ്യരും ഒപ്പം സില്‍ക്ക് സ്മിതയും.ഭൂമിയിലെ പോലെ വോട്ടിംഗ് യന്ത്രങ്ങളോ ബാലറ്റ് പേപ്പറോ ഇവിടെയില്ല.. അതുപോലെ ഗുണ്ടായിസവും ബൂത്ത്പിടിത്തവും.

അതേപോലെ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍
"ആരാ ആരാ ചെടിയുടെ മറവില്‍.. എന്താ മോനേ ഒളിച്ചത് തുടങ്ങിയ പാട്ടുകളോ ലക്ഷങ്ങള്‍ കോടികള്‍ പിന്നാലെ തുടങ്ങിയ പാട്ടുകളോ പാടില്ല"
എന്ന കര്‍ശന നിയന്ത്രണവും ഉണ്ട്..പക്ഷെ ഒഷോയിസം നിര്‍ഗുണന്‍സ് തുടങ്ങിയ രണ്ടുമതങ്ങള്‍ മാത്രമെ നരകത്തില്‍ ഉള്ളല്ലോ.. നിര്‍ഗുണന്‍മാര്‍ പതിവ്പോലെ ഒരു ഗുണവും ഇല്ലാത്തവരും വോട്ടെടുപ്പില്‍ നിന്നു വിട്ടെടുത്തു നില്‍ക്കുന്നവരും ആയതിനാല്‍ ഒഷോകളുടെ വോട്ടു കൊണ്ടുമാത്രം ഓഷോ ജയിക്കും എന്നതില്‍ ഏകദേശം ഉറപ്പുണ്ടായിരുന്നു..

അതുകൊണ്ട് തന്നെ ദേവേന്ദ്രന് അല്പം പേടിയും..പക്ഷെ ഞാന്‍ ഉണ്ടെന്നുള്ള ഒറ്റ വിശ്വാസത്താല്‍ അയാള്‍ നില്‍ക്കുകയായിരുന്നു..പക്ഷെ ഗുണ്ടായിസം നടക്കാത്തിടത്ത് എന്‍റെ കുതന്ത്രം വിജയിക്കും എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.. തെരഞ്ഞെടുപ്പ് എന്നുപറഞ്ഞാല്‍ ഒരു ആളും ബൂത്തില്‍ കയറി ബൂത്തിലുള്ള വെള്ളനിറത്തിലുള്ള ബോര്‍ഡില്‍ അടുത്ത് വെച്ചിരിക്കുന്ന മഷിയില്‍ വിരല്‍ മുക്കി തങ്ങളുടെ വിരല്‍ പതിക്കണം.. ചുവന്ന നിറം പതിച്ചാല്‍ വോട്ടു ഒഷോയ്ക്കും പച്ചയെങ്കില്‍ ദേവേന്ദ്രനും കിട്ടും..

പക്ഷെ വെളിയില്‍ വരുമ്പോള്‍ വിരലിലെ നിറം നോക്കി ആര്‍ക്കു വോട്ടുകൊടുത്തു എന്നറിയാം.ഞാന്‍ തെരഞ്ഞെടുപ്പ് ബൂത്തിന്‍റെ വെളിയില്‍ നിന്നു ഒരറിയിപ്പ് കൊടുത്തു.. വോട്ടു ചെയ്യാന്‍ തടിച്ചു കൂടിയിരിക്കുന്ന എല്ലാവരോടും ആയി ഒരു ചെറിയ പ്രസംഗം..

"പ്രിയ നരകനിവാസികളെ, ഇന്നിവിടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ടു ചെയ്യാവുന്നതാണ്. തനിയെ നടക്കാന്‍ ശേഷിയില്ലാത്ത ഒഷോയ്ക്കോ അല്ലെങ്കില്‍ ദേവേന്ദ്രനോ.പക്ഷെ ഞാന്‍ എന്‍റെ വകയായി വോട്ടു ചെയ്തുവരുന്നവരുടെ മനോരന്ജനത്തിനായി ഒരു നൃത്തവിരുന്നു ഒരുക്കിയിരിക്കുന്നു. വോട്ട് ചെയ്തു വരുന്ന ആളുകളില്‍ വിരലില്‍ പച്ചനിറം ഉള്ളവര്‍ (ദേവേന്ദ്രന് വോട്ട് ചെയ്തവര്‍) ഞാന്‍ ഇവിടെ ഇട്ടിരിക്കുന്ന കൂടാരത്തില്‍ കയറി സില്‍ക്ക് സ്മിതയുടെ നൃത്തവും അതോടൊപ്പം ലൈലയുടെയും,വിലാസിനിയുടെയും ചിലനമ്പറുകളും കാണാം..എന്നാല്‍ വിരലില്‍ ചുവപ്പ്നിറമുള്ള ആളുകള്‍ ഒഷോയോടൊപ്പം വേഗം തങ്ങളുടെ ഭവനത്തിലേക്ക്‌ പൊയ്ക്കൊള്ളുക.."

സംഭവം ഏറ്റു.. വോട്ട് ചെയ്തു വന്ന എല്ലാവരുടെയും കൈയില്‍ പച്ചനിറം ആയിരുന്നുവെന്നു പറയേണ്ടതില്ലല്ലോ..അങ്ങനെ ദേവേന്ദ്രന്‍ കാലാനായി വാഴിക്കപ്പെട്ടു.. സ്വര്‍ഗം ബൈജുകുമാരന്‍ എന്നൊരു ദേവന്‍ താല്‍കാലികമായി ഇടക്കാല ദേവേന്ദ്രന്‍ ആയി അവരോധിക്കപ്പെട്ടു. നരകത്തില്‍ യമരാജനും കാലനായി ദേവേന്ദ്രനും വന്നതോട് കൂടി മൂന്നിടത്തും എന്‍റെ സ്വാധീനം വര്‍ദ്ധിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

പക്ഷെ കാലന്‍ ചെയ്യുന്ന പണികള്‍ ദേവേന്ദ്രന് വശമില്ലാത്തതിനാല്‍ ദേവേന്ദ്രനോടൊപ്പം എനിക്കും പോകേണ്ടിവന്നു..അങ്ങനെ കാലന്‍ ദേവേന്ദ്രനോടൊപ്പം ആദ്യ ആത്മാവ് വേര്‍പെടുത്തല്‍ ചടങ്ങിനു ഭൂമിയില്‍ പോയ കഥ അടുത്തതില്‍..

Tuesday, December 23, 2008

24.കാലന്‍ ആകാന്‍ മത്സരം

അതിരാവിലെ വാതിലില്‍ മുട്ടുകേട്ടാണ് വാതില്‍ തുറന്നത്...

"ആരാടാ തെണ്ടീ അതിരാവിലെ.."

ദേഷ്യം വന്നിരുന്നു.. ലൈലയും,വിലാസിനിയും,കറിയയും എന്‍റെ കൂടെ താമസ്സിക്കുന്നെണ്ടെങ്കിലും ഭൂമിയിലെ പെറുക്കിത്തരങ്ങള്‍ ഇവിടെ കാണിക്കാത്തതുകൊണ്ട് അവളുമാരുടെ ജാരന്മാരോ കറിയയുടെ ജാരയോ ആകാന്‍ ഇടയില്ല..അല്ലെങ്കിലും എന്നെ പോലെ എല്ലാം തികഞ്ഞ സര്‍വഗുണസമ്പന്നനും സര്‍വോപരി ആഭാസനുമായ ഒരാളുടെ വീട്ടില്‍ അതും വൈദ്യശാല നടത്തുന്ന ഒരുവന്‍റെ വീട്ടില്‍ മുട്ടാന്‍ ധൈര്യം വരുമോ..

വാതില്‍ തുറന്നുനോക്കി. ആകെപ്പാടെ മൂടിപുതച്ച ആരോ ഒരുത്തന്‍.. വല്ലാത്ത നാറ്റം..ഓക്കാനം വരുന്നു.. ഇനി വല്ലതും മണം കേറിയാല്‍ കുടല്‍ വായില്‍ വരും..

"ആരാടാ എമ്പോക്കി.. രാവിലെ ഉറങ്ങാന്‍ സമ്മതിക്കില്ലേ.."

ആഗതന്‍ പുതച്ചിരുന്ന പുതപ്പുമാറ്റി..ആളെ കണ്ടു ഞെട്ടിപ്പോയി..ദേവേന്ദ്രന്‍..

"എന്നാ കോലമാ എന്‍റെ ദേവേന്ദ്ര.. ഒരുമാതിരി കോഴിവസന്ത പിടിച്ച കോഴിയെപോലെയുണ്ടല്ലോ..എന്താ ഇതാ വെളുപ്പിനെ..?"

"എന്‍റെ നായരെ.. ഭൂമിയില്‍ സാമ്പത്തിക മാന്ദ്യം ആയതിനാല്‍ നമ്മുടെ ഭൂമിയില്‍ വേഷം മാറി ബീയര്‍ ബാറില്‍ ഡാന്‍സ് നടത്തിയിരുന്ന അപ്സരസുകള്‍ എല്ലാം തിരികെ വന്നു..ഇനി എങ്ങനെ ജീവിക്കുമെന്നൊരു പിടിയുമില്ല.."

"അതിന് ഞാന്‍ എന്തോ ചെയ്യും ദേവേന്ദ്ര... എന്‍റെ കൈയില്‍ പണം ഇല്ലെന്നറിയില്ലേ.."

എന്‍റെ നയം വെക്തമാക്കി.

"പിന്നെ ഇവിടെ സഹായി ആയിട്ട് കൂട്ടം എന്ന് വച്ചാല്‍ ഇവിടെ മൂന്നു ആളുകള്‍ ഉണ്ടേ..പിന്നെ.."

"നായരെ അതല്ല കാര്യം.. നരകത്തില്‍ ഇലക്ഷന്‍ വരുന്നുണ്ട്.. നരകാസുരന്‍ രാജി വച്ചല്ലോ.. അപ്പോള്‍ നരകത്തില്‍ വരുമാനം കൂടുതല്‍ ആയതുകൊണ്ട് കാലന്‍ പരിപാടി നിര്‍ത്തി നരകത്തിന്‍റെ അധികാരം എടുക്കാന്‍ തീരുമാനിച്ചു.. അപ്പോള്‍ എനിക്ക് കാലന്‍റെ പോസ്റ്റിലോട്ടു ഇലക്ഷനില്‍ മല്‍സരിക്കണം. അതാവുമ്പോള്‍ ടി.എ. & ഡി.എ തുടങ്ങി കുറെ ചിക്കിലി ഒക്കും.. ദേവേന്ദ്രന്‍റെ പണി ആകെ കൂറയാ.. പണം ഇല്ല..ഞാന്‍ കുഴങ്ങി സുഹൃത്തേ.. പിന്നെ ഒന്നോ രണ്ടോ അപ്സരസുകളെ വേണെമെങ്കില്‍ ഇങ്ങോട്ട് വിടാം.. താങ്കള്‍ക്കു സഹായത്തിനു.."

"എന്‍റെ ദേവേന്ദ്ര ... എനിക്ക് വേണ്ടാ..തന്‍റെ അപ്സരസുകളെ..ഇവിടെ നല്ല ഉരുപ്പടികള്‍ ഉണ്ടേ..പിന്നെ ഈ കൂട്ടികൊടുക്കാന്‍ താന്‍ എങ്ങനെ പഠിച്ചു... നാട്ടില്‍ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ കുട്ടിനേതാക്കന്മാര്‍ ചെയ്യുന്ന പണി ആണെന്ന് കേട്ടിട്ടുണ്ട്..താനും തുടങ്ങിയോ.."

എനിക്കല്പം ദേഷ്യം വന്നു..ദേവേന്ദ്രന്‍ വിഷണ്ണന്‍ ആയി പറഞ്ഞു..

"എന്ത് ചെയ്യാം... ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല..എന്നെ കാലന്‍ ആക്കാന്‍ താങ്കളും സഹായിക്കണം.. കാലനുമായി നല്ല ബന്ധമല്ലേ.. "

"ശരി...താന്‍ ഇപ്പോള്‍ പോ.. ഞാന്‍ പറയാം.."

ദേവേന്ദ്രന്‍ തൊഴുതു നന്ദി പറഞ്ഞു തിരികെ പോയി..ഞാന്‍ അകത്തേക്ക് ചെന്നു ഉറങ്ങുകയായിരുന്ന ലൈലയെം,കറിയയെയും,വിലാസിനിയേയും വിളിചെഴുന്നെല്‍പ്പിച്ചു..മൂവരോടും കാര്യം പറഞ്ഞു..

"എന്ത് പറയുന്നു.."

"വേണ്ട..ആ എരപ്പാളി കാലന്‍ ആവണ്ട.. വെറും തെണ്ടിയാ.. പണ്ടൊക്കെ നല്ലനിലയില്‍ ഉണ്ടായിരുന്ന സ്വര്‍ഗമാ..ഇവനാ നശിപ്പിച്ചത്‌,...അവനെ കാലന്‍ ആക്കാന്‍ സമ്മതിക്കേണ്ട.."

വിലാസിനി തന്‍റെ അഭിപ്രായം പറഞ്ഞു.

"ഒരു കാര്യം ചെയ്യാം... ഞാന്‍ കാലനുമായി ഒന്നാലോചിക്കട്ടെ.."

അവരോട് മൂവരോടും കാര്യം പറഞ്ഞു ഞാന്‍ നേരെ കാലന്‍റെ വീട്ടിലേക്ക് ചെന്നു.കാലന്‍റെ വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു കിടക്കുന്നു.. ഇനി ദേവേന്ദ്രന്‍ ഇവിടെ ഉണ്ടോ എന്നൊരു സംശയം..താക്കോല്‍ പഴുതിലൂടെ നോക്കി..ഓ കമലാക്ഷി കാലനോട്‌ കിന്നരിക്കുകയാണ്‌വാതിലില്‍ മുട്ടി.. അനക്കമില്ല.. വീണ്ടും മുട്ടി..

" ഏത് എഭ്യനാടാ ഈ രാവിലെ..."

കാലന്‍ വന്നു വാതില്‍ തുറന്നു .. എന്നെകണ്ടു കാലന്‍ വെളുക്കെ ചിരിച്ചു..

" എന്താ നായരെ..രാവിലെ.. അവിടെ തനിക്ക് സെറ്റ്അപ്പ് കുറെയില്ലേ... എന്നെ എന്തിനാ വെറുതെ രാവിലെ ബുദ്ധിമുട്ടിച്ചത്.."

മറുപടി പറയുന്നതിന് മുമ്പെ കമലാക്ഷി വന്നു..

"എന്തോണ്ട് പരേതന്‍ നായരെ... കാണാറില്ലല്ലോ.."

പരിഭവം പറഞ്ഞതാണ്... കൊള്ളാം..

"നീ കാലനെ കാണുന്നില്ലേ...പിന്നെന്തിനാ...ഹ ഹ "

ഞാന്‍ ഒരു വെടല ചിരി ചിരിച്ചു,. അത് നമ്മുടെ ട്രേഡ് മാര്‍ക്ക് ആണല്ലോ.കമലാക്ഷി ഒന്നും പറയാതെ അകത്തേക്ക് പോയി.ഞാന്‍ കാലനോട്‌ കാര്യം എല്ലാം പറഞ്ഞു..

"എടൊ നായരെ... തന്നെ കാലനാക്കി നിയമിക്കാന്‍ ഇരിക്കുകയായിരുന്നു.. പക്ഷെ താന്‍ മനുഷ്യന്‍ ആയി പിറന്നവന്‍ ആയിരുന്നല്ലോ..അപ്പോള്‍ അല്പം പ്രയാസം ആണ്..പിന്നെ തല്‍ക്കാലം അവന്‍ വരട്ടെ.. ദേവേന്ദ്രന്‍.. അവന്‍റെ സഹായി ആയി താന്‍ കൂടിക്കോ.. അവസാനം അവനെ പോകച്ചു തന്നെ കാലന്‍ ആക്കാം.. എന്താ.."

കാലന്‍ തന്‍റെ പ്ലാന്‍ വിശദീകരിച്ചു..അപ്പോള്‍ കാലന്‍ ആകാന്‍ ഒരു ചാന്‍സ് തനിക്കുമുണ്ട്.. കാലന് നന്ദി പറഞ്ഞു ഇറങ്ങി നടന്നു.. നേരെ വൈദ്യശാലയില്‍ എത്തി.. മൂവരോടും കാര്യം പറഞ്ഞു..

സന്തോഷസൂചകമായി ചെമ്പില്‍ കിടന്ന വിപ്ലവാരിഷ്ടം എടുത്തു മൂവര്‍ക്കും കൊടുത്തു..ഞാനും കുടിച്ചു.....കാലന്‍ ആകാനുള്ള അവസരം ഓര്‍ത്തു വീണ്ടും വീണ്ടും കുടിച്ചു.

