Monday, December 15, 2008

23.മൂന്നാം സഹായി ഉപ്പുകണ്ടം വിലാസിനി

എന്‍റെ സഹായിയായി അവസാനം വന്നത് ഉപ്പുകണ്ടം വിലാസിനി ആണ്. വിലാസിനിയെ അവസാനം പരിചയപ്പെടുത്തിയത് അവള്‍ കുറഞ്ഞപുള്ളി ആയതു കൊണ്ടല്ല.. അല്പംകൂടുതല്‍ വല്ല്യ ആളായത് കൊണ്ടുതന്നെ.

നരകത്തിലെ മിക്ക സ്ത്രീജനങ്ങളെയും പോലെ വിയ്ക്കാന്‍ ഏറ്റവും നല്ലത് സ്വന്തംശരീരം ആണെന്ന് തിരിച്ചറിഞ്ഞ ഒരു മഹതിയായിരുന്നു നമ്മുടെ വിലാസിനിയും.

വലിച്ചുനീട്ടാതെ കാര്യംപറയാം.. കണ്ടാല്‍ അത്രസുന്ദരി അല്ലാത്തത്കൊണ്ടു അധികം ആരും പ്രേമിക്കാന്‍ ശ്രമിക്കാതെ സ്വയം ഉരുകി കഴിഞ്ഞിരുന്ന വിലാസിനിയെ ഒരാള്‍ പ്രേമിച്ചു.. അതും ഒരു ഒരന്യമതക്കാരന്‍.. ഒരു കോട്ടയംകാരന്‍ മത്തച്ചന്‍. എന്നാല്‍ മത്തച്ചന്‍ ഓരോ സീസണിലും ഓരോ ഇനം കിളികളെ തേടുന്ന ഇനം ആയതിനാല്‍ അടുത്തസീസണില്‍ വിലാസിനിയേയും ഉപേക്ഷിച്ചു വേറെ കിളികളെ തിരക്കിപോയി..

അങ്ങനെ ദേഹവ്യാപാരം തൊഴിലായി സ്വീകരിച്ചു മുമ്പോട്ട്‌ പോയി..ആദ്യമായി കളത്തിലിറങ്ങുന്ന ആളുകളെ പഠിപ്പിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന വിലാസിനിയെ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വൃത്തികെട്ടവന്മാര്‍ വിളിച്ചു.. പക്ഷെ അവരും ഫോണില്‍ വിളിച്ചു സമയം ക്ലിപ്തപ്പെടുത്തി വിലാസിനിയെ സന്ദര്‍ശിക്കുമായിരുന്നു എന്നത് മറ്റൊരു പരമാര്‍ത്ഥം.

എന്നാല്‍ ഒരിക്കല്‍നനഞ്ഞാല്‍ പിന്നെന്തു കുളിര് എന്ന് മനസ്സിലാക്കിയ വിലാസിനി ആര്‍ക്കും തന്നെ സമീപിക്കാം എന്നൊരു മാര്‍ഗം സ്വീകരിച്ചപ്പോള്‍ സൈക്കിള്‍വിലാസിനി എന്നപേരും വന്നു.. നിശ്ചിത പണം കൊടുത്തു ക്ലിപ്ത സമയത്തേക്ക് വാടകയ്ക്ക് കൊടുക്കുന്ന രീതിയായിരുന്നു ആ പേരിനു കാരണം.

അതെന്തു തന്നെയായാലും ദൈവവിളിഉള്ള ഒരു പെണ്ണായിരുന്നു വിലാസിനി എന്ന് വേണം കരുതാന്‍.. പതിനേഴ്‌ വയസ്സില്‍ ഈ രംഗത്ത് വന്ന വിലാസിനി പതിനാറു വര്‍ഷത്തെ നിരന്തരമായ കഠിനഅധ്വാനത്തിനു ശേഷം പണക്കാരി ആയിമാറി എന്ന് അറിയുമ്പോള്‍ അവരുടെ കഷ്ടപ്പാടിന്‍റെവില നമ്മള്‍ മനസ്സിലാക്കണം...

അങ്ങനെ ഇരിക്കുന്ന ഒരു ദിവസം ആണ് അവള്‍ക്കു ആദ്യത്തെ ദൈവവിളി കിട്ടിയത്.. അവള്‍ മതം മാറി കുഞ്ഞാടാകാന്‍ തീരുമാനിച്ചു.. പക്ഷെ ഒരാഴ്ചത്തെ ധ്യാനത്തിന് ഇടയില്‍ ഒരു മുട്ടനാട് തന്നെ സമീപിച്ചപ്പോള്‍ വിലാസിനി ഇടഞ്ഞു... എന്നിട്ട് ആ മുട്ടനോട് ഇങ്ങനെ പറഞ്ഞത്രേ..

