അങ്ങനെ കാലന് ആവാനുള്ള ദിവസം ആഗതമായി. യമരാജന് തന്റെ കാലന് പദവി ഉപേക്ഷിച്ച് നരകാധിപനായി.. യമരാജന്റെ നിര്‍ദ്ദേശം അനുസരിച്ച് ഞാന്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നു.. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രണ്ടുപേര്‍ മാത്രം. ദേവേന്ദ്രനും ഓഷോയും.
ഭൂമിയിലെ കുത്തഴിഞ്ഞ ജീവിതവും സന്യാസവും എല്ലാംകൂടി എയിഡ്സ് സമ്മാനമായി കിട്ടി മരിച്ച ഓഷോ ആകെകൂടി അസ്ഥിപന്ജരമാണ്. ദേവേന്ദ്രന് പിന്തുണയായി ഞാനും എന്റെ ശിഷ്യരും ഒപ്പം സില്‍ക്ക് സ്മിതയും.ഭൂമിയിലെ പോലെ വോട്ടിംഗ് യന്ത്രങ്ങളോ ബാലറ്റ് പേപ്പറോ ഇവിടെയില്ല.. അതുപോലെ ഗുണ്ടായിസവും ബൂത്ത്പിടിത്തവും.
അതേപോലെ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍
"ആരാ ആരാ ചെടിയുടെ മറവില്‍.. എന്താ മോനേ ഒളിച്ചത് തുടങ്ങിയ പാട്ടുകളോ ലക്ഷങ്ങള്‍ കോടികള്‍ പിന്നാലെ തുടങ്ങിയ പാട്ടുകളോ പാടില്ല"
എന്ന കര്‍ശന നിയന്ത്രണവും ഉണ്ട്..പക്ഷെ ഒഷോയിസം നിര്‍ഗുണന്‍സ് തുടങ്ങിയ രണ്ടുമതങ്ങള്‍ മാത്രമെ നരകത്തില്‍ ഉള്ളല്ലോ.. നിര്ഗുണന്മാര് പതിവ്പോലെ ഒരു ഗുണവും ഇല്ലാത്തവരും വോട്ടെടുപ്പില്‍ നിന്നു വിട്ടെടുത്തു നില്‍ക്കുന്നവരും ആയതിനാല്‍ ഒഷോകളുടെ വോട്ടു കൊണ്ടുമാത്രം ഓഷോ ജയിക്കും എന്നതില്‍ ഏകദേശം ഉറപ്പുണ്ടായിരുന്നു..
അതുകൊണ്ട് തന്നെ ദേവേന്ദ്രന് അല്പം പേടിയും..പക്ഷെ ഞാന്‍ ഉണ്ടെന്നുള്ള ഒറ്റ വിശ്വാസത്താല്‍ അയാള്‍ നില്‍ക്കുകയായിരുന്നു..പക്ഷെ ഗുണ്ടായിസം നടക്കാത്തിടത്ത് എന്റെ കുതന്ത്രം വിജയിക്കും എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.. തെരഞ്ഞെടുപ്പ് എന്നുപറഞ്ഞാല്‍ ഒരു ആളും ബൂത്തില്‍ കയറി ബൂത്തിലുള്ള വെള്ളനിറത്തിലുള്ള ബോര്‍ഡില്‍ അടുത്ത് വെച്ചിരിക്കുന്ന മഷിയില്‍ വിരല്‍ മുക്കി തങ്ങളുടെ വിരല്‍ പതിക്കണം.. ചുവന്ന നിറം പതിച്ചാല്‍ വോട്ടു ഒഷോയ്ക്കും പച്ചയെങ്കില്‍ ദേവേന്ദ്രനും കിട്ടും..
പക്ഷെ വെളിയില്‍ വരുമ്പോള്‍ വിരലിലെ നിറം നോക്കി ആര്‍ക്കു വോട്ടുകൊടുത്തു എന്നറിയാം.ഞാന്‍ തെരഞ്ഞെടുപ്പ് ബൂത്തിന്റെ വെളിയില്‍ നിന്നു ഒരറിയിപ്പ് കൊടുത്തു.. വോട്ടു ചെയ്യാന്‍ തടിച്ചു കൂടിയിരിക്കുന്ന എല്ലാവരോടും ആയി ഒരു ചെറിയ പ്രസംഗം..
"പ്രിയ നരകനിവാസികളെ, ഇന്നിവിടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ടു ചെയ്യാവുന്നതാണ്. തനിയെ നടക്കാന്‍ ശേഷിയില്ലാത്ത ഒഷോയ്ക്കോ അല്ലെങ്കില്‍ ദേവേന്ദ്രനോ.പക്ഷെ ഞാന്‍ എന്റെ വകയായി വോട്ടു ചെയ്തുവരുന്നവരുടെ മനോരന്ജനത്തിനായി ഒരു നൃത്തവിരുന്നു ഒരുക്കിയിരിക്കുന്നു. വോട്ട് ചെയ്തു വരുന്ന ആളുകളില്‍ വിരലില്‍ പച്ചനിറം ഉള്ളവര്‍ (ദേവേന്ദ്രന് വോട്ട് ചെയ്തവര്‍) ഞാന്‍ ഇവിടെ ഇട്ടിരിക്കുന്ന കൂടാരത്തില്‍ കയറി സില്‍ക്ക് സ്മിതയുടെ നൃത്തവും അതോടൊപ്പം ലൈലയുടെയും,വിലാസിനിയുടെയും ചിലനമ്പറുകളും കാണാം..എന്നാല്‍ വിരലില്‍ ചുവപ്പ്നിറമുള്ള ആളുകള്‍ ഒഷോയോടൊപ്പം വേഗം തങ്ങളുടെ ഭവനത്തിലേക്ക് പൊയ്ക്കൊള്ളുക.."
സംഭവം ഏറ്റു.. വോട്ട് ചെയ്തു വന്ന എല്ലാവരുടെയും കൈയില്‍ പച്ചനിറം ആയിരുന്നുവെന്നു പറയേണ്ടതില്ലല്ലോ..അങ്ങനെ ദേവേന്ദ്രന് കാലാനായി വാഴിക്കപ്പെട്ടു.. സ്വര്‍ഗം ബൈജുകുമാരന്‍ എന്നൊരു ദേവന് താല്കാലികമായി ഇടക്കാല ദേവേന്ദ്രന് ആയി അവരോധിക്കപ്പെട്ടു. നരകത്തില്‍ യമരാജനും കാലനായി ദേവേന്ദ്രനും വന്നതോട് കൂടി മൂന്നിടത്തും എന്റെ സ്വാധീനം വര്‍ദ്ധിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..
പക്ഷെ കാലന് ചെയ്യുന്ന പണികള്‍ ദേവേന്ദ്രന് വശമില്ലാത്തതിനാല്‍ ദേവേന്ദ്രനോടൊപ്പം എനിക്കും പോകേണ്ടിവന്നു..അങ്ങനെ കാലന് ദേവേന്ദ്രനോടൊപ്പം ആദ്യ ആത്മാവ് വേര്‍പെടുത്തല്‍ ചടങ്ങിനു ഭൂമിയില്‍ പോയ കഥ അടുത്തതില്‍..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:

Post a Comment