Monday, December 15, 2008

23.മൂന്നാം സഹായി ഉപ്പുകണ്ടം വിലാസിനി

എന്‍റെ സഹായിയായി അവസാനം വന്നത് ഉപ്പുകണ്ടം വിലാസിനി ആണ്. വിലാസിനിയെ അവസാനം പരിചയപ്പെടുത്തിയത് അവള്‍ കുറഞ്ഞപുള്ളി ആയതു കൊണ്ടല്ല.. അല്പംകൂടുതല്‍ വല്ല്യ ആളായത് കൊണ്ടുതന്നെ.

നരകത്തിലെ മിക്ക സ്ത്രീജനങ്ങളെയും പോലെ വിയ്ക്കാന്‍ ഏറ്റവും നല്ലത് സ്വന്തംശരീരം ആണെന്ന് തിരിച്ചറിഞ്ഞ ഒരു മഹതിയായിരുന്നു നമ്മുടെ വിലാസിനിയും.

വലിച്ചുനീട്ടാതെ കാര്യംപറയാം.. കണ്ടാല്‍ അത്രസുന്ദരി അല്ലാത്തത്കൊണ്ടു അധികം ആരും പ്രേമിക്കാന്‍ ശ്രമിക്കാതെ സ്വയം ഉരുകി കഴിഞ്ഞിരുന്ന വിലാസിനിയെ ഒരാള്‍ പ്രേമിച്ചു.. അതും ഒരു ഒരന്യമതക്കാരന്‍.. ഒരു കോട്ടയംകാരന്‍ മത്തച്ചന്‍. എന്നാല്‍ മത്തച്ചന്‍ ഓരോ സീസണിലും ഓരോ ഇനം കിളികളെ തേടുന്ന ഇനം ആയതിനാല്‍ അടുത്തസീസണില്‍ വിലാസിനിയേയും ഉപേക്ഷിച്ചു വേറെ കിളികളെ തിരക്കിപോയി..

അങ്ങനെ ദേഹവ്യാപാരം തൊഴിലായി സ്വീകരിച്ചു മുമ്പോട്ട്‌ പോയി..ആദ്യമായി കളത്തിലിറങ്ങുന്ന ആളുകളെ പഠിപ്പിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന വിലാസിനിയെ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വൃത്തികെട്ടവന്മാര്‍ വിളിച്ചു.. പക്ഷെ അവരും ഫോണില്‍ വിളിച്ചു സമയം ക്ലിപ്തപ്പെടുത്തി വിലാസിനിയെ സന്ദര്‍ശിക്കുമായിരുന്നു എന്നത് മറ്റൊരു പരമാര്‍ത്ഥം.

എന്നാല്‍ ഒരിക്കല്‍നനഞ്ഞാല്‍ പിന്നെന്തു കുളിര് എന്ന് മനസ്സിലാക്കിയ വിലാസിനി ആര്‍ക്കും തന്നെ സമീപിക്കാം എന്നൊരു മാര്‍ഗം സ്വീകരിച്ചപ്പോള്‍ സൈക്കിള്‍വിലാസിനി എന്നപേരും വന്നു.. നിശ്ചിത പണം കൊടുത്തു ക്ലിപ്ത സമയത്തേക്ക് വാടകയ്ക്ക് കൊടുക്കുന്ന രീതിയായിരുന്നു ആ പേരിനു കാരണം.

അതെന്തു തന്നെയായാലും ദൈവവിളിഉള്ള ഒരു പെണ്ണായിരുന്നു വിലാസിനി എന്ന് വേണം കരുതാന്‍.. പതിനേഴ്‌ വയസ്സില്‍ ഈ രംഗത്ത് വന്ന വിലാസിനി പതിനാറു വര്‍ഷത്തെ നിരന്തരമായ കഠിനഅധ്വാനത്തിനു ശേഷം പണക്കാരി ആയിമാറി എന്ന് അറിയുമ്പോള്‍ അവരുടെ കഷ്ടപ്പാടിന്‍റെവില നമ്മള്‍ മനസ്സിലാക്കണം...

അങ്ങനെ ഇരിക്കുന്ന ഒരു ദിവസം ആണ് അവള്‍ക്കു ആദ്യത്തെ ദൈവവിളി കിട്ടിയത്.. അവള്‍ മതം മാറി കുഞ്ഞാടാകാന്‍ തീരുമാനിച്ചു.. പക്ഷെ ഒരാഴ്ചത്തെ ധ്യാനത്തിന് ഇടയില്‍ ഒരു മുട്ടനാട് തന്നെ സമീപിച്ചപ്പോള്‍ വിലാസിനി ഇടഞ്ഞു... എന്നിട്ട് ആ മുട്ടനോട് ഇങ്ങനെ പറഞ്ഞത്രേ..

"എടാ പുളിലെ ...ഇതു ചെയ്യാനാണ് ഇവിടെ വന്നതെങ്കില്‍ ഇവിടെ വരാതെയും നടന്നേനെ.. ഇങ്ങനെ ഓസിനു ദൈവത്തിന്‍റെ പേരില്‍ കിടന്നു കൊടുക്കേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു...നീ ഇങ്ങനെ കാള മണപ്പിച്ചു നടക്കുന്നത് പോലെ നടക്കാതെ വേറെ പണി നോക്ക്... വേറെ ആട്ടിന്‍ കുട്ടികള്‍ ഉണ്ടോന്നു നോക്ക്..ഇതു ഇനം വേറെയാ.ചെലപ്പോള്‍ തൊഴിക്കും.."

അങ്ങനെ ആത്മീയജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ വിലാസിനി വീണ്ടും ലൌകിക ജീവിതത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.. പക്ഷെ അങ്ങനെ ഒരാളെ കേട്ടിയാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്തു വിലാസിനി ഞെട്ടി.. പതിനാറു വര്‍ഷം നടത്തിയ തെരോട്ടങ്ങള്‍ എത്ര അട്ടപ്പാടിക്കാരന്‍ ആയാലും ആദ്യരാത്രിയില്‍ മനസ്സിലാക്കുമെന്ന ചിന്ത അവളെ വേട്ടയാടി..

എന്നാല്‍ കുതന്ത്രത്തില്‍ ആരെയും കടത്തിവെട്ടുന്ന വിലാസിനി നേരെ ബാംഗളൂര്‍ക്ക് പോയി. അവിടെ പ്രശസ്തനായ ഒരു കോസ്മെറ്റിക്സര്‍ജനെ കാണുകയായിരുന്നു ലക്ഷ്യം.. അവസാനം ബാംഗളൂര്‍ ഇന്ദിരാനഗറിലെ പ്രശസ്തനായ ഒരു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷത്തോടെ കാര്യം സമ്മതിച്ചു.. പക്ഷെ ഉള്ളിത്തോലി പോലെയുള്ള ശസ്ത്രക്രിയ ആണെങ്കിലും വിലാസിനിയുടെ അവസ്ഥകണ്ട ഡോക്ടര്‍ ഞെട്ടി.. നാല്‍പതിനായിരത്തിന് തീരേണ്ട ഓപ്പറേഷന്‍ എഴുപതിനായിരം വാങ്ങിയിട്ടേ നടത്തിയുള്ളൂ..

പക്ഷെ ചര്‍മ്മം പിടിപ്പിച്ചു വിലാസിനിയെ കന്യക ആക്കുന്നതിനു മുമ്പെ ഡോക്ടറും ഒന്നു ട്രയല്‍ ഓടിച്ചിട്ടാണ് വിട്ടത്.. പക്ഷെ ഭരണങ്ങാനം പള്ളിയില്‍ ഈച്ചയിരുന്നാല്‍ എന്താ പള്ളിയില്‍ ആള്‍ക്കൂട്ടം ഉണ്ടാവുമോ.പക്ഷെ ഇത്തരം തറപണി കാണിച്ചു ആര്‍ക്കും കന്യക ആവാമെന്നമോഹം ദൈവത്തിനു പിടിച്ചില്ല.. പക്ഷെ ദൈവം അവള്‍ക്കു വേറെ ഒരു വഴി തുറന്നു കൊടുത്തു..

പണ്ടു ഭൂമിയില്‍ പാപങ്ങള്‍ പെരുകിയപ്പോള്‍ നോഹയുടെ പെട്ടകത്തില്‍ ഉള്ളവരെ മാത്രം രക്ഷിച്ചു ബാക്കിയുള്ളവരെ പ്രളയത്തില്‍ കൊന്ന ദൈവം ഇത്തവണ കളം മാറ്റി ചവിട്ടി.. വിലാസിനി എന്നാ പെട്ടകത്തില്‍ കയറിയ എല്ലാവരേയും ഭോഗക്ഷയം എന്നാ ആയുര്‍വേദ ഓമനപ്പേരില്‍ അറിയപ്പെടുന്ന എയിഡ്സ് എന്നാ മാറാ രോഗത്തിലൂടെ കൊന്നൊടുക്കി..

അങ്ങനെ ഒരുപറ്റം പാപികളും വിലാസിനിയോടൊപ്പം പരലോകത്തെത്തി.. പക്ഷെ എനിക്ക് വിലാസിനിയോടു കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞതു ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു...കാരണം വിദ്യഭാസം ഇല്ലാത്ത വെറും വ്യഭിചാരിണിയ്ക്കുണ്ടായ തിരിച്ചറിവ് പോലും മറ്റുചിലര്‍ക്കുണ്ടായില്ലോ..

ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ.. അങ്ങേയ്ക്ക് അറിവില്ലാത്തത്‌ ഒന്നും ഇല്ല.. അറിവില്ലാത്തവര്‍ ഞങ്ങള്‍ മാത്രം...

Saturday, December 13, 2008

22.രണ്ടാമന്‍ ഭരണങ്ങാനം കറിയാ..

എന്‍റെ രണ്ടാമത്തെ സഹായി ഭരണങ്ങാനംകാരന്‍ കറിയ ആയിരുന്നു. സ്കറിയ എന്ന് പേരിട്ടാല്‍ അവനെ കറിയ എന്നെ വിളിക്കൂ എന്ന മലയാളിയുടെ ദുര്‍വാശിയുടെ ബലിമൃഗം.ആറടി പൊക്കവും നൂറ്റിപത്തു കിലോയും ഉണ്ടെങ്കിലും കൊഴുപ്പിന്‍റെ അല്പം പോലും വേസ്റ്റ് ഇല്ലാത്ത മാംസകട്ട..

കറിയയുടെ സേവനം അല്ലെങ്കിലും എനിക്കാവശ്യം ആണ്..കാരണം മരിക്കുന്നതിനു മുന്‍പേ നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടാ ആയിരുന്നു.. ഇവിടെയും അതുതന്നെ പണി.. പക്ഷെ നാട്ടിലുള്ള കൊച്ചമ്മമാര്‍ വേറെ പണിയും ചെയ്യിച്ചിരുന്നു എന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു എങ്കിലും കറിയായുടെ കരുത്തും കറിയായുടെ കൈക്കരുത്ത് അറിഞ്ഞിട്ടുള്ളവരുടെ വിവരണവും കേട്ട ആരും അങ്ങനെ ആരോപിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല..

കറിയയുടെ ജനനത്തെ പറ്റി അറിയുന്നതിന് മുമ്പെ മരണത്തെ കുറിച്ചു നിര്‍ബന്ധം ആയിട്ട് അറിഞ്ഞിരിക്കണം.. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദൈവം ഭരണങ്ങാനത്തുള്ള പാപികളുടെ ലിസ്റ്റ് എടുത്തു.. ലിസ്റ്റില്‍ എല്ലാം മുമ്പില്‍ തന്നെ കറിയ.. അവസാനം ആ സുദിനത്തില്‍ കറിയയെ പോലെ ഒരു പാപിയെ അവശേഷിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ കറിയയെ പരലോകത്തേക്കു കൂട്ടികൊണ്ട് വരികയായിരുന്നു..

കറിയയെ പോലെ ഒരുവനെ ക്രിസ്ത്യന്‍ നരകത്തില്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടു ഇങ്ങോട്ട് വിട്ടു..
കറിയായുടെ മരണം അത്ഭുദം ആയിരുന്നു.. അറിയപ്പെടുന്ന ഒരു പരോപകാരി പെണ്ണിന്‍റെ വീട്ടില്‍ ഉറങ്ങുന്നതിനിടയില്‍ പാമ്പ്‌ കടിച്ചായിരുന്നു മരണം.. കറിയയെ ആ പെണ്ണാണ് കൊന്നതെന്നും അല്ലെന്നും വിവാദം നിലനില്‍ക്കുകയാണ്.. നാട്ടുകാര്‍ എല്ലാവരും കൂടി കറിയയെ തെമ്മാടി കുഴിയില്‍ അടക്കിയശേഷം ആ പരോപകാരി പെണ്ണിന് പതിനായിരം രൂപ കൊടുത്തത്രേ..അപ്പോള്‍ത്തനെ ആ പരോപകാരി പെണ്ണ് ആയിരം രൂപ വിലയുള്ള പത്തുകൂപ്പണ്‍ പൌരസമതി കണ്‍വീണറെ എല്പ്പിച്ചശേഷം ആവശ്യക്കാര്‍ക്ക് ആ കൂപ്പണ്‍ അവളുടെ സര്‍വീസിനു ഉപയോഗിക്കാന്‍ പറ്റുമെന്ന അറിയിപ്പും ചെയ്തു..

അവസാനം പൌരസമതി ഓഫീസില്‍ കൂപ്പണിനു വേണ്ടി അടിപിടി ഉണ്ടായെന്നും കുറെ സ്ത്രീകള്‍ കൂടി ആ കൂപ്പണുകള്‍ കത്തിച്ചു കളെഞ്ഞെന്നും പിന്നീട് നമ്മുടെ പരോപകാരി സ്ത്രീ പൌരസമതി പുരുഷന്മാരുടെ പേരുകള്‍ നറുക്കെടുത്തു പത്തു പേരെ ഫ്രീ സേവനം കൊടുക്കുവാന്‍ അവസരം കൊടുത്തു..പക്ഷെ പോലീസ് കാവലില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതെ പ്രസ്തുത സേവനം ലഭ്യമാക്കാന്‍ ഒരു കര്‍മ്മസേന രൂപവല്‍ക്കരിച്ചു എന്നതാണ് പുതിയ വാര്‍ത്ത.. എന്നാല്‍ അതെ നാട്ടിലെ സ്ത്രീകള്‍ കറിയയുടെ മരണത്തില്‍ കരയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

കാരണം കറിയാ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ പത്തു കൂപ്പണും പിടിച്ചു പറിച്ചു പത്തു ദിവസത്തേക്ക് അവിടെ താമസമാക്കുകയും അവരുടെ ഭര്‍ത്താക്കന്മാര്‍ അവരവരുടെ വീട്ടില്‍ തന്നെ കിടന്നുറങ്ങുമെന്നും അവര്‍ മനസിലാക്കിയിരുന്നു..കറിയയുടെ ജനനം ഒരു സമസ്യായിരുന്നു..കാരണം കറിയയുടെ അപ്പന്‍ ആരാണെന്ന് കറിയയുടെ മാതാവിന് നല്ല നിശ്ചയമില്ലായിരുന്നു.. ഭരണങ്ങാനത്തെ പള്ളിപെരുന്നാളിന് വന്ന ആരോ എന്ന് മാത്രമെ അറിയൂ..ആകെ കിട്ടിയ മുന്നൂറുരൂപ വെച്ചു കണക്കുകൂട്ടുമ്പോള്‍ മുപ്പതു പേരുണ്ട്... അവരില്‍ ആരോ ആണെന്നാ അവരുടെ വൃദ്ധ മനസ്സിന്‍റെ സംശയം.

ഈ സംശയം തീര്‍ക്കാന്‍ കറിയ കര്‍ത്താവിനോടു സ്ഥിരം അപേക്ഷിക്കുമായിരുന്നു.. എന്നും കുരിശിന്‍മൂട്ടില്‍ പൈസ ഇടുമായിരുന്നു.. ഒരിക്കല്‍ കര്‍ത്താവ് അവന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞത്രേ..

"മോനേ കറിയ.. ലോകത്തിന്‍റെ പാപം മൊത്തം ഏറ്റു വാങ്ങിയില്ലേ..ഇനിയും എന്നെ ക്രൂശിക്കണോ.. ഇനി നീ വന്നെന്നെ ഈ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ ഈ നാട്ടില്‍ നിന്നെ പോകും..."

അന്ന് മുതല്‍ കര്‍ത്താവിനു പോലും അറിയാത്ത കാര്യം ചോദിച്ചു കറിയ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല.പക്ഷെ കര്‍ത്താവിനു കാശ് കൊടുക്കുന്നത് നിര്‍ത്തി കുരിശടിയില്‍ നിന്നും പള്ളികളില്‍ നിന്നും പണം മോഷ്ടിക്കുന്നത് തുടങ്ങി..ഒരു ചോദ്യത്തിനുത്തരം തരാത്ത ദൈവത്തെ അവന്‍ വെറുത്തു..അങ്ങനെ ഒരിക്കല്‍ പോലീസ് പിടിയിലായ കറിയ കുറെ വര്‍ഷം ദുര്‍ഗുണ പരിഹാരപാഠശാലയിലും ചിലവഴിച്ചശേഷം വന്നപ്പോള്‍ നല്ലൊരു കള്ളന്‍ മാത്രമല്ല,ക്രൂരനായ കൊലപാതകിയും ആയി മാറുകയായിരുന്നു..

