Monday, January 12, 2009

30.പരേതന്‍റെ അവസാന പോസ്റ്റ്.

അങ്ങനെ എല്ലാവരുടെയും മുഖത്ത്‌ എന്‍റെ ഉത്തരം എന്താവും എന്നുള്ള ടെന്‍ഷന്‍ ആയിരുന്നു.

ഒടുവില്‍ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു..

" എനിക്ക് പോകണം..തിരിച്ചു ഭൂമിയില്‍. വീണ്ടും മനുഷ്യനായി ജീവിക്കണം.. കഴിയുമെങ്കില്‍ ഇനിയും ഒരു മനുഷ്യനായി ജീവിക്കാന്‍ അവസരം തരൂ.."

കാലന്‍ വന്നു പൊട്ടിക്കരഞ്ഞു കൊണ്ടുകെട്ടിപിടിച്ചു.

"പരേത.. നിങ്ങള്‍ പരലോകത്തിനു നല്കിയ സംഭാവന മറക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് ആണെങ്കിലും നിങ്ങള്‍ക്ക് അതനുവദിച്ചു തരാം."

അങ്ങനെ വീണ്ടും പരേതനെ മനുഷ്യനായി ജനിപ്പിക്കാന്‍ ദേവതകള്‍ തീരുമാനമെടുത്തു.. മനുഷ്യനായി വീണ്ടും ജനിക്കുമ്പോള്‍ പരേതന്‍ ഇല്ലല്ലോ.. പരേതന്‍ വീണ്ടും മനുഷ്യനായി ജനിക്കുമ്പോള്‍ പരലോകത്ത് എല്ലാവരുടെയും കണ്ണുകളില്‍ സന്തോഷത്തിന്‍റെ അശ്രുക്കള്‍ ആയിരുന്നു...........

(ശുഭം)

"യഥാര്‍ത്ഥനരകവും സ്വര്‍ഗ്ഗവും ഭൂമിയില്‍ തന്നെ..മതമെന്തു പഠിപ്പിച്ചാലും ഭൂമിയില്‍ ജീവിക്കുമ്പോള്‍ പരലോകത്ത് കിട്ടാവുന്ന സ്വര്‍ഗത്തിനു വേണ്ടി സഹജീവികളെ കൊല്ലാതിരിക്കുക. നമ്മള്‍ ഇരുകാലി മനുഷ്യര്‍ പ്രപഞ്ചത്തിലെ വാസയോഗ്യമായ ഈ ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുവാന്‍ ശ്രമിക്കുക.. എന്ത് വിശ്വാസങ്ങളും ഉണ്ടാവട്ടെ, ഏത് മതത്തില്‍ പെട്ടവരും ആകട്ടെ ഇവിടെ നമുക്കു സ്വര്‍ഗം തീര്‍ക്കാം, എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പരം സമാധാനത്തോടെ,സ്നേഹത്തോടെ പരസ്പരം ജീവിക്കുക എന്നുള്ളതാണ്.. ആരെയും കൊല്ലുക എന്നുള്ളതല്ല.. പരസ്പരം സ്നേഹിച്ചു ഇവിടെ സ്വര്‍ഗം തീര്‍ക്കുക.. അപ്പോള്‍ പരലോകത്തും നിങ്ങള്‍ക്ക് സ്വര്‍ഗം പ്രതീക്ഷിക്കാം....."














സവിനയം

(പരേതന്‍)



പ്രീയപ്പെട്ടവരെ...

അങ്ങനെ പരേതന്‍ ബ്ലോഗ് ഇവിടെ പൂര്‍ണമാവുന്നു.. ഈ ബ്ലോഗ് അവസാനിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു ചോദ്യം ഉയരും..ആരായിരുന്നു പരേതനു പിന്നില്‍... ???




നന്ദി..

സസ്നേഹം
(ദീപക് രാജ്)

18 comments:

smitha said...

ey deepak thanayirunno parethan, theere pratheeshiochilla tto

smitha said...

avasana thenga ente vaka irikatte

പരേതന്‍ said...

അങ്ങനെ പരേതന്‍ ബ്ലോഗ് അവസാനിച്ചിരിക്കുന്നു..
ഇതുവരെ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ചു കൊള്ളട്ടെ..

സവിനയം
പരേതന്‍

അനില്‍@ബ്ലോഗ് // anil said...

അതു കലക്കി.
അവതാര ലക്ഷ്യം നിറവേറ്റിയല്ലോ.