"എടാ പുളിലെ ...ഇതു ചെയ്യാനാണ് ഇവിടെ വന്നതെങ്കില്‍ ഇവിടെ വരാതെയും നടന്നേനെ.. ഇങ്ങനെ ഓസിനു ദൈവത്തിന്‍റെ പേരില്‍ കിടന്നു കൊടുക്കേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു...നീ ഇങ്ങനെ കാള മണപ്പിച്ചു നടക്കുന്നത് പോലെ നടക്കാതെ വേറെ പണി നോക്ക്... വേറെ ആട്ടിന്‍ കുട്ടികള്‍ ഉണ്ടോന്നു നോക്ക്..ഇതു ഇനം വേറെയാ.ചെലപ്പോള്‍ തൊഴിക്കും.."

അങ്ങനെ ആത്മീയജീവിതത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ വിലാസിനി വീണ്ടും ലൌകിക ജീവിതത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.. പക്ഷെ അങ്ങനെ ഒരാളെ കേട്ടിയാലുണ്ടാവുന്ന ഭവിഷ്യത്തോര്‍ത്തു വിലാസിനി ഞെട്ടി.. പതിനാറു വര്‍ഷം നടത്തിയ തെരോട്ടങ്ങള്‍ എത്ര അട്ടപ്പാടിക്കാരന്‍ ആയാലും ആദ്യരാത്രിയില്‍ മനസ്സിലാക്കുമെന്ന ചിന്ത അവളെ വേട്ടയാടി..

എന്നാല്‍ കുതന്ത്രത്തില്‍ ആരെയും കടത്തിവെട്ടുന്ന വിലാസിനി നേരെ ബാംഗളൂര്‍ക്ക് പോയി. അവിടെ പ്രശസ്തനായ ഒരു കോസ്മെറ്റിക്സര്‍ജനെ കാണുകയായിരുന്നു ലക്ഷ്യം.. അവസാനം ബാംഗളൂര്‍ ഇന്ദിരാനഗറിലെ പ്രശസ്തനായ ഒരു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷത്തോടെ കാര്യം സമ്മതിച്ചു.. പക്ഷെ ഉള്ളിത്തോലി പോലെയുള്ള ശസ്ത്രക്രിയ ആണെങ്കിലും വിലാസിനിയുടെ അവസ്ഥകണ്ട ഡോക്ടര്‍ ഞെട്ടി.. നാല്‍പതിനായിരത്തിന് തീരേണ്ട ഓപ്പറേഷന്‍ എഴുപതിനായിരം വാങ്ങിയിട്ടേ നടത്തിയുള്ളൂ..

പക്ഷെ ചര്‍മ്മം പിടിപ്പിച്ചു വിലാസിനിയെ കന്യക ആക്കുന്നതിനു മുമ്പെ ഡോക്ടറും ഒന്നു ട്രയല്‍ ഓടിച്ചിട്ടാണ് വിട്ടത്.. പക്ഷെ ഭരണങ്ങാനം പള്ളിയില്‍ ഈച്ചയിരുന്നാല്‍ എന്താ പള്ളിയില്‍ ആള്‍ക്കൂട്ടം ഉണ്ടാവുമോ.പക്ഷെ ഇത്തരം തറപണി കാണിച്ചു ആര്‍ക്കും കന്യക ആവാമെന്നമോഹം ദൈവത്തിനു പിടിച്ചില്ല.. പക്ഷെ ദൈവം അവള്‍ക്കു വേറെ ഒരു വഴി തുറന്നു കൊടുത്തു..

പണ്ടു ഭൂമിയില്‍ പാപങ്ങള്‍ പെരുകിയപ്പോള്‍ നോഹയുടെ പെട്ടകത്തില്‍ ഉള്ളവരെ മാത്രം രക്ഷിച്ചു ബാക്കിയുള്ളവരെ പ്രളയത്തില്‍ കൊന്ന ദൈവം ഇത്തവണ കളം മാറ്റി ചവിട്ടി.. വിലാസിനി എന്നാ പെട്ടകത്തില്‍ കയറിയ എല്ലാവരേയും ഭോഗക്ഷയം എന്നാ ആയുര്‍വേദ ഓമനപ്പേരില്‍ അറിയപ്പെടുന്ന എയിഡ്സ് എന്നാ മാറാ രോഗത്തിലൂടെ കൊന്നൊടുക്കി..

അങ്ങനെ ഒരുപറ്റം പാപികളും വിലാസിനിയോടൊപ്പം പരലോകത്തെത്തി.. പക്ഷെ എനിക്ക് വിലാസിനിയോടു കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞതു ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു...കാരണം വിദ്യഭാസം ഇല്ലാത്ത വെറും വ്യഭിചാരിണിയ്ക്കുണ്ടായ തിരിച്ചറിവ് പോലും മറ്റുചിലര്‍ക്കുണ്ടായില്ലോ..

ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ.. അങ്ങേയ്ക്ക് അറിവില്ലാത്തത്‌ ഒന്നും ഇല്ല.. അറിവില്ലാത്തവര്‍ ഞങ്ങള്‍ മാത്രം...

8 comments:

പരേതന്‍ said...

അങ്ങനെ ഒരുപറ്റം പാപികളും വിലാസിനിയോടൊപ്പം പരലോകത്തെത്തി.. പക്ഷെ എനിക്ക് വിലാസിനിയോടു കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞതു ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു...കാരണം വിദ്യഭാസം ഇല്ലാത്ത വെറും വ്യഭിചാരിണിയ്ക്കുണ്ടായ തിരിച്ചറിവ് പോലും മറ്റുചിലര്‍ക്കുണ്ടായില്ലോ..

ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ.. അങ്ങേയ്ക്ക് അറിവില്ലാത്തത്‌ ഒന്നും ഇല്ല.. അറിവില്ലാത്തവര്‍ ഞങ്ങള്‍ മാത്രം...

കാപ്പിലാന്‍ said...

Randu postukalum vaayichu .Ithu nannaayi :)

Nummade Steffiyumaayi orakanna bandham vilaasinikkundaakum alle paretha :)

മാളൂ said...

വില്‍ക്കാന്‍ വസ്തു ഉണ്ടാവുന്നത് വാങ്ങിക്കാന്‍ ആളുണ്ടാവുന്നതു കൊണ്ടല്ലേ പരേതാ?
"ഇതു ചെയ്യാനാണ് ഇവിടെ വന്നതെങ്കില്‍
ഇവിടെ വരാതെയും നടന്നേനെ.. ഇങ്ങനെ ഓസിനു ദൈവത്തിന്‍റെ പേരില്‍ കിടന്നു കൊടുക്കേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു"... അതു പോയിന്റ്!

അനില്‍@ബ്ലോഗ് // anil said...

പരേതോ,

അടി സ്ടോങ്ങാണല്ലോ.
“ഇങ്ങനെ കുതന്ത്രങ്ങള്‍ ചെയ്തു കന്യകആക്കിയാല്‍ മനുഷ്യനെ കളിപ്പിക്കാമെങ്കിലും ദൈവത്തിനു മുമ്പില്‍ ഒന്നും ഒളിക്കാനാവില്ലത്രേ.... ഇത്രയും തിരിച്ചറിവുള്ള വിലാസിനിയെ ഞാന്‍ മനസ്സാനമിച്ചു“

ഞാനും നമിക്കുന്നു.

Jerry said...

nice post .... kunjadukal kku ethellam vayichu thirichariv undakum ennu karutham alle paretha....?

രാജീവ്‌ .എ . കുറുപ്പ് said...

അങ്ങനെ ദേഹവ്യാപാരം തൊഴിലായി സ്വീകരിച്ചു മുമ്പോട്ട്‌ പോയി..ആദ്യമായി കളത്തിലിറങ്ങുന്ന ആളുകളെ പഠിപ്പിക്കാന്‍ പ്രത്യേകം കഴിവുണ്ടായിരുന്ന വിലാസിനിയെ ഡ്രൈവിംഗ് സ്കൂള്‍ എന്ന് വൃത്തികെട്ടവന്മാര്‍ വിളിച്ചു.. പക്ഷെ അവരും ഫോണില്‍ വിളിച്ചു സമയം ക്ലിപ്തപ്പെടുത്തി വിലാസിനിയെ സന്ദര്‍ശിക്കുമായിരുന്നു എന്നത് മറ്റൊരു പരമാര്‍ത്ഥം.

അളിയാ വണക്കം, ഇതു പച്ച പരമാര്‍ത്ഥം തന്നെ, മലയാളിയുടെ സദാചാര ബോധത്തിന് നേരെ വിട്ട അമ്പു ലക്ഷ്യം കൊണ്ടു.

ഇടയ്ക്ക് അല്പം ബിസി ആയതിനാല്‍ വരാന്‍ പറ്റിയില്ല. പിന്നെ നമ്മുടെ ഷാപ്പിന്റെ ബ്രാഞ്ച് പരലോകത്ത് തുടങ്ങുന്ന കാര്യം ഞാന്‍ സംസാരിച്ചു. എലിപ്പന ഷാപ്പിലെ quotation ഉടന്‍ അയക്കാം. സമയം ഉണ്ടെങ്കില്‍ എന്റെ കഥ പീടികയിലും വരണം

Anonymous said...

iniyum ugran aakane sories ellam....... ippol oruvidham nannayi varunnundutto......

smitha adharsh said...

സിസ്റ്റര്‍ സെഫീടെ അമ്മായീടെ വകേലെ കൊച്ചു മോളാണ് ഈ വിലാസിനി അല്ലെ?