പണ്ടു പള്ളികള്‍ മാത്രമെ കൈവയ്ക്കൂ എങ്കില്‍ പിന്നീട് വിഗ്രഹമോഷണം തുടങ്ങിയ കലകളിലും നിപുണനായ കറിയ തന്‍റെ പ്രവര്‍ത്തനരംഗം ബ്ലൂഫിലിം നിര്‍മാണം,കാര്‍മോഷണം, ക്വട്ടെഷന്‍ തുടങ്ങി വാഹന സിസി. രംഗത്തേക്കും വ്യാപിച്ചപ്പോള്‍ കറിയ ഭരണങ്ങാനം കറിയാ ആയി..പക്ഷെ തന്‍റെ ക്രൂര കൃത്യങ്ങളില്‍ നിന്നു കിട്ടുന്ന പണം കേരളത്തിലെ വിവിധ അനാഥ ശാലകളില്‍ കൊടുത്തു കറിയ സന്തോഷം കണ്ടിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ഹൃദയവിശാലതയെ വെളിവാക്കുന്നു..

അപ്പന്‍ അറിയാതെ വളര്‍ന്ന കറിയാ അവസാനം അപ്പന്‍ ഇല്ലാതെ വളരുന്ന കുട്ടികള്‍ക്ക് ഒരാശ്വാസം ആയിരുന്നു.. തന്‍റെ കൃത്യങ്ങളില്‍ നിന്നു കിട്ടുന്ന പണം അനാഥആശ്രമങ്ങളില്‍ കൊടുക്കുമായിരുന്ന അദ്ദേഹം അല്പം ആശ്വാസം അങ്ങനെ കണ്ടെത്തിയിരുന്നു..ഇതിനിടെ ക്വട്ടെഷന്‍ വഴിയുണ്ടാക്കിയ കോടികള്‍ സിനിമാ നിര്‍മാണത്തിലും മുടക്കിയിരുന്നു. എന്നാല്‍ അമ്മയും മാക്ടയും തമ്മിലുള്ള അടിപിടിയില്‍ താന്‍ തന്നെ ഭേദം എന്ന് തിരിച്ചറിഞ്ഞ കറിയ ആ രംഗം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അവസാനം കണ്ടെത്തിയ ഭക്തിമാര്‍ഗത്തില്‍ തിരിയുന്നതിന് തൊട്ടുമുമ്പാണ് ദൈവം കറിയയെ തിരിച്ചു വിളിച്ചത്..

തോക്ക്സ്വാമിയും,സന്തോഷ് മാധവനും മേയുന്നതിനു മുമ്പെ കത്തിസ്വാമിയെന്ന പേരും അദ്ദേഹം സ്വീകരിച്ചു. ബ്ലൂഫിലിം നിര്‍മ്മാണം,കൊലപാതകം,മോഷണം തുടങ്ങിയ എല്ലാത്തിലും അപാരമായ കഴിവുണ്ടായിരുന കറിയ ഒരുപക്ഷെ അറിയപ്പെടുന്ന ഒരു സ്വാമി ആകുന്നതിനു മുമ്പെ ദൈവം ചതിച്ചു.അങ്ങനെ കേരളത്തിനു ഒരു സ്വാമിയെ നഷ്ടമായി.. കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയതെന്ന് പിന്നീട് എന്നോട് പറഞ്ഞു..

അങ്ങനെ രണ്ടാമനും വന്നതോടെ ഞാന്‍ അല്പം ശക്തന്‍ ആയെന്നു പറഞ്ഞാല്‍ മതിയല്ലോ. ശക്തന്‍ എന്നല്ല ശക്തന്‍ പരേതന്‍ എന്ന് വേണം പറയാന്‍.

Thursday, December 11, 2008

21.ആദ്യ സഹായി.. വാളകം ലൈല..

നരകത്തിലെ ആദ്യത്തെ ബ്ലോഗ് എന്‍റെ വക എന്നതുപോലെ തന്നെ ആദ്യത്തെ വൈദ്യശാലയും എന്‍റെ വകതന്നെ...ഒഷോകളില്‍ മിക്കവാറും ഭൂമിയില്‍ കളിച്ചു മദിച്ചു എയിഡ്സ് വന്നു മരിച്ചവരോ ഇവിടെ വന്നു "സ്വതന്ത്ര അര്‍മാദം" ആസ്വദിക്കാനോ ഒത്തുകൂടിയവരോ ആണ്.. കാരണം ഭൂമിയില്‍ പറയുന്നതു പോലെ നരകത്തില്‍ പ്രത്യക യാതനകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നതാണ് സത്യം.

സ്വതന്ത്ര സംഭോഗം സര്‍വസാധാരണമായതിനാല്‍ ഇവിടെ മാനഭംഗം,ചൂളമടി,പൂവാലശല്യം ഒന്നും കേള്‍ക്കാനെ ഇല്ല..എന്നെ ഒന്നു കേറിപിടിച്ചേ എന്ന് പറഞ്ഞാലും ഞാനില്ലേ എന്ന് പറയുന്ന ഒരു സമൂഹം..പക്ഷെ ചെറിയ തോതില്‍ ഗുണ്ടായിസം ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാന്‍ ഒക്കില്ല..അതൊക്കെ പിന്നീട് പറയാം.എന്‍റെ വൈദ്യ ശാല തുടങ്ങാന്‍ നടന്ന ചര്‍ച്ചയില്‍ തന്നെ സില്‍ക്ക് സ്മിത ഏര്‍പ്പെടുത്തിയ മൂന്നാളെയും ഞാന്‍ വിശദമായി പരിചയപ്പെട്ടു..

ആദ്യത്തെയാള്‍ വാളകം ലൈല..ആദ്യത്തെയാള്‍ പരലോക പ്രശേനതിനു മുമ്പെ അറിയപ്പെടുന്ന പരോപകാരി ആയിരുന്നു.. കാരണം വിവാഹത്തിന് മുമ്പെ സ്ത്രീയെന്ത് എന്ന ഒരിക്കലും തീരാത്ത സംശയത്തിന് ഉത്തരം തേടിനടക്കുന്ന ചെരുപ്പകാരുടെ അവസാന ഉത്തരമായിരുന്നു ലൈല..ലൈലയുടെ നടപ്പ്,ലൈലയുടെ ഉറക്കം,ലൈലയുടെ കൈലിയുടെ കളര്‍ വരെ ചെറുപ്പക്കാരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു..ലൈലയുടെ മുടി പോക്കറ്റില്‍ സൂക്ഷിച്ചു ആത്മ സായൂജ്യം അടഞ്ഞ ചെറുപ്പക്കാര്‍ വരെ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ലൈലയുടെ പ്രാധാന്യം നമുക്കു മനസ്സിലാകും..

വാളകത്തെ മേഴ്സി ഹോസ്പിറ്റലില്‍ ലൈംഗിക രോഗങ്ങള്‍ക്ക് വാര്‍ഡ്‌ ഉണ്ടാകുന്നതും ആ വാര്‍ഡില്‍ എന്നും ചെറുപ്പക്കാര്‍ അസുഖമായി വന്നു ആ വാര്‍ഡ്‌ എന്നും ഹൌസ് ഫുള്‍ ആകുകയും ഹോസ്പിറ്റല്‍ നടത്തിപ്പിക്കുന്നവര്‍ കോടീശ്വരന്മാര്‍ ആയെന്നതും അറിയുമ്പോള്‍ ലൈലയുടെ പ്രഭാവം സാധാരണക്കാരെ മാത്രമല്ല പണക്കാരെയും ബാധിച്ചു എന്നറിയുക.വിദേശിയും സമൂഹത്തിലെ വി.ഐ.പി. പെണ്ണുങ്ങളെയും മടുത്തവര്‍ക്ക് നല്ല നാടന്‍ സാധനങ്ങളുടെ അനുഭവം ലഭിക്കുവാനും ഇവിടെ വന്നിരുന്നു..

ഹിന്ദു,മുസ്ലിം,മാത്രമല്ല ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉള്ളവരും ഇവിടെ വരുന്നതു കൊണ്ടു നല്ല സാമുദായിക ഐക്യത്തിനും ലൈല വഹിച്ചിരുന്ന പങ്കിനെയും നമ്മള്‍ എടുത്തു പറയണ്ടാതാണ്.നാഷണല്‍ പെര്‍മിറ്റ്‌ ട്രക്കുകള്‍ ഓടിക്കുന്നവര്‍ നാഷണല്‍ പെര്‍മിറ്റ് ഉള്ള ലൈലയുടെ അടുത്ത് വന്നിട്ടേ പോകുമായിരുന്നുള്ളൂ..അധികം ആരും അറിയാത്ത വാളകം ഒരു അന്തര്‍ദ്ദേശീയ മാപ്പില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയതില്‍ ലൈലയുടെ പങ്കു ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തതാണ്.

വീട്ടില്‍ വരാന്‍ പറ്റാത്തവര്‍ക്ക് അടുത്തുള്ള ഓല ടാക്കീസിലെ തമിഴ് കമ്പി സിനിമയോടൊപ്പം ഒരു ചെറിയ രീതിയില്‍ പ്രായോഗിക അനുഭവം കൊടുക്കുന്ന നവീന രീതി കണ്ടുപിടിച്ചതും ഇവളുടെ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്. പക്ഷെ ഇന്നത്‌ വളരെ ഫലപ്രദമായി കേരളത്തിലെ പല തീയെറ്ററിലും നടക്കുന്നുണ്ടെങ്കില്‍ അതിന് ലൈല തന്നെ കാരണം.. അവരുടെ സ്നേഹം മാത്രം മതി..അല്ലാതെ അവര്‍ ഈ കണ്ടുപിടിത്തത്തിനു ആരും പണം തരണ്ടാ എന്ന മനസ്സും ലൈലയ്ക്കുണ്ട്..അതേപോലെ സ്വന്തം ദേഹം ആവശ്യക്കാര്‍ക്ക് വിളമ്പുമ്പോള്‍ വരുന്നവരുടെ പണത്തിനനുസരിച്ചു സര്‍വീസും കൊടുക്കുകയെന്ന നയവും ലൈലയുടെ പ്രത്യേകതയായിരുന്നു.(അഞ്ചു രൂപ കൊണ്ടുവന്ന ഒരു പയ്യനെ മുണ്ടുപൊക്കി ടോര്‍ച്ച് അടിച്ച് കാണിച്ചിട്ട് അഞ്ചു രൂപയ്ക്ക് ഇത്രയേ ഉള്ളൂ എന്ന് പറയുമ്പോള്‍ ആരെയും നിരാശപെടുത്തുന്നവളല്ല ലൈലയെന്നു ഊഹിക്കാം..)

പക്ഷെ ലൈല പെട്ടെന്നുണ്ടായ പനിയില്‍ മരിച്ചു എന്ന് പറയുമ്പോള്‍ ആര്‍ക്കും പേടിയുണ്ടാവും എല്ലാവരും രക്തം പരിശോധിക്കുകയും അങ്ങനെ കേരളത്തില്‍ മാത്രമല്ല കേരളത്തിനു വെളിയിലും ഉള്ള ലക്ഷക്കണക്കിന്‌ തങ്ങള്‍ എയിഡ്സ് ബാധിതര്‍ ആണെന്ന പേടി ഉണ്ടാവും എന്നറിയാവുന്ന അല്ലെങ്കില്‍ അതില്‍ വിഷമം ഉണ്ടായിരുന്ന ലൈല തൂങ്ങി മരിക്കുകയായിരുന്നത്രേ..വിദേശികള്‍ എന്ന് പറഞ്ഞതു പലപ്പോഴും വന്നു കൊണ്ടിരുന്ന ട്രക്ക് ഡ്രൈവര്‍ മാത്രമായിരുന്നില്ല പലപ്പോഴും നാടുകാണാന്‍ വന്ന സായിപ്പന്മാര്‍ നാടന്‍ ഭക്ഷണം കഴിക്കാന്‍ താത്പര്യം കാണിക്കുമ്പോള്‍ ലൈലയെ സമീപിക്കുമായിരുന്നു..തന്നെയുമല്ല കോളേജിലെ കുട്ടികള്‍ക്ക് വേണ്ടി ജീന്‍സും പാന്‍റും ഇട്ടു മേക്കപ്പും ചെയ്തു പോകുന്ന ഒരു പതിവും ലൈലയുടെ മാത്രം പ്രത്യേകതയായിരുന്നു..

അങ്ങനെ പ്രായ,ദേശ,സാമ്പത്തിക,തൊഴില്‍,സമുദായ ഭേദമന്യേ ആരെയും നിരാശപ്പെടുത്താത്ത ലൈല തൂങ്ങിമരിച്ചപ്പോള്‍ ആളുകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിച്ചാണ് പോയത്.."അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ അയ്യായിരം പേരെ തീറ്റിയ കര്‍ത്താവാണോ മിടുക്കന്‍ അതോ...............................??"
പക്ഷെ അതെന്തായാലും തൂങ്ങിമരിച്ച ലൈലയുടെ മൂക്കില്‍ പഞ്ഞി വെച്ചിട്ട് കാലിലെ തള്ളവിരലുകള്‍ കൂട്ടിക്കെട്ടിയപ്പോള്‍ രണ്ടു വിരലുകളും തമ്മില്‍ ഉമ്മകൊടുത്തിട്ടു തമ്മില്‍ ചോദിച്ചത്രേ..

"എടി നമ്മള്‍ തമ്മില്‍ ഇത്ര അടുത്ത് കണ്ടിട്ട് വര്‍ഷമെത്രയായി."

കാരണം ലൈല ജീവിച്ചിരുന്നപ്പോള്‍ കാലുകള്‍ അടുപ്പിക്കാന്‍ പറ്റിയിട്ടില്ലത്രേ...

ആദ്യചോദ്യം അവിടെ കൂടിയിരുന്ന ഏവരേയും ദുഃഖത്തില്‍ ആഴ്ത്തി..

Monday, December 8, 2008

20.നിര്‍ഗുണന്‍മാരും ഓഷോയും സില്‍ക്ക്സ്മിതയും..

നല്ല നാളില്‍ സ്മിതയെ കാണുകയായിരുന്നു. അതും കണ്ണാടിക്കൂട്ടില്‍ തുണിയില്ലാതാടുന്ന സ്മിതയെ കണ്ടു സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന ലക്ഷോപലക്ഷം നരകവാസികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട്‌..ഹൊ.. വര്‍ണ്ണിക്കാന്‍ ആവില്ല..രോമം എഴുന്നേറ്റു നില്ക്കുന്നു... ഇപ്പോള്‍ കണ്ടാല്‍ മുള്ളന്‍ പന്നിപോലുണ്ട്..

തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ കാലനോട്‌ പറഞ്ഞു..

"ദേ.. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു സില്‍ക്കിനേം ഷക്കീ ലയേം കാണുകയെന്ന്..രണ്ടും സാധിച്ചു..നിങ്ങള്‍ക്ക് ഇവരെ പരിചയമില്ലേ..എന്നെയൊക്കെ പരിചയപ്പെടുത്ത്‌.."

കാലന്‍ തലകുലുക്കി സമ്മതിച്ചു.. എന്തുപറഞ്ഞാലും സമ്മതിക്കാന്‍ പരുവത്തില്‍ ആക്കിയിരുന്നല്ലോ..ഞങ്ങള്‍ മൂവരും സ്മിതയുടെ അടുത്തേക്ക് ചെന്നു..ഞങ്ങളെ കണ്ടു സ്മിത ഓടിയെത്തി..ഒരു തൂവാല മുറിച്ചു നാണം മറച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

"ഹായ്.. "

സില്‍ക്കിന്‍റെ പതിവ് ശൈലിയില്‍ ഹായ് പറഞ്ഞു.

"സില്ക്കെ.. ഇതാണ് രാവുണ്ണി നായര്‍..പുതിയ ആളാ..സ്വര്‍ഗത്തില്‍ നിന്നു ഇന്നു വന്നതേ ഉള്ളു..ആളൊരു വൈദ്യനാ..വല്ല സഹായവും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട..നമ്മുടെ സ്വന്തം ആളാ..."

സില്‍ക്ക് എനിക്ക് കൈ തന്നു...എന്നിട്ട് മെല്ലെ മൊഴിഞ്ഞു..

"ഇപ്പോള്‍ നടുവിന് മുഴുവന്‍ വേദന..കാല്‍ മുട്ടിനും... എന്താ വല്ല മരുന്നും ഉണ്ടോ.."

"പിന്നെന്താ... എനിക്ക് ചില വിശേഷപ്പെട്ട ഉഴിച്ചില്‍ അറിയാം..അപ്പോള്‍ എന്നാ തുടങ്ങണ്ടേ എന്ന് മാത്രം പറഞ്ഞാല്‍ മതി.."

