Saturday, December 13, 2008

22.രണ്ടാമന്‍ ഭരണങ്ങാനം കറിയാ..

എന്‍റെ രണ്ടാമത്തെ സഹായി ഭരണങ്ങാനംകാരന്‍ കറിയ ആയിരുന്നു. സ്കറിയ എന്ന് പേരിട്ടാല്‍ അവനെ കറിയ എന്നെ വിളിക്കൂ എന്ന മലയാളിയുടെ ദുര്‍വാശിയുടെ ബലിമൃഗം.ആറടി പൊക്കവും നൂറ്റിപത്തു കിലോയും ഉണ്ടെങ്കിലും കൊഴുപ്പിന്‍റെ അല്പം പോലും വേസ്റ്റ് ഇല്ലാത്ത മാംസകട്ട..

കറിയയുടെ സേവനം അല്ലെങ്കിലും എനിക്കാവശ്യം ആണ്..കാരണം മരിക്കുന്നതിനു മുന്‍പേ നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടാ ആയിരുന്നു.. ഇവിടെയും അതുതന്നെ പണി.. പക്ഷെ നാട്ടിലുള്ള കൊച്ചമ്മമാര്‍ വേറെ പണിയും ചെയ്യിച്ചിരുന്നു എന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു എങ്കിലും കറിയായുടെ കരുത്തും കറിയായുടെ കൈക്കരുത്ത് അറിഞ്ഞിട്ടുള്ളവരുടെ വിവരണവും കേട്ട ആരും അങ്ങനെ ആരോപിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല..

കറിയയുടെ ജനനത്തെ പറ്റി അറിയുന്നതിന് മുമ്പെ മരണത്തെ കുറിച്ചു നിര്‍ബന്ധം ആയിട്ട് അറിഞ്ഞിരിക്കണം.. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദൈവം ഭരണങ്ങാനത്തുള്ള പാപികളുടെ ലിസ്റ്റ് എടുത്തു.. ലിസ്റ്റില്‍ എല്ലാം മുമ്പില്‍ തന്നെ കറിയ.. അവസാനം ആ സുദിനത്തില്‍ കറിയയെ പോലെ ഒരു പാപിയെ അവശേഷിപ്പിക്കേണ്ട എന്ന തീരുമാനത്തില്‍ കറിയയെ പരലോകത്തേക്കു കൂട്ടികൊണ്ട് വരികയായിരുന്നു..

കറിയയെ പോലെ ഒരുവനെ ക്രിസ്ത്യന്‍ നരകത്തില്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടു ഇങ്ങോട്ട് വിട്ടു..
കറിയായുടെ മരണം അത്ഭുദം ആയിരുന്നു.. അറിയപ്പെടുന്ന ഒരു പരോപകാരി പെണ്ണിന്‍റെ വീട്ടില്‍ ഉറങ്ങുന്നതിനിടയില്‍ പാമ്പ്‌ കടിച്ചായിരുന്നു മരണം.. കറിയയെ ആ പെണ്ണാണ് കൊന്നതെന്നും അല്ലെന്നും വിവാദം നിലനില്‍ക്കുകയാണ്.. നാട്ടുകാര്‍ എല്ലാവരും കൂടി കറിയയെ തെമ്മാടി കുഴിയില്‍ അടക്കിയശേഷം ആ പരോപകാരി പെണ്ണിന് പതിനായിരം രൂപ കൊടുത്തത്രേ..അപ്പോള്‍ത്തനെ ആ പരോപകാരി പെണ്ണ് ആയിരം രൂപ വിലയുള്ള പത്തുകൂപ്പണ്‍ പൌരസമതി കണ്‍വീണറെ എല്പ്പിച്ചശേഷം ആവശ്യക്കാര്‍ക്ക് ആ കൂപ്പണ്‍ അവളുടെ സര്‍വീസിനു ഉപയോഗിക്കാന്‍ പറ്റുമെന്ന അറിയിപ്പും ചെയ്തു..