ചാണക്യന്‍ said...

യമപുരിയിലെ വിശേഷങ്ങളറിഞ്ഞ് അങ്ങോട്ടു വരാന്‍ റെഡിയായിരിക്കുകയായിരുന്നു.....ഇനീപ്പോ എന്താ ചെയ്ക....
ദീപക്കെ....ഇത് ഒരു ഒന്ന് ഒന്നര സംഭവമായല്ലോ:)

എം.എസ്. രാജ്‌ | M S Raj said...

പരേതന്‍ തന്റെ നരക(സ്വര്‍ഗ്ഗ)ത്തിലെ അവതാര ലക്ഷ്യം പൂര്‍ത്തീകരിച്ച് ഭൂമിയിലേക്ക് തിരിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോള്‍ പലവിധ ചിന്തകളില്‍ മനസ്സുഴറുകയാണ്. എന്തായിരിക്കും പരേതന്റെ ഭൂമിയിലെ അവതാര ലക്ഷ്യം? പുനര്‍ജ്ജന്മമെടുത്ത പരേതന്‍ മറ്റൊരു ബ്ലോഗിലൂടെ ബൂലോകരോട് സംവദിക്കുമോ? ഏതെങ്കിലും ബ്ലോഗറുടെ മകന്‍/മകള്‍ ആയാണോ പരേതന്‍ പുനര്‍ജ്ജനിക്കുക?

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ ബാക്കിവെച്ച് പരേതന്‍ പരലോകത്തു നിന്നും എക്സിറ്റടിച്ചു. ഇനി എവിടെ പൊങ്ങുമെന്നു കാത്തിരുന്നു കാണാം.

ദേ, പരേതാ, നീറ്റാണെങ്കി നമുക്കൊരുമിച്ചു നിക്കാം.അല്ല അലമ്പാണെന്കി ദീപക് രാജിന്റെ കൂടെ തന്നെ കൂടിക്കോ..!

ആദര്‍ശ്║Adarsh said...

പരേതന്‍ ആരാണെന്ന് എനിക്ക് മുമ്പേ പിടികിട്ടിയിരുന്നു.പോസ്റ്റിന്റെ കൂടെയുള്ള 'നമ്പര്‍ 'ഇടലാണ് ആദ്യം ശ്രദ്ധിച്ചത് .പിന്നെ എഴുത്തിന്റെ ശൈലിയും ..എന്റെ ഊഹം ശരിയാണെങ്കില്‍ താങ്കള്‍ കുളത്തുമണ്‍ അല്ലാതെ വേറെയും ചില ബ്ലോഗുകളുടെ കൂടി സ്രഷ്ടാവാണ് ...മിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ടെങ്കിലും ഇത് എന്റെ പരേതനിലെ ആദ്യത്തേതും അവസാനത്തേതും ആയ കമന്റാണ് .(പരേതന്ടെ റേഞ്ച് എന്നെക്കാളും കുറച്ച് കൂടുതല്‍ ആയതു കൊണ്ടാണ് കേട്ടോ..ഇതു വരെ പ്രതികരിക്കാതിരുന്നത്..)
ഏതായാലും സംഗതി കലക്കി ദീപക് ജീ ...പരേതന് ഭൂമിയിലേക്ക് സ്വാഗതം..

അഗ്രജന്‍ said...

welcome back :)

അഗ്രജന്‍ said...

welcome back :)

കാപ്പിലാന്‍ said...

ayooshmaan bhava :)

മാളൂ said...

പ്രീയമുള്ള പരേതന്,
വളരെ കൃത്യമായി പരേതന്റെ
30 പോസ്റ്റുകളും വായിച്ചിരുന്നു...
വളരെ നല്ല രീതിയില്‍ ഒരോ പോസ്റ്റും മുന്നേറി,
അതൊരു നല്ല ഭാവന തന്നെ ആയിരുന്നു
പഴേ ഒരു പാട്ട് കേട്ടത് ഓര്‍ക്കട്ടെ.

“ മരണ ദേവനൊരു വരം കൊടുത്താല്‍
മരിച്ചവര്‍ ഒരു ദിനം തിരിച്ചു വന്നാല്‍....”


“യഥാര്‍ത്ഥ നരകവും
സ്വര്‍ഗ്ഗവും ഭൂമിയില്‍ തന്നെ..
പരസ്പരം സ്നേഹിച്ചു
ഇവിടെ സ്വര്‍ഗം തീര്‍ക്കുക....”