എന്‍റെ മറുപടി കേട്ട സില്‍ക്ക് എന്നെ തന്നെ മാദകമായകണ്ണുകള്‍ കൊണ്ടു ആദ്യം ഒന്നുഴിഞ്ഞു. എന്നോട് തന്‍റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു..കാലനെയും ചിത്രഗുപ്തനെയും ഞാന്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ചു..സില്‍കിനോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടിട്ട് ഞാന്‍ പതിയെ മരുന്നിന്‍കൂട്ട് തയ്യാറാക്കാന്‍ തുടങ്ങി..

അരമണിക്കൂര്‍ കൊണ്ടു മരുന്ന് ശരിയാക്കി തിരുമ്മല്‍ തുടങ്ങി..കൈകൊണ്ടും കാല്‍ കൊണ്ടും തിരുമ്മി അവസാനം തിരുമ്മല്‍ അവസാനിപ്പിച്ച ശേഷം പോരാന്‍ തുടങ്ങിയപ്പോള്‍ സില്‍ക്ക് പറഞ്ഞു..

"ചേട്ടാ.. ഇവിടെ ഒരു മരുന്ന് കട ഇട്ടുകൂടെ.."

"ഞാനും അതാലോചിക്കാതിരുന്നില്ല..പക്ഷെ എനിക്ക് കുറെ സഹായികള്‍ വേണം.മരുന്നരയ്ക്കാന്‍ ഒരാള്‍..തിരുമ്മില്‍ സഹായിക്കാന്‍ ഒരാള്‍,കരുത്തനായ മറ്റൊരു പുരുഷന്‍ സഹായിയായി.മൂന്നു പേര്‍ വേണം..."

എന്‍റെ ആവശ്യങ്ങള്‍ ഞാന്‍ നിരത്തി..സില്‍ക്ക് മൂന്നുപേരെ ആളെ അയച്ചു വിളിപ്പിച്ചു..മൂന്നുപേരും വന്നു..ഞാന്‍ ഓരോരുത്തരെയായി പരിചയപ്പെട്ടു.വാളകം ലൈല, ഭരണങ്ങാനം കറിയാ,ഉപ്പുകണ്ടം വിലാസിനി..നരകത്തിലെ അറിയപ്പെടുന്ന ചില താരങ്ങള്‍..ഇനി എന്‍റെ ചികില്‍സാ വിധികളെയും വൈദ്യശാലയെം പറ്റി പറയുന്നതിന് മുമ്പ് ഈ മൂന്ന് പേരെയും പിന്നീട് നരകത്തിലെ പ്രധാന പൈയ്യന്‍സിനെയും പരിചയപ്പെടുത്താം..

ഒന്നാമത് ഇവിടെ രണ്ടു മതങ്ങള്‍ ആണുള്ളത്..ഒഷോയിസം.രണ്ടു നിര്‍ഗുണന്‍സ് മതവും..രണ്ടിനും രണ്ടു ആദര്‍ശം

"രതിയിലൂടെ ദൈവത്തെ കാണുക.മരിച്ചവര്‍ക്ക് എയിഡ്സ് വരില്ല..ഇനിയാരെ പേടിക്കാന്‍.." ഒഷോകള്‍ ഇതു പാടിനടക്കുമ്പോള്‍" ,"നിര്‍ഗുണന് ഗുണം ചെയ്താല്‍ നിര്‍മ്മലേ പച്ച നെയ്ഗുണ " എന്നതാണ് നിര്‍ഗുണന്‍സ് ആദര്‍ശം..അതായതു ആര്‍ക്കും ഒരു ഗുണവും ഒരു ദോഷവും ചെയ്യാതെ ഭൂമിയില്‍ എകെ.അന്തോണി പുണ്യാളന്‍ "പൈശാശികതയും മൃഗീയതയും പറഞ്ഞു കാലം നീക്കുന്നത് പോലെ ആര്‍ക്കും ഗുണമില്ലാതെ ജീവിക്കുന്ന നരക സമൂഹം.. ഗാന്ധിയുടെ നിസ്സഹാരണ പ്രസ്ഥാനം പോലെയെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്..

"എന്തായാലും അടുത്തതില്‍ ഇവരെയെല്ലാം അവതരിപ്പിക്കാം.

Friday, December 5, 2008

19.നരകത്തിലെക്കൊരു യാത്രയും സില്‍ക്കിന്‍റെ ജന്മദിനാഘോഷവും

ദേവേന്ദ്രന്‍റെ കുതന്ത്രം ഫലം കണ്ടു..ബ്ലോഗ് എഴുതി പബ്ലിഷ് ചെയ്തു എന്ന കാരണത്താല്‍ എന്നെ സ്വര്‍ഗത്തില്‍ നിന്നും നാടുകടത്തി..എരന്നു വാങ്ങിയ നരകമെന്നു പറയാം.പക്ഷെ പോരുന്നതിനു തയ്യാറെടുക്കുമ്പോള്‍ ദേവേന്ദ്രന്‍ എത്തി.സംഗതി രഹസ്യമാണ്.എന്‍റെ വയാഗ്രാതി മരുന്നുകള്‍ സേവിച്ച ദേവേന്ദ്രന് കമിഴ്ന്നു കിടന്നുറങ്ങാന്‍ കഴിയുന്നില്ല..രോഗശമനത്തിനായി കടുക്കാദി ലേഹ്യം കൊടുത്തിട്ട് രണ്ടും ആവശ്യാനുസരണം ഉപയോഗിക്കാനുള്ള തന്ത്രവും പറഞ്ഞുകൊടുത്തു.ചെളി കാണുമ്പോള്‍ ചവിട്ടുന്നതും വെള്ളം കാണുമ്പോള്‍ കഴുകുന്നതുമായ രഹസ്യം..ദേവേന്ദ്രന്‍ സന്തോഷധിക്യത്തില്‍ കൈയില്‍കിടന്ന വള ഊരിത്തന്നു..പക്ഷെ ഞാന്‍ സ്നേഹപുരസ്സരം അത് നിഷേധിച്ചു.പണമില്ലാത്ത ദേവേന്ദ്രന് പണയം വയ്ക്കാനെങ്കിലും ഉപകരിക്കട്ടെ..

ഞാന്‍ സ്വര്‍ഗ്ഗവാതില്‍ കടന്നു ഇടനാഴിയില്‍ എത്തി.നമ്മുടെ കാലനും സംഘവും ഓടിയെത്തി.. ചിത്രഗുപ്തന്‍ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടു..കാലന് പതിവില്ലാത്ത സ്നേഹം..

"നായരെ..താങ്കള്‍ ദേവേന്ദ്രന് എന്തോ മരുന്ന് കൊടുത്തുന്നു കേട്ടല്ലോ.അതെനിക്കും വേണം..ഇന്നു സില്‍ക്ക് സ്മിതയുടെ ജന്മദിനാഘോഷം ഉണ്ട്..റേവ് പാര്‍ട്ടി മാതിരിയാ..പാര്‍ട്ടികഴിഞ്ഞു അരമണിക്കൂര്‍ വെളിച്ചം കാണില്ല.മനസ്സിലായല്ലോ..?"

അപ്പോള്‍ അതാ കാര്യം.പക്ഷെ വളരെ നാളായി മനസ്സില്‍ കിടന്ന ഒരു സംശയം ചോദിച്ചു.

"എന്നതാ ഈ മുള്ള് മരത്തിന്‍റെ രഹസ്യം..വന്നോടനെ എന്നെ അതില്‍ കയറ്റിയില്ലേ..സത്യം പറ.."

കാലന്‍ ചുറ്റും നോക്കി.എന്നിട്ട് ചിത്രഗുപ്തനെ ചൂണ്ടിക്കാട്ടി.

"അവനാ.ആ ചിത്രഗുപ്തനാ എല്ലാത്തിനും കാരണം."

കാലന്‍ ചിത്രഗുപ്തനെ വിളിച്ചു..അല്പം ചമ്മിയ മുഖത്തോടെ ചിത്രഗുപ്തനെത്തി..

"എടൊ ഗുപ്ത...മറ്റേ മുള്ള് മരത്തിന്‍റെ രഹസ്യം നായരോട് പറ.."

ചിത്രഗുപ്തന്‍ മടിച്ചു മടിച്ചു പറഞ്ഞു..സത്യത്തില്‍ ആരെയും കൊല്ലാനും കൊണ്ടുവരാനും അധികാരം ഉണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ കാലനും ചിത്രഗുപ്തനും ദാരിദ്ര്യമാണ്.ദേവേന്ദ്രനും സംഘവും കാലാവധി കഴിഞ്ഞ അപ്സരസുകളെ കൊണ്ടു കാര്യം നടത്തും..പക്ഷെ നൂറു പ്രാവശ്യം കാലുപിടിച്ചാലെ ദേവേന്ദ്രന്‍ അതിന് സമ്മതിക്കൂ..ത്രിശങ്കു സ്വര്‍ഗത്തില്‍ പോകാമെന്ന് വെച്ചാല്‍ അവിടെ സ്ത്രീകള്‍ ഇല്ല..അപ്പോള്‍ ഇങ്ങനെ യമപുരിയില്‍ വരുന്ന സ്ത്രീകളെ മുള്ള് മരത്തില്‍ കയറ്റിയാല്‍ അവരുടെ ശരീരത്ത് മുറിവ് പറ്റിയ ശേഷം മരുന്ന് പുരട്ടാനും മുറിവുണങ്ങുന്നത് വരെ യമപുരിയില്‍ താമസിപ്പിക്കാം..

"എടൊ നായരെ..എല്ലാം ഈ ചിത്രഗുപ്തന്‍റെ ഉടായിപ്പായിരുന്നു."

കാലന്‍ കൈകഴുകി..അങ്ങനെ എന്നെ കാലപുരിയിലെ ആസ്ഥാനവൈദ്യന്‍ ആക്കാം എന്ന വെവസ്ഥയില്‍ കാലനോടും ചിത്രഗുപ്തനോടും സന്ധിയായി..അങ്ങനെ എന്നെ നരകത്തിലേക്ക് ചിത്രഗുപ്തനും കാലനും ചേര്‍ന്നാനയിച്ചു..നരകത്തിലെ കാഴ്ചകള്‍ സ്വര്‍ഗത്തില്‍ നിന്നും വിഭിന്നം തന്നെ.ഇവിടെ ആളുകളെ ശിക്ഷിക്കാറില്ല..ആളുകളെ നന്നാക്കി സ്വര്‍ഗത്തിലെക്കയക്കാനുള്ള ശ്രമം നടക്കുന്നു..സ്വര്‍ഗത്തിലെ ഒഴിഞ്ഞ മുറികളിലേക്ക് ഇവിടുന്നു റിക്രൂട്ട് നടക്കുന്നു..

ഇവിടെ ആകെയുള്ള മതങ്ങള്‍ രണ്ടാണ്..ഒന്നു ഒഷോസ്വാമി നടത്തുന്ന ഒഷോയിസം..രണ്ടു ഒരു മതവുമില്ലാത്ത നിര്‍ഗുണന്‍ മതം.അതേപ്പറ്റി പിന്നീട് വിശദീകരിക്കാം.ചെന്നഅന്ന് നരകത്തിലെ ഏറ്റവും വലിയ ഉത്സവത്തിനുള്ള ഒരുക്കം നടക്കുകായിരുന്നു."നരകത്തിലെ നാഷണല്‍ ഡേ.."സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ട്..നരകമെല്ലാം ഒരുങ്ങി കഴിഞ്ഞിരുന്നു..ഭൂലോകത്ത് മലയാള മനോരമയും അവര്‍ക്ക് വിശുദ്ധപദവി കൊടുത്തതുകൊണ്ട്‌ ആഘോഷം അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ ആണ്.എല്ലാവരും ആടി പാടി സ്മിതയുടെ ജയജയകാരം മുഴക്കുന്നു..എങ്ങും സ്മിതയുടെ നഗ്ന ചിത്രങ്ങള്‍..കൊടിതോരണങ്ങളില്‍ എങ്ങും സ്മിതമയം.ചുറ്റുമുണ്ടായിരുന്ന ചിത്രഗുപ്തനും കാലനും ആനന്ദ നിര്‍വൃതിയില്‍ സ്വയംമറന്നു നില്‍ക്കുന്നുണ്ടായിരുന്നു..

പണ്ടു സില്‍ക്ക് സ്മിതയെ മുള്‍മരത്തില്‍ കയറ്റി മുറിവേല്‍പ്പിച്ച് പതിനഞ്ച് ദിവസം മാറിമാറി മരുന്ന് പുരട്ടിക്കൊടുത്തത് രണ്ടിന്‍റെയും മനസ്സില്‍ ഉണ്ട്.ഞങ്ങള്‍ ഒരു വിശാലമായ മൈതാനത്തേക്ക്‌ കയറി..നരകത്തില്‍ എല്ലാവരും തന്നെ അവിടുണ്ടായിരുന്നു..നിര്‍ഗുണന്‍ മതക്കാരെന്നോ ഓഷോകളെന്നോ ഒരു വെത്യാസവും ഇവിടില്ല..ഇവിടെ ആരും രാഷ്ട്രീയംപറയാറില്ല..ഇടയ്ക്കിടെ വീരപ്പന്‍ ആകാശത്തോട്ടു വെടിവെയ്ക്കുന്നത് കണ്ടു.ഓഷോ കൈ ഉയര്‍ത്തി ഏതോ പറയുന്നതു കണ്ടു..

പെട്ടെന്ന് വെടിക്കെട്ട് തുടങ്ങി...ആകാശം നീലിമ പൂണ്ടു..ഒരു നീലപടത്തിന്‍റെ ഭാഗമായ "ആ...ആ...ഊയ്‌...അമ്മാ..ഊം.." ശബ്ദങ്ങള്‍ മുഴങ്ങി കേട്ടു.. സില്‍ക്കിന്‍റെ വരവറിയിക്കാനുള്ള മന്ത്രങ്ങള്‍ ആണവ.. പൊടുന്നന്നെ ഏവരും ബാധ കയറിയതുപോലെ തുണി ഊരി പിടിച്ചു ചുഴറ്റി "ഹോയ്....ഹോയ്" പറയാന്‍ തുടങ്ങി..ഞാന്‍ ഒന്നും ഊരാതെ "ഹോയ് ഹോയ്" പറഞ്ഞു.. പെട്ടെന്ന് പിന്നില്‍ "ഹൈ...ഹോയ്" എന്ന വിളികേട്ടു..നോക്കിയപ്പോള്‍ ജനിച്ച വേഷത്തില്‍ കാലനും ചിത്രഗുപതനും.

പെട്ടെന്ന് മൈക്കിലൂടെ അറിയിപ്പുണ്ടായി..മൈതാനത്തിന്‍റെ ഒത്ത നടുക്കിരിക്കുന്ന കണ്ണാടികൂട്ടിലേക്ക് സ്പോട്ട് ലൈറ്റ് വീണു..ഏവരും ശ്വാസമടക്കി നിന്നു...എല്ലായിടത്തെയും പ്രകാശം അണഞ്ഞു..നീല സ്പോട്ട് ലൈറ്റ് കണ്ണാടികൂട്ടില്‍ മാത്രം പ്രകാശം കൊടുത്തു...എല്ലാവരുടെയും കണ്ണ് കണ്ണാടി കൂട്ടില്‍... പെട്ടെന്ന് "അമ്മാ.." എന്നൊരു വിളികേട്ടു..ഒപ്പം ഒരുവെടിശബ്ദവും..എല്ലാവരും ഞെട്ടിത്തരിച്ചു പോയി........

സില്‍ക്ക് സ്മിത വന്ന സന്തോഷത്തില്‍ വീരപ്പന്‍ ആകാശത്തേക്ക് വച്ച വെടിയായിരുന്നു... എല്ലാവരും കണ്ണാടിക്കൂട്ടിലേക്ക് നോക്കി.

അതാ എല്ലാവരുടെയും ദൈവമായ "സില്‍ക്ക് സ്മിത" കണ്ണാടി കൂട്ടില്‍..

Tuesday, December 2, 2008

18.വിശുദ്ധ സില്‍ക്ക് സ്മിതയോ..??


മലയാളത്തിലെ മണ്മറഞ്ഞ മാദകസുന്ദരി സില്‍ക്ക് സ്മിത..
(വിശുദ്ധ സില്‍ക്ക്സ്മിത......??? )


ഇതൊരു പോസ്റ്റാക്കാന്‍ താത്പര്യം ഇല്ലായിരുന്നു..ഇന്നലെ നരകത്തിലേക്ക് താമസ്സമാക്കിയ എനിക്ക് സില്‍ക്ക് സ്മിതയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നു.. പക്ഷെ ഭൂമിയില്‍ അവര്‍ക്ക് വിശുദ്ധ പദവി നല്‍കിയ വിവരം മലയാള മനോരമയില്‍ വായിച്ചാണ് അറിയാന്‍ കഴിഞ്ഞത്..നരകത്തില്‍ കിട്ടുന്ന അപൂര്‍വ്വം ചിലപത്രങ്ങളില്‍ ഒന്നാണത്..

