അതിരാവിലെ വാതിലില്‍ മുട്ടുകേട്ടാണ് വാതില്‍ തുറന്നത്...
"ആരാടാ തെണ്ടീ അതിരാവിലെ.."
ദേഷ്യം വന്നിരുന്നു.. ലൈലയും,വിലാസിനിയും,കറിയയും എന്‍റെ കൂടെ താമസ്സിക്കുന്നെണ്ടെങ്കിലും ഭൂമിയിലെ പെറുക്കിത്തരങ്ങള്‍ ഇവിടെ കാണിക്കാത്തതുകൊണ്ട് അവളുമാരുടെ ജാരന്മാരോ കറിയയുടെ ജാരയോ ആകാന്‍ ഇടയില്ല..അല്ലെങ്കിലും എന്നെ പോലെ എല്ലാം തികഞ്ഞ സര്‍വഗുണസമ്പന്നനും സര്‍വോപരി ആഭാസനുമായ ഒരാളുടെ വീട്ടില്‍ അതും വൈദ്യശാല നടത്തുന്ന ഒരുവന്‍റെ വീട്ടില്‍ മുട്ടാന്‍ ധൈര്യം വരുമോ..
വാതില്‍ തുറന്നുനോക്കി. ആകെപ്പാടെ മൂടിപുതച്ച ആരോ ഒരുത്തന്‍.. വല്ലാത്ത നാറ്റം..ഓക്കാനം വരുന്നു.. ഇനി വല്ലതും മണം കേറിയാല്‍ കുടല്‍ വായില്‍ വരും..
"ആരാടാ എമ്പോക്കി.. രാവിലെ ഉറങ്ങാന്‍ സമ്മതിക്കില്ലേ.."
ആഗതന്‍ പുതച്ചിരുന്ന പുതപ്പുമാറ്റി..ആളെ കണ്ടു ഞെട്ടിപ്പോയി..ദേവേന്ദ്രന്‍..
"എന്നാ കോലമാ എന്‍റെ ദേവേന്ദ്ര.. ഒരുമാതിരി കോഴിവസന്ത പിടിച്ച കോഴിയെപോലെയുണ്ടല്ലോ..എന്താ ഇതാ വെളുപ്പിനെ..?"
"എന്‍റെ നായരെ.. ഭൂമിയില്‍ സാമ്പത്തിക മാന്ദ്യം ആയതിനാല്‍ നമ്മുടെ ഭൂമിയില്‍ വേഷം മാറി ബീയര്‍ ബാറില്‍ ഡാന്‍സ് നടത്തിയിരുന്ന അപ്സരസുകള്‍ എല്ലാം തിരികെ വന്നു..ഇനി എങ്ങനെ ജീവിക്കുമെന്നൊരു പിടിയുമില്ല.."
"അതിന് ഞാന്‍ എന്തോ ചെയ്യും ദേവേന്ദ്ര... എന്‍റെ കൈയില്‍ പണം ഇല്ലെന്നറിയില്ലേ.."
എന്‍റെ നയം വെക്തമാക്കി.
"പിന്നെ ഇവിടെ സഹായി ആയിട്ട് കൂട്ടം എന്ന് വച്ചാല്‍ ഇവിടെ മൂന്നു ആളുകള്‍ ഉണ്ടേ..പിന്നെ.."
"നായരെ അതല്ല കാര്യം.. നരകത്തില്‍ ഇലക്ഷന്‍ വരുന്നുണ്ട്.. നരകാസുരന്‍ രാജി വച്ചല്ലോ.. അപ്പോള്‍ നരകത്തില്‍ വരുമാനം കൂടുതല്‍ ആയതുകൊണ്ട് കാലന്‍ പരിപാടി നിര്‍ത്തി നരകത്തിന്‍റെ അധികാരം എടുക്കാന്‍ തീരുമാനിച്ചു.. അപ്പോള്‍ എനിക്ക് കാലന്‍റെ പോസ്റ്റിലോട്ടു ഇലക്ഷനില്‍ മല്‍സരിക്കണം. അതാവുമ്പോള്‍ ടി.എ. & ഡി.എ തുടങ്ങി കുറെ ചിക്കിലി ഒക്കും.. ദേവേന്ദ്രന്‍റെ പണി ആകെ കൂറയാ.. പണം ഇല്ല..ഞാന്‍ കുഴങ്ങി സുഹൃത്തേ.. പിന്നെ ഒന്നോ രണ്ടോ അപ്സരസുകളെ വേണെമെങ്കില്‍ ഇങ്ങോട്ട് വിടാം.. താങ്കള്‍ക്കു സഹായത്തിനു.."