അവസാനം പൌരസമതി ഓഫീസില്‍ കൂപ്പണിനു വേണ്ടി അടിപിടി ഉണ്ടായെന്നും കുറെ സ്ത്രീകള്‍ കൂടി ആ കൂപ്പണുകള്‍ കത്തിച്ചു കളെഞ്ഞെന്നും പിന്നീട് നമ്മുടെ പരോപകാരി സ്ത്രീ പൌരസമതി പുരുഷന്മാരുടെ പേരുകള്‍ നറുക്കെടുത്തു പത്തു പേരെ ഫ്രീ സേവനം കൊടുക്കുവാന്‍ അവസരം കൊടുത്തു..പക്ഷെ പോലീസ് കാവലില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതെ പ്രസ്തുത സേവനം ലഭ്യമാക്കാന്‍ ഒരു കര്‍മ്മസേന രൂപവല്‍ക്കരിച്ചു എന്നതാണ് പുതിയ വാര്‍ത്ത.. എന്നാല്‍ അതെ നാട്ടിലെ സ്ത്രീകള്‍ കറിയയുടെ മരണത്തില്‍ കരയുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

കാരണം കറിയാ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ പത്തു കൂപ്പണും പിടിച്ചു പറിച്ചു പത്തു ദിവസത്തേക്ക് അവിടെ താമസമാക്കുകയും അവരുടെ ഭര്‍ത്താക്കന്മാര്‍ അവരവരുടെ വീട്ടില്‍ തന്നെ കിടന്നുറങ്ങുമെന്നും അവര്‍ മനസിലാക്കിയിരുന്നു..കറിയയുടെ ജനനം ഒരു സമസ്യായിരുന്നു..കാരണം കറിയയുടെ അപ്പന്‍ ആരാണെന്ന് കറിയയുടെ മാതാവിന് നല്ല നിശ്ചയമില്ലായിരുന്നു.. ഭരണങ്ങാനത്തെ പള്ളിപെരുന്നാളിന് വന്ന ആരോ എന്ന് മാത്രമെ അറിയൂ..ആകെ കിട്ടിയ മുന്നൂറുരൂപ വെച്ചു കണക്കുകൂട്ടുമ്പോള്‍ മുപ്പതു പേരുണ്ട്... അവരില്‍ ആരോ ആണെന്നാ അവരുടെ വൃദ്ധ മനസ്സിന്‍റെ സംശയം.

ഈ സംശയം തീര്‍ക്കാന്‍ കറിയ കര്‍ത്താവിനോടു സ്ഥിരം അപേക്ഷിക്കുമായിരുന്നു.. എന്നും കുരിശിന്‍മൂട്ടില്‍ പൈസ ഇടുമായിരുന്നു.. ഒരിക്കല്‍ കര്‍ത്താവ് അവന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞത്രേ..

"മോനേ കറിയ.. ലോകത്തിന്‍റെ പാപം മൊത്തം ഏറ്റു വാങ്ങിയില്ലേ..ഇനിയും എന്നെ ക്രൂശിക്കണോ.. ഇനി നീ വന്നെന്നെ ഈ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ ഈ നാട്ടില്‍ നിന്നെ പോകും..."

അന്ന് മുതല്‍ കര്‍ത്താവിനു പോലും അറിയാത്ത കാര്യം ചോദിച്ചു കറിയ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല.പക്ഷെ കര്‍ത്താവിനു കാശ് കൊടുക്കുന്നത് നിര്‍ത്തി കുരിശടിയില്‍ നിന്നും പള്ളികളില്‍ നിന്നും പണം മോഷ്ടിക്കുന്നത് തുടങ്ങി..ഒരു ചോദ്യത്തിനുത്തരം തരാത്ത ദൈവത്തെ അവന്‍ വെറുത്തു..അങ്ങനെ ഒരിക്കല്‍ പോലീസ് പിടിയിലായ കറിയ കുറെ വര്‍ഷം ദുര്‍ഗുണ പരിഹാരപാഠശാലയിലും ചിലവഴിച്ചശേഷം വന്നപ്പോള്‍ നല്ലൊരു കള്ളന്‍ മാത്രമല്ല,ക്രൂരനായ കൊലപാതകിയും ആയി മാറുകയായിരുന്നു..