പത്രവിശേഷം നേരിട്ടുവായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി..

ഇനി ഷക്കീലയ്ക്കു ജീവനോടെ വിശുദ്ധ പദവി കൊടുക്കുമോ ആവോ..??


വണ്ടിച്ചക്രം എന്ന സിനിമയിലൂടെ സില്‍ക്ക് എന്ന പേരുലഭിച്ച അവരുടെ ജന്മദിനാഘോഷത്തിന്‍റെ കൂടുതല്‍വിവരങ്ങള്‍(അത് മനോരമയില്‍ കിട്ടില്ല...അതില്‍ പങ്കെടുത്ത എനിക്ക് മാത്രമെ വിവരിയ്ക്കാന്‍ കഴിയൂ..)

പ്രതീക്ഷിക്കുക.........!!!!!!





Saturday, November 29, 2008

17.പരേതന്‍ Vs ദേവേന്ദ്രന്‍

സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാരാശുപത്രിയെക്കാള്‍ മോശമായിരുന്നു.. പക്ഷെ പ്രശ്നങ്ങളെപ്പറ്റി പുറംലോകമറിയാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്തിരുന്നു..നാരദരെ സൗദിഅറേബ്യയിലേക്ക് നാടുകടത്തി...ടെലഫോണുകള്‍ പണ്ടേ ഇല്ലല്ലോ. ആകെയുള്ള ആധുനിക സൌകര്യമായ ഇന്റര്‍നെറ്റില്‍ ബ്ലോഗുകള്‍ നിരോധിച്ചിരുന്നു...നെറ്റ്തള്ളച്ചി എന്നൊരു സോഫ്റ്റ്‌വെയര്‍ വെച്ചു എല്ലാം ബ്ലോക്ക് ചെയ്തിരിക്കുന്നു.

നേരത്തെ ഒരുത്തന്‍ ബ്ലോഗെഴുതി കാര്യങ്ങള്‍ അറിയിക്കാന്‍ ശ്രമിച്ചതിനു സ്വര്‍ഗത്തില്‍ നിന്നു നാടുകടത്തി...ഇപ്പോള്‍ അയാള്‍ ത്രിശങ്കു സ്വര്‍ഗ്ഗതാണ് താമസം പോലും..പോപ്പ് ചെടിയും കൊക്കൈന്‍ കൃഷിയുമായി ത്രിശങ്കു സ്വര്‍ഗം ആകെ സമ്പന്നമാണത്രെ..

പക്ഷെ ത്രിശങ്കു സ്വര്‍ഗത്തിന്‍റെ സൃഷ്ടാവിന് സ്ത്രീകളെ ഇഷ്ടമല്ലാത്തത്‌ കൊണ്ടു പ്രകൃതിവിരുദ്ധനടപടികളാണ് മുഖ്യം..(മേനക ചതിച്ചുന്നു പറഞ്ഞു വിശ്വാമിത്രന്‍ സ്ത്രീകളെ അവിടെ അടുപ്പിക്കില്ലാപോലും. വിശ്വാമിത്രന്‍റെ പോക്രിത്തരങ്ങള്‍ക്കു എനിക്ക് നിന്നു കൊടുക്കാന്‍ വയ്യ..അങ്ങനത്തെ സ്വര്‍ഗ്ഗവും വേണ്ട..ഒന്നും അല്ലെങ്കില്‍ ഞാന്‍ ഒരു തറവാടി അല്ലെ..??

ത്രിശങ്കുവിന്‍റെയും അവിടെ പോയ ബ്ലോഗ്ഗരുടെയും നടത്തശൈലി ഇപ്പോള്‍ ഇവിടെല്ലാം പാട്ടാണ്..കാലനും അവിടെ പോയി കൊക്കൈന്‍ അടിക്കുന്ന ശീലം ഉണ്ട്...ഇനി കാലനും..ശ്ശെ..ഓര്‍ത്തിട്ടു അറപ്പ് തോന്നുന്നു..കോഴിക്കോട്ടുകാരന്‍ ആകാന്‍ പഠിക്കുകയാണോ ..ആവോ..??)

അങ്ങനെ കുറെ ദിവസം കഴിഞ്ഞു ..കുറെ ദാരിദ്ര്യം പിടിച്ച ദിവസങ്ങള്‍ തള്ളിനീക്കി എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്..കഞ്ഞിം പയറും ചുട്ട ചമ്മന്തിം...മടുത്തു..ഇടയ്ക്ക് കാലന്‍റെ വരവ് മാത്രമായിരുന്നു ആശ്വാസം..(പിന്നെ ആരും അറിയാതെ കാലനെ തിരക്കി എന്നപേരില്‍ വരുന്ന കമലാക്ഷിയും..)
ഇനിയും ചികിത്സ ആവശ്യമായി വരും എന്ന് പറഞ്ഞു കാലനെ ഞാന്‍ കൈയിലെടുത്തിരിക്കുകയായിരുന്നല്ലോ..

അങ്ങനെ ഒരു ദിവസം രാവിലെ ഒരു ദൂതന്‍ പാഞ്ഞെത്തി..ഞാന്‍ വന്ന ദിവസം രാവിലെ ദേവേന്ദ്രന്‍റെ സദസ്സിലെ അസ്പരസ്സുകളുടെ നൃത്തം ഒളിഞ്ഞു നോക്കിയത്രേ..അതുകൊണ്ട് എനിക്ക് ശിക്ഷ നല്‍കാന്‍ പടയും സന്നാഹവുമായി വരുകയാണത്രെ. കാലനെ ഞാന്‍ ആളയച്ചു വരുത്തി...കാര്യങ്ങള്‍ എല്ലാം കേട്ടശേഷം കാലന്‍ പറഞ്ഞു..

"നോക്ക് ആ നാറിയുടെ കാര്യത്തില്‍ ഞാന്‍ ഇടപെടില്ല..അങ്ങാര്‍ കോണ്ഗ്രസ് കാരനാ..എനിക്കൊന്നും പറയാന്‍ വയ്യ...ഒന്നും അല്ലെങ്കിലും ഞാന്‍ ഒരു ഘടകകക്ഷിക്കാരനല്ലേ.."കാലന്‍ തന്‍റെ നയം വെക്തമാക്കി.

ഓ അപ്പൊ അതാ കാര്യം..ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നു ഇപ്പോള്‍ മനസ്സിലായി..ഒന്നും അല്ലെങ്കില്‍ കുറെനാള്‍ പഞ്ചായത്ത്മെമ്പര്‍ അല്ലായിരുന്നോ ഞാനും എന്‍റെ നാട്ടില്‍.കാലന്‍ വലിഞ്ഞു കളഞ്ഞു..

ഒരു വലിയ ശബ്ദത്തോടെ ദേവേന്ദ്രന്‍ കയറി വന്നു..കൂടെ കുറെ പട്ടിണികോലങ്ങളും..

"എടാ..പരേതന്‍ നായരെ..താന്‍ വന്നിട്ട് എന്‍റെ സ്വര്‍ഗീയ സുന്ദരികളുടെ നൃത്തം ഒളിഞ്ഞുനിന്നുകണ്ടു എന്ന് കേട്ടല്ലോ..തനിക്കതിന്‍റെ കടുത്തശിക്ഷ തരാനാ ഞാനും സൈന്യവും വന്നത്.."

"ഭ..എമ്പോക്കി...കൂറതരം പറയാതെടോ.."

ഞാന്‍ ഉറക്കെ ആട്ടുവച്ചു കൊടുത്തു..ദേവേന്ദ്രന്‍ ഞെട്ടി..ഒരു പക്ഷെ എന്നില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല..

ഞാന്‍ ദേവേന്ദ്രനെ സൂക്ഷിച്ചുനോക്കി..കീറിപറിഞ്ഞ പടച്ചട്ട..മെല്ലിച്ച ശരീരം ആണെന്ന് കാണുമ്പോള്‍ അറിയാം..കീറിയ പടച്ചട്ടയുടെ കക്ഷത്തിലൂടെ വളര്‍ന്നു നില്ക്കുന്ന രോമങ്ങള്‍..ഷേവ് ചെയ്യാത്ത മുഖം..വജ്രായുധം തുരുമ്പെടുത്തു തുടങ്ങി..താറുടുത്ത കിറ്റെക്സ് ലുങ്കിയും മുഷിഞ്ഞിരിക്കുന്നു..ആകെ ഒരു ദരിദ്രനാരായണന്‍റെ ജീവിക്കുന്ന മാതൃക..

"ഡോ .ദേവേന്ദ്ര നിന്‍റെ ഈ അവശകൊമരങ്ങളെ വിളിച്ചുകൊണ്ടു പോ..ഈ പരലോകത്തില്‍ വരുന്നതിനു മുമ്പെ നന്നായി തിന്നും കുടിച്ചും കളിച്ചും നടന്ന ശരീരമാ ഇതു..ഒരു കീറ് വാങ്ങിയാല്‍ പിന്നെ നീയും നിന്‍റെ ഓണക്കപടയും കാണില്ല..പിന്നെ നിന്നെയൊക്കെ തിരുമ്മാന്‍ കാശില്ലാതെ നിന്‍റെ കിളവി നര്‍ത്തകികള്‍ക്ക് വേറെയും പലതും ചെയ്യേണ്ടി വരും.."

ദേവേന്ദ്രന്‍ നിലത്തു കുത്തിയിരുന്നു..ആ ഇരുപ്പില്‍ എനിക്ക് അല്പം അലിവ് തോന്നി..
ദേവേന്ദ്രന്‍ പറഞ്ഞു തുടങ്ങി..

"ക്ഷമിക്കു മാഷേ..ഞങ്ങളുടെ അവസ്ഥ താങ്കള്‍ കണ്ടതിന്‍റെ വിഷമത്തില്‍ എന്തോ പറഞ്ഞതാ...ക്ഷമിക്കു..എങ്ങനെ ജീവിച്ചവരാ ഞങ്ങള്‍..ഇപ്പോള്‍ ഒന്നും ഇല്ല..പാല് വാങ്ങിക്കാന്‍ കാശില്ല.പാലാഴി മില്‍മ കൊണ്ടുപോയതില്‍ പിന്നെ ഓസിനും കിട്ടില്ല..താങ്കള്‍ക്കറിയാമോ സോമരസം കുടിച്ച നാള്‍ മറന്നു..ഇപ്പോള്‍ വാറ്റടിച്ചാ കഴിയുന്നത്‌..എന്താ ചെയ്യുക എന്നറിയില്ല.."

ഞാനും ദുഖിതനായി..

"പോട്ടെ ദേവേന്ദ്ര.. ഏത് പട്ടിയ്ക്കും ഒരു ദിവസം വരും..."

ആ ഉദാഹരണം ദേവേന്ദ്രന് പിടിച്ചില്ല എന്ന് മുഖഭാവത്തില്‍ നിന്നു മനസ്സിലായി..പക്ഷെ പോയില്ലേ പ്രതാപം.കുറെ നേരം സംസാരിച്ചിരുന്ന ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി..എന്നെ അയാള്‍ തന്‍റെ ദര്‍ബാറിലേക്ക് ക്ഷണിച്ചു..അവിടേക്ക് ചെന്ന എനിക്ക് വിശ്വസിക്കാന്‍ വയ്യ..കേരളത്തിലെ ഏതോ ആദിവാസി കുടിലില്‍ ചെന്ന പ്രതീതി..

പെട്ടെന്ന് എന്‍റെ സന്തോഷത്തിനായി കിളവിഅപ്സരസുകള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി..

"എന്‍റെ പൊന്നു ദേവേന്ദ്ര ..ഇതൊന്നു നിര്‍ത്താന്‍ പറ...ഇത്തരം കൂറകളെ കണ്ടിട്ട് ശര്‍ദ്ദിക്കാന്‍ വരുന്നു..ഇതിനൊക്കെ ഭൂമിയില്‍ പത്തുരൂപ പോലും കിട്ടില്ല.ഒന്നും അല്ലെങ്കില്‍ അവിടുന്ന് റിട്ടയര്‍ ചെയ്ത കമലാക്ഷിയെ നോക്ക്...അതുപോലെ നൂറു അവളുമാരുടെ കൂറെ അറ്മാദിച്ച എനിക്ക് ഇതു കണ്ണില്‍ പിടിക്കൂല്ല.."

അപ്സരസുകള്‍ അല്പം ഇഷ്ടക്കെടോടെ നൃത്തം നിര്‍ത്തി എന്‍റെ അടുത്തോട്ടു വന്നു...ഒരു പക്ഷെ ശരീര പുഷ്ടിയുള്ള ഒരുത്തനെ കുറെനാളുകള്‍ക്കു ശേഷമാവും കാണുന്നത്.ഞാന്‍ തുറിച്ചൊന്നു നോക്കി.അവരെല്ലാം നടന്നകന്നു..ദേവേന്ദ്രന്‍ പതിയെ കാര്യത്തിലോട്ടു കടന്നു..പുള്ളിയ്ക്ക് പണ്ടത്തെപോലെ ഒന്നും പറ്റുന്നില്ലെന്നു..അതുകൊണ്ട് കാലനെ ഞാന്‍ ചികിത്സിച്ചപോലെ പുള്ളിയ്ക്കും എന്‍റെ ചികിത്സ വേണം..

ഞാന്‍ വളരെ ആലോചിച്ചു ..അവസാനം എനിക്ക് സ്വര്‍ഗത്തില്‍ നിന്നും നരകത്തിലെക്കൊരു ട്രാന്‍സ്ഫര്‍ വാങ്ങിത്തരണം എന്ന വെവസ്ഥയില്‍ ഞാന്‍ ദേവേന്ദ്രനെ ചികില്‍സിക്കാന്‍ സമ്മതിച്ചു...

പിറ്റേന്ന് ഒരു പ്രത്യേക വയാഗ്ര എന്ന കാച്ചി ഒരു സ്വര്‍ഗീയ വേശ്യയുടെ (അല്ല നര്‍ത്തകിയുടെ കൈയില്‍) കൊടുത്തയച്ചു..കുറെ ദേവേന്ദ്രന്‍ കുടിക്കുകയും കുറെ ലേപനം നടത്തുകയും വേണം ..പിന്നെ ഒരുമാസം സേവിക്കാന്‍ വയാഗ്ര ലേഹ്യവും..ഒരുമാസം കൊണ്ടു ആരോഗ്യം(വയാഗ്രാതി മരുന്നുകള്‍ സേവിച്ചു നേടിയ) വീണ്ടെടുത്ത ദേവേന്ദ്രന്‍ എനിക്ക് നരകത്തിലേക്ക് സ്ഥലംമാറാന്‍ഉള്ള വിദ്യയുമായി എത്തി..

ബ്ലോഗെഴുതുക..അങ്ങനെ ആ കുറ്റത്തിന് അവിടെനിന്നും എന്നെ നരകത്തിലേക്ക് കടത്തുമത്രേ..അങ്ങനെ ഞാന്‍ ബ്ലോഗെഴുതിനേടിയ നരകത്തിലേക്ക് പോവാന്‍ എന്‍റെ ഒന്നര മാസം നീണ്ട സ്വര്‍ഗ്ഗ വാസം അവസാനിപ്പിച്ചു..

ഇടയ്ക്കുകിട്ടിയവാര്‍ത്തകള്‍

ചികില്‍സയ്ക്ക് ശേഷം കാമന്ധനായ ദേവേന്ദ്രനെ പേടിച്ചു സ്വര്‍ഗീയ വേശ്യകള്‍ മാത്രമല്ല ദേവന്മാരും ഓടിയോളിക്കുകയാണത്രെ..കൂടാതെ ത്രിശങ്കുവിലും മൂപ്പര്‍ പോന്നുവേന്നാ വാര്‍ത്ത..ഏതായാലും സ്വര്‍ഗത്തിലെ അന്തേവാസികള്‍ ഇപ്പോള്‍ മൂപ്പരെ ഭയന്ന് കതകു പൂട്ടിയെ ഉറങ്ങാറുള്ളത്രെ..എന്തായാലും എന്‍റെ മരുന്ന് ഫലിച്ചു..എനിക്കെന്താ ഞാന്‍ താമസം മാറിയില്ലേ...

നോക്കണേ എന്‍റെ ഭാഗ്യം..

Friday, November 28, 2008

16.സ്വര്‍ഗത്തിലെ ദാരിദ്ര്യവും അപ്സരസുകളുടെ ബാര്‍ഡാന്‍സും

അതിരാവിലെ സ്വര്‍ഗപ്രവേശനത്തിനുള്ള വെള്ളക്കുപ്പായവും വാങ്ങി സ്വര്‍ഗകാവാടതിലൂടെ ഉള്ളില്‍ കയറി..കൂടെ അകമ്പടി സേവിക്കാന്‍ ഒരു ഭടന്‍ ആണോ സേവകന്‍ ആണോ എന്നറിയാത്ത മറ്റൊരു വിദ്വാനും..വെള്ളനിറം ഉള്ളനീളന്‍ കുപ്പായം ഞാന്‍ അണിഞ്ഞിരുന്നത്..