"എന്‍റെ ദേവേന്ദ്ര ... എനിക്ക് വേണ്ടാ..തന്‍റെ അപ്സരസുകളെ..ഇവിടെ നല്ല ഉരുപ്പടികള്‍ ഉണ്ടേ..പിന്നെ ഈ കൂട്ടികൊടുക്കാന്‍ താന്‍ എങ്ങനെ പഠിച്ചു... നാട്ടില്‍ ഇലക്ഷനില്‍ സീറ്റ് കിട്ടാന്‍ കുട്ടിനേതാക്കന്മാര്‍ ചെയ്യുന്ന പണി ആണെന്ന് കേട്ടിട്ടുണ്ട്..താനും തുടങ്ങിയോ.."
എനിക്കല്പം ദേഷ്യം വന്നു..ദേവേന്ദ്രന്‍ വിഷണ്ണന്‍ ആയി പറഞ്ഞു..
"എന്ത് ചെയ്യാം... ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല..എന്നെ കാലന്‍ ആക്കാന്‍ താങ്കളും സഹായിക്കണം.. കാലനുമായി നല്ല ബന്ധമല്ലേ.. "
"ശരി...താന്‍ ഇപ്പോള്‍ പോ.. ഞാന്‍ പറയാം.."
ദേവേന്ദ്രന്‍ തൊഴുതു നന്ദി പറഞ്ഞു തിരികെ പോയി..ഞാന്‍ അകത്തേക്ക് ചെന്നു ഉറങ്ങുകയായിരുന്ന ലൈലയെം,കറിയയെയും,വിലാസിനിയേയും വിളിചെഴുന്നെല്‍പ്പിച്ചു..മൂവരോടും കാര്യം പറഞ്ഞു..
"എന്ത് പറയുന്നു.."
"വേണ്ട..ആ എരപ്പാളി കാലന്‍ ആവണ്ട.. വെറും തെണ്ടിയാ.. പണ്ടൊക്കെ നല്ലനിലയില്‍ ഉണ്ടായിരുന്ന സ്വര്‍ഗമാ..ഇവനാ നശിപ്പിച്ചത്,...അവനെ കാലന്‍ ആക്കാന്‍ സമ്മതിക്കേണ്ട.."
വിലാസിനി തന്‍റെ അഭിപ്രായം പറഞ്ഞു.
"ഒരു കാര്യം ചെയ്യാം... ഞാന്‍ കാലനുമായി ഒന്നാലോചിക്കട്ടെ.."
അവരോട് മൂവരോടും കാര്യം പറഞ്ഞു ഞാന്‍ നേരെ കാലന്‍റെ വീട്ടിലേക്ക് ചെന്നു.കാലന്‍റെ വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞു കിടക്കുന്നു.. ഇനി ദേവേന്ദ്രന്‍ ഇവിടെ ഉണ്ടോ എന്നൊരു സംശയം..താക്കോല്‍ പഴുതിലൂടെ നോക്കി..ഓ കമലാക്ഷി കാലനോട് കിന്നരിക്കുകയാണ്‌വാതിലില്‍ മുട്ടി.. അനക്കമില്ല.. വീണ്ടും മുട്ടി..
" ഏത് എഭ്യനാടാ ഈ രാവിലെ..."
കാലന്‍ വന്നു വാതില്‍ തുറന്നു .. എന്നെകണ്ടു കാലന്‍ വെളുക്കെ ചിരിച്ചു..
" എന്താ നായരെ..രാവിലെ.. അവിടെ തനിക്ക് സെറ്റ്അപ്പ് കുറെയില്ലേ... എന്നെ എന്തിനാ വെറുതെ രാവിലെ ബുദ്ധിമുട്ടിച്ചത്.."
മറുപടി പറയുന്നതിന് മുമ്പെ കമലാക്ഷി വന്നു..
"എന്തോണ്ട് പരേതന്‍ നായരെ... കാണാറില്ലല്ലോ.."
പരിഭവം പറഞ്ഞതാണ്... കൊള്ളാം..