വീണ്ടും ബൂലോകത്ത് കണ്ടു മുട്ടാം
നന്മകള്‍ നേരുന്നു!

അയല്‍ക്കാരന്‍ said...

നിന്നാസന്നജനിയില്‍ നിനക്കാത്മശാന്തി

Sapna Anu B.George said...

എന്ത് വിശ്വാസങ്ങളും ഉണ്ടാവട്ടെ, ഏത് മതത്തില്‍ പെട്ടവരും ആകട്ടെ ഇവിടെ നമുക്കു സ്വര്‍ഗം തീര്‍ക്കാം, എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പരം,സമാധാനത്തോടെ,സ്നേഹത്തോടെ പരസ്പരം ജീവിക്കുക എന്നുള്ളതാണ്.. ...........

ഒരിക്കലും നടക്കാത്ത, എന്നാല്‍ പ്രതീക്ഷക്കു വകതരുന്ന ഈ സ്വപ്നം നമുക്ക് ഓര്‍ത്തിരിക്കാം. നല്ല ബ്ലൊഗ് ദീപക്.

Sureshkumar Punjhayil said...

Ganbheeram.. Nirthunnathu Nannyilla.

..:: അച്ചായന്‍ ::.. said...

കര്‍ത്താവെ അപ്പൊ ഇതും തരികിട അരുന്നൂ

പക്ഷെ കലക്കി മാഷേ ... തകര്‍പ്പന്‍ എഴുത്ത് തന്നെ പരേതന്‍ തുടരണം എന്ന ആഗ്രഹം ബാക്കി നിര്‍ത്തി പറയട്ടെ ആശംസകള്‍

രസികന്‍ said...

പരേതന്‍ വഴി ദീപക് .... പരേതന്‍ എന്ന പേരില്‍ വന്ന താങ്കളുടെ പല പോസ്റ്റുകളും വായിച്ചിട്ടുണ്ട് .....ഭൂമിയിലേക്കിറങ്ങി എന്നതുകൊണ്ട് ഒരു ചോദ്യം... ഒരേ ഒരു ചോദ്യം..... അവിടെ നരകമായാലും സ്വര്‍ഗ്ഗമായാലും ഇവിടത്തെ അപേക്ഷിച്ച് അവിടെത്തന്നെയല്ലേ സ്വര്‍ഗ്ഗം? (പരേതനിലൂടെയുള്ള അവതരണം നന്നായിരുന്നു. ഈ ബ്ലോഗ് നിര്‍ത്തണോ?... ഒരു വായനക്കാരനെന്നനിലയില്‍ താങ്കള്‍ ഉപയോഗിച്ച ശൈലി ഇഷ്ടമായതുകൊണ്ട് എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം.. )

ആശംസകള്‍

പരേതന്‍ said...

പരേതന്‍ ബ്ലോഗിന്‍റെ മുഴുവന്‍ പോസ്റ്റുകളും പി.ഡി.എഫ്. ആക്കി ഡൌണ്‍ലോഡ് ചെയ്യാന്‍ സൗകര്യത്തിനു കുളത്തുമണ്‍ പരേതന്‍ എന്നീ രണ്ടു ബ്ലോഗുകളിലും കൊടുത്തിരിക്കുന്നു... ഓണ്‍ലൈനില്‍നിന്നും ശല്യം സഹിക്കാതെ ഓഫ് ലൈനില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരെയും വിടില്ലാ എന്നര്‍ത്ഥം..

നിയമാനുസൃതമായ മുന്നറിയിപ്പ്

പരേതന്‍ വായിച്ചു പെഴച്ചുപോയാല്‍ കുളത്തുമണ്‍ ബ്ലോഗ് അതിന്‍റെ കൊച്ചുമുതലാളി ദീപക് രാജ് എന്നിവര്‍ ഒരു വിധത്തിലും ബാധ്യസ്ഥര്‍ അല്ല എന്ന് ഇതിനാല്‍ സത്യവാങ്ങ് സമര്‍പ്പിച്ചിരിക്കുന്നു.. ദൈവം നിങ്ങളെ രക്ഷിക്കട്ടെ....

ബഷീർ said...

അങ്ങിനെ പരേതൻ തിരിച്ചു വന്നതിൽ സന്തോഷം :)

പി.ഡി.എഫ് ലിങ്കിൽ ക്ലിക്കി.. വർക്ക് ചെയ്യുന്നില്ലല്ലോ ! എന്റെ കുഴപ്പമാണോ ?