വിശാലമായ ഇടനാഴി..കൂടെവന്നയാള്‍ ശാന്തനായിരുന്നു..
സ്വര്‍ഗപ്രവെശനത്തില്‍ ഞാന്‍ ആകെ സന്തോഷിച്ചു ത്രില്‍ അടിച്ച് നില്‍ക്കുവായിരുന്നു..കുറെ കഴിഞ്ഞു ഇനി വഴി മൂന്നിടത്തായി പിരിയുന്നു..

വലത്തോട്ടുള്ളവ നല്ല കാര്‍പെറ്റ് ഇട്ട നല്ലവീതിയേറിയ ഒരു വഴി..
ഞാന്‍ അങ്ങോട്ട് തിരിഞ്ഞപ്പോള്‍ കൂടെവന്നയാള്‍ വിലക്കി...

"വേണ്ട..അവിടെയാ ദൈവങ്ങള്‍ താമസിക്കുന്നത്..അവിടെ സാമ്പത്തിക പ്രശനങ്ങള്‍ ഒന്നും ഇല്ല അതാ നല്ല കാര്‍പെറ്റ് ഒക്കെ ഇട്ടിരിക്കുന്നത്..പാലാഴിയുടെ ഈ വര്‍ഷത്തെ കോണ്ട്രാക്റ്റ് മില്‍മ എടുത്തിരിക്കുന്നു..പിന്നെ മറ്റു പ്രദേശങ്ങളില്‍ എക്കോ ടൂറിസം അങ്ങനെ നൂറു മാര്‍ഗങ്ങള്‍ അപ്പോള്‍ ഇഷ്ടം പോലെ കാശുണ്ട്..അവിടെ പോകണമെങ്കില്‍ പ്രത്യേകപെര്‍മിറ്റ്‌ എടുക്കണം.."

നേരെയുള്ളത് ആണ് ദേവേന്ദ്രന്‍റെ അമരാപുരി..അവിടെ അപ്സരസുകള്‍ നൃത്തം ചെയ്യും എന്നൊക്കെ കേട്ടിട്ടുണ്ട്..കാണാന്‍ മോഹവും ഉണ്ട്.ഒന്നു ചോദിച്ചു നോക്കിയാലോ..പതിയെ ചോദിച്ചു.അയാള്‍ പതിയെ ചെവിയില്‍ പറഞ്ഞു.

"താങ്കളെ കണ്ടിട്ട് മാന്യന്‍ ആണെന്ന് തോന്നുന്നു..പിന്നെ കാലന്‍റെ അടുത്ത ആളും..അതുകൊണ്ട് പറയാം.. ഉര്‍വശി,രംഭ,തിലോത്തമ ഇപ്പോള്‍ ഇവിടെ ഇല്ല..ബോംബയില്‍ ഏതോ ഡാന്‍സ് ബാറില്‍ ഡാന്‍സ്കളിക്കുക ഇപ്പോള്‍..പിന്നെ മറ്റേ പണിയും ഉണ്ടത്രേ..അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ ഏതോ സൈറ്റും ഉണ്ട്..അവിടെ അവരെ ബുക്ക് ചെയ്തു മറ്റേപണിക്കും കൊണ്ടുപോകാറുണ്ട്..പിന്നെ തുണ്ട് പടത്തിലും അഭിനയിച്ചു കാശുണ്ടാക്കി അയച്ചു തരാറുണ്ട്..ഇപ്പോള്‍ ഇവിടെ എലിസ ടെസ്റ്റ് നടത്താന്‍ സൌകര്യം ഇല്ലാത്തതിനാല്‍ തിരികെ വിളിച്ചില്ല.. അത് ശരിയായാല്‍ തിരികെ വരും..വരാതിരിക്കുന്നത നല്ലത്...ആകെയുള്ള വരുമാനം അതാ.."

"അപ്പോള്‍ സ്വര്‍ഗീയവേശ്യകള്‍ അല്ല അപ്സരസുകള്‍ മനുഷ്യനും സ്വന്തം അല്ലെ..?"

ഞാന്‍ ചോദിച്ചു.

"ഇപ്പോള്‍ അവിടല്ലേ പണം..ഐ.ടി.,കോള്‍ സെന്‍റര്‍ എല്ലാം വന്നപ്പോള്‍ കാശ് ഇഷ്ടം പോലെ അല്ലെ..ഞങ്ങള്‍ പിന്നിലായി പോയി.."

"അപ്പോള്‍ മേനക എവിടെ.?"

ഞാന്‍ തിരക്കി.."

മിണ്ടല്ലെ...അവള്‍ എവിടാന്നു ആര്‍ക്കും അറിയില്ല..ഏതോ അസുരനെ കെട്ടി പാതാളത്തില്‍ ഉണ്ടെന്നോ..അതല്ല അമേരിക്കയില്‍ ആണെന്നോ കേള്‍വി.."

"ചേട്ടാ അപ്പോള്‍ എനിക്ക് ഇവരുടെ ഡാന്‍സ് കാണാന്‍ ഒരു വഴിയും ഇല്ലേ.."

എനിക്ക് എന്‍റെ ആകാംഷ അടക്കാനായില്ല."

"എന്‍റെ കാരണവരെ..ഇപ്പോള്‍ കുറെ കിളവികള്‍ ഉണ്ട്..അവരെ പണ്ടു വി.ആര്‍.എസ് കൊടുത്തു പറഞ്ഞു വിട്ടതാ..ഇപ്പോള്‍ തിരികെ വിളിച്ചു..അതുകൊണ്ട് അവരുടെ ഡാന്‍സ് മാത്രമെ ഉള്ളൂ. ഏത് ചെയ്യാം ...താങ്കള്‍ക്കറിയാമോ ഇപ്പോള്‍ സോമരസം കിട്ടാനേ ഇല്ല..ദേവേന്ദ്രനും സംഘവും വാറ്റ് ചാരായം വാറ്റിയാണ് കാര്യം സാധിക്കുന്നത്.."

ഞാന്‍ ആകെ ഞെട്ടിത്തരിച്ചു പോയി..

"ങ്ങ പിന്നെ..എന്‍റെ മാഷേ ...ഇവിടുന്നു പോകാന്‍ നോക്കണ്ട..കാരണം ഇപ്പോള്‍ ഇവിടെ ആളുകളെ കിട്ടാനില്ല..അതുകൊണ്ട് സ്വര്‍ഗത്തിന്‍റെ ചില ഡിവിഷനുകള്‍ അടയ്ക്കുവാണോ കുറയ്ക്കുവാനോ ഒക്കെ പോവുക..അപ്പോള്‍ ഉള്ള ചില ദേവന്മാരുടെ പണി പോകും..അതുകൊണ്ട് ആരെങ്കിലും വന്നാല്‍ പിന്നെ തിരികെ പോകാനാവില്ല.പിന്നെ നരകത്തിലോട്ടു ഒരു ട്രാന്‍സ്ഫര്‍ നടപ്പുള്ള കാര്യവും അല്ല.."

ഞാന്‍ തലകുലുക്കി..പക്ഷെ ഡാന്‍സ് കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു..അമരാപുരിയുടെ വെളിയില്‍ നിന്നുകാണാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടിപോയി നോക്കി..അകത്ത് കണ്ട കാഴ്ച ഹൃദയഭേദകം ആയിരുന്നു.അര്‍ദ്ധനഗ്നരായ ചില കിളവിമാര്‍ അരയും മാറും ഇളക്കി ഡാന്‍സ് ചെയ്യുന്നു..അതുകണ്ടുകൊണ്ടിരിക്കുന്ന ദേവേന്ദ്രനും സംഘവും..കൈലിയും ബനിയനുമാണ് വേഷം.ഈ പെണ്ണുങ്ങളെ കണ്ടിട്ട് ഓക്കാനം വരുന്നു..ഈ ശപ്പന്‍ ഇതും കണ്ടുകൊണ്ടു എങ്ങനെ കഴിയുന്നു...ഞാന്‍ തിരികെ വന്നു.

"അപ്പോള്‍ മാഷേ ഈ ഐരാവതം എവിടെ..??"

"അതിനെ വീരപ്പന്‍ തട്ടിയെന്നോ മറ്റോ പറയുന്നതു കേട്ടു..പുള്ളി ഇവിടെ നരകത്തില്‍ താമസിക്കുന്നുണ്ട്..അങ്ങാരുടെ വീടിനടുത്ത് തടിപിടിക്കാന്‍ വിട്ടിരുന്നു..വീരപ്പന്‍ അല്ലെ ആള്..അങ്ങ് കൊന്നു കളഞ്ഞു..പിന്നെ തടിപിടിപ്പിച്ചത് കുറ്റം ആയതുകൊണ്ട് ദേവേന്ദ്രന് പരാതി പറയാനും കഴിയില്ല.."

ഞാന്‍ ആകെ ടെന്‍ഷനില്‍ ആയി..

"ഇത്തരം ഒരു കാഴ്ചായിരുന്നോ ഇവിടെ.ശേ..വരണ്ടായിരുന്നു."

പുറമെ ഉള്ള പറ ച്ചിലെഉള്ളൂ.മൊത്തത്തില്‍ ദാരിദ്ര്യം ആണ്.ഞാന്‍ പതിയെ ഞങ്ങളെ പ്പോലെ യുള്ള അന്തേവാസികള്‍ താമസിക്കുന്ന വാസസ്ഥലത്തിലേക്ക് കടന്നു..

ഉള്ളില്‍ ഇനിയും എന്തെല്ലാം എച്ചിത്തരങ്ങള്‍ കാണാന്‍ കിടക്കുന്നു എന്നപേടിയോടെ അകത്തേക്ക് കാലെടുത്തു വച്ചു..

Monday, November 24, 2008

15.യമപുരിയിലെ മുള്ളുമരം

കാലന്‍റെ മൂലക്കുരു എന്‍റെ പ്രയോഗത്താല്‍ ശരിയായി..രോഗം വിട്ടുമാറിയെങ്കിലും ഞാന്‍ മനപ്പൂര്‍വം അങ്ങാരെ വേദനിപ്പിച്ചോ എന്നൊരു സംശയം കാലനെ മഥിയ്ക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കില്ലതിരുന്നില്ല..

കമലാക്ഷി എന്നെ കണ്ടപ്പോഴും അത് പറഞ്ഞു.പിറ്റേന്ന് കാലത്തു തന്നെ കാലന്‍ എന്നെ വിളിച്ചു.

"ഡോ നായരെ..തന്‍റെ പാപത്തിന്‍റെ ഫയല്‍ പോയതുകൊണ്ടാ തന്നെ സ്വര്‍ഗത്തില്‍ വിടുന്നെ..പിന്നെ ചെറിയ ഒരു പാപത്തിന്‍റെ ലിസ്റ്റ് ചിത്രഗുപ്തന്‍ കണ്ടുപിടിച്ചത്രേ..അപ്പോള്‍ താന്‍ ഒരു ചെറിയ ശിക്ഷ അനുഭവിച്ചേ സ്വര്‍ഗത്തിലേക്ക് പോകാന്‍ പറ്റു..ഇവിടെ ഒരു മുള്ളുമരം ഉണ്ട്..അതില്‍ പത്തു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്യണം..അതും ഉടുതുണിയില്ലാതെ"

ഞാന്‍ ഞെട്ടിപ്പോയി...എന്‍റെ ദൈവമേ.....യമപുരിയിലെ മുള്ള്മരത്തെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്.

"എന്നാല്‍ ശരി അങ്ങനെ ആകട്ടെ.."

ഞാന്‍ മറുപടി പറഞ്ഞു..

"ഡോ താന്‍ പോയി ചിത്രഗുപ്തനെ കാണ്..അങ്ങാരാ അതിന്‍റെ നേരവും കാലവും ഒക്കെ നിശ്ചയിക്കുന്നത്‌.."

കാലന്‍ അല്പം ഗൌരവത്തോടെ പറഞ്ഞു.ഞാന്‍ ആകെ ഭയഭീതനായി..നേരെ ചിത്രഗുപ്തന്‍റെ അടുത്ത് ചെന്നു കാര്യം ഉണര്‍ത്തിച്ചു..

"ഹ ഹ ഹ ഹ .."

ചിത്രഗുപ്തന്‍ പൊട്ടിച്ചിരിച്ചു..അല്ലെങ്കിലും പോത്തിന്‍ചാണക അഭിഷേകത്തിന്‍റെ ചൊരുക്ക് അങ്ങാര്‍ക്ക് ഉണ്ടെന്നറിയാം. ഇപ്പോഴും ഒരു ചാണകനാറ്റം ഉണ്ടെന്നു തോന്നുന്നു.ചിത്രഗുപ്തന് തന്‍റെ മനസ്സിലിരിപ്പ് മനസ്സിലായി എന്ന് തോന്നുന്നു.

"എടൊ ഇന്നു വൈകിട്ട് തന്നെ മരം കയറണം..എല്ലാ സെറ്റ്അപ്പും ഞാന്‍ ചെയ്തിട്ടുണ്ട്.."

തന്‍റെ കൊലച്ചിരി ഉള്ളില്‍ ഒളിപ്പിച്ചു കൊണ്ടു ചിത്ര ഗുപ്തന്‍പറഞ്ഞു..ഞാന്‍ പേടിയോടെ തിരികെ നടന്നു..സമയം സന്ധ്യയായി..ഞാന്‍ മുള്ളുമരത്തിന്‍റെ അടുത്തെത്തി..കാലനും കമലാക്ഷിയും ചിത്രഗുപ്തനും പോത്തും സന്നിഹിതരായിട്ടുണ്ട്..പോത്തെന്തിനാ വന്നതെന്ന് എത്ര ആലോചിട്ടും എനിക്ക് മനസ്സിലായില്ല.കാലന്‍ തന്നെ അതിനുത്തരം പറഞ്ഞു..

"മരം കയറി വരുമ്പോള്‍ പെരട്ടാന്‍ ഇവിടെ മരുന്നൊന്നും ഇല്ല..ഗോമൂത്രം അങ്ങ് പെരട്ടും..അത്രതന്നെ.."

ഞാന്‍ പേടിയോടെ മരത്തില്‍ കയറി..പത്തു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തു..എല്ലാം കഴിഞ്ഞു താഴെ വന്നപ്പോള്‍ ഞാന്‍ എന്‍റെ ശരീരത്തില്‍ നോക്കി..ഒരു മുറിവ് പോലുമില്ല..ഞാന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി..

"നോക്ക് കാലാ...നോക്ക് ചിത്രഗുപ്താ..കമലാക്ഷി,പോത്തെ നോക്ക് എന്‍റെ ശരീരത്ത് ഒരു മുറിവ് പോലും ഇല്ലാ..ഞാന്‍ പാപം ചെയ്യാത്തവന്‍ ആണ്.."

"ഭ ..തെണ്ടി...മതി‌ തുള്ളിചാടിയത്...ത്രെസ്യമ്മയും,കമലാക്ഷിയും, ഷക്കീലയും പിന്നെ ഇതുപോലെ ഉള്ള മറ്റവളുമാരും കയറി ഇറങ്ങി ഉള്ള മുള്ളു മുഴുവന്‍ പോയി..പുതിയ മുള്ളു വയ്ക്കാന്‍ സാമ്പത്തിക ഞെരുക്കം കാരണം കഴിഞ്ഞില്ല..പിന്നെ നിന്‍റെ സമയം ..ചടങ്ങല്ലേ ഒഴിവാക്കാന്‍ പറ്റില്ല..അതുകൊണ്ട് ചെയ്യിപ്പിച്ചതാ..പിന്നെ നീ വിചാരിക്കുന്നതുപോലെ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല..ഒന്നും അല്ലെങ്കില്‍ ഇപ്പോള്‍ എനിക്ക് ചിക്കന്‍ കഴിക്കാന്‍ പറ്റുന്നുണ്ട്.."

കാലന്‍ പറഞ്ഞു നിര്‍ത്തി..ചിത്രഗുപ്തന്‍ ഇളിഭ്യനായി തിരിഞ്ഞു നടന്നു..ഞാന്‍ രക്ഷപ്പെട്ടെല്ലോ എന്ന് കരുതി കാലന് സ്തുതി ചൊല്ലി എന്‍റെ താല്‍ക്കാലിക മുറിയിലേക്ക് നടന്നു...

നാളെയാണ് സ്വര്‍ഗത്തിലേക്കുള്ള എന്‍റെ പ്രവേശനം..



(എന്‍റെ ഒരു സുഹൃത്ത് തന്ന ത്രെഡ് ഡെവലപ് ചെയ്താ ഇതെഴുതിയത്..)