പണ്ടു പള്ളികള്‍ മാത്രമെ കൈവയ്ക്കൂ എങ്കില്‍ പിന്നീട് വിഗ്രഹമോഷണം തുടങ്ങിയ കലകളിലും നിപുണനായ കറിയ തന്‍റെ പ്രവര്‍ത്തനരംഗം ബ്ലൂഫിലിം നിര്‍മാണം,കാര്‍മോഷണം, ക്വട്ടെഷന്‍ തുടങ്ങി വാഹന സിസി. രംഗത്തേക്കും വ്യാപിച്ചപ്പോള്‍ കറിയ ഭരണങ്ങാനം കറിയാ ആയി..പക്ഷെ തന്‍റെ ക്രൂര കൃത്യങ്ങളില്‍ നിന്നു കിട്ടുന്ന പണം കേരളത്തിലെ വിവിധ അനാഥ ശാലകളില്‍ കൊടുത്തു കറിയ സന്തോഷം കണ്ടിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ഹൃദയവിശാലതയെ വെളിവാക്കുന്നു..

അപ്പന്‍ അറിയാതെ വളര്‍ന്ന കറിയാ അവസാനം അപ്പന്‍ ഇല്ലാതെ വളരുന്ന കുട്ടികള്‍ക്ക് ഒരാശ്വാസം ആയിരുന്നു.. തന്‍റെ കൃത്യങ്ങളില്‍ നിന്നു കിട്ടുന്ന പണം അനാഥആശ്രമങ്ങളില്‍ കൊടുക്കുമായിരുന്ന അദ്ദേഹം അല്പം ആശ്വാസം അങ്ങനെ കണ്ടെത്തിയിരുന്നു..ഇതിനിടെ ക്വട്ടെഷന്‍ വഴിയുണ്ടാക്കിയ കോടികള്‍ സിനിമാ നിര്‍മാണത്തിലും മുടക്കിയിരുന്നു. എന്നാല്‍ അമ്മയും മാക്ടയും തമ്മിലുള്ള അടിപിടിയില്‍ താന്‍ തന്നെ ഭേദം എന്ന് തിരിച്ചറിഞ്ഞ കറിയ ആ രംഗം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അവസാനം കണ്ടെത്തിയ ഭക്തിമാര്‍ഗത്തില്‍ തിരിയുന്നതിന് തൊട്ടുമുമ്പാണ് ദൈവം കറിയയെ തിരിച്ചു വിളിച്ചത്..

തോക്ക്സ്വാമിയും,സന്തോഷ് മാധവനും മേയുന്നതിനു മുമ്പെ കത്തിസ്വാമിയെന്ന പേരും അദ്ദേഹം സ്വീകരിച്ചു. ബ്ലൂഫിലിം നിര്‍മ്മാണം,കൊലപാതകം,മോഷണം തുടങ്ങിയ എല്ലാത്തിലും അപാരമായ കഴിവുണ്ടായിരുന കറിയ ഒരുപക്ഷെ അറിയപ്പെടുന്ന ഒരു സ്വാമി ആകുന്നതിനു മുമ്പെ ദൈവം ചതിച്ചു.അങ്ങനെ കേരളത്തിനു ഒരു സ്വാമിയെ നഷ്ടമായി.. കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയതെന്ന് പിന്നീട് എന്നോട് പറഞ്ഞു..

അങ്ങനെ രണ്ടാമനും വന്നതോടെ ഞാന്‍ അല്പം ശക്തന്‍ ആയെന്നു പറഞ്ഞാല്‍ മതിയല്ലോ. ശക്തന്‍ എന്നല്ല ശക്തന്‍ പരേതന്‍ എന്ന് വേണം പറയാന്‍.

7 comments:

പരേതന്‍ said...