"നീ കാലനെ കാണുന്നില്ലേ...പിന്നെന്തിനാ...ഹ ഹ "
ഞാന്‍ ഒരു വെടല ചിരി ചിരിച്ചു,. അത് നമ്മുടെ ട്രേഡ് മാര്‍ക്ക് ആണല്ലോ.കമലാക്ഷി ഒന്നും പറയാതെ അകത്തേക്ക് പോയി.ഞാന്‍ കാലനോട് കാര്യം എല്ലാം പറഞ്ഞു..
"എടൊ നായരെ... തന്നെ കാലനാക്കി നിയമിക്കാന്‍ ഇരിക്കുകയായിരുന്നു.. പക്ഷെ താന്‍ മനുഷ്യന്‍ ആയി പിറന്നവന്‍ ആയിരുന്നല്ലോ..അപ്പോള്‍ അല്പം പ്രയാസം ആണ്..പിന്നെ തല്‍ക്കാലം അവന്‍ വരട്ടെ.. ദേവേന്ദ്രന്‍.. അവന്‍റെ സഹായി ആയി താന്‍ കൂടിക്കോ.. അവസാനം അവനെ പോകച്ചു തന്നെ കാലന്‍ ആക്കാം.. എന്താ.."
കാലന്‍ തന്‍റെ പ്ലാന്‍ വിശദീകരിച്ചു..അപ്പോള്‍ കാലന്‍ ആകാന്‍ ഒരു ചാന്‍സ് തനിക്കുമുണ്ട്.. കാലന് നന്ദി പറഞ്ഞു ഇറങ്ങി നടന്നു.. നേരെ വൈദ്യശാലയില്‍ എത്തി.. മൂവരോടും കാര്യം പറഞ്ഞു..
സന്തോഷസൂചകമായി ചെമ്പില്‍ കിടന്ന വിപ്ലവാരിഷ്ടം എടുത്തു മൂവര്‍ക്കും കൊടുത്തു..ഞാനും കുടിച്ചു.....കാലന്‍ ആകാനുള്ള അവസരം ഓര്‍ത്തു വീണ്ടും വീണ്ടും കുടിച്ചു.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
2 comments:
കാലന് ആകാന്‍ മത്സരം
അതിരാവിലെ വാതിലില്‍ മുട്ടുകേട്ടാണ് വാതില്‍ തുറന്നത്...
"ആരാടാ തെണ്ടീ അതിരാവിലെ.."
ദേഷ്യം വന്നിരുന്നു.. ലൈലയും,വിലാസിനിയും,കറിയയും എന്‍റെ കൂടെ താമസ്സിക്കുന്നെണ്ടെങ്കിലും ഭൂമിയിലെ പെറുക്കിത്തരങ്ങള്‍ ഇവിടെ കാണിക്കാത്തതുകൊണ്ട് അവളുമാരുടെ ജാരന്മാരോ കറിയയുടെ ജാരയോ ആകാന്‍ ഇടയില്ല..അല്ലെങ്കിലും എന്നെ പോലെ എല്ലാം തികഞ്ഞ സര്‍വഗുണസമ്പന്നനും സര്‍വോപരി ആഭാസനുമായ ഒരാളുടെ വീട്ടില്‍ അതും വൈദ്യശാല നടത്തുന്ന ഒരുവന്‍റെ വീട്ടില്‍ മുട്ടാന്‍ ധൈര്യം വരുമോ..
വാതില്‍ തുറന്നുനോക്കി. ആകെപ്പാടെ മൂടിപുതച്ച ആരോ ഒരുത്തന്‍.. വല്ലാത്ത നാറ്റം..ഓക്കാനം വരുന്നു.. ഇനി വല്ലതും മണം കേറിയാല്‍ കുടല്‍ വായില്‍ വരും..
"ആരാടാ എമ്പോക്കി.. രാവിലെ ഉറങ്ങാന്‍ സമ്മതിക്കില്ലേ.."
ആഗതന്‍ പുതച്ചിരുന്ന പുതപ്പുമാറ്റി..ആളെ കണ്ടു ഞെട്ടിപ്പോയി..ദേവേന്ദ്രന്‍..
പാവം ഇന്ദ്രന്‍ ,
എങ്ങിനെ കഴിഞ്ഞിരുന്ന ആളാ !!
ഭൂമിയില്‍ നിന്നും മടങ്ങിയെത്തിയ ടീമിനെ രക്ത പരിശോധനക്കു വിധേയമാക്കിയോ?
കാലനായാല്‍ കൂടുതല്‍ ബെനഫിറ്റ് വല്ലതും?
Post a Comment