Friday, November 21, 2008

14.കാലന്‍റെ മൂലക്കുരു

വീട്ടിലെത്തി..കാലനെയും രാഷ്ട്രീയക്കാരനെയും വെളിയില്‍ നിര്‍ത്തി...വീട്ടിലെ നായ ഓരിയിട്ടു...ഉള്ളില്‍ കയറി..ശാന്തമ്മയുടെ മുറിയില്‍ വെട്ടമില്ല..പക്ഷെ നളിനാക്ഷിയുടെ മുറിയില്‍ വെളിച്ചം കണ്ടു...ഇപ്പോള്‍ തനിക്ക് ഭിത്തി ഒരു തടസം അല്ലെന്നറിവ് സന്തോഷം തന്നു..നളിനാക്ഷിയുടെ മുറിയില്‍ കയറി..

കൂടെയാരോ കിടക്കുന്നു..ദൈവമേ ഇതാ കറവക്കാരന്‍ മൂസയുടെ മകന്‍ ഷറഫ് അല്ലെ..തമ്പുരാനേ ഇവന് വയസ്സ് ഇരുപതല്ലേ ഉള്ളൂ..ഇവന്‍റെ വാപ്പയുടെ ഇവിടെയുള്ള കയറ്റിഇറക്കം പണ്ടു താന്‍ ചോദ്യം ചെയ്തിരുന്നല്ലോ.ഇപ്പോള്‍ അങ്ങാരെ വിട്ടു മോനോടായോ ..പക്ഷെ ആത്മാക്കള്‍ക്ക് ഒന്നും ചെയ്യാനാവില്ലല്ലോ..പിന്നെ താന്‍ വല്ലതും എന്തിന് പറയണം...താനല്ലേ മരിച്ചത്...ജീവിച്ചിരിക്കുന്നവര്‍ക്ക് വിശപ്പും ദാഹവും പോലെ കാമവും ഉണ്ടാകില്ലേ...

അവളെ വിട്ടു താളിയോലകള്‍ ഇരിക്കുന്ന മുറിയിലേക്ക് പോയി..അവിടെ കുറെനേരം തപ്പി കാലനുള്ള മരുന്നിനുള്ള വിധി കണ്ടെത്തി.തിരികെ വരുമ്പോള്‍ കാലന്‍റെ മുഖത്തെ ഉദ്വേഗം കണ്ടപ്പോള്‍ തന്നെ മനസ്സിലായി പുള്ളിയുടെ അസുഖത്തിന്‍റെ തീവ്രത..

"എടൊ പറിക്കാനുള്ള മരുന്നുകള്‍ കരുതിക്കോ.."

കാലന്‍ ആജ്ഞാപിച്ചു..തൊടിയില്‍ നിന്നു മരുന്ന് പറിച്ചു നേരെ പൊത്തിന്‍റെ പുറത്തേറി..പോത്തിനെ ചാണകം നാറുന്നല്ലോ എന്നോര്‍ത്തു...പണ്ടായിരുന്നെങ്കില്‍ കാലനെയായിരുന്നു ഇപ്പോള്‍ പോത്തിനെയാണോ നാറ്റം..

"എടൊ ..പോത്തിന് തൂറ്റല്‍... തനിക്ക് വല്ല മരുന്നും അറിയാമോ.?"

കാലന്‍ ചോദിച്ചു..

"ഡാ തെണ്ടി,,,ഞാന്‍ മനുഷ്യെനെയാ ചികില്‍സിച്ചു കൊണ്ടിരുന്നത് ..ഇപ്പോള്‍ ഗതികെടിനാ കാലനെ നോക്കുന്നത്.ഇനി പോത്തിനെ നോക്കാന്‍ തന്‍റെ തന്തയോട് പറ.."

എന്ന് പറയണം എന്നുണ്ടായിരുന്നു..പക്ഷെ ഏതാണ്ട് സ്വര്‍ഗം കൈവശം വരും എന്ന് തോന്നുന്ന ഈ അവസരത്തില്‍ പറഞ്ഞാല്‍ ഒരുപക്ഷെ നരകത്തില്‍ വിട്ടാലോ..

"ഇല്ലേ തമ്പുരാനെ.. എനിക്ക് ആകെ മനുഷ്യനെ മാത്രമെ ചികില്‍സിക്കാന്‍ കഴിയൂ.."

താന്‍ തന്‍റെ വശം ക്ലീയറാക്കി..

"പിന്നെന്താ ചെയ്യുക..ഇതിങ്ങനെ ചാണകം ഇട്ടാല്‍ നമ്മള്‍ അങ്ങുവരെ ചെല്ലില്ലല്ലോ.."

കാലന്‍റെ പേടി അതായിരുന്നു..കാരണം വേഗം ചെന്നിട്ടു വേണം പുള്ളിയ്ക്ക് ചികിത്സ ആരംഭിക്കാന്‍.പോത്തിനെ നിര്‍ത്തി ടെന്‍ഷന്‍ അടിക്കുന്ന കാലനെ കണ്ടപ്പോള്‍ മെല്ലെ പറഞ്ഞു..

"വല്ല ഉടായിപ്പ് പണിയെ പറ്റൂ..നോക്കട്ടെ.."

കാലന്‍ തലകുലുക്കി.. പെട്ടെന്ന് ചാടിയിറങ്ങി രാക്ഷ്ട്രീയക്കാരന്‍റെ കക്ഷത്തില്‍ ഉണ്ടായിരുന്ന ഡയറി തട്ടിപ്പറിച്ചു,,.

"ഡോ ..അതില്‍ ഞങ്ങളുടെ പാര്‍ട്ടികാര്യങ്ങള്‍ ആണ്..ഇങ്ങു താ."

നേതാവ് ഒച്ചവെച്ചു..ഓ ഇയാള്‍ക്ക് ജീവന്‍ ഉണ്ടായിരുന്നോ..

"പോടാ...ഇനിയെന്ത് പാര്‍ട്ടി..ഇനി മോളില്‍ ചെല്ലുമ്പോള്‍ കാണാം.."

കാലന്‍ നേതാവിനെ വെരട്ടി..ഞാന്‍ പെട്ടെന്ന് ഡയറി വലിച്ചു കീറി പൊത്തിന്‍റെ പ്രുഷ്ടത്തില്‍ തിരുകി..കാലന്‍ പൊട്ടിച്ചിരിച്ചു..

"എടൊ എനിക്ക് ഈ ചിന്ത പോയില്ലല്ലോ..കൊള്ളാം..തല്‍കാലം നമുക്കു കാര്യം നടത്താം.."

ഞങ്ങള്‍ വീണ്ടും യാത്രയായി.. പെട്ടെന്ന് തന്നെ യമപുരിയില്‍ എത്തി..കാലന്‍ ഇടയ്ക്കിടയ്ക്ക് ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു..നേതാവിനെ ചിത്രഗുപ്തനെ ഏല്‍പ്പിച്ചു ഞങ്ങള്‍ യമപുരിയിലേക്ക്‌ നടന്നു...ചിത്രഗുപ്തന്‍ ഓടി വന്നു പോത്തിന്‍റെ പ്രുഷ്ടത്തില്‍ നിന്നു ഡയറി വലിച്ചൂരി..ഡയറി ഊരിയതും ഒരു ചാണക പ്രവാഹം ചിത്രഗുപ്തനെ അഭിഷേകം ചെയ്തു.ഞങ്ങള്‍ എല്ലാം പൊട്ടിച്ചിരിച്ചു...അദ്ദേഹം വിഷണ്ണനായി പോകുന്നതും നോക്കി ഞാനും കാലനും ഉള്ളിലേക്ക് പോയി..

ചെന്നതെ കാലന്‍ തുണിയുരിഞ്ഞു തിരിഞ്ഞു നിന്നു..അങ്ങനെ ആ കാലാസനം ഞാന്‍ കണ്ടു..ഒരു പക്ഷെ കട്ടപ്പന കമലാക്ഷി കഴിഞ്ഞാല്‍ കാലന്‍റെ കുണ്ടി കണ്ടത് ഞാന്‍ മാത്രമായിരിക്കും..ലേശം നന്നായി പൈല്‍സ് ഉണ്ട്..കൈയിലിരുന്ന പച്ചമരുന്നുകള്‍ കമലാക്ഷിയുടെ കയില്‍ കൊടുത്തു..ഇതൊരു പ്രത്യേക ചികിത്സയാണ്..ഒരിക്കല്‍ ചെയ്‌താല്‍ ഒരിക്കലും വരില്ല.കമലാക്ഷി മരുന്നെടുത്ത് അരയ്ക്കാന്‍ തുടങ്ങി...

അരയ്ക്കുന്നതിനോടൊപ്പം അവളുടെ അരഇളകുന്നത് ഞാന്‍ കൌതുകത്തോടെ കണ്ടു.അവള്‍ മരുന്ന് അരച്ച് കൊണ്ടു വന്നു..ഞാന്‍ കാലനോട്‌ കുനിയാന്‍ പറഞ്ഞു..കാലന്‍ കുനിയുന്നത് വളരെ ആശ്ചര്യത്തോടെയാണ് കമലാക്ഷി നോക്കിയത്...വളരെ തവണ കാലന്‍റെ മുന്‍പില്‍ കുനിഞ്ഞിട്ടുണ്ടെങ്കിലും കാലന്‍ കുനിയുന്നത് ആദ്യമായിട്ട അവള്‍ കണ്ടത്..ഞാന്‍ കയില്‍ ഇരുന്ന മരുന്ന് ഒരു ഉണ്ടയാക്കി കാലന്‍റെ പിന്നിലൂടെ തള്ളിക്കയറ്റി..

"അയ്യോ..."

കാലന്‍ അലറി,.........ചിത്രഗുപ്തനും സംഘവും ഓടിയെത്തി..എല്ലാവരുടെയും കണ്ണ് കാലന്‍റെ മുഖത്തായിരുന്നു..തന്‍റെ കാലന്‍റെ ആസനത്തിലും...

Wednesday, November 19, 2008

13.ബെര്‍ളി അവതാരം.കാലന്‍റെ കൊക്കിലൊതുങ്ങില്ല

ഞങ്ങള്‍ അകത്തേക്ക് കടന്നു..വിശാലമായ മുറിയിലെ സോഫയില്‍ ചാരികിടക്കുന്ന ബെര്‍ളി.അയാളുടെ കണ്ണുകള്‍ ഭയാനകമായ രീതിയില്‍ തിളങ്ങുന്നുണ്ടായിരുന്നു..ചോദിയ്ക്കാതെ അകതെയ്ക്കുകയറി ചെന്ന ഞങ്ങളെ നോക്കി അലറി.

"ഡ്രാക്കൂ ......"

അതാ വരുന്നു കൌണ്ട് ഡ്രാക്കുള..നരകത്തില്‍ നിന്നോടിപ്പോന്ന ഡ്രാക്കുളയെ ഇപ്പോള്‍ പോറ്റി വളര്‍ത്തുന്നത് ബെര്‍ലിയാണ്..തന്‍റെ കൈയില്‍ ഇരുന്ന രാജവെമ്പാലയെ ഡ്രാക്കുളയുടെ കൈയില്‍ കൊടുത്തു.ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു..വിശാലമയ ഇരുപ്പുമുറി. അടുത്ത് കണ്ണാടിക്കൂട്ടില്‍ വിഷസര്‍പ്പങ്ങളെ ഇട്ടുവച്ചിരിക്കുന്നു.. അടുത്ത് ഒരു സിംഹം കിടപ്പുണ്ട്.

"ഞാന്‍ നൂഡില്‍സ് കഴിക്കാറില്ല..പാമ്പിനെ പുഴുങ്ങിയാ കഴിക്കുക."

ഞങ്ങള്‍ കണ്ടതും കേട്ടതും ഒക്കെയായി ഒരു പുതിയാ ലോകത്തായിരുന്നു.കാലന്‍ എന്‍റെ കൈയില്‍ കൂട്ടിപിടിച്ചു..ബെര്‍ളിയുടെ കാലുകള്‍ നിലത്തുനിന്നു അര അടി പോങ്ങിയാണ് നില്ക്കുന്നത് എന്ന് ഞങ്ങള്‍ കണ്ടു..തന്‍റെ രഹസ്യം കാലന്‍ കണ്ടുപിടിച്ചു എന്ന് ബെര്‍ലി തിരിച്ചറിഞ്ഞു.ബെര്‍ലി സാധാരണ മനുഷ്യനല്ല..ഇവന്‍ ബൂലോക നാശത്തിനായി അവതരിച്ചവന്‍ തന്നെ..ഇവനെ കൊണ്ടുപോകാന്‍ ഏതെങ്കിലും അവതാരം തന്നെ ആവശ്യമാണ്‌..

"ബെര്‍ളി..ഞങ്ങള്‍ പോകുന്നു..താങ്കളെ പിടിക്കാന്‍ എനിക്ക് പറ്റില്ല..നിങ്ങളെ പോക്കാന്‍ ഞാന്‍ കൊട്ടേഷന്‍ കൊടുക്കും..അപ്പോള്‍ വരുന്ന അവതാരങ്ങള്‍ താങ്കളെ കൊണ്ടുപോയ്ക്കോളും..."

ഞങ്ങള്‍ രണ്ടുപേരും തിരികെ യാത്രയായി..യാത്രയില്‍ ഞങ്ങള്‍ മൂകരായിരുന്നു..പാവം രാഷ്ട്രീയക്കാരന്‍ പേടിച്ചുവിറച്ചു ഇരിപ്പുണ്ടായിരുന്നു..കാലന്‍റെ വിഷമം മാറ്റാന്‍ ഞാന്‍ ഒരു കഥപറഞ്ഞു.നടന്ന കഥ..

തറവാട്ടില്‍ വിഷചികില്‍സ ഉണ്ടായിരുന്നുവെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ..അങ്ങനെ ഒരുദിവസം സന്ധ്യക്ക് ഒരു പെണ്ണിനെ പാമ്പുകടിച്ചു വീട്ടില്‍ എത്തിച്ചു..

സംഭവിച്ചതിപ്രകാരം..

ഒരുദിവസം പെണ്‍കുട്ടി തന്‍റെ വീട്ടിലെ തറവാട്ടു കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകായിരുന്നു.. പെട്ടെന്ന് ചന്തിയില്‍ എന്തോ ഒന്നു കടിച്ചതായി തോന്നി.തിരിഞ്ഞുനോക്കുമ്പോള്‍ വെള്ളത്തിലൂടെ പോകുന്ന പാമ്പിനെ അവള്‍ കണ്ടു.അവിടെ മയങ്ങിക്കിടന്ന അവളെ ബന്ധുക്കള്‍ ആണ് തന്‍റെ അടുത്ത് എത്തിച്ചത്.

കാലന്‍ ഉഷാറായി..

"എന്നിട്ട് എന്നിട്ട്.."

കാലന്‍ ആകംക്ഷനായി ..രാഷ്ട്രീയക്കാരനും ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായി..

"ഞാന്‍ അവളെ അരയില്‍ കിടത്തി..കടിച്ചഭാഗം കണ്ടു..കടിച്ചത് നീര്‍ക്കൊലിയെന്നു മനസ്സിലായി.നല്ല ചന്തി,.വെണ്ണ പോലെ മിനുത്ത നെയ്ച്ചന്തി.."

ഞാന്‍ തുടര്‍ന്ന്..

"ഭേഷ് ഭേഷ്.."

കാലന്‍ കൈയടിച്ചു..

"പിന്നീട് നടന്നത് പറയാനാവില്ല..പിന്നീട് ചികിത്സയുമായി തുടങ്ങി എന്‍റെ ഒരു സെറ്റ്അപ്പ് ആയി എന്ന് പറഞ്ഞാല്‍ പോരെ..ഇപ്പോള്‍ അവിളുടെ കൊച്ചു ഒന്നാം ക്ലാസ്സിലാ.."

കാലന്‍ ഇരുന്നു ഞെരിപൊരി കൊള്ളുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു..

"എന്താ അങ്ങുന്നെ.."

ഞാന്‍ തിരക്കി

"എടൊ കലശലായ ബുദ്ധിമുട്ട്‌..താന്‍ വൈദ്യനും കൂടി ആയിരുന്നല്ലേ.പറഞ്ഞതു..എന്തെങ്കിലും മാര്‍ഗം ഉണ്ടോ.."

കാലന്‍ തന്‍റെ പൈല്‍സിന്‍റെ ചികില്‍സയെ പറ്റിയാണ് പറഞ്ഞതെന്ന് മനസ്സിലാക്കിയ ഞാന്‍ പോത്തിനെ തന്‍റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു.....

ഞങ്ങള്‍ മൂവരും നേരെ വീട്ടിലേക്ക് യാത്രയായി.