തോക്ക്സ്വാമിയും,സന്തോഷ് മാധവനും മേയുന്നതിനു മുമ്പെ കത്തിസ്വാമിയെന്ന പേരും അദ്ദേഹം സ്വീകരിച്ചു. ബ്ലൂഫിലിം നിര്‍മ്മാണം,കൊലപാതകം,മോഷണം തുടങ്ങിയ എല്ലാത്തിലും അപാരമായ കഴിവുണ്ടായിരുന കറിയ ഒരുപക്ഷെ അറിയപ്പെടുന്ന ഒരു സ്വാമി ആകുന്നതിനു മുമ്പെ ദൈവം ചതിച്ചു.അങ്ങനെ കേരളത്തിനു ഒരു സ്വാമിയെ നഷ്ടമായി.. കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയതെന്ന് പിന്നീട് എന്നോട് പറഞ്ഞു..

smitha adharsh said...

കറിയാ പരോപകാരി സ്ത്രീയുടെ വീട്ടില്‍ ചില ആത്മീയ സംശയങ്ങള്‍ ചോദിക്കാനായിരുന്നു പോയത്..അത് നന്നായി..നല്ല മനസ്സുള്ളവര്‍ക്കെ അങ്ങനെ ഒക്കെ സംശയം വരൂ..
വായിക്കുന്നുണ്ട്..എല്ലാ പോസ്റ്റും..കമന്റ് ...ആ കാര്യം..മുന്പേ പറഞ്ഞതു തന്നെ.

രസികന്‍ said...

ശക്തന്‍ പരേതാ....... അലക്ക് .....ഹഹഹ

എം.എസ്. രാജ്‌ | M S Raj said...

നടക്കട്ടേ.. :)

അനൂപ് അമ്പലപ്പുഴ said...

അല്‍ഫോന്‍സാമ്മ സേവനം അര്‍പ്പിച്ച പള്ളിലും, വിശുദ്ധയായി പ്രഖ്യാപിച്ചടത്തും പയസ് ടെന്ത് അച്ചന്‍ മാരില്ലാതിരുന്നത് അച്ചായന്‍ മാരുടെ ഭാഗ്യം. ചത്ത് മണ്ണടിഞ്ഞ തനിക്കും അതില്‍ അഭിമാനിക്കാം. പൊള്ളത്തരങ്ങളും , വഷളത്തരങ്ങളും, ചില്ലറ കിടിപിടികളും ഒക്കെ ചേര്‍ത്ത് ഏതയാലും ഓരോ പോസ്റ്റും തട്ടിക്കൂട്ടുന്നുണ്ടല്ലോ. കൊള്ളാം , നന്നാവുന്നുണ്ട്. നടക്കട്ടെ...

പരേതന്‍ said...

സ്മിതാ ആദര്‍ശ്

അങ്ങനല്ലേ എല്ലാ സ്വാമിമാരും പിടിക്കപെട്ടാല്‍ പിന്നെ മാന്യന്‍ ആയിരിക്കും..ഇനിയും വരണേ..

രസികാ..
ഹഹ ഇനിയും വരണേ..

എം.എസ്.രാജെ..

അലക്കി തൊടങ്ങി....ഇനിയും വരുമല്ലോ..

അനൂപേ
അങ്ങനെ എന്നാലാവും വിധം അങ്ങു ശ്രമിക്കുന്നു... വരണേ..തെറ്റുകുറ്റങ്ങള്‍ (അതെ ഉള്ളൂ എന്നറിയാം ) ചൂണ്ടിയും കാണിക്കണേ..

എല്ലാവര്‍ക്കും നമോ നമഃ... വീണ്ടും കാണാം..

മാളൂ said...

കറിയായുടെ വിവരണം മൊത്തം ആവുമ്പോള്‍
കറിയാ സല്‍ഗുണസമ്പന്നനാണല്ലോ ..
എന്തോരം സല്‍‌പ്രവര്‍ത്തികളാ അകൌണ്ടില്‍!
എന്തായാലും പരേതന്‍ പോസ്റ്റ് ഒപ്പിക്കുന്നുണ്ട്