Tuesday, November 18, 2008

12.കാലന്‍റെ ലിസ്റ്റില്‍ ബെര്‍ളിയും

നേരം വെളുപ്പിനെ കാലപുരിയില്‍ കെട്ടിയിരുന്ന ചാവാലിപട്ടി ഓരിയിട്ടു..നേരം വെളുത്തെന്ന സൈറന്‍ മുഴങ്ങികേട്ട കാലന്‍ വേഗം പോത്തിന് ഒക്കെയും കാളിതീറ്റയും നല്കി യാത്രയ്ക്ക് സജ്ജമാക്കി.കീറിപറിഞ്ഞ ജീനിയിട്ടു മുകളില്‍ ഇരുന്നു നോക്കി..
ഓക്കേ ആണെന്ന് കണ്ട കാലന്‍ എന്നെയും വിളിച്ചു പോത്തിന്‍ പുറത്തു കയറാന്‍ ആജ്ഞാപിച്ചു..ഞാനും പുറത്തു കയറി.

"ബെ,,,,,,," അമറിക്കൊണ്ട് പോത്ത്‌ ഭൂലോകത്തെയ്ക്ക് പാഞ്ഞു.വഴിയില്‍ മുഴുവന്‍ പോത്തിന്‍ ചാണകം കിടക്കുന്നുണ്ടായിരുന്നു..പണമില്ലാത്തതിനാല്‍ ക്ലീനിംഗ് നടക്കുന്നില്ല..ഇന്നു കാലനെ നാറുന്നില്ല..പഹയന്‍ ഏതോ സുഗന്ധലേപനം പുരട്ടിയിട്ടുണ്ട്‌..എന്‍റെ മനസ്സു വായിച്ച കാലന്‍ പറഞ്ഞു..

"താഴെ നിന്നു രണ്ടു പേരെയാ ഇന്നു കൊണ്ടു വരേണ്ടത്..ഒന്നു ചെറിയ രാഷ്ട്രീയകാരനാണ്..കത്തികുത്തില്‍ മരിച്ചവന്‍.. മറ്റവന്‍ ബെര്‍ളി..ബെര്‍ളിയെന്ന കൊടും ഭീകരന്‍,..അവന്‍റെ അടുത്ത് പോകണം അതുകൊണ്ടാ അല്പം സുഗന്ധ ലേപനം പൂശിയത്.."

ആ പേരു കേട്ട ഞാന്‍ നടുങ്ങി വിറച്ചു..എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു .........പോത്ത്‌ ഒരു നിമിഷം നിന്നു..അതിന്‍റെയും കാലുകള്‍ കൂട്ടിയിടിക്കുന്നു..കാലന്‍ കാലുകൊണ്ട്‌ പോത്തിന്‍റെ ബ്രായ്ക്കറ്റില്‍ ഒന്നു തട്ടി..പോത്ത്‌ വീണ്ടും നടന്നു തുടങ്ങി.

കാലന്‍ ബെര്‍ളിയുടെ കുറ്റങ്ങളുടെ പട്ടിക എന്നെ വായിച്ചു കേള്‍പ്പിച്ചു..അതിലെ ചിലത്

1.) ബ്ലോലോകപുരി എന്ന സമാന്തര ലോകം സൃഷ്ടിച്ചു ഇഹലോകവാസികള്‍ക്ക് ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നു..

2.) അന്താരാഷ്ട്ര പെട്രോളിയം പൈപ്പ് ലൈന്‍ പൊട്ടിച്ചു എണ്ണ ബ്ലോകപുരിയിലേക്ക് വന്‍തോതില്‍ കടത്തുന്നു..

3.) പാലായിലെ സ്വന്തം വീട്ടിന്‍റെ മുറ്റത്തും ബ്ലോലോകപുരിയിലും നിന്നു ചരിച്ചു എണ്ണ കിണര്‍ കുത്തി ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ മുഴുവന്‍ ഊറ്റുന്നു..

4.) നിസ്സാര വിലയ്ക്ക് ചന്തയില്‍ എണ്ണവിറ്റ ബെര്‍ളി എണ്ണ ചന്തയിലെ എണ്ണ വില നിലം പൊത്തിച്ചു..തന്മൂലം ഗള്‍ഫില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി..

5.) ലക്ഷദ്വീപിലെ തൊണ്ണൂറ്റി ഒന്‍പതിനായിരം ദ്വീപുകളെ കൂട്ടികെട്ടി ഒറ്റ ദ്വീപാക്കി ബെര്‍ളിപുരി അഥവാ ബ്ലോലോകപുരി ആക്കുകയും ലക്ഷദ്വീപ് വെറും സഹസ്രദ്വീപായി ഒതുങ്ങുകയും ചെയ്തു..

6.) ഒരേസമയം ഒന്നിലധികം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ (ചിലപ്പോള്‍ നൂറു വരെ)കഴിവുള്ള ഇയാള്‍ കൂടുവിട്ടു കൂട് മാറല്‍,പരഹൃദയ ജ്ഞാനം മുതലായവ പഠിച്ചു ദുരുപയോഗം ചെയ്യുന്നു..

7.) ബെര്‍ലിയന്‍ കുങ്ങ്ഫുവിന്‍റെ ഉപജ്ഞാതാവായ (ഷാവോലിന്‍ കുങ്ങ്ഫു ഇതില്‍ നിന്നാണ് ഉണ്ടായത് ) ശത്രുക്കളെ മൃഗീയമായി കൊന്നൊടുക്കുന്നു.

8.) പുതു പുതു സാറ്റലൈറ്റുകള്‍ വിട്ടു ലോകത്തെ എല്ലാ കാര്യങ്ങളുടെയും ചലനങ്ങള്‍ എപ്പോഴും നിരീക്ഷിക്കുകയും ചെയ്യുന്നു..പലപ്പോഴും അതിലെല്ലാം ഇടപെട്ട് രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നു..

9.) ബെര്‍ലിസം എന്ന മതം സ്ഥാപിക്കുകയും സ്വദേശത്തും വിദേശത്തും ഭാണ്ടാരപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്തു പണം തട്ടുന്നു..കോടികണക്കിന് ദിനവരുമാനവും ഇതിലൂടെ നേടിയെടുക്കുന്നു...ഇയാളുടെ ദിനം തോറും ഏറിവരുന്ന പ്രസ്തിയും പ്രഭാവവും കണ്ടു ദേവഗണങ്ങളും ദേവതകളും ഭയഭീതരായി ചികില്‍സയില്‍ കഴിയുന്നു..

10.) സുനാമിയും അഗ്നിപര്‍വത സ്ഫോടനങളും നടത്താന്‍ ശേഷിയുള്ള ഇയാള്‍ ദെജ്ജാല്‍ ആണെന്ന് ഇസ്ലാം മത വിശ്വാസികളും അന്തിക്രിസ്തു ആണെന്ന് ക്രിസ്ത്യാനികളും അതല്ല കല്‍ക്കി ആണെന്ന് ഹൈന്ദവരും വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു..

11.) ലോകത്തുള്ള എല്ലാ മദാലസകളായ സ്ത്രീകളും ഇങ്ങാരുടെ പുറകില്‍ കൂടിയതിനാല്‍ മദാലസന്മാരായ ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ മരുന്നിനു പോലും കിട്ടുന്നില്ല.

12.)പരലോകത്ത് ഇയാളെ കുറിച്ചു നടന്ന ഗവേഷണങ്ങളില്‍ ഇയാള്‍ തന്‍റെ ശക്തിയുടെ പകുതിയോളം മാത്രമെ എത്തിയിട്ടുള്ളൂ എന്ന് കണ്ടെത്തി കഴിഞ്ഞു ..

ധര്‍മം ക്ഷയിച്ചു തുടങ്ങിയ ഈ കാലയളവില്‍ പൂര്‍ണ ധര്‍മ്മക്ഷയം ആകുന്നതിനു മുമ്പെ തന്നെ ഇയാളെ കാലപുരിയില്‍ എത്തിച്ചേ പറ്റൂ..ഇയാളുടെ നിഗ്രഹത്തിനായി അവതരിക്കാന്‍ ദേവതകള്‍ക്കും ഭയം..അതിനായി ഓരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അവര്‍ ഒഴിയുകയാണ്.

ക്രിസ്തു മതകാരുടെ നരകത്തിലോ മറ്റു മതക്കാരുടെ നരകത്തിലോ ഇയാളെ പോലെ ഒരു കൊടുംഭീകരനെ താങ്ങാനുള്ള ശേഷിയില്ല..
ഞാന്‍ പേടികൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു..ഞങ്ങള്‍ ഭൂലോകത്തെത്തി..

ആദ്യം രാഷ്ട്രീയ കാരനെ കണ്ടു..കാലനെ കണ്ടു ഭയന്ന അയാള്‍ കരഞ്ഞു കൊണ്ടു പോത്തിന്‍ പുറത്തേക്ക് കയറി.എന്‍റെ പിന്നില്‍ ഇരുന്നു കരയുന്ന അയാളെ ഞാന്‍ സഹതാപത്തോടെ നോക്കി.

അടുത്തത് ബെര്‍ളി ആണല്ലോ എന്ന് ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു..ബെര്‍ളി തന്‍റെ പാലായിലെ വീട്ടിലില്ല..ഞങ്ങള്‍ മൂവരും പഴയ ലക്ഷദ്വീപിന്‍റെ ഭാഗമായ ബ്ലോലോകപുരിയിലെ കൊട്ടാരത്തില്‍ എത്തി..ഉള്ളില്‍ കയറി..അതാ ഇരിക്കുന്നു സാക്ഷാല്‍ ബെര്‍ളി.

ഞങ്ങള്‍ എല്ലാം ഞെട്ടിത്തറിച്ചു....

കമന്റാതെ പോകല്ലേ..

Sunday, November 16, 2008

11.വീണ്ടും പരലോകത്തില്‍ നിന്നു ഭൂമിയിലേക്ക് ..

കഥ കേള്‍ക്കലും പറച്ചിലുമായി രണ്ടു ദിവസം കടന്നു പോയി.

പിറ്റേന്ന് രാവിലെ തന്നെ ചിത്രഗുപ്തന്‍ ഞങ്ങളെ വിളിച്ചു.(ഞാനും ഷക്കീലയും - ത്രേസ്യാമ്മ ചിത്രഗുപ്തനേം കൂട്ടരേം വളച്ച് കഴിഞ്ഞിരുന്നല്ലോ.)

"ദേ.ഇവിടെ നിങ്ങളുടെ കണക്കുകള്‍ എല്ലാം പരിശോധിച്ചപ്പോള്‍ ഷക്കീലയ്ക്കും ത്രേസ്യമ്മയ്ക്കും നരകത്തില്‍ ആണ് അഡ്മിഷന്‍ കൊടുക്കാന്‍ കഴിയുക.അതുകൊണ്ട് രണ്ടുപേരും പോയി കമ്പിളിയും തുണിയും മറ്റും സ്റ്റോറില്‍ നിന്നുവാങ്ങിക്കോ.."

"ഭ തെണ്ടി..തൊടാനും പിടിക്കാനും എന്ത് മിടുക്കായിരുന്നു..എന്നിട്ടിപ്പോ നരകത്തിലോ.."

ത്രേസ്യാമ്മയുടെ ബി.പി.കൂടി..

ചിത്രഗുപ്തന്‍ ഇളിഭ്യനായി എന്‍റെ മുഖത്ത് നോക്കി..ഞാനിതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിത്രഗുപ്തനെ നോക്കി..അവസാനം ടിവിയും സിങ്കിള്‍ ബെഡും എസിയും കൊടുക്കാമെന്ന വാക്കിന്മേല്‍ അവര്‍ വീണു..പാവം ഷക്കീല സ്റ്റോറില്‍ ചെന്നു തന്‍റെ തുണിയും കമ്പിളിയുമായി നില്ക്കുന്നത് കണ്ടു..

"ഗുപ്തന്‍ജി .. ഞാന്‍ എന്ന ചെയ്യണം..എങ്ങോട്ടാ..പോണ്ടേ...?"
ഞാന്‍ തിരക്കി..

"എടൊ താന്‍ പണ്ടു കാവിനും മറ്റുമായി കുറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ.അതിന്‍റെ പുണ്യം കൊണ്ടു സ്വര്‍ഗത്തില്‍ ഒരു സീറ്റ് ഒപ്പിച്ചിട്ടുണ്ട്..പക്ഷെ റൂം ഒരാഴ്ച കഴിഞ്ഞേ കാലിയാവൂ..ഒരു തെണ്ടിയെ അവിടുന്ന് ബ്ലോഗ് എഴുതിയതിന്‍റെ പേരില്‍ നരകത്തിലേക്ക് മാറ്റുകയാണ്..അപ്പോളെ തനിക്ക് റൂം കിട്ടു..പിന്നെ താന്‍ ഇനി ഗസ്റ്റ്‌റൂമില്‍ കിടക്കണ്ട. കാലന്‍റെ ഒരു സഹായിക്കുള്ള റൂം ഉണ്ട്..അവിടെ കൂടിക്കോ .."

ഞാന്‍ നേരെ കാലന്‍റെ റൂമിലോട്ട് ചെന്നു..സ്വര്‍ഗത്തിനും നരകത്തിനും ഇടയ്ക്ക് ഉള്ള ഒരു രണ്ടുനില കെട്ടിടം..അതാണ്‌ കാലപുരി..താഴെ കാലന്‍റെ സ്വകാര്യറൂം..അവിടെ ഒരു സ്ത്രീ കാലനെ മസാജ് ചെയ്യുന്നത് കണ്ടു..ഓ ഇതു കട്ടപ്പന കമലാക്ഷി ആണല്ലോ.ഇവള്‍ മൂന്നു വര്‍ഷം മുമ്പ് ചത്തതാണല്ലോ..ദുര്‍ന്നടപ്പുകാരിയായ അവരെ ഭര്‍ത്താവ് തൊഴിച്ചു കൊല്ലുകയായിരുന്നു..

"ഡാ .........നിനക്കു അല്പം രക്ഷയായി.കമ്പ്യൂട്ടര്‍ കേടായപ്പോള്‍ ചില ഫയലുകള്‍ അടിച്ചുപോയി..എല്ലാം റിക്കവര്‍ ചെയ്തെങ്കിലും തന്നെ പാപങ്ങളുടെ ഒരു ഫയല്‍ കിട്ടിയില്ല..പിന്നെ ഇവളുടെ ശിപാര്‍ശയും..ഇവളാണ് എന്‍റെ ഇവിടുത്തെ ഒരു സഹായി.."

കാലന്‍ മൊഴിഞ്ഞു..

"നല്ല സമയത്തു ഇവരെ ഒക്കെ പരിച്ചയപ്പെട്ടതുകൊണ്ട് അവിടെയും ഇവിടെയും രക്ഷയായി..ഇതാ പറയുന്നതു സമ്പത്തു കാലത്തു കാ വച്ചാല്‍ ആപത്തു കാലത്തു ഗുണം ചെയ്യും എന്ന് "

മനസ്സില്‍ ഓര്‍ത്തു..

"ഡാ പിന്നെ നീ ഇനി ഒരാഴ്ച ഇവിടെ കൂടിക്കോ..അപ്പോഴേക്കും റൂമിന്‍റെ ബുദ്ധിമുട്ടുകള്‍ മാറും..പിന്നെ നാളെ എന്‍റെ കൂടെ ഭൂമിയിലേക്ക് വരണം.രണ്ടെണ്ണത്തിനെ അവിടുന്ന് പൊക്കികൊണ്ട് വരാനാ.."

"കൊണ്ടു വരാന്‍ പോത്തുണ്ടല്ലോ " എന്ന് ചോദിക്കാന്‍ മനസ്സു വെമ്പി.

"ഡോ ..പൈല്‍സ് കാരണം ശരിക്ക് ഇരിക്കാന്‍ വയ്യ.അപ്പോള്‍ താന്‍ പുറകില്‍ ഇരുന്നു ഒന്നു താങ്ങിക്കൊണ്ണം..പിന്നെ കൈയുടെ തോളിനു വേദന..ഇവള്‍ എണ്ണ ഇടുന്നുണ്ട്..എന്നാലും ശരിയായില്ല..കയറിട്ടുപിടിക്കാനും മറ്റും ആണ്..മറക്കണ്ട..എന്നാ പോയി കിടന്നു ഉറങ്ങിക്കോ.നാളെ പോകാനുള്ളതാ.."

കമലാക്ഷി എന്നെയൊന്നു നോക്കി..കാലനോട്‌ രെക്കമണ്ടിന്‍റെ നന്ദി പ്രതീക്ഷിക്കുന്ന നോട്ടം.ഞാനും ഒന്നു നോക്കി..ചുണ്ട് കടിച്ചുള്ള എന്‍റെ നോട്ടം കണ്ടു കമലാക്ഷി ലജ്ജവതിയായി..

നാളെ ആരെയൊക്കെയാ പിടിക്കുന്നത്‌ എന്നറിയാനുള്ള വെമ്പലിലും ആകാംഷയിലും വെറളിപിടിച്ചു എന്‍റെ പുതിയ മുറിയിലേക്ക് ഞാന്‍ പോയി..ആ കുളിക്കാ തൂറിയുടെ നാറ്റം പിടിച്ചുള്ള യാത്രയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓക്കാനം വന്നു..എന്ത് ചെയ്യാനാ..സഹിക്കുക.

ഒന്നു കമന്ടിയിട്ടു പോണേ